Department of Qur'an and related sciences, DHDC Manoor

Department of Qur'an and related sciences, DHDC Manoor Department of Qur'an and related sciences
Darul Hidaya Da'wa College, Manoor
Affliated to Darul Huda Islamic University.

23/08/2022

മലയാളത്തിലെ ഖുർആൻ പരിഭാഷകൾ : അക്കാദമിക് കോൺഫറൻസ്ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും വിശിഷ്യാ കേരളത്തിലും നടന്...
21/08/2022

മലയാളത്തിലെ ഖുർആൻ പരിഭാഷകൾ : അക്കാദമിക് കോൺഫറൻസ്

ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും വിശിഷ്യാ കേരളത്തിലും നടന്ന സംവാദങ്ങൾ ശ്രദ്ദേയമാണ്. പരിഭാഷ യജ്ഞത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ പണ്ഡിതർ ഇരു പക്ഷത്തും അണിനിരന്നിരുന്നു.
ദാറുൽ ഹിദായ ദഅ'വ കോളേജിലെ 'ഡിപാർട്മെന്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് ' ഫത്ഹു റഹ്മാൻ ഖുർആൻ സ്റ്റഡി സെന്ററുമായി സഹകരിച്ച് 'മലയാളത്തിലെ ഖുർആൻ പരിഭാഷകൾ' എന്ന ശീർഷകത്തിൽ അക്കാദമിക് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്.

ആഗോള തലത്തിൽ അരങ്ങേറിയ പരിഭാഷാ സംവാദങ്ങൾ, അവയുടെ സ്വഭാവം, കേരളത്തിലെ സംവാദങ്ങളുടെ പശ്ചാത്തലം, മൊഴിമാറ്റത്തിന്റെ കർമശാസ്ത്രം, ഭാഷാപരവും സാംസ്കാരികവുമായ പരിമിതികൾ തുടങ്ങിയ തീമുകൾ പൊതുവായും മലയാള പരിഭാഷകളുടെ രചന, രീതി ശാസ്ത്രം, സ്വാധീനം, ഭാഷാപിഴവുകൾ, അറബി മലയാള പരിഭാഷകൾ, പ്രമുഖ മലയാള പരിഭാഷകർ എന്നിവ പ്രത്യേകമായും കോൺഫറൻസിൽ ചർച്ച ചെയ്യും. ഇൻശാ അല്ലാഹ് .

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം👇

http://qtconference.dhdc.in/

21/08/2022
അക്കാദമിക് കോൺഫറൻസ്*മലയാളത്തിലെ_ഖുർആൻ_പരിഭാഷകൾ*     ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും വിശിഷ്യാ കേരളത്തിലും ...
09/07/2022

അക്കാദമിക് കോൺഫറൻസ്

*മലയാളത്തിലെ_ഖുർആൻ_പരിഭാഷകൾ*







ഖുർആൻ പരിഭാഷയുമായി ബന്ധപ്പെട്ട് ആഗോള തലത്തിലും വിശിഷ്യാ കേരളത്തിലും നടന്ന സംവാദങ്ങൾ ശ്രദ്ദേയമാണ്. പരിഭാഷ യജ്ഞത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ പണ്ഡിതർ ഇരു പക്ഷത്തും അണിനിരന്നിരുന്നു. കേരളത്തിൽ പരിഭാഷയെ അനുകൂലിച്ച വിഭാഗത്തിനാണ് മേൽക്കോയ്മ ലഭിച്ചത്. പിന്നീട് നിരവധി പരിഭാഷകളും വ്യാഖ്യാനങ്ങളും മലയാളത്തിൽ പുറത്തിറങ്ങിയതായി കാണാം.

