30/04/2026
50 കൊല്ലത്തിനിടക്ക് SSF എന്ത് എന്ത് നേടി എന്നതിന്റെ ഉത്തരങ്ങളാണ് 3000 കിലോമീറ്റർ ഇപ്പുറത്ത്, ഈ പാതകക്ക് ചുറ്റും കൂടി നിൽക്കുന്ന ഈ കൂട്ടുകാർ
ഇന്ന്,ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഈ പാതകക്ക് വാഹകരുണ്ട്. നിസ്വാർത്ഥരായ പ്രവർത്തകരുണ്ട്.
ദശാബ്ദങ്ങൾക്ക് മുമ്പ് നമ്മുടെ നേതൃത്വമൊരുക്കിയ പ്രതലങ്ങളിലാണ് നാം പടർന്ന് പന്തലിച്ചത്. ഇന്ത്യയുടെ ഓരോ കുഗ്രാമങ്ങളിലും ഇനി നമ്മളാണ് ആ പ്രതലമൊരുക്കേണ്ടത്ത്.
അൽഹംദുലില്ലാഹ്,
തൈബയുടെ കീഴിൽ 800 ലേറെ കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾ കൂടിയിരുന്നത്.
പ്രസ്ഥാനത്തിന് വേണ്ടി ഊണും ഉറക്കവും ഒഴിഞ്ഞു കഷ്ടപ്പെട്ടതിന്, SSF,നാഷണൽ ലീഡർ സുഹൈറുദ്ധീൻ നൂറാനിയുടെ മൈലുകൾ താണ്ടിയുള്ള യാത്രകളുടെ ഉത്തരങ്ങളാണ് ഈ കൂട്ടുകാർ.
വ്യത്യസ്ത പദ്ധതികളാണ് ഇന്നേദിവസം Thaiba അവർക്ക് വേണ്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്
ആയിരക്കണക്കിന് കൂട്ടുകാർ ഇന്ന് തങ്ങളുടെ ധാർമിക ദൗത്യത്തിന്റെ വ്യാപ്തിയെ കുറിച്ച് വീണ്ടും അയവിറക്കി.
മുമ്പേ നടന്ന നേതാക്കളെ ഓർത്തു. അവസാനം ലഹരിക്കെതിരെ പ്രതിജ്ഞ കൂടി ചെയ്താണ് അവർ തിരിച്ച് നടന്നത്.
ഇന്ഷാ അല്ലാഹ്
അടുത്ത മാസം 10 ന് ബംഗാൾ സ്റ്റേറ്റ് തർത്തിൽ കൊൽക്കത്തയിൽ വെച്ച് വളരെ പ്രൗഢമായി നടക്കുകയാണ്. അവിടെയും നിങ്ങൾക്ക് ഈ കൂട്ടത്തെ കാണാം, ഈ പ്രസ്ഥാനം കൊളുത്തിയ തിരിയുടെ വെളിച്ചം ആസ്വാദിക്കാം
SSF West Bengal