Dr.Drive Erattupetta

Dr.Drive Erattupetta Designing your driving future....

17/12/2025
ഓണം ആശംസകൾ....
04/09/2025

ഓണം ആശംസകൾ....

https://youtu.be/LTi48IOQi2o?si=0GFAGVJBqLNDKBCA
21/08/2025

https://youtu.be/LTi48IOQi2o?si=0GFAGVJBqLNDKBCA

ഓട്ടോമാറ്റിക് ഗിയറുള്ള കാർ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കുലർ | L...

29/05/2025

മഴ🌧️

അടിയന്തര സഹായങ്ങൾക്ക്
വിളിക്കാം 112

28/05/2025

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.

റോഡും വാഹനവും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളും കർശനമായ പരീക്ഷാ രീതികളും നടപ്പാത്തിയത് വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. ഇതിനൊപ്പം ലേണേഴ്സ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഹസാർഡ് പെർസെപ്ഷൻ സിമുലേറ്റർ ടെസ്റ്റ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പുതിയ ഡ്രൈവർമാർക്ക് കൂടുതൽ മികച്ച പരിശീലനം നൽകാൻ സഹായിക്കും.

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി, 2023 ജൂൺ 5-ന് കേരളത്തിലെ റോഡുകളിൽ എ.ഐ -പവേർഡ് ഉൾപ്പെടെ 726 ക്യാമറകൾ പ്രവർത്തനക്ഷമമാക്കി. അനധികൃതമായ വാഹന പാർക്കിംഗ്, മൊബൈൽ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ മുതലായവ ക്യാമറകൾ നിരീക്ഷിക്കുന്നു. ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കമ്മ്യൂണിറ്റി സർവീസ് നൽകാനുള്ള സിലബസ് രൂപീകരിച്ചതും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമാണ്. ഗുരുതരമായ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദാക്കുന്നതിനോടൊപ്പം അവർക്ക് കർശന പരിശീലനം നൽകുന്നതും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നടപടിയാണ്. സ്‌കൂൾ ബസുകളിലെയടക്കം വാഹന പരിശോധന കർശനമാക്കി.

സർക്കാരിന്റെ 100 ദിവസത്തെ കർമപരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് നേരിട്ട് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സിറ്റിസൺ സെന്റിനൽ ആപ്പ് സാധ്യമാക്കി ഇതിലൂടെ ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക - പരാതി രജിസ്റ്റർ ചെയ്യുക എന്ന ഓപ്ഷൻ വഴി പൊതുജനങ്ങൾക്ക് ട്രാഫിക് വയലേഷൻസ് റിപ്പോർട്ട് ചെയ്യാൻ എം-പരിവാഹൻ ആപ്പിൽ സൗകര്യമൊരുക്കി. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് നിർത്തലാക്കി, ഡിജിറ്റൽ ലൈസൻസ് കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
ഡൗൺലോഡ് യുവർ ഡ്രൈവിംഗ് ലൈസൻസ് (ഡി.വൈ.ഡി.എൽ) സംവിധാനത്തിലൂടെ ഡിജിറ്റൽ രൂപത്തിൽ ലൈസൻസ് സാരഥി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാനുമായി സുരക്ഷിത കേരളം പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുക, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുക, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള കാരണങ്ങൾ അന്വേഷിക്കുക എന്നിവയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല.

ശബരിമല തീർത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും സുഗമമായ തീർഥാടന അനുഭവത്തിനുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡുകൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. മെഡിക്കൽ സംഘങ്ങളുമായി സഹകരിച്ച് അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പ്രധാന പങ്കുവഹിക്കുന്നു. ആദ്യമായി ആംബുലൻസുകളുടെ വാടക ചാർജുകളും, വെയ്റ്റിംഗ് ചാർജുകളും ഏകീകരിച്ചു.

മോട്ടോർ വാഹന വകുപ്പിനെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കി. ഓഫീസ് കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിൽ കൂടുതൽ ഫയലുകൾ കൈവശം വയ്ക്കാൻ പാടില്ലെന്ന നിയമം നടപ്പാക്കി. ആറുവരി പാത സജ്ജമാകുന്നതിനു മുന്നോടിയായി ലെയ്ൻ ട്രാഫിക്ക് ബോധവൽക്കരണപരിപാടികൾ , 'സേഫ്റ്റി ടു സേവ് ലൈഫ്', അനധികൃത ഫിറ്റിങ്ങുകൾ കണ്ടെത്തുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ റാഷ്, ഓപ്പറേഷൻ ഡെസിബെൽ, ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്, ക്‌ളിയർ പാത്ത്, സ്‌ക്രീൻ, സൈലൻസ്, ഫോക്കസ്, ഓപ്പറേഷൻ ഓവർലോഡ്, ആംബുലൻസുകളുടെ ദുരുപയോഗം, Route Curtail, തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി നിരവധി സ്‌പെഷ്യൽ ഡ്രൈവുകൾ.

ഓരോ നിയമസഭാമണ്ഡലത്തിലെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഈ സർക്കാർ ആരംഭിക്കാനൊരുങ്ങുന്നത് 503 പുതിയ ബസ് റൂട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ബസ് കൺസഷൻ ആപ്പ് വിദ്യാർഥികൾക്കായി വികസിപ്പിക്കുന്നു, റോഡ് സുരക്ഷാ സന്ദേശങ്ങൾ കാർട്ടൂൺ വീഡിയോകളായി വിദ്യാലയങ്ങളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിക്കുന്നത് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം വളർത്തും.

എ.എൻ.പി.ആർ ക്യാമറകളുള്ള വെർച്വൽ ചെക്ക് പോസ്റ്റുകൾ, സംസ്ഥാനത്ത് 19 ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ, അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകൾ, സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാ കെ.എൽ 90 എന്ന പ്രത്യേക സീരീസിനായുള്ള സോഫ്‌റ്റ്വെയർ എന്നിവ ഉടൻ യാഥാർത്ഥ്യമാകും. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് വകുപ്പ് പരിശ്രമിക്കുന്നത്.
----
കരുത്തോടെ കേരളം - 36

28/05/2025

അറിയാമോ എന്ന് നോക്കട്ടെ😜

വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. ഇനി നിങ്ങൾ പറയൂ... ഹസാഡ് ലൈറ്റ് ഉപയോഗിക്കേണ്ടതെപ്പോൾ..?

കൈകാണിച്ച് വണ്ടി നിർത്തിച്ചിട്ട് റോഡ് മുറിച്ച്കടക്കുന്ന പ്രവണത ഒഴിവാക്കണം🙏🏻 വാഹനങ്ങൾക്ക് ഉള്ളത്പോലെ കാൽനടയാത്രക്കാർക്കും...
19/05/2025

കൈകാണിച്ച് വണ്ടി നിർത്തിച്ചിട്ട്
റോഡ് മുറിച്ച്കടക്കുന്ന പ്രവണത ഒഴിവാക്കണം🙏🏻

വാഹനങ്ങൾക്ക് ഉള്ളത്പോലെ കാൽനടയാത്രക്കാർക്കും
സിഗ്നലുകൾ ബാധകമാണ്...

നിരത്തുകളിൽ വാഹനമോടിക്കുന്ന പലരും ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ ഏത് വശത്ത്കൂടെ ആംബുലൻസ് കടത്തിവിടണമെന്നാലോചിച്ച് പരിഭ്ര...
04/05/2025

നിരത്തുകളിൽ വാഹനമോടിക്കുന്ന പലരും ആംബുലൻസിന്റെ സൈറൺ കേൾക്കുമ്പോൾ ഏത് വശത്ത്കൂടെ ആംബുലൻസ് കടത്തിവിടണമെന്നാലോചിച്ച് പരിഭ്രാന്തരാകുന്നത് കണ്ടിട്ടുണ്ട്...
സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കി ആംബുലൻസിനെ വലതുഭാഗത്തുകൂടെ കടന്നുപോകാനാണ് അനുവദിക്കേണ്ടത്.....

Designing your driving future....
04/05/2025

Designing your driving future....

21/05/2024

💧🌧️ ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.💧

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

**മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം**, മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

💦 *ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ*

💧1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

💧2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

💧3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

💧4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

💧5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

💧6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

💧7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

💧8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

💧9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

💧10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

💧11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

🙏 *സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ*.🙏

MVD Kerala
ജനനന്മയ്ക്ക്... ജനരക്ഷയ്ക്ക്...



21/05/2024

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.

➡️ വേഗം പരമാവധി കുറയ്ക്കുക.
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.

➡️ ഹെഡ് ലൈറ്റ് ലോ ബീമിൽ ഓണാക്കി വാഹനം ഓടിക്കുക.
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.

➡️ ടയറുകള്‍ ശ്രദ്ധിക്കുക.
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീല്‍ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവില്‍ നിലനിർത്തുകയും വേണം.

➡️ മുൻകരുതല്‍ നല്ലതാണ്.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.

➡️ വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.

➡️ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക.
മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.

ശുഭയാത്ര; സുരക്ഷിതയാത്ര
Follow KERALA POLICE Whatsapp Channel: https://whatsapp.com/channel/0029VaGkRxoD8SE0GjvKQn2s

Address

Dr. Drive
Erattupetta
686121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+918547009095

Website

Alerts

Be the first to know and let us send you an email when Dr.Drive Erattupetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Dr.Drive Erattupetta:

Shortcuts

Share

Category