ദാറുൽ ഹിദായ ദഅവ കോളേജിലെ 'ഡിപാർട്മെന്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസ് ' ഫത്ഹു റഹ്മാൻ ഖുർആൻ സ്റ്റഡി സെന്ററുമായി സഹകരിച്ച് 'മലയാളത്തിലെ ഖുർആൻ പരിഭാഷകൾ' എന്ന ശീർഷകത്തിൽ അക്കാദമിക് കോൺഫറൻസ് സംഘടിപ്പിക്കുകയാണ്.
പ്രസ്തുത സെമിനാറിലേക്ക്
ആഗോള തലത്തിൽ അരങ്ങേറിയ പരിഭാഷാ സംവാദങ്ങൾ, അവയുടെ സ്വഭാവം, കേരളത്തിലെ സംവാദങ്ങളുടെ പശ്ചാത്തലം, മൊഴിമാറ്റത്തിന്റെ കർമശാസ്ത്രം, ഭാഷാപരവും സാംസ്കാരികവുമായ പരിമിതികൾ തുടങ്ങിയ തീമുകൾ പൊതുവായും മലയാള പരിഭാഷകളുടെ രചന, രീതി ശാസ്ത്രം, സ്വാധീനം, ഭാഷാപിഴവുകൾ, അറബി മലയാള പരിഭാഷകൾ, പ്രമുഖ മലയാള പരിഭാഷകർ എന്നിവ പ്രത്യേകമായും കൈകാര്യം ചെയ്യുന്ന മികച്ച പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

send your abstracts before:
*27-7-2022*

Email Id: [email protected].

Website:http://qtconference.dhdc.in

Phone:+9197469 80015
+9190370 13020

ഖലീലുള്ളാഹി ഇബ്രാഹിം(അ) ന്റേയും അനുഗ്രഹീത പുത്രന്മാരെയും മഹിതമായ സ്മരണയിൽ ദുൽഹിജ്ജ മാസം വിശ്വാസിയുടെ മനസക തട്ടിൽ ആത്മീയ ...
09/07/2022

ഖലീലുള്ളാഹി ഇബ്രാഹിം(അ) ന്റേയും അനുഗ്രഹീത പുത്രന്മാരെയും മഹിതമായ സ്മരണയിൽ ദുൽഹിജ്ജ മാസം വിശ്വാസിയുടെ മനസക തട്ടിൽ ആത്മീയ പ്രഭ നിറക്കുന്ന ഈ രാപ്പലുകളിൽ.... പടച്ചവൻ തന്റെ സ്നേഹിതനെ അവിടേക്കേറ്റം പ്രയാസമേറിയ പരീക്ഷണത്തിന് വിധേയരകാൻ ഒരുങ്ങിയ നേരത്ത്..... തന്റെ അചഞ്ചലമായ വിധേയത്വം രക്ഷിതാവിന് മുന്നിൽ തെളിയിക്കാൻ പ്രവാചകൻ ഇബ്രാഹീം(അ) തന്റെ പുന്നാര മകനെ ബലിയർപ്പിക്കാൻ തയ്യാറാകുന്നതും പരീക്ഷണ വിജയത്തിനു ബദലിനെ നൽകിയതുമൊക്കെയാണ് ഈ പുണ്യമാസം നമുക്കോതിതരുന്ന കഥകൾ...... എന്നാൽ ഏത് പുത്രനെയാണ് ബലിയർപ്പണപ്പരീക്ഷണത്തിനായി തമ്പുരാൻ തെരെഞ്ഞെടുത്തത് ? എന്ന ചോദ്യം വളരെ പ്രസക്തമാണ്. തിരുനബി (സ)യുടെ അനുചരർ ഒരിക്കൽ റസൂലിനോട് ഈ ചോദ്യം ആവർത്തിക്കുകയുണ്ടായി..... ഇസ്മാഈൽ നബിയാണോ ഇസ്ഹാഖ് നബിയാണോ ബലിയർപ്പണത്തിന് കൽപ്പിക്കപ്പെട്ടതെന്ന വിഷയത്തിൽ ഖുർആൻ വ്യാഖ്യാന പണ്ഡിതർ വ്യത്യസ്ഥ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
ദാറുൽ ഹിദായ ദഅ്വാ കോളേജ് മാണൂരിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് "ബലി: അർപ്പിക്കപ്പെട്ടത് ഇബ്രാഹീം പൗത്രരിൽ ആര്?" എന്ന പ്രമേയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡിപ്പാർട്ട്മെന്റ് (HOD) ഹാഫിള് ആബിദ് ഹുസൈൻ ഹുദവി മോഡറേറ്ററായി.

