25/10/2024
ലിങ്ക് ആദ്യ കമന്റില്‍
കൈരളീസമക്ഷം
ധര്‍മപാഠങ്ങള്‍ (ശ്രുതി)
--------------------
സനാതന വൈദികധര്‍മത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ചു് നരേന്ദ്രഭൂഷണ്‍ എഴുതിയ ഈ ഗ്രന്ഥം വൈദിക പാഠശാലയിലെ പ്രഥമ പാഠപുസ്തകമാണു്. ഇതിലെ പത്തു് പാഠങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും, സനാതനധര്‍മത്തെപ്പറ്റി, വൈദികസിദ്ധാന്തങ്ങളെപ്പറ്റി സാമാന്യ ബോധം നേടുന്നു. കുട്ടികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥം വളരെപ്പെട്ടന്നു് മുതിര്‍ന്നവരെയും ആകര്‍ഷിക്കുകയുണ്ടായി. ഇതിന്റെ 6-ാം പതിപ്പു് ധര്‍മബന്ധുക്കള്‍ക്കു് സമര്‍പ്പിക്കുവാന്‍ സന്തോഷമുണ്ടു്. (ഓഡിയോ ബുക്കു് സഹിതം)
എല്ലാവരും ഈ പി.ഡി.എഫ് കഴിയുന്നത്ര ആളുകളിലേക്കു് ഷെയര്‍ ചെയ്താല്‍ ആര്‍ഷനാദത്തിന്റെ ശ്രമം സാര്‍ഥകമായി. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ഇരുനൂറാം ജന്മവര്‍ഷത്തോടനുബന്ധിച്ചു് പ്രസിദ്ധീകരിച്ചതാണീപ്പതിപ്പു്. ഉപാസനയെന്ന ഗ്രന്ഥത്തോടൊപ്പം ധര്‍മപാഠങ്ങളും കഴിയുന്നത്ര സനാതനധര്‍മാനുയായികളിലേക്കു് എത്തട്ടെ എന്ന പ്രാര്‍ഥനയോടെ കൈരളീ സമക്ഷം സമര്‍പ്പിക്കുന്നു.
ആര്‍ഷനാദം
22-10-2024