Suhail Mangali

Suhail Mangali Mentor

"അറസ്റ്റ് ചെയ്യൂ, അറസ്റ്റെയ്യൂ...."ജോലി കഴിഞ്ഞ് വീട്ടിൽ കയറിയതെ ഉണ്ടായിരുന്നുള്ളൂ.മൂന്ന് വയസ്സായ മോളുടെ വകയാണ് ബഹളം.ഇടക്...
06/07/2024

"അറസ്റ്റ് ചെയ്യൂ, അറസ്റ്റെയ്യൂ...."
ജോലി കഴിഞ്ഞ് വീട്ടിൽ കയറിയതെ ഉണ്ടായിരുന്നുള്ളൂ.
മൂന്ന് വയസ്സായ മോളുടെ വകയാണ് ബഹളം.
ഇടക്ക് കയ്യൊക്കെ മുകളിലേക്ക് ആക്കി പിടിക്കുന്നുണ്ട്.
കാര്യം എന്താണെന്ന് പിടികിട്ടാതെ ഞാനങ്ങനെ സോഫയിലിരുന്നു.

കുറെ ദിവസമായി നേരത്തെ പോയി വൈകിയാണ് വീട്ടിലെത്താറ്. ഇനിയിപ്പോ അക്കാരണത്തിന് രണ്ട് ദിവസം എന്നെ വീട്ടിൽ പൂട്ടിയിടാൻ ആണോ ഈ അറസ്റ്റ് ചെയ്യൽ നാടകം. ചിന്തകൾ അങ്ങനെ പലവഴിക്ക് പോവുകയാണ്.

മോളെൻ്റെ അടുത്ത് വന്ന് ഇതാവർത്തിക്കുന്നുമുണ്ട്. കാര്യം അറിയാതെ ഞാൻ കുഴങ്ങി.

അപ്പോഴേക്കും കുടിക്കാൻ ചായയുമായി ഭാര്യ എത്തി. ഞാൻ സംശയം അവതരിപ്പിച്ചു. എന്താപ്പോ ഇവള് പറയുന്നത്?
ആരെ അറസ്റ്റ് ചെയ്യുന്ന കാര്യമാണ്??

മോള് വീണ്ടും അത് ആവർത്തിച്ചു. അത് കേട്ടതും ചിരി നിറുത്താതെ അവളങ്ങിനെ ഇരുന്നു.
പിന്നെ ചോദിച്ചു.

"എൻ്റെ മനുഷ്യാ, കുറച്ച് ദിവസായിട്ട് ഇവിടെ spelling പഠനം അല്ലേ നടക്കുന്നത്?? "

'' അതേ... ''

(അത് ശരിയാണ്. കുറച്ച് ദിവസമായി ഇംഗ്ലീഷ് അക്ഷരമാല പാടി നടക്കലാണ് മോൾക്ക് പണി. വീട്ടിൽ എത്തുമ്പോൾ 'ഈ..യ്യെ..ഫ്..ജീ....' ഇങ്ങനെ പഠിച്ച വാക്കുകൾ പാടി നടക്കുന്നുണ്ടാകും.)

ഞാൻ ചോദിച്ചു. "അത് ശരിയാണ്. പക്ഷേ അതും ഇതും തമ്മിലെന്ത് ബന്ധം??"

അവള് പറയാണ്....
രണ്ട് ദിവസമായി മോള് പഠിക്കുന്നത് " ഓ..പ്പീ..ക്യൂവാ.." അങ്ങനെയാണ്.
അതിൻ്റെ ബാക്കി പാടി നടക്കുന്നതിനിടക്കാണ് ഞാൻ വീട്ടിൽ കേറി ചെന്നതെന്ന്.

കാര്യം പിടികിട്ടാൻ കുറച്ച് നേരം കൂടെ ആലോചിക്കേണ്ടി വന്നു.

മനസ്സിലാകാത്തവർ comments പോയി നോക്കിം.

