EDAKKARA

Directions

EDAKKARA എടത്താവളം എന്ന വാക്കിൽ നിന്നാണ് ‘എടക്കര‘ എന്ന പേരുണ്ടായത്..വരൂ എടക്കരക്കാരേ ഫോളോ ചെയ്ത് കൂടെ കൂടിക്കോളൂ..

മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് എടക്കര.
നിലമ്പൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ്. കിഴക്കോട്ടുള്ള പർവതപ്രദേശങ്ങളുടെ സാമീപ്യം കാരണം മനോഹരമായ വളർന്ന് വരുന്ന കൊച്ചു പട്ടണം.

നിലമ്പൂർ ചോക്കാട് മലവെള്ളപ്പാച്ചിൽ; മരണം മൂന്നായി; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.20-09-2026നിലമ്പൂർ : ചോക്കാട് ക...
20/09/2026

നിലമ്പൂർ ചോക്കാട് മലവെള്ളപ്പാച്ചിൽ; മരണം മൂന്നായി; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു.

20-09-2026

നിലമ്പൂർ : ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മുന്നുപേർ മരിച്ചു. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരണപ്പെട്ടത്. ഇതിൽ കോട്ടക്കൽ എടരിക്കോട് സ്വദേശിയായ മങ്ങാടൻ അനസിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.(മങ്ങാടൻ ബസ്സ് ന്റെ ഉടമസ്ഥൻ ആണ്).

സ്ത്രീയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. അപകടത്തിൽ ആറുപേരെ കാണാതായിട്ടുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ സ്ഥിരീകരിച്ചു.

വൈകീട്ട് അഞ്ച് മണിയോടെ ഉളർവട്ടം കടവിലും, ചോക്കാട് - അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തിയായ പൂക്കോട്ടുംപാടം ടികെ കോളനി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

പുഴയോരത്ത് കാര്യമായ മഴയുണ്ടായിരുന്നില്ലെങ്കിലും, മലയോര വനമേഖലയിൽ പെയ്ത കനത്ത മഴയാണ് പുഴയിൽ പെട്ടെന്ന് ജലനിരപ്പും ഒഴുക്കും വർധിക്കാൻ ഇടയാക്കിയത്.

അപകടത്തിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ കണ്ട് നിരവധി വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന പ്രദേശമാണിത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ പുഴയിൽ അപകടസാധ്യത വളരെ കൂടുതലാണ്.

20/09/2026

നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി; ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി; മൂന്ന് പേരെ രക്ഷപ്പെടുത്തി.
20-09-2026

നിലമ്പൂർ പൂക്കോട്ടുംപാടത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. പ്രദേശവാസികളും രക്ഷാപ്രവർത്തകരും നടത്തിയതെരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. പ്രദേശികമയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

മരിച്ചവരെതിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽപ്പെട്ട മൂന്ന്പേരെരക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ ചോക്കാട്,അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടി.കെ.കോളനിപുഴയിലെ ഒളർവട്ടം കടവിലാണ് അപകടമുണ്ടായത്.

പുഴയോരത്തുണ്ടായിരുന്ന അഞ്ചുപേരാണ് അപ്രതീക്ഷിതമായുണ്ടായ ഒഴുക്കിൽപ്പെട്ടത്.

അപകടസമയത്ത് ചോക്കാട് പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും,ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽപെട്ടെന്ന് വെള്ളവും ഒഴുക്കും വർദ്ധിച്ച് മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയായിരുന്നു.

കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ നടത്തിവരികയാണ്.

രണ്ട് മൃതദേഹമാണ് നിലവിൽ കിട്ടിയത്...

ഇന്നത്തെ തിരച്ചിൽ നിർത്തി വെച്ചു നാളേ വീണ്ടും തിരച്ചിൽ തുടരും.

20/09/2026

TK കോളനിയിൽ ഇന്നുണ്ടായ മലവെള്ളം ഉയരുന്ന വീഡിയോ ആണ് ഇത്..

മല മുകളിൽ മഴപെയ്‌താൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ശക്തിയിൽ ആണ് വെള്ളം പുഴകളിൽ ഉയരുക...

നമ്മൾ ശ്രദ്ധിക്കുക.. എല്ലാരിലേക്കും ഒന്ന് ഷെയർ ചെയ്യണേ...

