13/07/2016
വിദ്യാഭ്യാസത്തോടൊപ്പം കലാ സാംസ്കാരിക സേവന രംഗത്തും വ്യക്തി മുദ്ര പതിപ്പിക്കാൻ ECIT ശ്രമിച്ചിട്ടുണ്ട്.... സേവന രംഗത്തു നിറ സാന്നിധ്യമായ അർപ്പണ ചാരിറ്റബിൾ TRUST ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് ECIT ആണ്.... 2001 ജൂൺ മാസം മഹാ കവി അക്കിത്തം ആണ് ECIT യുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചത്... ... തുടർന്നു ശ്രീ ചാത്തനാത് അച്ചുതന്നുണ്ണി... വട്ടംകുളം ശങ്കുണ്ണി മാഷ്.... ഏട്ടൻ ശുകപുരം.... തുടങ്ങി ഒരു പിടി സാംസ്കാരിക നായകന്മാരുടെ അനുഗ്രഹം എന്നും ECIT യോടൊപ്പം ഉണ്ടായിരുന്നു... തുടർന്ന് എടപ്പാൾ വിശ്വനാഥൻ ഉൾപ്പടെയുള്ള കലാ രംഗത്തെ പ്രമുഖർ ഇവിടം സന്ദർശിക്കുകയും ഞങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.... കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാച്ചിന് സിർട്ടിഫിക്കറ്റ് സമ്മാനിച്ചത് ഇന്നത്തെ മന്ത്രിയും അന്നത്തെ MLA യും തവനൂരിന്റെ പ്രിയങ്കരനായ ജന പ്രതിനിധിയുമായ ഡോ. കെ ടീ ജലീൽ ആയിരുന്നു.... ഈ മാസം 16 ന് നടക്കുന്ന നമ്മുടെ പതിനഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യുന്നത് ബഹു. നിയമ സഭ സ്പീക്കറും ജനങ്ങളുടെ പുഞ്ചിരിയും കണ്ണീരുമറിയുന്ന പൊന്നാനിയുടെ ജന പ്രതിനിധിയുമായ ശ്രീ പീ. ശ്രീരാമകൃഷ്ണനാണ്.... മുഖ്യ അഥിതി ആയി എത്തുന്നത് ചെറിയ ക്യാൻവാസിൽ വലിയ സിനിമ പിടിച്ച ഒരുപാട് പൊന്തൂവലുകൾ തന്റെ കിരീടത്തിൽ ചാർത്തിയ വലിയ സിനിമാക്കാരൻ.... കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും സംവിധായകനുമായ ശ്രീ സുദേവൻ പെരിങ്ങോടും നിങ്ങളോടൊപ്പമുണ്ടാകും.... നിങ്ങളിലൊരാളായി.... ഔന്നത്യത്തിന്റെ ആടയാഭരണങ്ങളില്ലാതെ....