28/05/2024
എച്ച്ഐ മദ്‌റസ സാമൂഹിക-വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപംനൽകി
പ്രാഥമിക മതവിദ്യാഭാസത്തിന് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മഹല്ലിലെ പൊതുവിദ്യാഭ്യാസ വികസനവും സാമൂഹിക ക്ഷേമവും ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ ഒന്നാംഘട്ടത്തിന് ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റി രൂപം നല്‍കി. നാടിന്റെ സമഗ്ര വിദ്യാഭാസ, സേവന കേന്ദ്രമായി മദ്‌റസയെ വിറ്റസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതികളുടെ കരട് തയാറാക്കിയത്. മതപണ്ഡിതര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചകളിലൂടെയും അന്വേഷണങ്ങളിലൂടെയും പദ്ധതികള്‍ വിപുലീകരിക്കും. ഹ്രസ്വകാല ദീര്‍ഘകാലാടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുക.
ഒന്നാം ഘട്ടമായി സംഘടിപ്പിച്ച ഹജ്ജ് പഠന സംഗമം, 10, 12 ജയിച്ചവര്‍ക്കുള്ള കരിയര്‍ ലാബ്, +1 അപേക്ഷ ഹെല്‍പ് ഡസ്‌ക് എന്നീ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തി.
പ്രവര്‍ത്തന സൗകര്യങ്ങള്‍ക്കായി കമ്മിറ്റി 6 ഡിവിഷനുകള്‍ ആയി വികേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. പൊതുകാര്യം, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ്, ഫിനാന്‍സ്, മദ്‌റസ വിദ്യാഭ്യാസം, HELP, CEE എന്നീ വിഭാഗങ്ങളാണുണ്ടാവുക.
പഠന നവീകരണം:
മതപഠനം ആധുനിക ലേണിങ് മോഡുകളിലൂടെയും സാങ്കേതിക മികവോടെയും ലുമാക്കുന്നതിനായി മദ്‌റസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി നവീകരിക്കും. സ്മാര്‍ട് ക്ലാസ്‌റൂം, LMS (learning management system), Online Classes, Digital books സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കൂടാതെ ഇസ്ലാമിക ജീവിതം പ്രാക്ടീസ് ചെയ്യുന്നതിനും മൗലിക ജീവിത ശീലങ്ങള്‍ സംസ്‌കരമാക്കുന്നതിനും സഹായിക്കുന്ന പരിശീലന പ്രോഗ്രമുകളും ആവിഷ്‌കരിക്കും.
-ഖുര്‍ആന്‍ ഓഡിയോ ലാബ്
കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണം ശാസ്ത്രീയമായി പരിചയപ്പെടുന്നതിനും അഭുസിക്കുന്നതിനുമായി ഡിജിറ്റല്‍ ഖുര്‍ആന്‍ ഓഡിയോ ലാബ് സജ്ജമാക്കും. ഓരോ കുട്ടികള്‍ക്കും ഹെഡ് സെറ്റ് ഉപയോഗിച്ച് പാരായണ പാഠം കണ്ടും കേട്ടും അഭ്യസിക്കാന്‍ സാധിക്കുന്ന രീതിയാണിത്.
-ക്ലാസ് 1 സ്മാര്‍ട്ട്
കുട്ടികള്‍ മദ്‌റസാ പഠനം ആരംഭിക്കുന്ന ഒന്നാം ക്ലാസ് kids friendly മോഡിലേക്ക് മാറ്റും. കുട്ടികള്‍ക്ക് സ്വതന്ത്രമായി ഇരിക്കാവുന്ന കസേരയും സ്റ്റഡി ടേബിളും ഉള്‍പെടെയുള്ള സൗകര്യങ്ങളോടെയാണ് വിശാലമായ ക്ലാസ്‌റൂം സജ്ജമാക്കുക.
HELP
_helping Everyone Live positively
ഗുണത്മകമായ ജീവിതത്തിന് എല്ലാവരെയും സഹായിക്കുക എന്ന ആശയത്തില്‍ മദ്‌റസ കമ്മിറ്റി ആവിഷ്കരിച്ച സാമൂഹിക ക്ഷേമ പദ്ധതിയാണ് ഹെല്‍പ്.
പൊതുജനങ്ങള്‍ക്ക് പരമാവധി സേവനങ്ങളും സഹായങ്ങളും വിവരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്റ്റുഡന്റ് സപ്പോര്‍ട്ട് ഉള്‍പെടെ ലക്ഷ്യങ്ങളോടെയുള്ള ജനസേവന കേന്ദ്രം പരിഗണനയിലുണ്ട്. പ്രായമായവരൊത്തുള്ള സ്നേഹയാത്ര, സിയാറ ട്രിപ്പ്, മെഡിക്കൽ ക്യാംപുകൾ, ക്ലീൻ ഇനിഷ്യേറ്റീവുകൾ, ഇൻഫർമേഷൻ ഡസ്ക് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കും. പൊതു ജനങ്ങള്‍ക്കും വിദ്യാത്ഥികള്‍ക്കും ഉപയോഗിക്കാവുന്ന പബ്ലിക് ലൈബ്രറിയും ഹെല്‍പ്പിന്റെ ഭാഗമായി ലക്ഷ്യം വെക്കുന്നു. മദ്‌റസ സെക്രട്ടറി കെപി നിഷാദ് ഡയറക്ടര്‍ ആയ ടീം ആണ് ഹെല്‍പ് പ്രോജക്ടിന് നേതൃത്വം നല്‍കുക.
