25/10/2012
ഒന്ന്.
പ്രിയപ്പെട്ട സാറാമ്മേ...,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭാകാലഘട്ടതെ എന്റെ പ്രിയ
സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു..???
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ..???
ഗാഡമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ,
സാറാമ്മയുടെ
കേശവന്‍ നായര്‍...
എന്ന് ഒറ്റ മൂച്ചിന് എഴുതിയിട്ട് കേശവന്‍ നായര്‍ പെട്ടന്ന് തിരിഞ്ഞു നോക്കിപ്പോയി . മധുര മന്ദഹാസത്തോടെ സാറാമ്മ അയാളുടെ പിറകില്‍ നില്‍ക്കുന്നതായ ഒരു അനുഭൂതി.ചുമ്മാ ഒരു തോന്നലാണ്. അയാള്‍ എഴുത്ത് വായിച്ചു. കവിതയുണ്ട്, തത്വജ്ഞാനമുണ്ട്, മിസ്ട്ടിസിസവുമുണ്ട്.
എന്തിന് - കേശവന്‍ നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമില്ലേ..? എഴുത്ത് ഉദേശിച്ചതിലും നന്നായിരിക്കുന്നു. അയാള്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു. ബാങ്കില്‍ നിന്നും ഇറങ്ങി തെരുവീധിയിലൂടെ നടന്നു.
അപ്പോള്‍ ഒരു ആലോചന: എഴുത്ത് കൊടുത്താല്‍ സാറാമ്മ വായിച്ചു കളിയാക്കുമോ..??? അതോ , മറുപടി കൊടുക്കുമോ..??? എങ്കില്‍ അവളുടെ മറുപടി എന്തായിരിക്കും..???
സാറാമ്മയുടെ സ്വഭാവത്തിന് , കളിയാക്കലാണ് മുന്നിട്ടു നില്‍ക്കുക....