College of It-Kerala

College of It-Kerala CHERTHALA, ALAPPUZHA DISTRICT PH:90488 36222 Power of Learning

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റിൽ മറ്റാരെങ്കിലും വന്നിരുന്നിട്ടുണ്ടോ? ഇനി വന്നിരിക്കില്ലെന്ന് ...
09/01/2026

ട്രെയിൻ യാത്രയ്ക്കിടെ നിങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റിൽ മറ്റാരെങ്കിലും വന്നിരുന്നിട്ടുണ്ടോ? ഇനി വന്നിരിക്കില്ലെന്ന് ഉറപ്പുണ്ടോ ? ഇനി അഥവാ അങ്ങനെ ഉണ്ടായാൽ വാദമോ വഴക്കോ ഇല്ലാതെ പരിഹാരം കാണാനുള്ള ഒരു ലളിതമായ മാർഗം ഇതാ👇

റിസർവേഷൻ എടുത്ത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, നമ്മുടെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്ന സാഹചര്യം പലരും നേരിട്ടിട്ടുള്ള ഒരു സാധാരണ പ്രശ്നമാണ്. മര്യാദയായി സ്ഥലം മാറ്റാൻ പറയുമ്പോഴും “മാറില്ല” എന്ന പിടിവാശിയോടെ ചിലർ പെരുമാറാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വാദമോ വഴക്കോ കൂടാതെ
മിനിറ്റുകൾക്കുള്ളിൽ തന്നെ നിങ്ങളുടെ സീറ്റ് തിരികെ ലഭിക്കാൻ ഇന്ത്യൻ റെയിൽവേ നൽകുന്ന ഒരു സേവനം ഉപയോഗിക്കാം.

എങ്ങനെ?
താഴെ വിശദീകരിക്കുന്നു ;

നിങ്ങൾ ചെയ്യേണ്ടത് ഇതാണ്👇

ട്രെയിനിൽ നിങ്ങളുടെ സീറ്റിൽ
മറ്റൊരാൾ ഇരുന്ന് സ്ഥലം മാറാൻ വിസമ്മതിച്ചാൽ
ഉടൻ നിങ്ങളുടെ മൊബൈൽ ഫോൺ എടുക്കുക.

139 എന്ന നമ്പറിലേക്ക് ഒരു SMS അയക്കുക
(റെയിൽവേ ഹെൽപ്‌ലൈൻ നമ്പർ).

മെസേജ് അയയ്ക്കുന്ന രീതി:
1. ആദ്യം SEAT എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിടുക
2. നിങ്ങളുടെ ടിക്കറ്റിലുള്ള PNR നമ്പർ ടൈപ്പ് ചെയ്യുക
3. വീണ്ടും ഒരു സ്പേസ് നൽകി Seat Number
(ഉദാ: S1 45) ടൈപ്പ് ചെയ്യുക
4. പിന്നെ ഒരു സ്പേസ് നൽകി
OCCUPIED BY UNKNOWN എന്ന് ടൈപ്പ് ചെയ്യുക.

ഈ മെസേജ് 139-ലേക്ക് അയച്ചതോടെ
വിവരം ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക്
ഉടൻ ലഭിക്കും.

അടുത്തുള്ള TTE (Travelling Ticket Examiner)
വേഗത്തിൽ നിങ്ങളുടെ സീറ്റിലെത്തി
ടിക്കറ്റ് പരിശോധിക്കുകയും
അനുമതിയില്ലാതെ ഇരുന്നിരിക്കുന്ന ആളെ
അവിടെ നിന്ന് മാറ്റുകയും ചെയ്യും.

ഇതുവഴി നിങ്ങളുടെ സീറ്റ് നിങ്ങൾക്കുതന്നെ ലഭിക്കുകയും, സുരക്ഷിതവും ശാന്തവുമായ യാത്ര ഉറപ്പാകുകയും, അനാവശ്യ വഴക്കുകൾ ഒഴിവാകുകയും ചെയ്യും.

ശ്രദ്ധിക്കുക:

പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നവർ
139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പർ
മൊബൈലിൽ സേവ് ചെയ്ത് വെക്കുന്നത്
എപ്പോഴും നല്ലതാണ്.

🇮🇳 സൈനിക ശക്തിയുടെ പുതിയ അദ്ധ്യായം: ആയുധം കണ്ടെത്തുന്ന അത്യാധുനിക റഡാർഇന്ത്യൻ സൈന്യം ഭാവി യുദ്ധഭൂമിക്കായി സജ്ജമാകുന്നു!സ...
07/01/2026

🇮🇳 സൈനിക ശക്തിയുടെ പുതിയ അദ്ധ്യായം: ആയുധം കണ്ടെത്തുന്ന അത്യാധുനിക റഡാർ
ഇന്ത്യൻ സൈന്യം ഭാവി യുദ്ധഭൂമിക്കായി സജ്ജമാകുന്നു!

സൈനികശേഷി നവീകരണങ്ങളുടെ ഭാഗമായി, വരുന്ന ശത്രുരാജ്യ പീരങ്കി ആക്രമണങ്ങൾ, റോക്കറ്റുകൾ, മറ്റ് യുദ്ധഭൂമി ഭീഷണികൾ എന്നിവ കൃത്യമായി കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും (Detection and Tracking) മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം പുതിയൊരു ആയുധം സ്വന്തമാക്കാൻ പദ്ധതിയിടുന്നു.