"നുറുങ്ങുകൾ"


സുഹൈൽ മാങ്ങാളി

1929 ലെ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനത്തിൽ രവി നദിയുടെ തീരത്ത് വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിൻ്റെ ലക്ഷ്യം Purna Swaraj...
25/01/2024

1929 ലെ കോൺഗ്രസിൻ്റെ ലാഹോർ സമ്മേളനത്തിൽ രവി നദിയുടെ തീരത്ത് വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിൻ്റെ ലക്ഷ്യം Purna Swaraj അഥവാ "സമ്പൂർണ സ്വാതന്ത്ര്യം" ആണെന്ന് പ്രഖ്യാപിക്കുകയും, 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായി ഇന്ത്യയൊട്ടാകെ ആചരിക്കുകയും ചെയ്തു. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞാണ് നമ്മൾ ആഗ്രഹിച്ച, അർഹിച്ച, ആവശ്യപ്പെട്ട , പൊരുതിയ സ്വാതന്ത്ര്യം നമ്മൾക്ക് നേടാൻ സാധിച്ചത്.
അതിൻ്റെ സ്‌മരണക്കായാണ് 1950 'January 26' Republic Day ആയി ആചരിക്കുന്നത്( 1949 November 26 ന് ഭരണഘടന പൂർണമായി തയാറായിരുന്നു).

ലക്ഷ്യത്തെ കുറിച്ചുള്ള ബോധ്യവും അത് ഫലപ്രാപ്തിയിൽ എത്തുമെന്ന് ഉള്ള വിശ്വാസവും അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തിയും തന്നെയാണ് ഇന്നത്തെ ഇന്ത്യയേ രൂപീകരിക്കാൻ കാരണമായത്.

ബോധ്യമാണ് പ്രധാനം, ആത്മവിശ്വാസമാണ് കരുത്ത് - ജീവിതത്തിലും, മറ്റെവിടെയും.

Happy Republic Day.

We, The People of India,
having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens:

JUSTICE, social, economic and political;

LIBERTY of thought, expression, belief, faith and worship;

EQUALITY of status and of opportunity; and to promote among them all

FRATERNITY assuring the dignity of the individual and the unity and integrity of the Nation;

IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do

HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION.

SUHAIL MANGALI

എഴുതാതിരിക്ക വയ്യ!ലേശം നീളമേറിയ എഴുത്താണ്, കഴിയുമെങ്കിൽ വായിക്കുക.കുട്ടിക്കാലത്ത് കൊയ്ത് കഴിഞ്ഞ പാടത്ത് പന്ത് കളിച്ചാൽ ച...
19/01/2024

എഴുതാതിരിക്ക വയ്യ!

ലേശം നീളമേറിയ എഴുത്താണ്, കഴിയുമെങ്കിൽ വായിക്കുക.

കുട്ടിക്കാലത്ത് കൊയ്ത് കഴിഞ്ഞ പാടത്ത് പന്ത് കളിച്ചാൽ ചിലപ്പോൾ "വെച്ച് കുത്തും". കാലിൻ്റെ തള്ള വിരലിൻ്റെ മുൻഭാഗം പന്തടിക്കുമ്പോൾ നിലത്ത് കുത്തി തോലു പോകുന്നതിനെയാണ് ഇങ്ങനെ പറയുക. കമ്മ്യുണിസ്റ്റ് അപ്പയുടെ ഇല കല്ലിൽ ഉരതി ഇലയുടെ നീര് മുറിവിൻ്റെ ഭാഗത്ത് ആക്കും, ചിലപ്പോൾ അമർത്തിപ്പിടിച്ച ഇല തന്നെ അവിടെ വെക്കും. രണ്ട് മൂന്ന് ദിവസം കൊണ്ടൊക്കെ മുറി ഉണങ്ങും.

