Jafar Ali Darimi

Jafar Ali Darimi മർദ്ദിതരോടൊപ്പം...

08/09/2025

വിശ്വാസിക്ക് സകല കാര്യങ്ങളിലും
തിരുനബിﷺയിൽ മാതൃകയുണ്ട്

15/07/2025

നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ക്ക് അഭിനന്ദനം - പി.ഡി.പി.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കാനും മോചനത്തിനുള്ള വഴി തുറക്കാനും തന്റെ പണ്ഡിതദൗത്യവും ലോക രാഷ്ട്രതലവന്മാരുമായുള്ള ബന്ധങ്ങളും ഉപയോഗിച്ച ബഹുവന്ദ്യ പണ്ഡിതന്‍ കാന്തപുരം ഏ.പി.അബൂബക്കര്‍ മുസ് ലിയാരെ പി.ഡി.പി. കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു.
ഇന്ത്യന്‍ ഭരണകൂടത്തോടുള്ള നിമിഷപ്രിയയുടെ കുടുംബത്തിന്റേയും സംസ്ഥാനത്തിന്റേയും ആവശ്യം അടഞ്ഞ അധ്യായമാവുകയും യമനില്‍ ഇന്ത്യന്‍ എംബസിയുടെ അപര്യാപ്തയാണ് കാരണമെന്ന് ഭരണകൂടം നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്തിട്ടും കാന്തപുരത്തിന്റെ ഇടപെടലാണ് ആശ്വാസകരമായി തീര്‍ന്നതെന്നത് കേരളത്തിന്റെ മാനവീകതക്ക് അഭിമാനകരമാണ്.

People's Democratic Party Kerala
Peoples Voice Mpm DC
PDP മലപ്പുറം ജില്ല
People’s Cultural Forum - PCF - UAE
ISF Indian Students' Federation

14/07/2025

സി. സദാനന്ദന്റെ യോഗ്യതയെന്ത് ?: രാഷ്ട്രപതി പദവിയെ അപമാനിക്കുയാണ് - പി.ഡി.പി.

ആര്‍ എസ് എസ് സഹയാത്രികനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.സദാനന്ദനെ രാജ്യസഭാ എം.പി.യായി നോമിനേറ്റ് ചെയ്ത നടപടി രാഷ്ട്രപതിക്കുള്ള പ്രത്യേക പദവിയെ സ്വയം അപമാനിക്കുന്നതാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി . രാഷ്ട്രീയ -വര്‍ഗീയ സംഘര്‍ഷങ്ങളുടെ കെട്ടകാലത്ത് നാട്ടില്‍ അശാന്തി പരത്താന്‍ ശ്രമിച്ചിട്ടുള്ള സ്വയംസേവകന്‍ എന്നതിനപ്പുറം എന്ത് പരിഗണനയാണ് സദാനന്ദനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ രാഷ്ട്രപതിയെ പ്രേരിപ്പിച്ചത് എന്നത് വെളിപ്പെടുത്തേണ്ടതാണ്.

ഭാഷ, ശാസ്ത്രം, കല, സംസ്കാരം , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ അതിപ്രശസ്തരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതിക്ക് രാജ്യസഭ എം.പി.യായി നാമനിര്‍ദ്ദേശം ചെയ്യാന്‍ പ്രത്യേക പരിഗണനയായി ഭരണഘടന നിര്‍ദ്ദേശമുള്ളത് . എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങളൊന്നും പാലിക്കപ്പെടാത്ത നാമനിര്‍ദ്ദേശം പിന്‍വലിച്ച് രാഷ്ട്രപതി ഭരണഘടനയോട് കൂറ് പുലര്‍ത്തുകയാണ് വേണ്ടതെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

People's Democratic Party Kerala
Peoples Voice Mpm DC
PDP മലപ്പുറം ജില്ല
People’s Cultural Forum - PCF - UAE
ISF Indian Students' Federation


14/07/2025

അസം : ഹിന്ദുത്വ ഇന്ത്യയുടെ
പരീക്ഷണ ശാലയാകുന്നു - പി.ഡി.പി.

