27/03/2019
ഓരോ ഡെസ്ക്കിനും എത്ര എത്ര പ്രണയ കഥകൾ പറയാനുണ്ടാകും
ഒരു പേരിലൂടെ ,എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്ന ഒരു കുറിപ്പിലൂടെ🖋 ,അവളുടെ അല്ലെങ്കിൽ അവൻ്റെ പേര് മറ്റാരും കാണാതെ എഴുതി വയ്ക്കുന്നതിലൂടെ 💘ഹ്രദയത്തിലൂടെ തുളച്ചു കയറി പോയ ഒരു അമ്പിന്റെ ചിത്രത്തിലൂടേ ഒരു വരി കവിതയിലൂടെ 🎵🎶,ഒരു സിനിമാപാട്ടിൻ്റെ വരിയിലൂടെ അങ്ങനെ അങ്ങനെ എത്ര എത്ര പ്രണയങ്ങൾ പ്രണയ രഹസ്യങ്ങൾ ഓരോ ഡെസ്ക്കിനും പറയാൻ ഉണ്ടാകും അല്ലെ ...എന്നെങ്കിലും ആ കുറിപ്പുകൾക്കുമേൽ ഒന്ന് കൈ ഓടിച്ചു നോക്കിയിട്ടുണ്ടോ ...ഒന്ന് തൊട്ടു നോക്കിയിട്ടുണ്ടോ ...അടുത്ത് നിന്ന് അതൊന്നു വായിച്ചു നോക്കിയിട്ടുണ്ടോ ....ഉണ്ടെങ്കിൽ നിങ്ങൾക്ക് ചില ഹ്രദയ തുടിപ്പുകൾ കേൾക്കാനാകും ,,,ചില പ്രണയ ഗാനങ്ങൾ ആസ്വദിക്കാനാകും ...പോകെ പോകെ നമ്മൾ അവരിൽ ഒരാളായി മാറും ...കൊന്ന ചെടിയുടെ പൂത്തുലഞ്ഞ തലമുടി പോലെ അവളുടെ മുഖ൦ / അവൻ്റെ മുഖ൦ നിങ്ങൾ കാണും ..ആ മുഖത്തിന് നിങ്ങളുടെ അതേ ഛായ ആണെന്ന് നിങ്ങൾ ചിലപ്പോൾ തിരിച്ചറിയും
ഇവിടെ ഡെസ്കിൽ ഒരു കുറിപ്പ്
മറക്കില്ലൊരിക്കലും ...
മറക്കാൻ ആകാശത്തൊരായിരം സൂര്യനുദിച്ചാലും ....🌤
എന്ന കുറിപ്പ് ഇത് എഴുതിയ അയാളിൽ നിന്നൊരുപക്ഷേ മറന്നു പോയിരിക്കാം
ഒരുപക്ഷെ അന്നത്തെ അവർ ഇന്ന് കൈകൾ ചേർത്ത് പിടിച്ചു പുഴയുടെ പൊന്നോളങ്ങളെ തഴുകി തലോടി നടന്നു പോകുന്നുണ്ടാകാം 👭👨👧👦
അല്ലെങ്കിൽ ഒരു പൂവിന്റെ തണ്ടിൽ നിന്ന് കൊഴിഞ്ഞു പോകുന്ന ദളങ്ങളെ പോലെ അവർ അൺഫ്രണ്ട് ചെയ്ത് പോയിരിക്കാം 🌷🌹
ഒരു പക്ഷെ അവരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ബ്ലോക്കിയിട്ടുണ്ടാകാം ...😢
ഒരു ഡെസ്‌കിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്കുള്ള യാത്ര പലപ്പോഴും പലമനസുകളിലൂടെ ഉള്ള മുങ്ങാൻ കുഴി ഇടലാണ് ..