ചില സമയത്ത് കാല് പാടത്തെ കുഴികളിൽ വീണു ഞെരിയാണി "ഉളുക്കും". "ഇരട്ടക്കുട്ടികൾ" ഉഴിഞ്ഞാൽ മാറുമെന്ന് ചിലർ പറഞ്ഞിരുന്നു. അതല്ലാതെയും ഉളുക്കിന് ഉഴിയാൻ തന്നെ specialists നാട്ടില് ഉണ്ടായിരുന്നു. മൂന്നാലു ദിവസം തൈലവും എടുത്ത് അവരുടെ വീട്ടിപ്പോയി കാലൊന്ന് ശരിയാക്കിക്കും. പിന്നെയും കണ്ടത്തിലേക്ക്.

ഏതോ ഒരു പരീക്ഷ സമയത്ത് കളിക്കിടയിൽ പന്ത് അടിച്ച വിധം മാറി. കാല് അനക്കാൻ വയ്യാത്ത കോലം. ഉളുക്ക് അല്ലെന്ന് ആദ്യമേ ബോധ്യമായി. രാത്രി വേദന കൂടിക്കൂടി വന്നു. ഉമ്മ ഒരു തുണി കൃത്യമായി കാലിൽ കെട്ടിത്തന്നിരുന്നത് കൊണ്ട് നേരം വെളുപ്പിച്ചു. രാവിലെ ഡോക്ടറെ കാണാൻ പോയ ഞാൻ പ്ലാസ്റ്റർ ഇട്ടിട്ടാണ് തിരിച്ച് വന്നത്. ഒരു മാസമെടുത്തു അതൊന്നു ശരിയാകാൻ.

ഇതൊക്കെ ഇപ്പൊ എന്തിനാ ഞങ്ങളോട് പറയുന്നത് എന്ന് കരുതുന്നുണ്ടാവും. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ എന്നും തോന്നാം. ശരിയാണ്.

പക്ഷേ ഇന്ന് ഇത് എഴുതാൻ കാരണം തൃശ്ശൂരിലെ മഹേഷ് അയ്യർ എന്നൊരു മനുഷ്യനേ കുറിച്ചുള്ള വാർത്തയാണ്. രണ്ടു മൂന്നു ദിവസം മുൻപേ അദ്ദേഹത്തെ കുറിച്ച് ഒരു വാർത്ത വന്നത് പലരും കണ്ടുകാണും. കോവിഡ് വരുന്നതിനു മുൻപ് മുംബെയിൽ ജോലിയും പിന്നീട് ബിസിനസും തുടങ്ങിയ ഒരാൾ. പൊടുന്നനെ കോവിഡ് വ്യാപിക്കുകയും ബിസിനസ് പ്രതിസന്ധിയിലാകുകയും ചെയ്തു. നാട്ടിലേക്ക് തിരിച്ചു വന്ന അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന അമ്മയുടെ മരണം കൂടി സംഭവിച്ചതോടെ കൂടുതൽ പ്രതിസന്ധിയായി. ഓട്ടോ ഓടിച്ചു വരുമാനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത് മതിയാകാതെ വന്നതോടെ തെരുവിലെത്തി. മൂന്ന് വർഷം കൊണ്ട് തിരിച്ചറിയാൻ കഴിയാത്ത വിധം അദ്ദേഹം മാറിപ്പോയി. അദ്ദേഹത്തെ തെരുവിൽ നിന്നും സംരക്ഷിക്കാൻ ചിലർ ശ്രമം നടത്തിയപ്പോഴാണ് ഇത്രയും വിവരങ്ങൾ അറിഞ്ഞത്. വിവരം അറിഞ്ഞ് പലരും ചികിത്സയും സൗകര്യങ്ങളും വാഗ്ദാനം ചെയ്തെങ്കിലും ഇന്ന് അദ്ദേഹം എല്ലാ പ്രതിസന്ധികൾക്കും വിരാമമിട്ട് ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അദ്ദേഹത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ അദ്ദേഹം കടന്നു പോയ മാനസിക സമ്മർദ്ദത്തെ കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത്. നമ്മുടെ എല്ലാ കാര്യങ്ങൾക്കും നമ്മുടെ കൂടെ ഉറച്ച് നിൽക്കുന്ന/നിൽക്കേണ്ട ഒന്നാണ് നമ്മുടെ മനസ്, ശരീരത്തോളം പ്രധാന്യമുള്ള ഒന്ന്. പക്ഷേ മനസിനെ ആ രീതിയിൽ നമ്മൾ വേണ്ടത്ര പരിഗണിക്കാറില്ല. ഒരാൾക്ക് "മാനസികമായി" എന്തെങ്കിലും പ്രശ്നം വരികയും അതിനൊരു ചികിത്സ നേടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കരുതുക. നമ്മൾ അയാൾക്ക് ഇടുന്ന പേര് ഭ്രാന്തൻ/മാനസികരോഗി എന്നാവും. നമുക്ക് അയാളോടുള്ള കാഴ്ചപ്പാടും അയാളൊരു ഭ്രാന്തൻ എന്ന നിലക്കാവും. യഥാർത്ഥത്തിൽ അതങ്ങനെയാണോ?
അല്ല.

ശരീരം പോലെ തന്നെ മനസ്സിനും ' ആരോഗ്യം ' ഉണ്ട്. സ്വാഭാവികമായും അതിനും മുറിവ് പറ്റാം, ' വെച്ചു കുത്താം ', ഉളുക്കാം, ഒടിയാം. ഇതിനെല്ലാം കൂടി ഒരു ചികിത്സയില്ല. ഓരോന്നിൻ്റെയും കാഠിന്യം അനുസരിച്ച് രീതികൾ മാറും. കൂട്ടുകാരനോട് സംസാരിച്ചാൽ തീരുന്ന വിഷമങ്ങൾ പോലെയാകില്ല, ഡോക്ടറെ നിർബന്ധമായും consult ചെയ്യേണ്ട depression പോലുള്ള അവസ്ഥകൾ. നമ്മുടെ ജീവിതത്തിൻ്റെ പന്ത്കളിക്കിടെ 'മനസിന് സംഭവിക്കുന്ന മുറിവുകൾ ' നമ്മൾ തിരിച്ചറിയണം, ഉൾക്കൊള്ളണം, പരിഹരിക്കാൻ ശ്രമം ഉണ്ടാകണം. സമൂഹം ഇതിനെ നോക്കിക്കാണുന്ന രീതി മാറുന്നത് വരെ നമുക്ക് കാത്തിരിക്കാൻ കഴിയില്ലല്ലോ. അത്കൊണ്ട് മുറിവിൻ്റെ ആഴത്തിന് അനുസരിച്ച് ചികിത്സ നടത്താൻ ശ്രമിക്കുക. ഒടിവാണ് സംഭവിച്ചതെങ്കിൽ ഉളുക്കിനുള്ള ഉഴിയല് കൊണ്ടു കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് വിദഗ്ദ്ധ ചികിത്സ തേടുക. Psychologists and Psychiatrists നമ്മുടെ നാട്ടിൽ അനവധി ഉണ്ട്. സാമ്പത്തിക പ്രതിസന്ധി പ്രശ്നമെങ്കിൽ government hospitals ഉപയോഗപ്പെടുത്തുക. free ആയി നമ്മളെ കേൾക്കാനും നിർദ്ദേശങ്ങൾ നൽകാനും തയ്യാറായി പല കമ്മ്യൂണിറ്റി കൾ നാട്ടിലുണ്ട്, അത് ഉപയോഗപ്പെടുത്താം. എന്ത് തന്നെയായാലും മുറിവ് പഴുത്ത്, ആഴം കൂടി വലിയൊരു പ്രതിസന്ധിയിലേക്ക് പോകാതെ സൂക്ഷിക്കുക.
പറ്റുമെങ്കിൽ ചുറ്റിലും നോക്കിയാൽ ഇത്തരം ആളുകളെ നമുക്ക് കാണാൻ കഴിയും. കഴിയുമെങ്കിൽ ചേർത്ത് പിടിക്കുക.

