24/05/2022
ഓർമ തീരം 2022
2022 മെയ് 22ന്
നമ്മുടെ സ്കൂളിൽ 1987 SSC Batch സ്നേഹ സംഗമം നടത്തി
35 കൊല്ലത്തിന് ശേഷമുള്ള എല്ലാവരുടെയും കണ്ടുമുട്ടൽ ഹൃദയസ്പർശിയായി .
അധ്യാപകർ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സഹപാഠികൾ ഏറെക്കാലത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ പലർക്കും പലതും പറയാനുണ്ടായിരുന്നു' ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ .
രാവിലെ ചെറിയ മഴയുണ്ടായിരുന്നെങ്കിലും അതെല്ലാം നിസ്സാരമാക്കി മിക്കവാറും എല്ലാവരും എത്തിച്ചേർന്നു. രാവിലെ അധ്യാപകരെ ആദരിച്ചു. മറുപടി പ്രസംഗങ്ങളിൽ എല്ലാ ഗുരുനാഥരും ഈ ഉദ്യമത്തെ അകമഴിഞ്ഞ് പ്രശംസിച്ചു. ഉച്ചക്ക് ശേഷം സഹപാഠികളുടെയും കുടുംബാംഗങ്ങളുടെയും കലാപ്രകടനക്കളും അരങ്ങേറി .5 മണിക്ക് പിരിയുമ്പോൾ എല്ലാവരും ചെറിയ സങ്കടം ഉണ്ടായെങ്കിലും വീണ്ടും കണ്ടുമുട്ടാം എന്ന ഉറപ്പിൽ എല്ലാവരും പിരിഞ്ഞു.