28/05/2023
ഒരു വലിയ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്. 25 വർഷമായി അന്നം തന്ന പന്നിയംകുറുശ്ശി വെസ്റ്റ് എ.എൽ.പി. സ്കൂളിന് മനോഹരമായ പുതിയ കെട്ടിടം പുതു വർഷത്തിൽ പുതുമയോടെ പിഞ്ചോമനകളെ വരവേൽക്കാൻ മൊഞ്ചായി സജ്ജമായി കഴിഞ്ഞു. പുതിയ കെട്ടിടം നിർമ്മിച്ചു നൽകാൻ സന്നദ്ധനായ മാനേജർ ശ്രീ. കളത്തിൽ ഹാരിസിനും സഹകരിച്ച ഡിപ്പാർട്ട് മെന്റിനും നാട്ടുകാർക്കും ബന്ധപ്പെട്ട എല്ലാവർക്കും നന്ദിയും അഭിവാദ്യങ്ങളുമർപ്പിക്കുന്നു.