പല വാർത്തകളും കാണുമ്പോൾ സഹിക്കാൻ കഴിയാത്തത് കൊണ്ട് എഴുതിപ്പോയതാണ്. കഴമ്പുണ്ടെന്ന് കണ്ടാൽ share ചെയ്യുക. ആർക്കെങ്കിലും ഒരു കച്ചിത്തുരുമ്പായി ഇത് മാറിയാലോ.

अपना ख्याल रखना ❤️❤️❤️

SUHAIL MANGALI



Gratitude2023 ഇവിടെ അവസാനിക്കുന്നു. ഈ വർഷം അവസാനിപ്പിക്കുന്നത് തികച്ചും ചാരിതാർത്ഥ്യത്തോടെ ആണ്. ഇന്നലെ വൈകുന്നേരം മാരായമ...
31/12/2023

Gratitude

2023 ഇവിടെ അവസാനിക്കുന്നു. ഈ വർഷം അവസാനിപ്പിക്കുന്നത് തികച്ചും ചാരിതാർത്ഥ്യത്തോടെ ആണ്. ഇന്നലെ വൈകുന്നേരം മാരായമംഗലം Higher Secondary സ്കൂളിലെ NSS ക്യാമ്പിലായിരുന്നു.

'Self Awareness & Mental Health' എന്ന വിഷയത്തിൽ ആയിരുന്നു കുട്ടികളോട് സംസാരിച്ചത്. ദിവസം മൊത്തമുള്ള activities ന് ശേഷം ആണ് session ഉണ്ടായതെങ്കിലും ഭംഗിയായി നടന്നു, വളരെ energetic ആയിട്ടുള്ള കുട്ടികൾ.

ഈയിടെ കുട്ടികളോട് കൂടുതൽ ആയും സംവദിക്കാൻ ഉദ്ദേശിക്കുന്ന വിഷയം ആയിരുന്നു ഇത്. പലപ്പോഴും ഒഴുക്കിനുള്ളിൽ പെട്ട് പോകുന്ന കാഴ്ചയാണ് കുട്ടികൾക്കിടയിൽ കാണുന്നത്. Self Awareness, Self acceptance, Self Love, Self Talk, Gratitude പോലുള്ള കാര്യങ്ങൾ ലളിതമായി അവരോട് communicate ചെയ്തു. Health, പ്രധാനമായും Mental Health, നെ സംബന്ധിച്ചും ഒരു ഉൾക്കാഴ്ച നൽകാൻ ശ്രമിച്ചു. FOMO (Fear Of Missing Out) യെ കുറിച്ചും സംസാരിച്ചു. ഇടക്ക് കുറച്ച് ആക്ടിവിറ്റിയും.

കുട്ടികളുടെ feedback മനസ്സ് നിറച്ചു. അവർക്ക് മുന്നോട്ടുള്ള യാത്രയിൽ ഏതെങ്കിലും തരത്തിൽ വെളിച്ചം നൽകാൻ ഇതിന് സാധിച്ചാൽ ഞാൻ കൃതാർഥനായി.

ഈ അവസരം നൽകിയ Ashraf Pulamanthole M അഷ്റഫ് സാറിനോട് സ്നേഹം, കടപ്പാട്. സ്വന്തം അധ്യാപകർക്ക് മുൻപിൽ ക്ലാസ് എടുക്കാൻ കഴിഞ്ഞതിൽ തികഞ്ഞ അഭിമാനം. ദൈവത്തിനു സ്തുതി.

2023 ഏറിയും കുറഞ്ഞും ആടിയും ഉലഞ്ഞും 2024 നോട് അടുത്ത് കൊണ്ടിരിക്കുന്നു.
കൂടെ നിന്നവരോടും ചേർത്ത് പിടിച്ചവരോടും ഹൃദയം നിറഞ്ഞ നന്ദി.
കൂടുതൽ കരുത്ത് ആർജിച്ച് മുന്നോട്ട് പോകാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം.

എല്ലാവർക്കും ശോഭനമായ ഒരു പുതുവർഷം ആശംസിക്കുന്നു.

നമ്മുടെ മാവും പൂക്കും.

