22/07/2022
പ്ലസ് വൺ ക്ലാസ് ആരംഭവും അനുമോദനവും.
ചെർപ്പുള്ളശ്ശേരി: ത്വൈബ വിമൺസ് കൊളേജിൽ ഈ വർഷത്തെ പ്ലസ് വൺ, ഒന്നാം വർഷ ബിരുദ ക്ലാസുകളുടെ ആരംഭവും കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയവരെ അനുമോദിക്കലും എസ്.കെ. എസ്.എസ്.എഫ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ഹുസൈൻ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ത്വൈബ കോളേജിൽ ഒരു ബാച്ചിന് ആവശ്യമായ വിദ്യാർത്ഥികൾ പ്രവേശനം നേടിയത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടും സമസ്തയുടെ ഫാളില, ഫളീല സിലബസിനോടും രക്ഷിതാക്കൾക്കുള്ള താൽപര്യമാണ് പ്രകടമാക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. സമസ്ത മുബല്ലിഗ് ഇ.പി. ഖാജാ മുഹമ്മദ് ദാരിമി അധ്യക്ഷനായിരുന്നു.ത്വൈബ സബ്കമ്മിറ്റി കൺവീനർ എം. ടി. എ നാസർ മാസ്റ്റർ മോളൂർ സ്വാഗതപ്രഭാഷണം നിർവഹിച്ചു. സ്ഥാപനത്തിന്റെ മാനേജർ സഹദ് ഫൈസി അൽ ബുർഹാനി മുഖ്യഭാഷണം നടത്തി. ത്വൈബ കമ്മിറ്റി മെമ്പർ ഷരീഫ് ദാരിമി നന്ദിയും പറഞ്ഞു.