CEE
_community education exchange
മഹല്ല് നിവാസികളുടെ മത വിദ്യാഭ്യസത്തിനും പൊതു വിദ്യാഭ്യാസ ത്തിനും ഊന്നല്‍ നല്‍കുന്ന പ്രോജക്ട് ആണ് CEE. പരീക്ഷ പരിശീലനങ്ങള്‍, ഉപരിപഠന - തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍, ലൈഫ് കോച്ചിംഗ്, ഹോം സയന്‍സ്, സാമൂഹിക വിഷയങ്ങളില്‍ ബോധവത്കരണം, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്ന ശേഷിക്കാര്‍, പഠന വൈകല്യം അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കയുള്ള സെഷനുകള്‍, കൗണ്‍സിലുങ്ങുകള്‍ എന്നിവ സംഘടിപ്പിക്കും. കെവൈ അബ്ദുര്‍ഹ്‌മാന്‍ ഡയറക്ടര്‍ ആയ സംഘം നേതൃത്വം നല്‍കും.
ഫ്രൈഡേ മദ്‌റസ:
CEE പ്രൊജക്ടിന്റെ ഭാഗമായി മഹല്ലിലെ 50 കഴിഞ്ഞ പുരുഷന്‍മാര്‍ക്കായി വെള്ളിയാഴ്ചകളില്‍ രാവിലെ 50 മിനിറ്റ് മദ്‌റസ പഠന സൗകര്യം ഒരുക്കും. ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട ദീനീശീലങ്ങളും പൊതുവിജ്ഞാനങ്ങളുമാകും ഉള്ളടക്കം.
സോഷ്യല്‍ വളണ്ടിയറിങ്:
മദ്‌റസ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികളില്‍ മഹല്ലിലെ യുവാക്കള്‍, പ്രൊഫഷനലുകള്‍ ഉള്‍പെടെയുള്ളവരുടെ സേവനങ്ങളും സാന്നിധ്യവും ഉറപ്പു വരുത്തുന്ന പങ്കാളിത്ത പ്രവര്‍ത്തനമാണ് സ്വീകരിക്കുക. ഇതിന്റെ ഭാഗമായി വ്യത്യസ്ത സംരംഭങ്ങളില്‍ സഹകരിക്കാവുന്നവരെ കണ്ടെത്തി പ്രയോജനപ്പെടുത്തുന്ന സോഷ്യല്‍ വളണ്ടിയറിങ് നടപ്പില്‍ വരുത്തും. ഇഷ്ടമുള്ള മേഖലയില്‍ സേവനമര്‍പ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ സൃഷ്ടിക്കുക.
സാമ്പത്തിക സ്വയം പര്യാപ്തത, സൗജന്യ പഠനം:
മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ കണ്ടെത്തി സാമ്പത്തിക സ്വയം പര്യാപ്തത നേടുന്നതിനും ഇതു സാധ്യമാകുന്നതോടെ മദ്‌റസ പഠനം ഫീസ് രഹിതമാക്കുന്നതിനുമുള്ള ആശയം കമ്മിറ്റി നത്വത്തില്‍ അംഗീകരിച്ചു. നാട്ടുകാരുടെയും മറ്റു സഹകാരികളുടെയും പിന്തുണയോടെ ഘട്ടംഘട്ടമായി ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി ശ്രമിക്കും.
കൊമേഴ്‌സ്യല്‍ കെട്ടിടം നവീകരണം:
വെട്ടക്കാട്ടിരി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയുടെ വാണിജ്യകെട്ടിടം കൂടുതല്‍ സൗകര്യപ്പെടുത്തി നവീകരിക്കുന്നതിനും കാലാനുസൃതമായ വാടക വരുമാനം ഉറപ്പുവരുത്തുന്നതിനും കമ്മിറ്റി പദ്ധതി തയാറാക്കി. ഷോപ്പുകള്‍, ഓഫീസ്, വെയര്‍ഹൗസ് ഫെസിലിറ്റികള്‍ കെട്ടിടത്തില്‍ സജ്ജമാക്കും.
കോടി ബ്രാഞ്ച് മദ്‌റസ കെട്ടിടം:
കോടിയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസക്ക് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് ശ്രമം നടത്തും. അഭ്യുദയകാംക്ഷികളുടെയും സഹകാരികളുടെയും പങ്കാളിത്തത്തോടെ ആധുനികരീതിയിലുള്ള സ്ഥിരം കെട്ടിടത്തിനാണ് രൂപരേഖ തയാറാക്കിയത്.
ഡിജിറ്റൈസേഷന്‍
മദ്‌റസഓഫീസ്, ഡോക്യുമെന്റ്‌സ്, അക്കൗണ്ട്‌സ് എന്നിവയുള്‍പെടെ മദ്‌റസയുടെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. മദ്‌റസ വിദ്യാഭ്യാസത്തിനൊപ്പം മദ്‌റസ ലഭ്യമാക്കുന്ന പൊതുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തുടര്‍പഠനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, കുടുംബങ്ങള്‍ എന്നിവരുടെ വിവരങ്ങളുള്‍പെടെ ശേഖരിക്കുന്നതിനും എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനുമുള്ള ഓട്ടോമാഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആശയം രൂപപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മദ്‌റസ ഓഫീസ് നവീകരിച്ച് പൊതുജനസൗഹൃദപരമാക്കുകയും ചെയ്യും.
മദ്‌റസ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെഎ അബ്ബാസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജന. സ്രെട്ടറി കെഎം അബ്ദുല്‍ലത്തീഫ്, ഫിനാന്‍സ് സെക്രട്ടറി സിഎം അബൂബക്കര്‍, ഭാരവാഹികളായ കെഎംഎ റശീദ് സഖാഫി, പിഎ ആദം, അലി അക്ബര്‍, കെപി നിഷാദ്, അബ്ദുല്‍ലതീഫ് സഖാഫി, കെവൈ അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചു ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
മദ്റസ ഗ്രൂപ്പിൽ അംഗമാകാം: