World Space Week Celebration, Department of Physics in association with IQAC and ISRO
Christian College Chengannur
Affiliated to the Uni. of Kerala, it offers bachelors, masters and Ph.D programmes.
Official page of Christian College Chengannur, a higher education institute aided by the Government of Kerala and managed by the Malankara Mar Thoma Syrian Church.
Operating as usual
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശം വീക്ഷിക്കുന്ന ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥികൾ. കോളജിലെ NSS, NCC യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഓർണലൈനായി പങ്കെടുക്കാൻ ഉള്ള സൗകര്യം ഒരുക്കിയത്.
Watch Live
EconoMix 22
https://fb.watch/e8Qf-U1iRM/
College Day Celebrations inaugurated by Prof.Dr. Achuthsankar S Nair.
Talk on "How Science Shapes the Modern World" by Robin Mathew Ph.D, Clinical Strategy Lead, Johnson & Johnson Inc. USA.
Welcome to 9th Very Rev. A. A. Pylee Memorial talk on "JUDICIARY AND CIVIL RIGHTS" by Hon. Justice B. KEMAL PASHA.
Monday 21st Feb 2022, 11 AM
Organized by Dept of History, Christian College Chengannur
Watch Live in YouTube https://youtu.be/k3TrWOcsEAs
Dear friends,
Extremely happy to inform you all that, the BHOOMITHRASENA CLUB OF CHRISTIAN COLLEGE, CHENGANNUR has been selected as the best Bhoomithrasena club of South Zone (2018-19 & 2019-20) by the State Level Environmental Awareness Evaluation Committee. The award is instituted by the Directorate of Environment and Climate Change, Govt of Kerala and includes a cash prize of Rs. 25,000.
Dr. Abhilash R.
Faculty in Charge
Bhoomithrasena club
Christian College
Chengannur. Kerala.
പ്രിയപ്പെട്ടവരേ,
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ക്ലബ്ബാണ് ഭൂമിത്രസേന ക്ലബ്ബ്.2018-19, 2019-20 കാലയളവുകളിൽ കോളജ് തലത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തെക്കൻ മേഖലയിലെ ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ) ക്ലബ്ബായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ഭൂമിത്രസേന ക്ലബ്ബിനെ സ്റ്റേറ്റ് ലെവൽ എൻവയോൺമെന്റൽ അവയർനെസ്സ് ഇവാലുവേഷൻ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ.
ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളുടെ ആത്മാർത്ഥ സഹകരണം ആണ് ഈ നേട്ടം കൈവരിക്കാൻ പ്രധാന കാരണം. കോളജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ, സഹ അധ്യാപക അനധ്യാപക സുഹൃത്തുക്കൾ, എന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ നിർലോഭമായ പ്രോത്സാഹനവും ഇത്തരുണത്തിൽ നന്ദിയോടെ ഓർക്കുന്നു. ക്ലബ്ബിന്റെ പരിപാടികൾ നടപ്പിലാക്കുന്നതിൽ നിരവധി പേരുടെ ചെറുതും വലുതുമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കൾ ഇത്തരം പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ വളരെ അധികം സഹായിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ ഫാക്കൽറ്റി ഇൻ ചാർജ് എന്ന നിലയിൽ ഞാൻ ഏവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ.
ഭൂമിക്ക് കരുതലായി നിലകൊള്ളാൻ തുടർന്നും കഴിയുമെന്ന പ്രതീക്ഷയിൽ നമുക്കേവർക്കും ശുഭാപ്തി വിശ്വാസം നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ മുൻപോട്ട് പോകാം.
സസ്നേഹം
ഡോ. അഭിലാഷ് ആർ.
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കു സമീപം അന്ധകാരനഴി എന്ന സ്ഥലത്ത് 09-12-2021ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബ്, ജൈവ വൈവിധ്യ ക്ലബ് എന്നിവയിലെ അംഗങ്ങളായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കണ്ടൽ സംരക്ഷണ അവബോധ - കർമ്മ പരിപാടി. കേരള സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ആലപ്പുഴ ജില്ലാ സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ സഹായത്തോടെ ആണ് പരിപാടി നടപ്പിലാക്കിയത്. ചേർത്തല എൻ. എസ് എസ് കോളേജിലെ ബോട്ടണി വിഭാഗത്തിലെ കുട്ടികളും ഇതിൽ ഞങ്ങളോടൊപ്പം ചേർന്നു.
