01/07/2020
വൈകല്യങ്ങളെ അതിജീവിച്ച്
#സുബിൻ_വർഗ്ഗീസ് ഉന്നത വിജയം നേടി
ജന്മനാ രണ്ട് കണ്ണുകൾക്കും കാഴ്ചകൾ നഷ്ടപ്പെട്ട സുബിൻ വർഗ്ഗീസ്
വൈകല്യങ്ങളെ അതിജീവിച്ച്
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി. ഒൻപത് വിഷയങ്ങൾക്കാണ് A+ നേടിയത്. മുളക്കുഴ
പൂപ്പൻകര ഇരട്ടകുളങ്ങര വീട്ടിൽ ബിനു വർഗീസിൻ്റേയും മേഴ്സി വർഗീസിൻ്റേയും ഏക മകനാണ് സുബിൻ.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ കാത്തിരപ്പള്ളി അസീസി അന്ധവിദ്യാലയത്തിലാണ് സുബിൻ പഠിച്ചത്. തുടർന്ന് എട്ടാം ക്ലാസ് മുതൽ
#കാരയ്ക്കാട്_എസ്_എച്ച്_വി_ഹൈസ്കൂളിൽ പഠനം.
കാഴ്ചയില്ലാത്ത സുബിൻ ബ്രയിന്‍ ലിപിയിലാണ് അദ്ധ്യയനം നടത്തിയത്.
സുബിൻ്റെ അച്ഛൻ അങ്ങാടിക്കൽതെക്ക് ഗവ. സ്കൂളിലെ ഓഫീസ് അറ്റണ്ടറാണ്. അച്ഛനും കണ്ണുകൾക്ക് കാഴ്ചകൾ ഇല്ല. അമ്മ മേഴ്സി വർഗ്ഗീസ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ലാബ് അസിസ്റ്റൻ്റാണ്.
Courtesy -