ഓരോ എഴുത്തും ഓരോ ഹ്രദയങ്ങൾ ❤🧡💜🖤💔💞ആണ്, പ്രഖ്യാപനങ്ങൾ ആണ് ,വെളിപ്പെടുത്തലുകൾ ആണ്,തുറന്ന് പറച്ചിലുകൾ ആണ് ,ആഗ്രഹങ്ങൾ ആണ് ...അവയൊക്കെ ഇന്ന് അടയാളപ്പെടുത്തപ്പെട്ട ചരിത്രമാണ്
ഓരോ രേഖപെടുത്തലിനും അതാത് കാലത്തെ ഉപയോഗവസ്തുക്കളുമായി, ചരിത്രവുമായി, ആളുകളുടെ സ്വഭാവസവിശേക്ഷതകളുമൊക്കെ ആയി ബന്ധപെട്ടു കിടക്കുന്നുണ്ട് .എൻ്റെ ഒക്കെ ചെറുപ്പത്തിൽ ,പ്രീഡിഗ്രി കാലഘട്ടത്തിൽ ബ്ലേഡ് ആണ് ഇത്തരം കുറിപ്പുകൾ ഉണ്ടാക്കാൻ ഉള്ള പശ്ചാത്തലം ഒരുക്കി ഇരുന്നത് .ബ്ലേഡ് രണ്ടായി ഒടിച്ചു അതുകൊണ്ട് ഡെസ്ക് ചുരണ്ടി വൃത്തി ആക്കി അല്ലെങ്കിൽ ആവശ്യമുള്ള ഭാഗങ്ങൾ മാത്രം ചുരണ്ടി എടുത്ത് അതിൽ പല നിറത്തിൽ മഷി ഉള്ള ബോൾ പേന ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ ഉള്ള അടയാളപ്പെടുത്തലുകൾ ..സിനിമയുടെ പേര് ,പ്രണയിനിയുടെ പേര് ,പ്രണയിനിയുടെയും തന്റെയും പേര് 👨❤👨,വലിയ ഹാർട്ട് സിബലുകൾ ❤💝,സ്വന്തം പേരുകൾ അങ്ങനെ പലതും ഇങ്ങനെ അടയാളപ്പെടുത്തി വയ്ക്കും.
ഇത് കൂടാതെ ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്ന് കോമ്പസും,ഡിവൈഡറും ഒക്കെ സഹായത്തിനെത്തും.
ഡെസ്കിൽ നിന്ന് മൂത്രപ്പുരയിലേക്ക് എത്തിയാൽ എഴുത്തിന്റെ ശൈലിയും, സ്വഭാവവും ഒക്കെ മാറും... അങ്ങനെ ഓരോ എഴുത്തുകളും ഓരോ പുസ്തകങ്ങൾ ആണ്... 📚വായിക്കാൻ രസമുള്ള പുസ്തകങ്ങൾ.... വായിക്കാൻ ഇഷ്ട്ട പെടുന്ന മനസുകളുടെ കുറിപ്പുകൾ..... 🖋🖋
ഇന്ന് അടയാളപ്പെടുത്തൽ സ്ഥാനത്ത് കൂടുതലും വൈറ്റ്നർ ആണ് ഉപയോഗിച്ച് കാണുന്നത് പിന്നെ പല നിറത്തിൽ ഉള്ള സ്കെച്ച് പേനകൾ .മനുഷ്യന്റെ ഇത്തരത്തിൽ ഉള്ള അടയാളപ്പെടുത്തലുകൾക്ക് ഒരുപാട് ചരിത്രം ഉണ്ട് .പണ്ട് വളരെ പണ്ട് മരത്തിലും പാറകളിലും കല്ലുകളിലും ഒക്കെ മനുഷ്യൻ പലതും അടയാളപ്പെടുത്തി വച്ചു .അതിന് അവനെ സഹായിച്ച പലതരത്തിലുമുള്ള ആയുധങ്ങൾ ഉണ്ട് ,ഉപകരണങ്ങൾ ഉണ്ട് .കല്ലും,മരവും,എല്ലും ,പിന്നീട് ലോഹവുമൊക്കെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നതിനെ കുറിച്ച് ഇതിനകം എഴുതിയത് കൊണ്ട് അതിലേക്ക് ഈ കുറിപ്പ് നീളുന്നില്ല .പക്ഷെ ഇതെല്ലാം മനുഷ്യന് കൃത്യമായി പ്രയോഗിക്കാൻ സഹായിച്ച മറ്റൊരു ഉപകരണം ഉണ്ട് .നിങ്ങൾക്ക് ഏവർക്കും ഒരുപാട് പരിചയം ഉള്ള ഒരു ഉപകരണം .നമ്മളിൽ പലരും അത് ഉപയോഗിച്ചിട്ടുണ്ടാകും ,അല്ലെങ്കിൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാകും.😎.നല്ല കലാസൃഷ്ടിയ്ക്ക്, കൃത്യതയ്ക്ക്, സൂക്ഷ്മതയ്ക്ക്, സുരക്ഷിതത്വത്തിന് അത് ആവശ്യമാണ്..
