St.Mary's H.S.S,Edoor

St.Mary's H.S.S,Edoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Mary's H.S.S,Edoor, School, Edoor.

Congratulations Aneesh CR of batch 2009
05/07/2016

Congratulations Aneesh CR of batch 2009

ഇത് അനീഷ് സി.ആർ.
പ്ലസ്ടുവിനു ശേഷം തനിക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ, വ്യത്യസ്തമായ ഒരു പാതയിലൂടെ ധൈര്യസമേതം ഇറങ്ങിത്തിരിച്ച എടൂരിലെ മിടുക്കന്മാരിലൊരാൾ. പ്രകൃതിയെയും വന്യജീവികളെയും ഇഷ്ടപ്പെടുന്ന അനീഷ് കേരള കാർഷിക സർവകലാശാല, ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഫോറസ്ട്രിയും വന്യജീവി സംരക്ഷണവും പഠിച്ചതിനു ശേഷം ഇപ്പോൾ പാലക്കാട്ടെ സൈലന്റ് വാലി നാഷണൽ പാർക്കിൽ കൺസർവേഷൻ ബയോളജിസ്റ്റ് ആയി ജോലി നോക്കുന്നു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസെർവേഷൻ ഓഫ് നേച്ചർ(IUCN)ഉം അതിന്റെ പോഷക സംഘടനകളും സിംഗപ്പൂരിൽ വച്ചു നടത്തുന്ന നീർനായവർഗ്ഗങ്ങളെക്കുറിച്ചുള്ള പതിമൂന്നാം അന്താരാഷ്ട്ര കോൺഗ്രസ്സിൽ പ്രബന്ധം അവതരിപ്പിക്കാൻ അനീഷ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
വയനാട്ടിലെ കബനി നദീതീരപ്രദേശങ്ങളിൽ കാണപ്പെടുന്ന രണ്ടു തരം നീർനായ വർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ പ്രബന്ധത്തിനാധാരം. ഭൂവിനിയോഗം കൊണ്ട് നദീജന്യ ആവാസവ്യവസ്ഥകളിൽ ഉണ്ടായിട്ടുള്ള കൈകടത്തലുകൾ നീർനായകൾ വാസസ്ഥലം തിരഞ്ഞെടുക്കുന്നതിനെയും അവയുടെ വിന്യാസത്തെയും സ്വാധീനിക്കുന്നത് എങ്ങനെയെല്ലാമെന്നാണ് അനീഷിന്റെ പ്രബന്ധം സംസാരിക്കുന്നത്.
എടൂർ സ്‌കൂളിലെ മുൻ അധ്യാപകരായ രാമകൃഷ്ണൻ മാഷിന്റെയും രുഗ്മിണി ടീച്ചറിന്റെയും മകനാണ് അനീഷ്.

Reference: http://www.ottercongress2016.com

Note: Aneesh's original paper entitled "Riverine habitats under changing land-use: distribution and habitat selection of two species of Asian otters in Kabini River, South India" is to be presented in the conference in coming days.

17/06/2016

എടൂർ സ്കൂളിൽ പഠിച്ചവർ ( ഏതു വർഷം ആണെങ്കിലും ) ദയവായി ഷെയർ ചെയ്യുക

2016 ഡിസംബര്‍ 27 ന് സ്കൂളിൽ വച്ച്
പൂര്‍വ വിദ്യാർഥി സംഗമം (1991 മാർച്ച്‌ batch) നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .

ഞങ്ങളുടെ ബാച്ചിലെ(1991 മാർച്ച്‌ ) കുറച്ചു പേരെക്കൂടി കണ്ടെത്താനുണ്ട്, നിങ്ങളുടെ ഒരു ഷെയർ ഒരു പക്ഷെ അവരിൽ ഒരാളിലെക്കെത്താൻ ഞങ്ങളെ സഹായിച്ചേക്കാം.

നിങ്ങളുടെ സ്വന്തമോ ബന്ധുവോ സുഹൃത്തോ ആയ ഒരാൾ 91 ബാച്ചിലുണ്ടാവും. മറഞ്ഞിരിക്കുന്ന അവരിൽ ഒരാളെ
കണ്ടെത്തുമ്പോൾ ഒരു മരം നട്ടു സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കും.

