22/08/2026
രക്ഷിതാക്കൾക്ക് ഗ്രീൻ ആർമി യൂണിറ്റിന്റെ റീസൈക്കിൾ ചലഞ്ച്:
നമ്മുടെ പ്രവർത്തനങ്ങൾക്ക് എന്നും ഒപ്പം നിന്നുകൊണ്ട് വിദ്യാർത്ഥികളിൽ നല്ല ശീലം വളർത്തിയെടുക്കുന്ന രക്ഷിതാക്കൾക്കുള്ള മത്സരമാണിത്.
വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾക്ക് പുതു ജീവൻ നൽകാം.
പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, കാർഡ് ബോർഡ് പഴയ വസ്ത്രങ്ങൾ, ചിരട്ട എന്ന് തുടങ്ങി ഉപയോഗശൂന്യമായി വീട്ടിൽ ലഭിക്കുന്ന എന്തും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഉൽപ്പന്നം പുനരുപയോഗിക്കാവുന്ന എന്തെങ്കിലും നിത്യോപയോഗ വസ്തുക്കളോ അലങ്കാരവസ്തുക്കളോ ആക്കി മാറ്റാം. സ്കൂൾ ശാസ്ത്രമേള യോടൊപ്പം തയ്യാറാക്കുന്ന ഗ്രീൻ കൗണ്ടറിൽ അവയുടെ പ്രദർശനവും ഒരുക്കാം. മികച്ചത് തെരഞ്ഞെടുത്ത് പാരിതോഷികം നൽകുന്നതാണ്. ഓണം അവധിക്ക് ശേഷം സ്കൂൾ തുറന്നാൽ ആദ്യ ആഴ്ച തന്നെ സ്കൂൾതല ശാസ്ത്രമേള നടത്തുന്നതാണ്. അപ്പോഴേക്കും തയ്യാറായിക്കോളൂ ( ഗ്രീൻ ആർമി വിദ്യാർഥിളുടെ രക്ഷിതാക്കൾക്ക് മാത്രമല്ല പ്രീ പ്രൈമറി വിഭാഗം ഉൾപ്പെടെ മുഴുവൻ രക്ഷിതാക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്)