26/04/2026
സംസ്ഥാനത്തെ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ സൂര്യാഘാത പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം.
സംസ്ഥാനത്തെ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ സൂര്യാഘാത പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം.
👉പ്രധാന മാർക്കറ്റ്, ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ കുടിവെള്ളം, ഒആർഎസ് എന്നിവയും കരുതും.
👉മാർക്കറ്റ്, പൊതുസ്ഥലം എന്നിവിടങ്ങളിൽ താൽക്കാലിക തണൽപ്പന്തലും തണ്ണീർപ്പന്തലും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
👉സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സമയ ദൈർഘ്യംകുറയ്ക്കാൻ കലക്ടർമാർ നടപടി സ്വീകരിക്കണം.
👉പ്രാദേശിക താപപ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
👉 ഓരോ പ്രദേശത്തെയും ദുരന്തസാധ്യത ലഘുകരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാന ദുരന്തപ്രതിരോധ നിധിയിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാനും നിർദേശിച്ചു.
👉മുഴുവൻ അങ്കണവാടികളും സാങ്കേതികവിദ്യകൾ ഉപയോഗിച്ച് താപപ്രതിരോധ കെട്ടിടങ്ങളാക്കും.
കൂൾ റൂഫ്, വെൻ്റിലേഷൻ തുടങ്ങിയവ ഉറപ്പുവരുത്തും.
🎄ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും എനർജി മാനേജ്മെന്റ് സെന്ററും ചേർന്ന് തയ്യാറാക്കിയ പദ്ധതി വനിതാശിശുക്ഷേമ വകുപ്പും തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ആവശ്യമായ സ്കൂകൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.
👉ആരോഗ്യ കേന്ദ്രങ്ങളെയും താപപ്രതിരോധ കെട്ടിടങ്ങളാക്കാൻ നടപടിയെടുക്കും.
👉താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവ സംബന്ധിച്ച് ജനങ്ങൾക്ക് അറിയിപ്പു നൽകാൻ സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
👉മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കണം.
👉താപനില, മഴ, ആർദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ശേഖരിച്ച് പ്രാദേശികമായി പ്രദർശിപ്പിക്കണം.
👉മഴമാപിനികൾ സ്ഥാപിക്കുന്നത് മൺസൂണിനുമുന്‌പേ പൂർത്തിയാക്കണം.
ഉഷ്‌ണതരംഗ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം