16/07/2026
പാമ്പാക്കുട എം ടി എം ഹയർ സെക്കന്ററി സ്കൂളിൽ ജനയുഗം -സഹപാഠി പദ്ധതി ഭക്ഷ്യ കമ്മീഷൻ അംഗം ശ്രീ. കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി, പാർട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, ലോക്കൽ സെക്രട്ടറി ജിബി റോക്കി, സ്കൂൾ മാനേജിംഗ് ബോർഡ് മെമ്പർ റോയ് പുത്തൂരാൻ , പ്രിൻസിപ്പൽ അനുമോൾ ജോയ്, പ്രധാന അധ്യാപിക സിനി പോൾ, എൽ പി വിഭാഗം പ്രധാന അധ്യാപിക ബിന്ദു ജിബി, ശ്രീ അനിൽ കെ നായർ എന്നിവർ സംബന്ധിച്ചു.