ഇന്ത്യൻ പ്രതിരോധ ഗവേഷണ രംഗത്തെ നിർണ്ണായക മുന്നേറ്റമാണിത്:

അത്യാധുനിക സാങ്കേതികവിദ്യകളോടുകൂടിയ 'മൾട്ടിമോഡ്, മൾട്ടിഫങ്ഷൻ വെപ്പൺ-ലൊക്കേറ്റിങ് റഡാർ' (Multimode, Multifunction Weapon-Locating Radar) ആണ് സൈന്യത്തിന്റെ ഭാഗമാകുന്നത്.

ശത്രുവിന്റെ ആക്രമണങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, നമ്മുടെ സൈനികരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും സംരക്ഷിക്കാൻ ഈ റഡാർ സംവിധാനം നിർണായക പങ്ക് വഹിക്കും.

ഇന്ത്യയുടെ പ്രതിരോധരംഗത്തെ എണ്ണമറ്റ നേട്ടങ്ങൾ തുടരുകയാണ്!

ഈ സാങ്കേതികവിദ്യാ മുന്നേറ്റം, ലോകശക്തിയായി ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. 🚀


​ #ആത്മനിർഭർഭാരത്






​ #സൈനികശക്തി

@ഹൈലൈറ്റ് ചെയ്യുക

🇮🇳 ചൈനയുടെ ഉറക്കം കെടുത്താൻ ഇന്ത്യയുടെ 'നിർഭയ്' തയ്യാറായി; അതിർത്തിയിൽ കാവലായി ഇനി ഇന്ത്യയുടെ സ്വന്തം ക്രൂയിസ് മിസൈൽ! 🚀🔥...
04/01/2026

🇮🇳 ചൈനയുടെ ഉറക്കം കെടുത്താൻ ഇന്ത്യയുടെ 'നിർഭയ്' തയ്യാറായി; അതിർത്തിയിൽ കാവലായി ഇനി ഇന്ത്യയുടെ സ്വന്തം ക്രൂയിസ് മിസൈൽ! 🚀🔥

ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ സുപ്രധാന അധ്യായം കുറിച്ചുകൊണ്ട്, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ക്രൂയിസ് മിസൈൽ 'നിർഭയ്' (Nirbhay) ഇപ്പോൾ പൂർണ്ണ സജ്ജമായിരിക്കുകയാണ്. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധമായി ഇത് മാറിക്കഴിഞ്ഞു.

എന്താണ് പുതിയ വാർത്ത?

✅ അതിർത്തിയിൽ വിന്യസിച്ചു: ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനീസ് ഭീഷണിയെ നേരിടാൻ പരിമിതമായ തോതിൽ നിർഭയ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചു കഴിഞ്ഞു. 1000 കിലോമീറ്ററിലധികം ദൂരപരിധിയുള്ളതിനാൽ ടിബറ്റിലെ തന്ത്രപ്രധാനമായ ചൈനീസ് സൈനിക കേന്ദ്രങ്ങൾ വരെ ഇതിന്റെ പരിധിയിലാണ്.

✅ ഇനി വിദേശ എൻജിനില്ല, എല്ലാം സ്വന്തം: നേരത്തെ റഷ്യൻ സാങ്കേതികവിദ്യയെ ആശ്രയിച്ചിരുന്നിടത്ത് നിന്ന്, 2024 ഏപ്രിലിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച 'മാണിക്' (Manik) ടർബോഫാൻ എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണം വൻ വിജയമായിരുന്നു. ഇതോടെ 100% തദ്ദേശീയമായി നിർമ്മിക്കുന്ന ITCM (Indigenous Technology Cruise Missile) ആയി നിർഭയ് മാറി.

എന്തുകൊണ്ട് 'നിർഭയ്' അപകടകാരിയാകുന്നു?

🎯 ദൂരപരിധി: 1000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് ലക്ഷ്യം തകർക്കും. ✈️ മിസൈലോ വിമാനമോ?: ചിറകുകൾ വിരിച്ച് ഒരു വിമാനത്തെപ്പോലെയാണ് ഇതിന്റെ സഞ്ചാരം. 🛰️ റഡാറുകൾക്ക് പിടികൊടുക്കില്ല: ഭൂമിയിൽ നിന്ന് വെറും 100 മീറ്റർ മുതൽ 4 കിലോമീറ്റർ വരെ മാത്രം ഉയരത്തിൽ, മരപ്പൊക്കത്തിൽ (Tree-top level) പറക്കുന്നതുകൊണ്ട് ശത്രുക്കളുടെ റഡാറുകൾക്ക് ഇവയെ കണ്ടെത്തുക അസാധ്യമാണ്. 💣 ആയുധശേഷി: 300 കിലോഗ്രാം വരെ ഭാരമുള്ള ആണവായുധങ്ങളോ പരമ്പരാഗത ബോംബുകളോ വഹിക്കാൻ ശേഷിയുണ്ട്. 🔄 ലക്ഷ്യം മാറ്റാം: ലക്ഷ്യസ്ഥാനത്തിന് മുകളിൽ വട്ടമിട്ടു പറക്കാനും (Loitering), കൃത്യമായ സമയം നോക്കി ആക്രമിക്കാനും, അവസാന നിമിഷം ദിശ മാറ്റാനും ഇതിന് സാധിക്കും.

ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾക്കൊപ്പം, ശബ്ദത്തേക്കാൾ വേഗത കുറഞ്ഞ (Subsonic) നിർഭയ് കൂടി ചേരുന്നതോടെ ഇന്ത്യയുടെ 'മിസൈൽ കവചം' ഭേദിക്കാൻ ശത്രുക്കൾക്ക് വിയർപ്പൊഴുക്കേണ്ടി വരും.

സമ്പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ കരുത്തൻ, 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടും. 🇮🇳💪

തായ്‌വാൻ തങ്ങളുടെ റഡാറുകൾ ചൈനീസ് ജെറ്റുകളിൽ ലോക്ക് ചെയ്തത് ലോകത്തിന് നൽകുന്ന വലിയൊരു മുന്നറിയിപ്പാണ്. ഇന്ത്യയുമായുള്ള അത...
02/01/2026

തായ്‌വാൻ തങ്ങളുടെ റഡാറുകൾ ചൈനീസ് ജെറ്റുകളിൽ ലോക്ക് ചെയ്തത് ലോകത്തിന് നൽകുന്ന വലിയൊരു മുന്നറിയിപ്പാണ്. ഇന്ത്യയുമായുള്ള അതിർത്തി തർക്കങ്ങളിൽ ചൈന പ്രകോപനം സൃഷ്ടിക്കുമ്പോൾ ഇന്ത്യ നൽകുന്ന ശക്തമായ പ്രതിരോധം പോലെ തന്നെയാണ് തായ്‌വാനും ഇപ്പോൾ ചെയ്യുന്നത്. എന്നാൽ തായ്‌വാന്റെ കാര്യത്തിൽ യുദ്ധമുണ്ടായാൽ അത് കേവലം ഒരു പ്രാദേശിക തർക്കമായി ഒതുങ്ങില്ല. അമേരിക്കയും ജപ്പാനും തായ്‌വാന്റെ സംരക്ഷണത്തിനായി രംഗത്തിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ചൈന ആക്രമിച്ചാൽ തായ്‌വാനെ സൈനികമായി സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് പലതവണ ആവർത്തിച്ചിട്ടുണ്ട്. അതുപോലെ തന്നെ, തായ്‌വാന്റെ വീഴ്ച ജപ്പാന്റെ ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ജപ്പാനും ഈ പോരാട്ടത്തിൽ സജീവമായി പങ്കുചേരാൻ സാധ്യതയുണ്ട്.
​ഭൂമിശാസ്ത്രപരമായി ഒരു ദ്വീപായതിനാൽ തായ്‌വാനെ കീഴടക്കുക എന്നത് ചൈനയ്ക്ക് അത്ര എളുപ്പമല്ല. അത്യാധുനികമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളും അമേരിക്കൻ നിർമ്മിത യുദ്ധവിമാനങ്ങളും തായ്‌വാന്റെ പക്കലുണ്ട്. ഒരു പൂർണ്ണരൂപത്തിലുള്ള ആക്രമണത്തിന് ചൈന മുതിർന്നാൽ അത് അവരുടെ സാമ്പത്തിക അടിത്തറയെ തകർക്കും. ലോകരാജ്യങ്ങൾ ചൈനയ്ക്ക് മേൽ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളും അമേരിക്കൻ നാവികസേനയുടെ സാന്നിധ്യവും ചൈനയെ സംബന്ധിച്ച് വൻ തിരിച്ചടിയായി മാറും. ചുരുക്കത്തിൽ, ഇന്ത്യയുമായുള്ള തർക്കങ്ങളിൽ ചൈനയ്ക്ക് ലഭിക്കുന്നതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ തായ്‌വാൻ വിഷയത്തിൽ അവർക്ക് നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്.

വൈകുന്നേരങ്ങളിൽ ടീ സ്പോട്ടുകളിൽ പോയി ചായയും സ്‌നാക്‌സും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചായപ്രേമികളെ മൊത്തത്തിൽ ആശ...
01/01/2026