അതെ കൊടിൽ ..മലയാളത്തിൽ .ചവണ,കങ്കമുഖം , ഇറക്കു ചവണ എന്ന പേരിലൊക്കെ അറിയപെടുന്ന PLIERS ആണ് ഇന്ന് നമ്മുടെ കഥാപാത്രം.വളരെ ചെറിയ ലിവറുകൾ ആണ് ഇവർ.വളരെ ചെറിയ സ്ഥലത്തു അതിസൂക്ഷ്മമായ കൊത്തുപണികൾ ചെയ്യുന്നതിന് വേണ്ടി മാത്രമല്ല ഇവരെ ഉപയോഗിക്കുന്നത് .ആദ്യകാലങ്ങളിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഒന്നാണ് ചവണകൾ വലിക്കുവാനും ,അടയാളപ്പെടുത്താനും,മുറിക്കാനും ഒക്കെ പല ഉപകരണങ്ങളും പിടിക്കാൻ ഉള്ള സഹായി ആയി പ്രവര്ത്തിച്ച് വിജയിച്ച ചരിത്രമാണ് കവണകൾക്ക് ഉള്ളത്
ഇവ എന്ന് മുതൽ ഉപയോഗിച്ച് തുടങ്ങി എന്ന അന്വേഷണം നമ്മെ കുറെ പുറകോട്ട് കൊണ്ട് പോകും ..പുറകോട്ട് ഉള്ള യാത്രകൾ പലരും പല കാരണങ്ങൾ കൊണ്ട് ഇഷ്ട്ടപെടാറില്ല .അത് എന്തെങ്കിലും ആകട്ടെ നമുക്ക് പക്ഷെ പുറകോട്ട് പോയേ പറ്റൂ 👍🏿
ചൂടുള്ള സാധനങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള ആവശ്യത്തെ കുറയ്ക്കാൻ വേണ്ടി ആയിരുന്നു കൊടിലുകളുടെ ജനനം .സ്വഭാവികമായും മരത്തിൽ തന്നെ ആയിരുന്നു ആദ്യകൊടിലുകൾ ഉണ്ടാക്കിയിരുന്നത് .അന്നൊക്കെ പാചകത്തിന് എന്തെങ്കിലും ഒക്കെ ചൂട് പിടിപ്പിയ്ക്കുന്നതിന് ഏക ആശ്രയം കൽക്കരി,മരം എന്നിവ ആയിരുന്നു....ചൂടുള്ള സാധനങ്ങളെ മാറ്റാൻ മരം കൊണ്ടുള്ള ഒരു ഉപകരണം അവർ ഉണ്ടാക്കി എടുത്തു .പക്ഷെ ആര് എപ്പോൾ എവിടെ എന്ന് ഉണ്ടാക്കി എന്നതിന് ഒരു തെളിവും ഇതുവരെ ഇല്ല പക്ഷെ അത്തരം ഉപകരണങ്ങൾ 3000 ബിസി യ്ക്ക് മുന്പും മനുഷ്യർ ഉപയോഗിച്ചിരുന്നു എന്നുള്ളത് ഒരു സത്യവുമാണ്.വെങ്കലയുഗത്തിലേക്കുള്ള മനുഷ്യന്റെ പ്രവേശനം സ്വഭാവികമായി പുതിയ മാറ്റം കൊണ്ടുവന്നു .മനുഷ്യൻ കവണകളും മാറ്റ് ഉപകരണങ്ങളെ പോലെ വെങ്കലത്തിൽ നിര്മിയ്ക്കാൻ തുടങ്ങി.പുതിയ രൂപത്തിലേക്കുള്ള മാറ്റവും വെങ്കലത്തിലേക്കുള്ള മാറ്റവുമൊക്കെ മികച്ച രീതിയിൽ മുന്നോട്ട് പോയത് റോമൻ ചക്രവർത്തിമാരുടെ കാലത്താണ്🤴🏾🤴🏾🤴🏾 .അവിടന്ന് ഇങ്ങോട്ട് ചവണകളുടെ രൂപത്തിന് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.