ബന്ധപ്പെടേണ്ട നമ്പരുകൾ;
ബൈജു കൊച്ചുമലയില്‍;
9747115544
ഷീന കെ കെ;
9497385354
ജിമ്മി ഫിലിപ്പ്;
9745017018

With Love, Batch '91

നാടകാന്തം അഭിമാനകരം!വീണ്ടും നമ്മുടെ കുട്ടികള്‍... സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില...
27/01/2016

നാടകാന്തം അഭിമാനകരം!
വീണ്ടും നമ്മുടെ കുട്ടികള്‍... സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകം "സുമേഷ്".
രചനയും സംവിധാനവും പൂര്‍വ്വ വിദ്യാര്‍ഥി ശ്രീ. ജിനോ ജോസഫ്.
ജിനോയ്ക്കും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍... You people made us proud...

വാര്‍ത്ത: ജനയുഗം, 23 January 2016

പ്രിയപ്പെട്ട ജിനോ... അഭിനന്ദനങ്ങള്‍

അഭിന്ദനങ്ങള്‍!!!!...
13/09/2013

അഭിന്ദനങ്ങള്‍!!!!...

ചിത്രത്തിന് കടപ്പാട്: ഫാ. ബോബിന്‍ തോമസ്‌'
04/08/2013

ചിത്രത്തിന് കടപ്പാട്: ഫാ. ബോബിന്‍ തോമസ്‌'

എടൂര്‍ സെന്റ്‌ മേരീസ്‌ എച് എസ് എസ് ഉത്ഘാടനത്തിനു ശേഷം.....ഫോട്ടോ ക്രെഡിറ്റ്‌: Amal Thomas
04/08/2013

എടൂര്‍ സെന്റ്‌ മേരീസ്‌ എച് എസ് എസ് ഉത്ഘാടനത്തിനു ശേഷം.....

ഫോട്ടോ ക്രെഡിറ്റ്‌: Amal Thomas

പുതിയ സ്കൂള്‍ ഉത്ഘാടനപരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ചിത്രങ്ങള്‍ക്ക് കടപ്പാട്: ജയ്സന്‍ ജോസഫ്‌
27/07/2013

പുതിയ സ്കൂള്‍ ഉത്ഘാടനപരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: ജയ്സന്‍ ജോസഫ്‌

അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും സാഹിത്യവും ഒക്കെയായി എടൂരിന്റെ ബാല്യങ്ങള്‍ ഇനി ഇവിടെ  മാറ്റത്തിന്റെ കാഹ...
27/07/2013

അക്ഷരങ്ങളോടും , അറിവുകളോടും ഒപ്പം കളിയും , കലയും സാഹിത്യവും ഒക്കെയായി എടൂരിന്റെ ബാല്യങ്ങള്‍ ഇനി ഇവിടെ മാറ്റത്തിന്റെ കാഹളം മുഴക്കട്ടെ...
(ഫോട്ടോ കടപ്പാട്: ജയ്സന്‍ ജോസഫ്‌)

20 വര്‍ഷം മുന്‍പുള്ള നമ്മുടെ എടൂര്‍
15/07/2013

20 വര്‍ഷം മുന്‍പുള്ള നമ്മുടെ എടൂര്‍

നമ്മളില്‍ കുറച്ചുപേര്‍ക്കെങ്കിലും ഓര്‍മയുണ്ടാവും 20 വര്‍ഷം മുന്‍പ്‌ നമ്മുടെ നാട് എങ്ങനെ ആയിരുന്നെന്നു.... ഇതാ കണ്ടോളൂ... :)
(Archiving: Robins Kurian)

അഭിനന്ദനങ്ങള്‍....
17/01/2013

അഭിനന്ദനങ്ങള്‍....

അഭിനന്ദനങ്ങള്‍....
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ ഒന്നാമതെത്തിയ നമ്മുടെ സ്കൂളിനും, സംവിധായകനായ, നമ്മുടെ സ്വന്തം എടൂരുകാരന്‍ ജിനോ ജോസഫിനും അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ഫേസ്ബുക്കരായ എല്ലാ എടൂരുകാരുടേയും പേരില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ :-)
The Director's profile;
https://www.facebook.com/jino.joseph.756?ref=ts&fref=ts

വാര്‍ത്ത‍: "മാതൃഭൂമി" ,17/01/2013

our heros :)ഇവര്‍ നമ്മുടെ താരങ്ങള്‍ :)
09/01/2013

our heros :)
ഇവര്‍ നമ്മുടെ താരങ്ങള്‍ :)

Address

Edoor
670704

Website

Alerts

Be the first to know and let us send you an email when St.Mary's H.S.S,Edoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category