30/10/2019
സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുളളു തറച്ചാൽ പോലും ഒരമ്മയ്ക് സഹിക്കാൻ ആവില്ല.. നാല് കാപാലികൾ ചേർന്ന് അവയവങ്ങളോരോന്നായി തച്ചുടച്ച അവളെ കണ്ടു ആ അമ്മ കരഞ്ഞ കരച്ചിലിന് ഈ നാട്ടിൽ പുല്ലു വില.. ഓരോ പെണ്ണും ചുട്ടു കൊല്ലപ്പെടുമ്പോൾ തെരുവ് പട്ടിയുടെ വില പോലും തരാത്ത ജന്മനാടേ....
വാളയാർ sisters... നീയെന്റെ ആരുമല്ലായിരിക്കാം അങ്ങനെയല്ല നീയെന്റെ എല്ലാമാണ് എന്റെ അനുജത്തി എന്റെ അയൽക്കാരി എന്റെ കൂട്ടുകാരി എന്റെ മകൾ.. ഭാരതത്തിലെ ഓരോ പെണ്ണിന്റെയും പ്രതീകമാണ് നീ... മരിച്ചിട്ടും നീതി കിട്ടാത്ത രക്തപുഷ്പമേ മാപ്പ്