വൈകുന്നേരങ്ങളിൽ ടീ സ്പോട്ടുകളിൽ പോയി ചായയും സ്‌നാക്‌സും കഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചായപ്രേമികളെ മൊത്തത്തിൽ ആശങ്കയിലാക്കുന്ന ഒരു വാർത്തയാണ് പാണാലി ജുനൈസ് എന്ന വ്ലോഗ്ഗർ പുറത്തു വിട്ടിരിക്കുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് "വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന ചായ/ചെറുകടികൾ ലഭ്യമാകുന്ന ചെറിയ കടകളിൽ അവർ ഉപയോഗിക്കുന്ന ഓയിൽ / വെളിച്ചെണ്ണ തുടങ്ങിയവ എവിടെ നിന്നാണ് ലഭ്യമാകുന്നത് എന്നത് എന്റെ ഒരു സംശയമായിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഒരു സുഹൃത്തിന്റെ ബ്രോസ്റ്റഡ് ഷോപ്പിൽ ചെന്നപ്പോൾ അവിടെ ഉപയോഗിച്ച് പഴകിയ എണ്ണ ഒരു അപ്പ ഓട്ടോറിക്ഷയിൽ ഒരാൾ വന്ന് ശേഖരിച്ചു കൊണ്ട് പോകുന്നത് ശ്രദ്ധയിൽപെട്ടു. ഒന്നുകിൽ എണ്ണ സംസ്കരിക്കാനോ അല്ലെങ്കിൽ സോപ്പ് നിര്മാണത്തിനോ മറ്റോ ആയിരിക്കും അവ കൊണ്ട് പോകുന്നത് എന്ന് കരുതിയ എന്നെ അമ്പരിപ്പിച്ചു കൊണ്ട് സുഹൃത്ത് പറഞ്ഞത് അവ ഇവിടത്തെ ഈവനിംഗ് സ്നാക് ഷോപ്പുകളിലേക്കാണ് എന്നാണ്. വലിയ കടകളിൽ നിന്നും ഉപയോഗ ശേഷം കൊണ്ട് പോകുന്ന എണ്ണ ഇത്തരം ചെറിയ കടകളിൽ വീണ്ടും രണ്ടോ മൂന്നോ ദിവസം കൂടി ഉപയോഗിക്കും എന്ന്. തുച്ഛമായ വിലക്ക് ഇത്തരം എണ്ണയിൽ പൊരിച്ചെടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള കടകൾക്ക് ലാഭം ഉണ്ടാകുന്നത്. അക്ഷരാർത്ഥത്തിൽ എന്നെ വളരെയധികം ഞെട്ടിച്ച ഒരു വാർത്തയായിരുന്നു അത്. എല്ലാ കടക്കാരും ഇങ്ങനെയാണ് എന്നല്ല പക്ഷെ യാതൊരുവിധ ലൈസൻസോ അനുമതിയോ കൂടാതെ വഴിയരികിൽ വൃത്തിഹീനമായി പഴകിയ എണ്ണ ഉപയോഗിച്ച് കച്ചവടം നടത്തുന്ന ഒരുപാട് പേർ നിലവിൽ ഉണ്ട്. ഇവർക്കെതിരെ കൃത്യമായ രീതിയിൽ നടപടിയെടുത്തില്ലെകിൽ നല്ല രീതിയിൽ കച്ചവടം ചെയ്യുന്നവർക്ക് കൂടി പേരുദോഷം ഉണ്ടാവുകയേ ചെയ്യുകയുള്ളൂ. സാധാരണക്കാരോട് ഒന്നു മാത്രമേ പറയാനുള്ളു, പണം കൊടുത്ത വാങ്ങുന്ന ഓരോ സ്നാക്കിലും നമ്മുടെ ജീവന്റെ വിലയുണ്ട് നാം തന്നെ വേണം നമ്മെ സംരക്ഷിക്കാൻ"
Turningpoint_untoldstories

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ🔗 https://tinyurl.com/...
23/12/2025

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ

🔗 https://tinyurl.com/s63e9x5t

ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും വീതംവെച്ച് പോസ്റ്റ് ; മണിക്കൂറുകൾക്കുള്ളിൽ വെടിയേറ്റു ; ഉസ്മാൻ ഹാദിയുടെ മൃതദേഹം  ദേശീ...
20/12/2025

ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും വീതംവെച്ച് പോസ്റ്റ് ; മണിക്കൂറുകൾക്കുള്ളിൽ വെടിയേറ്റു ; ഉസ്മാൻ ഹാദിയുടെ മൃതദേഹം ദേശീയ പതാക പൊതിഞ്ഞ് ധാക്കയിലെത്തി

ധാക്ക : ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതാവും കടുത്ത ഇന്ത്യ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മൃതദേഹം ബംഗ്ലാദേശിലെത്തിച്ചു.
സിംഗപ്പൂരിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് ധാക്കയിലേക്ക് മൃതദേഹം എത്തിച്ചത്. ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞാണ് സ്വീകരിച്ചത്. നാളെയാണ് സംസ്കാര ചടങ്ങ് നടത്തുക.

ഡിസംബർ 12 ന്, ഇന്ത്യയുടെ നിരവധി ഭാഗങ്ങൾ ബംഗ്ലാദേശിനും പാകിസ്താനും അവകാശപ്പെട്ടതാണെന്ന് കാണിക്കുന്ന ബംഗ്ലാദേശിന്റെ ഒരു വിവാദ ഭൂപടം ഷെരീഫ് ഉസ്മാൻ ഹാദി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഏകദേശം 7 മണിക്കൂറിന് ശേഷമാണ് ഹാദിക്ക് അജ്ഞാതരുടെ വെടിയേറ്റത്. ധാക്കയിലെ പുരാന പൽത്താൻ പ്രദേശത്ത് ഒരു റിക്ഷയിൽ സഞ്ചരിക്കുമ്പോൾ ആണ് ബൈക്കിൽ എത്തിയ മുഖംമൂടി ധാരികളായ രണ്ട് അജ്ഞാതർ ഉസ്മാൻ ഹാദിക്ക് നേരെ വെടിയുതിർത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയും ചെയ്തു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് രാത്രിയായിരുന്നു മരണം സംഭവിച്ചത്.