SUHAIL MANGALI

Ghss Marayamangalam






posted *2 years ago.Still feel the same."നിന്നോളമൊരാളില്ല, മരണം വരെയും നിനക്ക് കൂട്ടായി."Spend some time to Love yoursel...
21/09/2023

posted *2 years ago.
Still feel the same.

"നിന്നോളമൊരാളില്ല,
മരണം വരെയും നിനക്ക് കൂട്ടായി."

Spend some time to Love yourself.



Suhail Mangali

I have reached 300 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
13/06/2023

I have reached 300 followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

എന്നും കൗതുകം ഉളവാക്കിയിരുന്ന ഒന്നായിരുന്നു സിനിമ. കുട്ടിക്കാലത്ത് കണ്ട ടൈറ്റാനിക്, ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ സിന...
03/02/2023

എന്നും കൗതുകം ഉളവാക്കിയിരുന്ന ഒന്നായിരുന്നു സിനിമ. കുട്ടിക്കാലത്ത് കണ്ട ടൈറ്റാനിക്, ജുറാസിക് പാർക്ക് പോലുള്ള സിനിമകൾ സിനിമയോടുള്ള ഇഷ്ടം കൂട്ടി. റൊമാൻ്റിക്, ഫാമിലി, ആക്ഷൻ സിനിമകൾ ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലായി ഇഷ്ട ലിസ്റ്റിൽ കയറിക്കൂടി.

സിനിമയെക്കുറിച്ച് പഠനവും വായനയും ഒക്കെ തുടങ്ങിയത് ഒരുപാട് വൈകിയാണ്.
ശരിക്കും സിനിമ എന്താണെന്ന് മനസിലാക്കാൻ തുടങ്ങുന്നത് അങ്ങനെയാണ്. സിനിമ ' വ്യവസായം' എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥം വരെ മനസ്സിലാവുന്നത് അങ്ങനെയാണ്. കാഴ്ചക്കാർക്ക് മുൻപിൽ ഇഷ്ടപ്പെട്ട് നിർമിച്ചുണ്ടാക്കിയ സിനിമ (product) പ്രദർശിപ്പിക്കുന്നു, അവർക്ക് കൂടെ ഇഷ്ടമായാൽ ആ സിനിമ വിജയിച്ചു.
ഓരോ വെള്ളിയാഴ്ചയും ഇങ്ങനെ അനവധി സിനിമകൾ വരുന്നു.

ഈ വെള്ളിയാഴ്ച എനിക്കും പ്രത്യേകത ഉള്ളതാണ്. സുഹൃത്ത് Rohit Mg Krishnan ൻ്റെ സിനിമ റിലീസ് ആവുകയാണ്. ജോജു ജോർജ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ പേരും ' ഇരട്ട ' എന്നാണ്. രോഹിത് തന്നെ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിൽ അഞ്ജലി, Srindha, ശ്രീകാന്ത് മുരളി, etc തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

വളരെ സാധാരണ പരിസരത്ത് നിന്നും തുടങ്ങി സിനിമയുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും നിരന്തരമായി ശ്രമിച്ചതിൻ്റെ ഫലം ആണ് ഈ സിനിമ. ഒരുപാട് സന്തോഷം, ഒപ്പം ആകാംക്ഷയും.

കഴിയുന്നവർ ഈ സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിക്കാൻ താല്പര്യപ്പെടുന്നു.

രോഹിത്തിനും ടീമിനും എല്ലാവിധ വിജയാശംസകളും.

Suhail Mangali

#ഇരട്ട





15/11/2022

Mental health support is lifesaving.

INDEPENDENCE DAY QUIZ 2022Topic 4ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്സ്വാതന്ത്യ സമര ചരിത്രത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്നത് ഇന്ത്യ...
12/08/2022

INDEPENDENCE DAY QUIZ 2022
Topic 4
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
സ്വാതന്ത്യ സമര ചരിത്രത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആരംഭത്തോടെയാണ്. പലയിടത്തായി ഒറ്റപ്പെട്ടു കിടന്നിരുന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കുറിച്ച് ഉള്ള
വിശദമായ വായന കൂടുതൽ സ്കോർ നേടാൻ നിങ്ങളെ സഹായിക്കും. പ്രധാന സമരങ്ങൾ, നേതാക്കൾ, പ്രധാന സമ്മേളനങ്ങൾ, എന്നിവ ശ്രദ്ധിക്കുക.

