24/04/2017
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം
*GOVT . TECHNICAL HIGH SCHOOL,EZHUKONE, KOLLAM ** *Phone.*04742580126 *Phone.*9400006516
ഗവ. ടിഎച്ച്എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ഫോമുകൾ വിതരണം ചെയ്തു തുടങ്ങി
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വിദ്യാർഥിനികൾക്കും വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ് പ്രവേശനത്തിനായുള്ള അപേക്ഷ ഫോമുകൾ വിതരണം ചെയ്തു തുടങ്ങി.
*അപേക്ഷകൾ മെയ് മൂന്നിന് വൈകുന്നേരം നാലിനു മുമ്പായി സ്കൂൾ ഓഫീസിൽ നേരിട്ടോ സൂപ്രണ്ട്,എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ ഹാജരാക്കണം*.
അപേക്ഷ നൽകുന്ന വിദ്യാർഥികൾക്ക് മെയ് 8th പ്രവേശന പരീക്ഷ നടത്തും.
അപേക്ഷ ഫോമുകൾ 10രൂപ നിരക്കിൽ സ്കൂൾ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.
ഏഴാം ക്ലാസിലെ പാഠ്യ ഭാഗങ്ങളാണ് പ്രവേശന പരീക്ഷയിൽ ചോദിക്കുന്നത്. പ്രവേശന പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 100 വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കും.
ഇലക്ട്രോണിക് ഇക്യുപ്മെൻ്റ്സ് മെയ്ൻ്റനൻസ് & സർവ്വീസ്, പ്രോഡക്റ്റ്സ് & മാനുഫാക്ചറിംങ്, ഇലക്ടറിക്കൽവയറിങ് & മെയിന്റനൻസ് ഓഫ് ഡൊമെസ്റ്റിക് അപ്ലയന്സസ്, ഓട്ടോമൊബൈൽ,സോളാർ എനർജി എന്നീ അഞ്ച് ട്രേഡുകളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. എട്ടാം ക്ലാസിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആദ്യവർഷം ജനറൽ സ്കൂളിലെ വിഷയങ്ങൾക്കൊപ്പം (NO HINDI & BIOLOGY ) ഇലക്ട്രോണിക്സ്, ഷീറ്റ് മെറ്റൽ വർക്, കാർപെന്ററി, ഫിറ്റർ, ഇലക്ട്രിക്കൽ, ട്രേഡുകളിൽ അഞ്ചു ബാച്ചുകളായി തിരിച്ച് പരിശീലനം നൽകും. എട്ടാം ക്ലാസ് വാർഷിക പരീക്ഷയിലെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനമാക്കി ഒൻപതാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുമ്പോഴാണ് ബാച്ചുകളായി തിരിക്കുന്നത്.) ജനറൽ സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി THSLC പാസാക്കുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിലെ Mechanical, Electrical,E lectronics ഉൾപ്പെടെയുള്ള എല്ലാ ബ്രാഞ്ചുകളിലും THS സംവരണകോട്ടയിൽ അഡ്മിഷൻ നേടാനാകും. പിന്നീട് പോളിടെക്നിക് പാസാകുന്ന വിദ്യാർഥികൾക്ക് ലാറ്ററൽ എൻട്രി വഴി B.Tech രണ്ടാം വർഷ ക്ലാസിലേക്ക് നേരിട്ട് പ്രവേശിക്കാം. ഗവ. എഞ്ചിനീയറിംഗ് കോളേജുകളിൽ സർക്കാർ ഫീസോടെ B.Tech കോഴ്സിന് അനായാസം അഡ്മിഷൻ നേടുന്നതിനുള്ള ചവിട്ടു പടികളാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ. കൂടാതെ ITI അഡ്മിഷൻ നേടുന്നതിനും THSLC പാസായവർക്ക് സംവരണമുണ്ട്.
സാധാരണ SSLC സർട്ടിഫിക്കറ്റ് ന് തത്തുല്യമാണ് THSLC സർട്ടിഫിക്കറ്റ്.
Plus2,, VHSC എല്ലാ ഗ്രൂപ്പിലും അഡ്മിഷൻ നേടാം. SSLC അടിസ്ഥാന യോഗ്യതയായ എല്ലാ PSC പോസ്റ്റുകളിലേക്കും അപേക്ഷിക്കാമെന്ന് മാത്രമല്ല KSRTC, Engineering College, ITI, Polytechnics, ടെക്നിക്കൽ സ്കൂളുകൾ തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളിലെ ട്രേഡ്സ്മാൻ പോസ്റ്റിന് അപേക്ഷിക്കുന്നതിനുള്ളയോഗ്യത കൂടിയാണ്. കൂടാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി 9,10 ക്ലാസിൽ പഠിക്കുന്ന മറ്റൊരു ട്രേഡിലും കൂടി താൽപര്യമനുസരിച്ച് വിദഗ്ധ പരിശീലനവും NSQF സർട്ടിഫിക്കറ്റും നേടാം (Level 1, Level 2 ). തുടർന്ന് Polytechnic , +2 കാലഘട്ടത്തിൽ ഇതിന്റെ ഹയർ ലെവൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. ടെക്നിക്കൽ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ആർട്സ്, സ്പോർട്സ് എന്നീ മേഖലകളിൽ സ്കൂൾതല മത്സരത്തിൽ വിജയിച്ചാൽ നേരിട്ട് സംസ്ഥാന തലത്തിൽ മത്സരിക്കുന്നതിന് അവസരമുണ്ട്. ജനറൽ സ്കൂളുകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങൾ കടന്ന് സംസ്ഥാനതലത്തിൽ മത്സരിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കുകൾ യാതൊരു വ്യത്യാസവുമില്ലാതെ THS- ലെ വിദ്യാർഥികൾക്കും ലഭിക്കും. ടെക്നിക്കൽ ഹൈസ്കൂളുകളുടെ മാത്രം പ്രത്യേകതയാണിത്. കേരളത്തിൽ ആകെ 39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളാണുള്ളത്..
ഓർക്കുക!
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2017 മെയ് 3.
പ്രവേശന പരീക്ഷ 2017 മെയ് എട്ടിന്. 10 am
സ്വന്തം മക്കൾക്ക് സർക്കാർ സൗജന്യത്തോടെയുള്ള മികച്ച ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കാൻ ഓരോ രക്ഷകർത്താവിനും ഈ വിവരങ്ങൾ ഉപകരിക്കും.