ആദ്യ വെടിയുണ്ടയിൽ വലത്തേ കണ്ണ് ചിതറിപ്പോയി.. പിന്നാലെ പാഞ്ഞെത്തിയത് 8 വെടിയുണ്ടകൾ ശരീരം അരിപ്പയാക്കി.. എന്നിട്ടും ആ മനുഷ...
12/12/2025

ആദ്യ വെടിയുണ്ടയിൽ വലത്തേ കണ്ണ് ചിതറിപ്പോയി.. പിന്നാലെ പാഞ്ഞെത്തിയത് 8 വെടിയുണ്ടകൾ ശരീരം അരിപ്പയാക്കി.. എന്നിട്ടും ആ മനുഷ്യൻ വീണില്ല! 🔥🔥🔥

സിനിമയിൽ മാത്രം നമ്മൾ കണ്ടുശീലിച്ച രംഗം. നായകന്റെ ദേഹത്ത് വെടിയേൽക്കുന്നു, രക്തം വാർന്ന് വീഴാൻ പോകുമ്പോഴും അയാൾ ഉയിർത്തെഴുന്നേറ്റ് വില്ലനെ തകർക്കുന്നു. എന്നാൽ ഇത് സിനിമയല്ല, കശ്മീരിലെ മഞ്ഞുമലകൾ സാക്ഷിയായ പച്ചയായ സത്യമാണ്!

വർഷം 2017 ഫെബ്രുവരി 14 കശ്മീരിലെ ബന്ദിപ്പോര എന്ന സ്ഥലത്ത് ഒരു രഹസ്യ വിവരത്തെ തുടർന്ന് സി.ആർ.പി.എഫ് 45-ാം ബറ്റാലിയൻ കമാൻഡന്റ് ചേതൻ കുമാർ ചീറ്റയും സംഘവും ഭീകരരുടെ താവളം വളയുന്നു. മുന്നിൽ നിന്ന് നയിക്കുന്നത് ചേതൻ കുമാർ ചീറ്റ തന്നെ. പെട്ടെന്ന്, ഒരു മിന്നൽ പോലെ ഭീകരരുടെ ഒളിയാക്രമണം!

ആദ്യ വെടിയുണ്ട പാഞ്ഞെത്തിയത് അദ്ദേഹത്തിന്റെ മുഖത്തേക്കാണ്. അത് നേരെ വലതു കണ്ണിൽ തറച്ചു! കണ്ണ് തകർന്ന്, കാഴ്ച മങ്ങി. പിന്നാലെ എത്തിയ 8 വെടിയുണ്ടകൾ തലയിലും വയറ്റിലും കൈകളിലും അരയിലും തുളച്ചുകയറി. ശരീരം ഒരു അരിപ്പ പോലെയായി രക്തം ചീറ്റിയൊഴുകുന്ന നിമിഷം. സാധാരണ ഒരാളാണെങ്കിൽ വേദന കൊണ്ട് പുളഞ്ഞ് മണ്ണിൽ വീഴേണ്ട സമയം. എന്നാൽ ചീറ്റ എന്ന പേര് വെറുതെ കിട്ടിയതല്ലെന്ന് അദ്ദേഹം അവിടെ തെളിയിച്ചു.

രക്തത്തിൽ കുളിച്ച ശരീരവുമായി ബോധം മറയുന്നതിന് തൊട്ടുമുമ്പ് വരെ അയാൾ ഭീകരർക്ക് നേരെ ആക്രമണം തുടർന്നു. മരണത്തിന്റെ വക്കിൽ നിന്ന് കൊണ്ട് അദ്ദേഹം ഉതിർത്തത് 16 റൗണ്ട് വെടിയുണ്ടകളാണ്! ആ പ്രത്യാക്രമണത്തിൽ ലഷ്‌കറെ തയിബയുടെ കൊടുംഭീകരൻ 'അബു' വധിക്കപ്പെട്ടു. ശത്രു വീണു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ചേതൻ കുമാർ ചീറ്റ മണ്ണിലേക്ക് വീണത്.

പിന്നീട് എയിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മരണത്തോടുള്ള യുദ്ധം. തലയോട്ടി തകർന്നിരുന്നു, കോമയിലായിരുന്നു ആഴ്ചകളോളം. "ഇനിയൊരു തിരിച്ചുവരവില്ല" എന്ന് വിധിയെഴുതിയവരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുനടന്നു.
ഇന്ന്, നഷ്ടപ്പെട്ട കണ്ണിന് പകരം ഇരട്ടി തിളക്കമുള്ള ആത്മവിശ്വാസവുമായി, 'കീർത്തി ചക്ര' നെഞ്ചിലണിഞ്ഞ് അദ്ദേഹം വീണ്ടും കാക്കി യൂണിഫോമിൽ രാജ്യത്തിന് കാവലുണ്ട്.

ശത്രുക്കളെ ചങ്കുറപ്പ് കൊണ്ട് നേരിടുന്ന ഇതുപോലുള്ള സൈനികരെ എത്ര നമിച്ചാലും മതിയാകില്ല.ഈ ധീരതയ്ക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്!🫡🙏🥰

പരുന്ത് ചിറകുവിട൪ത്തിയപോലുള്ള ഭീകരത തോന്നിക്കുന്ന രൂപ൦!!! ശത്രുരാജൃങ്ങളുടെ പേടിസ്വപ്ന൦!!!B-2 സ്പിരിറ്റ്: ആകാശത്തെ അദൃശ്യ...
24/06/2025