ഏവർക്കും വിജയാശംസകൾ.

വീഡിയോ ലിങ്ക് കമൻ്റിൽ

SUHAIL MANGALI






#2022


"ദില്ലി ചലോ"INDEPENDENCE DAY QUIZ 2022Topic 3ബ്രിട്ടീഷ് അധികാരവാഴ്ച (കമ്പനി ഭരണം) ഏകദേശം 100 വർഷം പിന്നിടുന്ന ഘട്ടത്തിലാ...
11/08/2022

"ദില്ലി ചലോ"
INDEPENDENCE DAY QUIZ 2022
Topic 3

ബ്രിട്ടീഷ് അധികാരവാഴ്ച (കമ്പനി ഭരണം) ഏകദേശം 100 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് 1857 ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു തുടക്കം ആവുന്നത്. പലവിധ ന്യൂനതകളും ഉണ്ടായിരുന്നെങ്കിലും പിന്നീടുണ്ടായ സമരങ്ങൾക്ക് പ്രചോദനം നൽകാൻ ഈ പോരാട്ടത്തിന് കഴിഞ്ഞു.
ഈ സംഭവത്തെക്കുറിച്ച് ഉള്ള
വിശദമായ വായന കൂടുതൽ സ്കോർ നേടാൻ നിങ്ങളെ സഹായിക്കും. പ്രധാന സ്ഥലങ്ങൾ, നേതാക്കൾ, രാജാക്കന്മാർ, അതിനു ശേഷം അധികാരത്തിലുണ്ടായ പ്രധാന മാറ്റം എന്നിവ ശ്രദ്ധിക്കുക.വിജയാശംസകൾ.

വീഡിയോ ലിങ്ക് കമൻ്റിൽ
SUHAIL MANGALI






#2022


"ദില്ലി ചലോ"INDEPENDENCE DAY QUIZ 2022Topic 2ബ്രിട്ടീഷ് അധികാരത്തിനു ഇന്ത്യയിൽ അടിത്തറ പാകിയ രണ്ട് പ്രധാന യുദ്ധങ്ങളാണ് പ...
10/08/2022

"ദില്ലി ചലോ"
INDEPENDENCE DAY QUIZ 2022
Topic 2

ബ്രിട്ടീഷ് അധികാരത്തിനു ഇന്ത്യയിൽ അടിത്തറ പാകിയ രണ്ട് പ്രധാന യുദ്ധങ്ങളാണ് പ്ലാസിയും ബക്സാറും.
ബംഗാളിൽ നിന്നും ആരംഭിച്ച പിടിച്ചടക്കൽ പിന്നീട് ഇന്ത്യയൊട്ടാകെ തുടർന്നു.
ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിൽ മായ്ക്കാനാവാത്ത ഏടുകൾ ആണിവ.
അതുകൊണ്ട് തന്നെയാണ് നമ്മുടെ രണ്ടാമത്തെ topic ആയി പ്ലാസി ബക്സാർ യുദ്ധങ്ങൾ ഉൾപ്പെടുത്തിയത്. ഇവയെക്കുറിച്ച് ഉള്ള
വിശദമായ വായന കൂടുതൽ സ്കോർ നേടാൻ നിങ്ങളെ സഹായിക്കും.
എല്ലാവർക്കും വിജയാശംസകൾ.
വീഡിയോ ലിങ്ക് കമൻ്റിൽ
SUHAIL MANGALI






#2022


Address

CHERPULASSERY
Cherpulassery

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919746364006

Website

Alerts

Be the first to know and let us send you an email when Suhail Mangali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Suhail Mangali:

Shortcuts

Share