20/09/2026

നിലമ്പൂർ മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി; ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി; മൂന്ന് പേരെ രക്ഷപ്പെടുത്തി.
20-09-2026

നിലമ്പൂർ പൂക്കോട്ടുംപാടത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. പ്രദേശവാസികളും രക്ഷാപ്രവർത്തകരും നടത്തിയതെരച്ചിലിൽ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. പ്രദേശികമയാണ് മരണ വിവരം സ്ഥിരീകരിച്ചത്.

മരിച്ചവരെതിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽപ്പെട്ട മൂന്ന്പേരെരക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ ചോക്കാട്,അമരമ്പലം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പൂക്കോട്ടുംപാടത്തെ ടി.കെ.കോളനിപുഴയിലെ ഒളർവട്ടം കടവിലാണ് അപകടമുണ്ടായത്.

പുഴയോരത്തുണ്ടായിരുന്ന അഞ്ചുപേരാണ് അപ്രതീക്ഷിതമായുണ്ടായ ഒഴുക്കിൽപ്പെട്ടത്.

അപകടസമയത്ത് ചോക്കാട് പ്രദേശത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും,ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴയിൽപെട്ടെന്ന് വെള്ളവും ഒഴുക്കും വർദ്ധിച്ച് മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയായിരുന്നു.

കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനായി നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ നടത്തിവരികയാണ്.

രണ്ട് മൃതദേഹമാണ് നിലവിൽ കിട്ടിയത്... ഇന്നത്തെ തിരച്ചിൽ നിർത്തി വെച്ചു നാളേ വീണ്ടും തിരച്ചിൽ തുടരും.

നമ്മുടെ എടക്കരയിൽ വീണ്ടും ഫുട്ബോൾ ആവേശം! ⚽​എടക്കര സാന്റോസ് ക്ലബ്ബ് ഒരുക്കുന്ന 'മിനി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന...
18/09/2026

നമ്മുടെ എടക്കരയിൽ വീണ്ടും ഫുട്ബോൾ ആവേശം! ⚽
​

എടക്കര സാന്റോസ് ക്ലബ്ബ് ഒരുക്കുന്ന 'മിനി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്' നവംബർ ആദ്യവാരം എടക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.

പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ആവേശപ്പോരാട്ടം കാണാൻ എല്ലാവരും എത്തുമല്ലോ?.....

​

വേലി തന്നെ വിള തിന്നുമ്പോൾ.....
17/09/2026

വേലി തന്നെ വിള തിന്നുമ്പോൾ.....

മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മയ്യിത്തുകൾ കുളിപ്പി...
16/09/2026

മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുന്ന മയ്യിത്തുകൾ കുളിപ്പിക്കുന്നതുൾപ്പെടെയുള്ള കർമ്മങ്ങൾ ചെയ്യുന്നതിന്ന് ഉപയോഗിച്ച പഴയ കോട്ടൺ തുണികൾ ലഭിക്കുകയാണെങ്കിൽ വലിയ ഉപകാരമായിരുന്നു.

(ഉപയോഗിച്ച പഴയത് മാത്രം, പുതിയവ ആവശ്യമില്ല) വൃത്തിക്ക് വേണ്ടി ഒരിക്കൽ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കാത്തതിനാലും, ഒരു മയ്യിത്തിന് തന്നെ രണ്ടും മൂന്നും തുണികൾ ആവശ്യം വരുന്നതിനാലും, മെഡിക്കൽ കോളേജായതിനാൽ പോസ്റ്റ്മോർട്ടങ്ങൾക്ക് കൊണ്ടുവരുന്ന മയ്യിത്തുകൾ എണ്ണത്തിൽ വർദ്ധനവ് വരുന്നതിനാലും ഇത്തരം തുണികൾ യഥേഷ്‌ടം വേണ്ടതിനാൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ക്ലബ്ബുകളും, കൂട്ടായ്മകളും ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് പഴയ തുണികൾ ലഭ്യമാക്കുന്നതിന് വേണ്ട സഹായം ചെയ്തു തരണമെന്ന് അറിയിക്കട്ടെ.

പ്രതീക്ഷയോടെ

ഹമീദ് കൊടവണ്ടി.
Mob. 9846500105

16/09/2026
15/09/2026

💥 *FLASH NEWS* 💥

🅾️ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി..

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്‌ന (30)നെയാണ് കാണാതായത്.

ഇന്ന് വൈകുന്നേരം ഉൾവനത്തിൽ മഴപെയ്തതിനെ തുടർന്ന് ഇരുവഞ്ഞി പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കിൽപ്പെടുകയും ആയിരുന്നു. മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

💥 15/09/2026 💥

Address

Edakkara

Website

Alerts

Be the first to know and let us send you an email when EDAKKARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share