പരുന്ത് ചിറകുവിട൪ത്തിയപോലുള്ള ഭീകരത തോന്നിക്കുന്ന രൂപ൦!!! ശത്രുരാജൃങ്ങളുടെ പേടിസ്വപ്ന൦!!!
B-2 സ്പിരിറ്റ്: ആകാശത്തെ അദൃശ്യനായ വേട്ടക്കാരൻ!!!!!!!¡!
ലോകത്തിലെ ഏറ്റവും അത്യാധുനികവും നിഗൂഢവുമായ സൈനിക വിമാനങ്ങളിൽ ഒന്നാണ് B-2 സ്പിരിറ്റ് ബോംബർ. "അദൃശ്യനായ വേട്ടക്കാരൻ" എന്ന വിശേഷണം ഈ വിമാനത്തിന് തികച്ചും അനുയോജ്യമാണ്. ശത്രുരാജ്യങ്ങളുടെ ഏറ്റവും മികച്ച റഡാർ സംവിധാനങ്ങളെയും നിരീക്ഷണങ്ങളെയും അതിജീവിച്ച്, ആർക്കും കണ്ടെത്താൻ കഴിയാതെ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി ആക്രമണം നടത്താൻ ഇതിന് കഴിവുണ്ട്. ഇതിന്റെ അതുല്യമായ രൂപകൽപ്പനയും അതിനൂതനമായ സാങ്കേതികവിദ്യയും ആധുനിക വ്യോമയാന ചരിത്രത്തിലെ ഒരു വിസ്മയം തന്നെയാണ്.

B-2 സ്പിരിറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, അതിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യയാണ്. ഇത് വെറുമൊരു മറഞ്ഞിരിക്കുന്ന വിമാനമല്ല, റഡാർ തരംഗങ്ങളെ പൂർണ്ണമായും ആഗിരണം ചെയ്യാനും ചിതറിക്കാനും കഴിയുന്ന പ്രത്യേകതരം വസ്തുക്കളും, റഡാറിൽ പ്രതിഫലനം കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത തനതായ ഘടനയും ഇതിനുണ്ട്. അതുകൊണ്ടാണ് റഡാറുകളിൽ ഇത് വളരെ ചെറിയ ഒരു ബിന്ദുവായി മാത്രം പ്രത്യക്ഷപ്പെടുന്നത്, അല്ലെങ്കിൽ പലപ്പോഴും പൂർണ്ണമായും അദൃശ്യമായിരിക്കുന്നത്. ഇത് ശത്രുരാജ്യങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെ പോലും മറികടക്കാൻ വിമാനത്തെ സഹായിക്കുന്നു, ശത്രുക്കൾ അറിയാതെ അവരുടെ ഹൃദയഭാഗത്തേക്ക് കടന്നുചെല്ലാൻ ഇത് അമേരിക്കൻ സേനയെ പ്രാപ്തരാക്കുന്നു.
ഈ ഭീമാകാരമായ വിമാനത്തിന് ആണവായുധങ്ങൾ ഉൾപ്പെടെയുള്ള വലിയ അളവിലുള്ള ആയുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഏകദേശം 36,287 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഇതിന് സാധിക്കും. ഇത് ഒരുപാട് സാധാരണ ബോംബുകളെയോ അല്ലെങ്കിൽ വൻകിട മിസൈലുകളെയോ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. ഏത് കാലാവസ്ഥയിലും, രാവും പകലും, അതിവിദൂര ദൂരങ്ങളിലേക്ക് യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബുകൾ വർഷിക്കാൻ ഇതിന് കഴിയും. ഒരു തവണ ഇന്ധനം നിറച്ചാൽ, ഏകദേശം 11,000 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ സാധിക്കുമെന്നത് ഇതിന്റെ ദൂരപരിധിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു. ഇത് ലോകത്തിന്റെ ഏത് കോണിലേക്കും ആവശ്യാനുസരണം എത്താൻ അമേരിക്കയെ സഹായിക്കുന്നു.

B-2 സ്പിരിറ്റിന്റെ വലിപ്പവും രൂപകൽപ്പനയും അതിശയിപ്പിക്കുന്നതാണ്. ഏകദേശം 52.4 മീറ്റർ നീളവും, ചിറകുകൾക്ക് 21 മീറ്റർ ഉയരവുമുണ്ട് ഈ ഭീമാകാരമായ വിമാനത്തിന്. ഇതിന്റെ രൂപകൽപ്പന അതീവ സങ്കീർണ്ണവും എന്നാൽ ലളിതവുമാണ് - പറക്കുന്ന ചിറകിന്റെ (flying wing) രൂപത്തിലുള്ള ഘടനയാണ് ഇതിനുള്ളത്, ഇത് ഇതിന്റെ സ്റ്റെൽത്ത് സ്വഭാവത്തിന് പ്രധാന പങ്ക് വഹിക്കുന്നു. വിമാനത്തിനുള്ളിൽ രണ്ട് പൈലറ്റുമാർക്കും ഒരു വെപ്പൺ സിസ്റ്റം ഓഫീസർക്കും ദീർഘദൂര ദൗത്യങ്ങൾക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഉറങ്ങാനുള്ള ബെഡ്ഡുകൾ, ഒരു ചെറിയ അടുക്കള, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇത് ദീർഘനേരം ആകാശത്ത് തങ്ങുന്ന സമയത്തും ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും സൗകര്യങ്ങളും ഉറപ്പാക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ വിമാനങ്ങളിലൊന്നാണ് B-2 സ്പിരിറ്റ്. ഒരു വിമാനത്തിന് ഏകദേശം 17,500 കോടി ഇന്ത്യൻ രൂപയ്ക്ക് (2.1 ബില്യൺ യുഎസ് ഡോളർ) മുകളിലാണ് വില വരുന്നത്. ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സങ്കീർണ്ണമായ സാങ്കേതികവിദ്യ, അതുല്യമായ സ്റ്റെൽത്ത് കഴിവുകൾ, ദീർഘദൂര ദൗത്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിവയെല്ലാമാണ് ഈ ഉയർന്ന വിലയ്ക്ക് കാരണം. അമേരിക്കയുടെ പ്രതിരോധശേഷിയിൽ B-2 സ്പിരിറ്റ് ഒരു നിർണ്ണായക പങ്ക് വഹിക്കുന്നു. ശത്രുക്കൾക്ക് ഭീഷണിയുയർത്താനും, ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ വേഗത്തിൽ പ്രതികരിക്കാനും ഇത് അമേരിക്കയെ സഹായിക്കുന്നു. അതിന്റെ കുറഞ്ഞ റഡാർ സാന്നിധ്യം, ശത്രുക്കൾ പ്രതികരിക്കുന്നതിന് മുൻപേ ആക്രമണം നടത്താനുള്ള കഴിവ് നൽകുന്നു. അമേരിക്കൻ വ്യോമസേനയുടെ പക്കൽ ഇത്തരത്തിലുളള 20 ബോംബർ വിമാനങ്ങളാണുള്ളത്.