ബോധം, ബോധ്യം, ദിവ്യബോധനം. മനുഷ്യബോധത്തിൽ ഉദിക്കുന്ന ബോധ്യം ദിവ്യബോധനത്തിൽ നിന്നും വിഭിന്നമാണ്. ഇസ്ലാമിക പ്രവാചകർക്...
27/06/2022

ബോധം, ബോധ്യം, ദിവ്യബോധനം. മനുഷ്യബോധത്തിൽ ഉദിക്കുന്ന ബോധ്യം ദിവ്യബോധനത്തിൽ നിന്നും വിഭിന്നമാണ്. ഇസ്ലാമിക പ്രവാചകർക്ക് ദൈവം മുഖേന നൽകുന്നതാണ് ദിവ്യബോധനം. എല്ലാ വിധ കാര്യങ്ങളെയും ഉൾകൊള്ളിച്ച്, ന്യൂനതകളിൽ നിന്നും സംരക്ഷിക്കപ്പെടുന്ന പ്രഥമ ബോധ്യം. മനുഷ്യബോധനം പ്രഥമമായി തന്നെ മാറ്റങ്ങൾക്ക് വിധേയമാണ്, അതിന്ന് ന്യൂനതകൾ കാണാം. രണ്ടാമതും ഇതാവർത്തിക്കുന്നു, മൂന്നാമതും ദിവ്യബോധം സ്വപ്നദർശനമായി വരാം, മാലാഖ മുഖേന വരാം, പ്രവിശാലമായ മേഖലയാണ് ദിവ്യബോധനം . ധാരാളം ചർച്ചകൾക്ക് വഴിവെച്ച മേഖല!

NB: അന്ത്യപ്രവാചക തിരോധാനത്തോടെ 'വഹ് യ് കഴിഞ്ഞിട്ടുണ്ട്!!!

ഇത് ഖുർആനിക പഠനങ്ങൾക്കും മൂല്യങ്ങൾക്കും പ്രസക്തിയേറുന്ന കാലം: മുഈനലി തങ്ങൾമാണൂർ: ദാറുൽ ഹിദായ ദഅ് വാ കോളേജിലെ ഖുർആൻ ഡിപ്...
10/06/2022

ഇത് ഖുർആനിക പഠനങ്ങൾക്കും മൂല്യങ്ങൾക്കും പ്രസക്തിയേറുന്ന കാലം: മുഈനലി തങ്ങൾ

മാണൂർ: ദാറുൽ ഹിദായ ദഅ് വാ കോളേജിലെ ഖുർആൻ ഡിപ്പാർട്ട്മെൻ്റ് യൂണിയൻ്റെ പ്രവർത്തനോദ്ഘാടനം പാണക്കാട് സയ്യിദ്
മുഈൻ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഖുർആനിക പഠനങ്ങൾക്കും മൂല്യങ്ങൾക്കും പ്രസക്തിയേറുന്ന കാലഘട്ടത്തിലാണ് നാം ഉള്ളതെന്നും രാജ്യത്ത് വർധിച്ച് വരുന്ന വർഗീയ ശ്രമങ്ങളെ ചെറുക്കാൻ പരസ്പരം അറിഞ്ഞ് ജീവിക്കാൻ കൽപിക്കുന്ന ഖുർആനിക അധ്യാപനങ്ങൾ സമൂഹത്തിന് പകർന്ന് നൽകാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിപ്പാർട്ട്മെൻ്റിന് കീഴിൽ ആരംഭിക്കുന്ന സാവിയത്തുൽ ഫത്ഹ് സംഗമങ്ങളുടെ ലോഞ്ചിങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം.വി
ഇസ്മാഈൽ മുസ്ലിയാർ നിർവഹിച്ചു
ദി റീഡ് വെബ്സൈറ്റ് ലോഞ്ചിങ്ങ് സയ്യിദ് കെ.എസ്.കെ മുഖൈബിലി തങ്ങൾ നടക്കാവ് നിർവഹിച്ചു. ഡിപ്പാർട്ട്മെൻ്റ് പ്രവർത്തന ഫണ്ട് ശേഖണോദ്ഘാടനം യാഹുട്ടി ഹാജി നടക്കാവ് ആദ്യ വിഹിതം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്ക് നൽകി നിർവഹിച്ചു.
പരിപാടിയിൽ ദാറുൽ ഹിദായ സെക്രട്ടറി പി.വി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റ് തലവൻ ഹാഫിള് ആബിദ് ഹുസൈൻ ഹുദവി, ജസീൽ ഹുദവി തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ ഭാരവാഹികൾ: മുഹമ്മദ് ശിബിലി വി പി വടക്കേമണ്ണ (ചെയർമാൻ), മുസ്സമ്മിൽ സി വി, പുള്ളുവൻപടി(കൺവീനർ), ശമ്മാസ്, കിഴിശ്ശേരി(ട്രഷറർ).

  യുമായി ബന്ധപ്പെട്ട് ദാറുൽ ഹിദായ ദഅ്വാ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സ്വലാഹും DEPARTMENT OF QUR'AN AND RELATED SCIENCESഉം...
05/06/2022

യുമായി ബന്ധപ്പെട്ട് ദാറുൽ ഹിദായ ദഅ്വാ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സ്വലാഹും DEPARTMENT OF QUR'AN AND RELATED SCIENCESഉം സംയുക്തമായി "Discourse on environment in Qur’an" എന്ന പ്രമേയത്തിൽ ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചു.

പ്രസ്തുത ചർച്ചയുടെ രത്നചുരുക്കം ഇവിടെ ചേർക്കുന്നു…

മനുഷ്യ ചരിത്രത്തോളം പഴക്കമുളള ഒരു ചോദ്യമാണ് "How we should live?" എന്നത്. സത്യസന്ധമായ വിജയത്തിന്റെ മാനദണ്ഡം, മൂല്യമുള്ള ജീവിതം നയിക്കുക എന്നതാണ്. Ethics ന് വളരെ പ്രാമുഖ്യം നൽകുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിക വീക്ഷണത്തിൽ ധർമത്തിന് വിശാലമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. Ethics നെ നാല് വശങ്ങളിലൂടെയാണ് ഇസ്ലാം നോക്കികാണുന്നത്. മനുഷ്യനും ദൈവവും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും, മനുഷ്യന് തന്റെ സ്വന്തം സ്വത്തത്തോടുമുള്ള Relation
കളിൽ ആണ് ധർമ്മത്തെ പുലർത്തേണ്ടത്.

Ethics the relationship between human and universe നെയാണ് പരിസ്ഥിതി നീതി ശാസ്ത്രം Environmental ethics എന്ന് പറയുന്നത്.

June 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനമായി ആചരിക്കുമ്പോൾ, ഇസ്ലാമിക അടിത്തറയിൽ നിന്ന് പരിസ്ഥിതി സംരക്ഷണം നടത്താനും ദിനാചരണം കൊണ്ടാടാനുമുള്ള ആവശ്യകതകളേയും ഇഴകീറി പരിശോധിക്കുകയാണ് ഇവിടം.
ഇസ്ലാമിൽ Ethics നെ പരിചയപ്പെടുത്താൻ خلق എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. സൂറത്തുൽ ഖലമിൽ പ്രവാചകരോട് അള്ളാഹു (സു) അഭിസംബോധനം ചെയ്യുന്നതായി കാണാം:
وإنك لعلى خلق عظيم
മനുഷ്യന് പരിസ്ഥിതിയോടുള്ള ധർമ്മത്തെ സൂചിപ്പിക്കാനാണ്,
وفي أنفسكم أفلا تبصرون" وفي الأرض ءايات للموقنين " “ദൃഢവിശ്വാസികൾക്ക് ഭൂമിയിലും നിങ്ങളിൽ തന്നെയും വിവിധ ദൃഷ്ടാന്തങ്ങളുണ്ട്; എന്നിട്ട് അവ കണ്ടറിയുന്നില്ലേ നിങ്ങൾ?” എന്ന സൂക്തം അവതരിച്ചത്.