MEGA JOB FAIR - NIYUKTHI 2021 @ Christian College Campus on Dec.04, Saturday.
For More Details. Please Contact Dr. Biju Thomas, Coordinator, Career Guidance Cell, Christian College, Chengannur
Ph: 9846091260
എല്ലാ മലയാളികൾക്കും ക്രിസ്ത്യൻ കോളജ് കുടുംബത്തിന്റെ കേരളപ്പിറവി ദിനാശംസകൾ
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ കീഴ് ചേരിമേൽ ഗവൺമെന്റ് ജെ ബി എസ് സ്കൂൾ ശുചീകരിച്ചു. സംസ്ഥാനത്തെ സ്കൂളുകൾ നാളെ (1 - 11 - 2021 ) തുറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥികൾ ശുചീകരണ പ്രക്രിയ നടത്തിയത്. സ്കൂൾ കുട്ടികൾക്കു ആവശ്യമായ തെർമോമീറ്റർ, മാസ്ക്, സാനിറ്റയ്സർ എന്നിവ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് കൈമാറി. NSS പ്രോഗ്രാം ഓഫീസർമാരായ ഡോ. മനോജ് സി രാജ്, ഡോ. എബി തോമസ്, വോളണ്ടിയർമാരായ ജിനു, അലൻ, ആശിഷ്, അമൃത, അഞ്ജന എന്നിവർ നേതൃത്വം നൽകി.
വയോജന സംരക്ഷണ നിയമം 2007 എന്ന വിഷയത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്. നാഷണൽ സർവീസ് സ്കീമിന്റെയും ചെങ്ങന്നൂർ മൈന്റനൻസ് ടിബ്യൂണലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു ക്ലാസ് .
Congratulations to Jancy John who was awarded the PhD in Physics from the University of Kerala. Jancy completed her doctoral research in the Research Department of Physics at Christian College Chengannur under the guidance of Dr. Vinoy Thomas.
We congratulate Betsy Susan Abraham and Timi Titus who bagged the third and fifth ranks respectively in the MSc Physics examination of University of Kerala.
Admission 2021: Christian College Chengannur
All are welcome.
Join via Google Meet: https://meet.google.com/dpq-qvqi-ivg
Congratulations to the top rank holders.
International Webinar Series
"Recent Trends in Chemical Science and Technology"
14 sessions from 18-8-2020 to 30-9-2020
Organized by the Department of Chemistry
Christian College Chengannur (University of Kerala)
Free Registration is Open Now
Speakers
Dr. Kartik Chandra Mondal, Asst. Professor, IIT Madras
Dr. Rajkumar Balla, Professor, IIT Madras
Dr. Sivasankar C. Professor, Pondicherry Central University
Dr. Shoubhik Das, Professor, University of Antwerp Belgium
Dr. Rajeev R. Asst. Professor, NIT Rourkela
Dr. Lijo Francis, Scientist, Qatar Environment and Energy Research Institute
Dr. Parameswaran Pattiyil, Associate Professor, NIT Calicut
Dr. Subrata Kundu, Asst. Professor, Department of Chemistry, IIT Delhi
Dr. Nusrat Jahan Sanghamitra, Founder CEO, CyGenica Pvt Ltd. Pune
Dr. Sakya Singha Sen, Principal Scientist, CSIR-NCL, Pune
Dr. Binuraj Menon, Group Leader, Department of Life Sciences, University of Warwick, UK
Dr. Robin Mathew, Clinical Strategy Lead, Johnson & Johnson Inc. USA
Dr. Carlos Abad Andrade, Scientist, Federal Institute for Materials Research and Testing (BAM), Germany
Dr. Ricardo Mata, Professor, Faculty of Chemistry, University of Göttingen, Germany
Visit the website for details and for free registration
https://sites.google.com/view/chemistryccc/
Students undergo temperature screening as the university examinations commenced today.
*ലോക്ക് ഡൗൺ കാലത്ത് പച്ച തൊട്ട് കൊണ്ട് ഭൂമിത്രസേനക്ലബ്*
സാമൂഹിക അകലം പാലിച്ചു കൊണ്ട് പച്ച തൊടാം എന്ന ആശയവുമായി ലോക്ക് ഡൗൺ കാലത്ത് വൈവിധ്യമാർന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി ഉഷാറാണ് ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബ്. പ്രകൃതിയോട് പുലർത്തേണ്ടുന്ന കരുതലും ആദരവും ആണ് കോവിഡ് 19 എന്ന മഹാമാരി നമുക്ക് നൽകുന്ന പാഠം എന്ന വസ്തുത ഉൾക്കൊണ്ടു കൊണ്ട് ക്ലബ് നടത്തുന്ന പ്രവർത്തനങ്ങളിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കാളികളായി. ഏപ്രിൽ ആദ്യവാരം മുതൽ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ ചെലവഴിച്ച് വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്.
വീട്ടിൽ ഉള്ള മുതിർന്നവരിൽ നിന്നും പ്രകൃതിയെ സംബന്ധിച്ച നാട്ടറിവുകളുടെ ശേഖരണം.പക്ഷിനിരീക്ഷണവും ശലഭനിരീക്ഷണവും. ശലഭ ഉദ്യാനം, ഔഷധസസ്യ ഉദ്യാനം എന്നിവയുടെ നിർമാണത്തിന് ആവശ്യമായ തൈകൾ ഒരുക്കൽ. നേച്ചർ ഫോട്ടോഗ്രാഫി യുടെ സഹായത്തോടെ വീടിനുള്ളിലും ചുറ്റിലും ഉള്ള ജൈവ വൈവിദ്ധ്യത്തിന്റെ പഠനം. നാടൻ പ്രകൃതി പാചകം(ജ്യൂസുകൾ ഇലതോരനുകൾ എന്നിവ).
പേപ്പർ ക്യാരിബാഗ്, തുണി ക്യാരിബാഗ് എന്നിവയുടെ നിർമാണം. ദുരന്തനിവാരണം പോലെ പ്രകൃതി സംരക്ഷണ സഹായികളായ കോഴ്സുകളുടെ ഓൺലൈൻ പഠനവും വെബിനാറുകളിലെ പങ്കാളിത്തവും.
ആഴ്ചയിൽ ഒരു ദിവസം വീട്ടിലെ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന് അവധിനൽകി കിണറ്റിൽ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരൽ. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സിനിമകൾ എന്നിവ വായിക്കുകയും കാണുകയും ചെയ്ത ശേഷം ഒരു ചെറിയ ആസ്വാദനക്കുറിപ്പ് തയാറാക്കൽ. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഉള്ള പരിസ്ഥിതി കലണ്ടർ തയാറാക്കൽ.
കൃഷിത്തോട്ടം, മൈക്രോഗ്രീൻസ് എന്നിവ തയാറാക്കൽ.
പെയിന്റിംഗ്, ഡ്രോയിങ്, കാർട്ടൂൺ, കവിത എന്നിവയുടെ സഹായത്തോടെ പ്രകൃതി വിഷയമാക്കി രചനകൾ നടത്തൽ. നാടൻ കളിപ്പാട്ട നിർമാണം , ചിരട്ടകൊണ്ടും മുളകൊണ്ടും ഉള്ള സൃഷ്ടികൾ എന്നിവ.
കൊറോണ കാലത്തെ പരിസ്ഥിതിയുടെ മാറ്റങ്ങൾ വ്യക്തമാക്കുന്ന ശാസ്ത്രീയ ലേഖനങ്ങൾ ഇൻറർനെറ്റിൽ നിന്നും ശേഖരിച്ച് പ്രസക്തമായ പോയിന്റുകൾ എഴുതി തയാറാക്കൽ.
കരിയിലകൾ കൂട്ടിയിട്ടു കത്തിക്കാതെ ജൈവ വളം ഉണ്ടാക്കുകകയോ മരങ്ങൾക്കും ചെടികൾക്കും പുതയൽ ഇടുകയോ ചെയ്യൽ.