ചുരുക്കത്തിൽ, B-2 സ്പിരിറ്റ് ബോംബർ വിമാനം ആധുനിക വ്യോമയാന സാങ്കേതികവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഒരു മികച്ച ഉദാഹരണമാണ്. ഇതിന്റെ അദൃശ്യമായ കഴിവുകളും, സംഹാരശേഷിയും, അസാധാരണമായ ദൂരപരിധിയും ലോകത്തിലെ ഏറ്റവും മികച്ചതും ഭയപ്പെടുത്തുന്നതുമായ ബോംബറുകളിൽ ഒന്നായി ഇതിനെ മാറ്റുന്നു. ഇത് കേവലം ഒരു വിമാനമല്ല, മറിച്ച് ആധുനിക സൈനിക ശക്തിയുടെയും പ്രതിരോധ ശേഷിയുടെയും ഒരു പ്രതീകം കൂടിയാണ്.
Courtesy !

゚ #

ചൈനക്കാർ വിശ്വസിക്കുന്നത് ഇന്ത്യയിൽ 14,000-ത്തിലധികം ബ്രഹ്മോസ് മിസൈലുകൾ ഉണ്ടെന്നാണ്. എത്ര ബ്രഹ്മോസ് നിർമ്മിച്ചിട്ടുണ്ടെന...
07/06/2025

ചൈനക്കാർ വിശ്വസിക്കുന്നത് ഇന്ത്യയിൽ 14,000-ത്തിലധികം ബ്രഹ്മോസ് മിസൈലുകൾ ഉണ്ടെന്നാണ്.

എത്ര ബ്രഹ്മോസ് നിർമ്മിച്ചിട്ടുണ്ടെന്നത് ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ ചൈനീസ് തിങ്ക് ടാങ്ക് വിശ്വസിക്കുന്നത് 15,000-ത്തിലധികം ബ്രഹ്മോസ് മിസൈലുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അതിൽ ഏകദേശം 14,000 എണ്ണം ഇന്ത്യൻ സായുധ സേനയിൽ സേവനത്തിലുണ്ടെന്നും ആണ്.

ബ്രഹ്മോസ് ഒരു മീഡിയം-റേഞ്ച്, റാംജെറ്റ് എഞ്ചിൻ, സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്. ഇതിന്റെ പരമാവധി വേഗത മാക് 3 മുതൽ മാക് 3.2 (ശബ്ദത്തിന്റെ 3.2 ഇരട്ടി )വരെയാണ്.

ബ്രഹ്മോസ് മിസൈലിന് 500 കിലോമീറ്ററിൽ കൂടുതൽ റേഞ്ച് ഉണ്ട്, ഏകദേശം 2,500-3,000 കിലോഗ്രാം ഭാരവുമുണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 3-4 മീറ്റർ വരെ താഴ്ന്ന ഉയരത്തിൽ പറക്കാൻ കഴിയും. വിമാനങ്ങൾ, കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽ നിന്നും ടാറ്റ മോട്ടോഴ്‌സിന്റെ ഹെവി മൊബിലിറ്റി ട്രക്കുകളിൽ സജ്ജീകരിച്ചിരിക്കുന്ന കരയിൽ നിന്നുള്ള മൊബൈൽ ലോഞ്ചറുകളിൽ നിന്നും ഈ മിസൈൽ വിക്ഷേപിക്കാൻ കഴിയും.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈൽ. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയായ 'ബ്രഹ്', റഷ്യയിലെ മോസ്ക്വ നദിയായ 'മോസ്' എന്നിവയിൽ നിന്നാണ് ബ്രഹ്മോസ് എന്ന പേര് ഉരുത്തിരിഞ്ഞത്.

ഭാരതത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണിത്.

ഡിആർഡിഒയുടെ ബാലിസ്റ്റിക് മിസൈലായ 'ശൗര്യ'യ്ക്ക് ശേഷം നിലവിൽ സർവീസിലുള്ള ഭാരതത്തിലെ രണ്ടാമത്തെ വേഗതയേറിയ മിസൈലാണിത്.