വര്‍ഗീയ വിദ്വേഷത്തിനും വംശീയ ഉന്മൂലനത്തിനും വിധേയമാകുന്ന അസമില്‍ ആയിരക്കണക്കിന് മുസ്ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി ലക്ഷക്കണക്കിന് മനുഷ്യരെയാണ് ഭരണകൂടം ആട്ടിപ്പായിക്കുന്നത്. വര്‍ഗീയ വിഭജനവും വംശീയ ഉന്മൂലനവും ലക്ഷ്യം വയ്ക്കുന്ന ഭരണകൂടം ഒരു ജനതക്കുമേല്‍ എങ്ങിനെയാണ് പെരുമാറുക എന്ന ഹിന്ദുത്വ ഇന്ത്യയുടെ പരീക്ഷണശാലയായി അസമിനെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി .
ജനാധിപത്യത്തിലും ഭരണഘടനയിലും പൗരവകാശത്തിലും പ്രതീക്ഷിക്കുന്ന ജനതക്കും രാഷ്ട്രീയ കക്ഷികള്‍ക്കും ഈ കൊടുംക്രൂരതക്കെതിരെ എങ്ങിനെയാണ് മൗനമായിരിക്കാന്‍ കഴിയുക. ഭരണകൂടത്തിന്റെ ഈ കൊടുംക്രൂരതക്കെതിരെ ജനാധിപത്യ പ്രതിഷേധങ്ങള്‍ രാജ്യത്താകമാനം അലയടിക്കേണ്ടതുണ്ടെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

12/07/2025

സ്കൂളുകളില്‍ പാദപൂജ : മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം: പി.ഡി.പി.

സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച
നടപടിയില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി
സ്വീകരിക്കണമെന്ന് പി.ഡി.പി. ആവശ്യപ്പെട്ടു. ഗുരൂപൂര്‍ണ്ണിമ ചടങ്ങ്
വിദ്യാലയങ്ങളില്‍ വ്യാപകമാക്കാനും
അതിന്റെ ഭാഗമായി ആചാരങ്ങള്‍
സാര്‍വത്രീകമാക്കാനുമാണ് ചിലര്‍
ശ്രമിക്കുന്നതെന്നും കര്‍ശനമായ
നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍
വരും വര്‍ഷങ്ങളില്‍ കൂടുതല്‍
സ്കൂളുകളിലേക്ക് വ്യാപിക്കുമെന്നും
പി.ഡി.പി.സംസ്ഥാന സെക്രട്ടറിയേറ്റ്
അംഗം എസ്.എം.ബഷീര്‍ ആവശ്യപ്പെട്ടു.

 #ഇന്ന്_മുഹറം_10പ്രശാന്ത സുന്ദരമായ ഈ ദുനിയാവിലെ എൻ്റെ ജീവിതയാത്രയിൽ ഒരു വർഷം കൂടി പൂർത്തിയാകുന്നു..... #ഇന്ന്_ജന്മദിനമാണ...
07/07/2025

#ഇന്ന്_മുഹറം_10
പ്രശാന്ത സുന്ദരമായ
ഈ ദുനിയാവിലെ എൻ്റെ
ജീവിതയാത്രയിൽ
ഒരു വർഷം കൂടി
പൂർത്തിയാകുന്നു.....

#ഇന്ന്_ജന്മദിനമാണ്
ഓരോ ജന്മദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്....
കൊഴിഞ്ഞുപോയ ദിനങ്ങൾ
ഒന്നും തിരികെ വരില്ലെന്നും...
മുന്നോട്ടുള്ള യാത്രയ്ക്ക് സമയം കുറവാണെന്നുമുള്ള
ഓർമ്മപ്പെടുത്തലുകൾ...

നമ്മുടെ എല്ലാവരുടെയും
ജീവിതത്തെ നാഥൻ
പ്രീതിപ്പെടുമാറാകട്ടെ...