ഇങ്ങനെ ഉള്ള ഉപകരണങ്ങളുടെ പ്രാധാന്യം കുറെ കൂടി സാധാരണക്കാർക് പ്രയോജനപ്പെടുന്ന തരത്തിൽ പൊതുവൽക്കരിക്കാൻ പക്ഷെ നമുക്ക് ആർക്കമിഡീസിന്റെ കാലം വരെ കാത്തിരിക്കേണ്ടി വന്നു. നമ്മൾ കൊടുക്കുന്ന ബലത്തിന്റെ ദിശ ഒരു ചെറിയ ഉപകരണം ഉപയോഗിച്ച് മാറ്റാം എന്നുള്ളത് വലിയ ഒരു അറിവായിരുന്നു. പക്ഷെ അത് പൊതുവൽക്കരിക്കാൻ 3000 വര്ഷത്തിൽ കൂടുതൽ വേണ്ടി വന്നു എന്ന് ഒരു പക്ഷെ നമ്മെ ഇന്ന് അത്ഭുദപ്പെടുത്തുന്നുണ്ടാകും .എന്തായാലും ആ കാര്യത്തിൽ നമ്മുക്ക് ഗ്രീസിൽ 287 ബിസിയിൽ ജനിച്ച ആർക്കമിഡീസിന് നന്ദി പറയാം 🙏
ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കട്ടിങ് പ്ലേയർ ,നോസ് പ്ലേയർ ,കോമ്പിനേഷൻ പ്ലയെർ എന്നിങ്ങനെ 32 ൽ പരം കവണകൾ ഉണ്ട് ...ആധുനിക പ്ലെയറുകൾ എല്ലാം പഴയ മരക്കഷ്ണങ്ങളുടെ പിന്മുറക്കാരാണ് .പണ്ട് ബ്ലേഡ് പിടിച്ചു ഡെസ്കിൽ ഓരോ രൂപങ്ങൾ കണ്ടെടുക്കുമ്പോൾ കൈവിരലുകളിൽ ബ്ലേഡ് ഉണ്ടാക്കുന്ന ചില ചെറിയ മുറിപ്പാടുകൾ ഉണ്ട്.ഒരു ചവണപിടിച്ചു കൈകാര്യം ചെയ്യാവുന്ന ഉപകാരണമായിരുന്നു എങ്കിൽ പാടുകൾ ഉണ്ടാകുമായിരുന്നില്ല .കൈകളിലെ പാടുകൾ, അവ കാലം മാച്ചുകളയും അപ്പോഴും നമ്മുടെ അടയാളപ്പെടുത്തലുകൾ, നമ്മുടെ കഥ ഈ ലോകത്തോട് പല തരത്തിൽ ഉള്ള അടയാളങ്ങളിലൂടെ ,അടയാളപ്പെടുത്തലുകളിലൂടെ എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും
കണ്ടു പിടുത്തങ്ങളുടെ കണ്ടെത്തുകളിലൂടെ ഭാഗം🔭 33
റെഫെറെൻസ്
https://www.eio.com/info/get-a-grip-history-and-variations-in-pliers/
https://www.kleintools.com/blog/klein-s-legacy-tells-history-lineman-s-pliers-0
https://www.wonkeedonkeetools.co.uk/combination-pliers/a-brief-history-of-combination-pliers/
http://theinventors.org/library/inventors/blpliers.htm
https://en.wikipedia.org/wiki/Archimedes
https://en.wikipedia.org/wiki/Pliers
1001 ഇൻവെൻഷൻസ്
ഇതിന് മുൻപ് എഴുതിയ ഭാഗത്തേക്ക് എത്തിച്ചേരാൻ ഉള്ള ലിങ്ക്
https://www.facebook.com/420752151430552/posts/1094222017416892/
ഇതിനു മുന്നേ ഉള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ DISHA Biju Kombanalil എന്ന പേജിൽ എത്തി ചേരുക... എത്രയും വേഗം
സ്നേഹപൂർവ്വം
Biju Kombanalil