ബ്രഹ്മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡ്, ഡിആർഡിഒ, എൻപിഒ മഷിനോസ്‌ട്രോയേനിയ എന്നിവർ സംയുക്തമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

ബ്രഹ്മോസ് എഞ്ചിൻ രണ്ട് ഘട്ടങ്ങളിലായാണ് വരുന്നത്. ആദ്യ ഘട്ടത്തിൽ ഒരു സോളിഡ് റോക്കറ്റ് ബൂസ്റ്റർ ഉപയോഗിക്കുന്നു, രണ്ടാം ഘട്ടത്തിൽ ലിക്വിഡ് റാംജെറ്റ് അടങ്ങിയിരിക്കുന്നു.

ജിപിഎസ്/നാവിക്/ഗഗാൻ/ഗ്ലോനാസ് സാറ്റലൈറ്റ് ഗൈഡൻസ്, ആക്റ്റീവ് റഡാർ ഹോമിംഗ് എന്നിവയ്‌ക്കൊപ്പം ഒരു ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം ഇത് ഉപയോഗിക്കുന്നു.

2005 ൽ ഉത്പാദനം ആരംഭിച്ചപ്പോൾ, 10 വർഷത്തിനുള്ളിൽ ഏകദേശം 2000 എണ്ണം നിർമ്മിക്കുമെന്നായിരുന്നു വാർത്ത. അത് ഇപ്പോൾ പൂർത്തിയായിരിക്കണം.

ഇപ്പോൾ, രാജ്യം 2 ഉൽ‌പാദന ലൈനുകൾ കൂടി ചേർത്തിട്ടുണ്ട്, ശേഷി 3 ലൈനുകളായി ഉയർത്തുകയും തദ്ദേശീയവൽക്കരണ നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശേഷിയുടെ മൂന്നിരട്ടി നമുക്ക് അനുമാനിക്കാം. അതായത് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ നമ്മൾ 3000 പുതിയ തലമുറ വകഭേദങ്ങൾ കൂടി നിർമിച്ചു...

2016 ൽ പ്രതിമാസം 100 മിസൈലുകളായി ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. 2018 ആയപ്പോഴേക്കും മൂന്നാമത്തെ ഉൽ‌പാദന നിര കൂടി കൂട്ടിച്ചേർത്തു. അതിനാൽ നിലവിലെ ഉൽ‌പാദനം പ്രതിമാസം 150 - 200 മിസൈലുകളായിരിക്കണം.

അതായത് പ്രതിവർഷം 1800 - 2400 മിസൈലുകൾ. 5 വർഷത്തിനുള്ളിൽ ഇത് 9000 - 12000 മിസൈലുകളായി മാറും. 2005 മുതൽ പ്രതിവർഷം 5000 റോക്കറ്റുകളുടെ കാര്യത്തിൽ പിനാക്ക എം‌എൽ‌ആർ‌എസിന് ശേഷം ഇന്ത്യൻ പ്രതിരോധത്തിലെ ഏറ്റവും ആക്രമണാത്മകമായ രണ്ടാമത്തെ ഉൽ‌പാദനമാണിത്.

ഇന്ത്യ ഇപ്പോൾ 80,000-ത്തിലധികം റോക്കറ്റുകൾ നിർമ്മിച്ചിരിക്കണം, പക്ഷേ പ്രാരംഭ റോക്കറ്റുകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരിക്കണം അല്ലെങ്കിൽ കാലഹരണപ്പെട്ടിരിക്കും.

റോക്കറ്റ് പ്രൊപ്പല്ലന്റും വാർ‌ഹെഡും പ്രധാനമായും രാസവസ്തുക്കളാണ്, അതായത് അവ കാലഹാരണപ്പെടും...

കഴിഞ്ഞ വർഷം ബ്രഹ്മോസിന് "സർവീസ് ലൈഫ് എക്സ്റ്റൻഷൻ" എന്ന വാർത്തയും ഉണ്ടായിരുന്നു, അതായത് കാലഹരണപ്പെട്ട രാസവസ്തുക്കളുടെയും ബാറ്ററികളുടെയും പരിശോധനയും മാറ്റിസ്ഥാപിക്കലും. യുദ്ധ ഹെഡുകളും മാറ്റിസ്ഥാപിക്കലും നടന്നു...

പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന രാജ്യം എന്ന അവസ്ഥയിൽ നിന്ന് ഇന്ന് പ്രതിരോധ ഉപകരണങ്ങൾ വിൽക്കുന്ന രാജ്യം എന്ന അവസ്ഥയിലേക്ക് ഭാരതം വളർന്നിരിക്കുന്നു..

ഇന്ന് ലോകത്തിൽ ഏറ്റവും അധികം പ്രതിരോധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ആദ്യത്തെ 15 രാജ്യങ്ങളിൽ ഭാരതവും ഇടം പിടിച്ചിരിക്കുന്നു...

ഭാരതത്തിന്റെ സാമ്പത്തിക വളർച്ചയിലും വ്യാവസായിക വളർച്ചയിലും, തൊഴിലവസരങ്ങളുടെ വളർച്ചയിലും ഇത് വളരെ പ്രധാന പങ്കു വഹിക്കും...

Address

Kerala/M. G./Bharathiar University
Cherthala
688524

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Telephone

+919048836222

Website

Alerts

Be the first to know and let us send you an email when College of It-Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to College of It-Kerala:

Shortcuts

Share

Category