ആയുസ്സും ആരോഗ്യവും
ഹിദായത്തോടെ നൽകി
എന്നെ അനുഗ്രഹിച്ച
പ്രപഞ്ചനാഥന് ഒരായിരം
സ്തുതി കീർത്തനങ്ങൾ....

ജന്മം നൽകി പരിപാലിച്ച്
വളർത്തിയ....
എൻ്റെ വാത്സല്യനിധികളായ
ഉമ്മയ്ക്കും ഉപ്പയ്ക്കും നാഥൻ
സ്വർഗ്ഗം പകരം നൽകട്ടെ...

ഒരു പ്രതിസന്ധികളും നമ്മളെ
തളർത്താതിരിക്കട്ടെ..
നമ്മുടെയൊക്കെ ജീവിതങ്ങളിൽ,
ആയുസ്സിൽ നാഥൻ ബറകത്ത് ചെയ്യട്ടെ..
#പ്രാർഥനകളിൽ_ഓർക്കാൻ
#മറക്കരുത്.

ആയുരാരോഗ്യ സൗഭാഗ്യ
സമൃദ്ധിയോടെ...
ധർമ്മത്തിനും നീതിക്കും ഒപ്പം
നിലകൊള്ളുവാൻ നാഥൻ
തൗഫീഖ് നൽകട്ടെ....

ആമീൻ യാറബ്ബൽ ആലമീൻ

29/06/2025

വെളിച്ചെണ്ണ വില 450 കടന്നു: വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടണം: പി.ഡി.പി.

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഒരു കിലോക്ക് 450 രൂപ കടന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹുസൈന്‍ കാടാമ്പുഴ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ തേങ്ങ വിലയും വെളിച്ചെണ്ണ വിലയും ഇരട്ടിയിലധികമായി. ഏത് സാഹചര്യത്തിലാണ് അനിയന്ത്രിതമായ വിലക്കയറ്റമുണ്ടാകുന്നതെന്ന് പഠിക്കാനും വിപണിയില്‍ ഇടപെടാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.
നാളികേര കര്‍ഷകരില്‍ നിന്നോ കേരളത്തിലേക്ക് വ്യാപാരത്തിനെത്തിക്കുന്നവരില്‍ നിന്നോ കോര്‍പ്പറേറ്റുകളോ കുത്തകക്കാരോ നാളികേരം മൊത്തമായി സമാഹരിച്ച് വിപണിയില്‍ ക്ഷാമമുണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടണം. അപ്രതീക്ഷിതമായ നാളികേര ക്ഷാമത്തിന്റെ കാരണം ദുരൂഹമാണ്.അത് കണ്ടെത്തണം. കേരളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തിന്റെ കാരണം കണ്ടെത്തുകയും ,അന്യായ വിലയുടെ മറവില്‍ വ്യാജ എണ്ണകള്‍ വിലകുറച്ച് വിപണിയിലിറക്കി മലയാളികള്‍ക്ക് മാറാരോഗം സമ്മാനിക്കുന്നത് തടയാന്‍ കര്‍ശനമായ പരിശോധനക്ക് നടപടികളുണ്ടാവുകയും ചെയ്യണം. പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ളൈസ് - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി.



People's Democratic Party Kerala
Peoples Voice Mpm DC
PDP മലപ്പുറം ജില്ല
People’s Cultural Forum - PCF - UAE
ISF Indian Students' Federation

പ്രിയപെട്ട സുഹൃത്തിനെ ഒടുവിൽ മരണം വിളിച്ചിറക്കി കൊണ്ട് പോയിരിക്കുന്നു.ശരീരം മുഴുവൻ പല സർജ്ജറികൾ ചെയ്യേണ്ടി വന്നപ്പോഴും അ...
22/06/2025

പ്രിയപെട്ട സുഹൃത്തിനെ ഒടുവിൽ മരണം വിളിച്ചിറക്കി കൊണ്ട് പോയിരിക്കുന്നു.

ശരീരം മുഴുവൻ പല സർജ്ജറികൾ ചെയ്യേണ്ടി വന്നപ്പോഴും അപാരമായ ഈമാനോടെ ചിരിച്ച പ്രിയപ്പെട്ടവൻ
ഇനി ഈ ലോകത്തില്ല

പിഡിപി സംസ്ഥാന കൗൺസിൽ അംഗമായ
അംജദ്ഖാൻ പാലപിള്ളി Amjad Khan Palappilly അല്ലാഹു വിൻ്റെ റഹ്മത്തിലേക്ക് യാത്രയായിരിക്കുന്നു.

അല്ലാഹു അദ്ദേഹത്തിൻ്റെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുത്തു ഖബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ...
അവരുടെ കുടുംബങ്ങൾക്ക്
ക്ഷമപ്രദാനം ചെയ്യട്ടെ...
ആമീൻ യാറബ്ബൽ ആലമീൻ

https://edappalnews.com/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E0%B...
20/06/2025

https://edappalnews.com/%E0%B4%AF%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%82-%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%AF%E0%B5%81-%E0%B4%8E/?fbclid=IwY2xjawLBiJdleHRuA2FlbQIxMQABHtFuOyZQf7kWpcsI2wqiVt-i6sQZZeNpj3WKPpIqB191dqdTTuxwektJZvVj_aem_gRcuet_HkLjXuSA9KMTFEQ

നരിപ്പറമ്പ് : ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനും പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
06/06/2025

ഏവർക്കും
ബലിപെരുന്നാൾ
ആശംസകൾ

03/06/2025

വിദ്വേഷപ്രചാരകന്‍ കൃഷ്ണരാജ് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ :
ലീഗ് സമുദായ വഞ്ചന തുടരുന്നു - പി.ഡി.പി.

മലപ്പുറം : നിരന്തരം മതവിദ്വേഷം പ്രചരിപ്പിക്കുകയും മുസ്ലിം സമുദായത്തെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഘ്പരിവാറുകാരനായ കൃഷ്ണരാജിനെ നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്തിലെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിച്ച നടപടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തുടരുന്ന സമുദായ വഞ്ചനയുടെ ഉദാഹരണമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി പറഞ്ഞു. മുസ്ലിം ലീഗ് ഭരണം നടത്തുന്ന വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി പിരിച്ച് വിട്ട് സമുദായത്തോട് മാപ്പ് പറയാന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണം.
മതവിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ കൃഷ്ണരാജിനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതാണ്. സമുദായത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന വഖഫ് ഭേദഗതി നിയമത്തിന് വേണ്ടി തീവ്രക്രൈസ്തവ സംഘടനയായ കാസക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത കൃഷ്ണരാജിനെ ഹൈക്കോടതിയില്‍ സ്‌റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിച്ചതിലൂടെ സംഘ്പരിവാരത്തോടുള്ള ലീഗിന്റെ വിധേയത്വവും സമീപനവും വെളിപ്പെടുകയാണ്. വിദ്വേഷ പ്രചാരണത്തിന് വേണ്ടി മാത്രം വാതുറക്കുന്ന കൃഷ്ണരാജിനെ നിയമിച്ച നടപടി പിന്‍വലിച്ച് ലീഗ് രാഷ്ട്രീയ ധാര്‍മീകത കാണിക്കണം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉടലെടുക്കുന്ന അവിശുദ്ധ സഖ്യത്തിന്റെ മധ്യസ്ഥതയ്ക്കുള്ള പ്രത്യുപകാരമാണോ നിയമനമെന്ന് സംശയമുണ്ടെന്നും പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍അലി ദാരിമി പ്രസ്താവനയില്‍ പറഞ്ഞു.

Address

Edappal
679576

Opening Hours

Monday 7am - 10am
Tuesday 7am - 10am
Wednesday 7am - 10am
Thursday 7am - 10am
Friday 7am - 10am
Saturday 7am - 10am
Sunday 7am - 11am

Telephone

+919961192424

Website

Alerts

Be the first to know and let us send you an email when Jafar Ali Darimi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jafar Ali Darimi:

Shortcuts

Share

Category