മൃഗപക്ഷി-സസ്യലതാദികളെ സംരക്ഷിക്കാൻ ഇസ്ലാമിനോളം പ്രോത്സാഹനം നൽകിയ മറ്റൊരു മതമില്ല. കൃത്യമായി ആരാധനാ കർമ്മങ്ങൾ നിർവഹിച്ചിരുന്ന, കേവലം ഒരു പൂച്ചയെ ബന്ധനസ്ഥനാക്കി നോവിച്ചതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിനിരയായ സ്ത്രീയുടെയും, വിശന്ന് വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗ്ഗാർഹനായ യുവാവിന്റെയും കഥ പ്രവാചകൻ (സ്വ) തങ്ങൾ തന്റെ ഉമ്മത്തിന് പറഞ്ഞ് കൊടുത്തത് പരിസ്ഥിതിയോടുള്ള നീതിശാസ്ത്രം അവിടുത്തെ അനുചരർ പുലർത്താനാണ്.

സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിച്ചാൽ കൂലിയുണ്ടോയെന്ന അനുചരരുടെ ചോദ്യത്തിന് "ആരെങ്കിലും മരം നടുകയോ മൃഗങ്ങളെയോ പക്ഷികളെയോ പരിപാലിക്കുകയും ചെയ്താൽ അതിന് സ്വദഖയുടെ കൂലിയുണ്ട്." എന്നായിരുന്നു പ്രവാചകൻ (സ്വ) പ്രതികരിച്ചത്.

ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ പ്രകൃതിക്ക് ഭീഷണി വരുത്തുന്ന പ്രവണതകൾ പുലർത്തുന്നവർക്ക് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകാനും ഇസ്ലാം മറന്നില്ല.

ولا تفسدوا في الأرض بعد إصلاحها وادعوه خوفا وطمعا

(അവൻ) ഭൂമിയെ നന്നാക്കിതീർത്ത ശേഷം അതിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്, ആശങ്കയോടും ആശയോടുമൊപ്പം നിങ്ങൾ അവനോട് പ്രാർത്ഥിക്കുക എന്ന് ഖുർആൻ താക്കീത് നൽകുന്നു. "വഴിപോക്കരും മൃഗങ്ങളും തണൽ കൊള്ളുന്ന വെളിപ്രദേശത്തുള്ള മരങ്ങളാരെങ്കിലും മുറിച്ചാൽ അവന്റെ തല അള്ളാഹു നരകത്തിലെറിയും' എന്ന പ്രവാചക വചനവും ഇതിനെ സ്ഥിതീകരിക്കുന്നു.

മേൽപറഞ്ഞ ഖുർആനിക വചനങ്ങളും ഹദീസുകളും പാരിസ്ഥിതിക നീതിശാസ്ത്രത്തിലുള്ള ഇസ്ലാമിന്റെ വീക്ഷണത്തെയാണ് സ്ഥാപിക്കുന്നത്. പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഒരു സമുദായമെന്ന നിലക്ക് മുസ്ലിം അറിയൽ അനിവാര്യമാണ്.



يوم البيئة العالمي...🌏🌳
05/06/2022

يوم البيئة العالمي...🌏🌳

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസിൻ്റെ 2022-23 അധ്യായന വർഷത്തിലെ പുതിയ കമ്മിറ്റിയെ ശൈഖുന എം. വി ഇസ്മാഈൽ ഉസ...
03/06/2022

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസിൻ്റെ 2022-23 അധ്യായന വർഷത്തിലെ പുതിയ കമ്മിറ്റിയെ ശൈഖുന എം. വി ഇസ്മാഈൽ ഉസ്താദ് പ്രഖ്യാപിച്ചു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റ്ഡ് സയന്‍സസ് പുറത്തിറക്കിയ വിശുദ്ധ ഖുര്‍ആന്‍ ഒരു കൈ പുസ്തകം എന്ന ലഘു ഗ്...
29/03/2022

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റ്ഡ് സയന്‍സസ് പുറത്തിറക്കിയ വിശുദ്ധ ഖുര്‍ആന്‍ ഒരു കൈ പുസ്തകം എന്ന ലഘു ഗ്രന്ഥത്തിന്റെ പ്രകാശനവും അതിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ ജേതാക്കള്‍ക്കുള്ള സമ്മാന വിതരണവും.

Address

Edapal
679582

Alerts

Be the first to know and let us send you an email when Department of Qur'an and related sciences, DHDC Manoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Department of Qur'an and related sciences, DHDC Manoor:

Shortcuts

Share

Category