28/06/2022
ഐ എച്ച് ആർ ഡി യുടെ വട്ടംകുളം THSSൽ പ്ലസ് വൺ പ്രവേശനത്തിന് സൗജന്യ ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് ചിട്ടയായ പരിശീലനം ചെറുപ്പത്തിലേ നൽകുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ സ്ഥാപനമായ IHRD (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സസ് ഡെവലപ്പ്മെന്റ്)യുടെ കീഴിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാലയമാണ് വട്ടാകുളം ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ.
ഇലക്ട്രോണിക്സ് അടിസ്ഥാനമാക്കിയ ഫിസിക്കൽ സയൻസ് , ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയൻസ് എന്നി രണ്ടു ഗ്രൂപ്പുകളാണ് പ്ലസ്ടു കോഴ്സിലെ കോമ്പിനേഷൻ. ഇംഗ്ലീഷിന് പുറമെയുള്ള രണ്ടാം ഭാഷ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് പൊതു ഹയർ സെക്കണ്ടറിയുമായുള്ള പ്രധാന വ്യത്യാസം. പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതുമെല്ലാം പൊതു വിഭാഗത്തിലേതു പോലെ സംസ്ഥാന ഹയർ സെക്കണ്ടറി വകുപ്പ് തന്നെയാണ്.
ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐടി , ഫിസിക്സ് ,കെമിസ്ട്രി , മാത്തമാറ്റിക്സ് , ഇലക്ട്രോണിക് സിസ്റ്റംസ് എന്നി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്കൽ സയൻസ് പ്രധാനമായും എൻജിനിയറിങ് അനുബന്ധ മേഖലകളിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അടിത്തറ ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐടി , ഫിസിക്സ് ,കെമിസ്ട്രി , മാത്തമാറ്റിക്സ് , ബിയോളജി എന്നി വിഷയങ്ങളുടെ കോമ്പിനേഷനായ ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ് മെഡിക്കൽ, പാരാ മെഡിക്കൽ മേഖലകൾ ലക്ഷ്യം വയ്ക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്.
ഇംഗ്ലീഷിന് പുറമെയുള്ള എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ള സിലബസാണ് മുന്നോട്ടു വെക്കുന്നത്.
നീണ്ട വര്ഷങ്ങളായി THSLC, ഹയർ secondary പരീക്ഷകളിൽ ഒന്നാം റാങ്കുൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സംസ്ഥാനത്തെ മാതൃക സ്ഥാപനമായ ഈ വിദ്യാലയത്തിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സൗജന്യ രെജിസ്ട്രേഷൻ പൂർത്തീകരിക്കാം... കലാ കായിക ശാസ്ത്ര മേളകളിലും മികവോടെ മുന്നേറുന്ന ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ സവിശേഷമായ കോമ്പിനേഷൻ തെരഞ്ഞെടുക്കാമെന്നത് ഏറെ പ്രത്യേകത ഉള്ളതാണ്
www.thssvattamkulam.ihrd.ac.in എന്ന ലിങ്കിലൂടെ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും.
വിശദ വിവരങ്ങൾ അറിയുവാൻ 0494 2681498, 9188471498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.