എന്നീ കർമ്മ അവബോധ പ്രവർത്തനങ്ങൾ ആണ് ക്ലബ് അംഗങ്ങൾ ലോക്ക് ഡൗൺ കാലത്ത് ചെയ്തത്. ഈ പ്രവർത്തനങ്ങളുടെ ഒരു ഡിജിറ്റൽ ആൽബം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ക്ലബ്.
പകർച്ചവ്യാധികളും കാലാവസ്ഥാമാറ്റങ്ങളും പതിവാകുമ്പോൾ നമുക്ക് വേണ്ടത്, പ്രകൃതിയോട് വിവേകപൂർവമായ ഒരു സമീപനം ആണ് എന്ന്
അധ്യാപകനും പരിപാടിയുടെ കോർഡിനേറ്ററുമായ ഡോ.ആർ.അഭിലാഷ് പറഞ്ഞു.
കൃസ്ത്യൻ കോളജ് ഭൂമിത്രസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 80 Beat Corona Kit കൾ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ, കേന്ദ്ര, സംസ്ഥാന ഓഫീസ് കളിലെ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, പൊതു വിതരണ ഷോപ്പുകളിലെ ജീവനക്കാർ എന്നിവർക്ക് വിതരണം ചെയ്തു.
കോട്ടൺ തുണിയിൽ നിർമ്മിച്ച അഞ്ച് മാസ്ക് കൾ, അഞ്ച് ജോഡി കയ്യുറകൾ, ഒരു ബോട്ടിൽ ഹാൻഡ് സാനിട്ടൈസർ എന്നിവയാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയത്.
സുവോളജി വിഭാഗം അദ്ധ്യപകൻ ഡോ. അഭിലാഷ് R നേതൃത്വം നല്കി. Redcross പത്തനംതിട്ട ജില്ലാ ചെയർമാൻ ശ്രീ മോഹന്റെ സഹകരണത്തോടെ ആണ് കിറ്റുകൾ തയ്യാറാക്കിയത്.
Principal Dr. Johnson Baby hand over masks and sanitizer to Chengannur Municipal Chairman Shri M Shiburaj. The masks were stitched by the students and the sanitizer was prepared in the Department of Chemistry.
Christian College extends its support to the campaign call of Govt of Kerala to prevent the spreading of Corona virus from person to person. An alcohol based hand sanitizer produced by the Department of Chemistry as per WHO standards was applied in the hands of hundred of students who appeared in the Kerala University examination. The campaign in the college was set in motion with Dr. Desy P Koruthu, HOD of Chemistry applying the sanitizer in the hands of principal Dr. Johnson Baby. The principal urged the entire student community and staff to take part in the campaign.
Click here to claim your Sponsored Listing.
Videos (show all)
Location
Category
Contact the school
Telephone
Website
Address
Angadical
Chengannur
689122
Opening Hours
Monday | 9am - 5pm |
Tuesday | 9am - 5pm |
Wednesday | 9am - 5pm |
Thursday | 9am - 5pm |
Friday | 9am - 5pm |
Saturday | 9am - 5pm |
Chengannur, CALLME.9447486266
Let's talk'nd write English. international copyright won.
Vellavoor Junction
Chengannur
✅Intensive Coaching for all Modules ✅30+ Materials ✅ Experienced Tutors ✅Individual Attention
Angadikal South
Chengannur, 689122
Bringing together people, ideas and culture to develop the leaders of tomorrow, who will have a transformational impact on global business and society, through the process of delivering a values-based business programme.
College Of Engineering Chengannur
Chengannur, 689121
A National Techno-Cultural-Entrepreneurial Fest Organized by IHRD(Established by the Govt. of Kerala)
Chengannur
Don't be a star in the sky be a burning candle in the dark Focus on your dream and never give up
Elanjimel, Near Vallikavu Devi Temple, , Budhanur Grama Panchayat
Chengannur, 689511
Panippurappadi
Chengannur, 689520
DZAT is an educational institution which provides digital education to various categories of students
International Trade Center, Oppt KSRTC, MC Road
Chengannur, 689121
We bridge the gap between DREAM and REALITY