11/05/2021
SARGAKSHETRA
SUMMER LEARNING
ONLINE WORKSHOP SERIES
സർഗ്ഗാക്ഷേത്ര അക്കാദമി
കൊച്ചു മിടുക്കന്മാർക്കും മിടുക്കികൾക്കുമായി സംഘടിപ്പിക്കുന്ന
അവധിക്കാല വർക്ക്ഷോപ്പ് സീരിസ്.
3 വ്യത്യസ്ത വിഷയങ്ങൾ.
3 പ്രഗത്ഭരായ ട്രെയിനർമാർ.
Age: 10-15 Years
ഓരോ വർക്ക്ഷോപ്പും 2 ദിവസം നീണ്ടുനിൽക്കുന്നു.
ഓരോ ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ 2 മണിക്കൂർ ലൈവ് ക്ലാസ്.
ഒരു വർക്ക്‌ഷോപ്പിൽ
തിയറിയും ആക്ടിവിറ്റികളും ചർച്ചകളുമൊക്കെയായി
ആകെ 4 മണിക്കൂർ ലൈവ് ക്ലാസ്.
ഒപ്പം ചെയ്യാൻ ഒട്ടനേകം കാര്യങ്ങളും.
Zoom വഴിയാണ് ലൈവ് ക്ലാസ് നടത്തുന്നത്.
ക്ലാസുകളുടെ റെക്കോർഡിങ് 3 ദിവസത്തേയ്ക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമായിരിക്കും.
Workshop 1: The Expert Speaker
May 13 and 14, Thursday and Friday
പ്രസംഗകലയിൽ മുൻപരിചയം ഉള്ളവർക്കും തുടക്കക്കാർക്കും ഒരേപോലെ പ്രയോജനം ചെയ്യുന്ന പ്രോഗ്രാം. വ്യത്യസ്ത തരം പ്രസംഗങ്ങൾക്ക് എങ്ങനെ ഒരുങ്ങണം, പ്രസംഗം എങ്ങനെ തയാറാക്കണം, ഒരു പ്രസംഗ മത്സരത്തിൽ എങ്ങനെ പങ്കെടുക്കണം, സ്വയം എങ്ങനെ വിലയിരുത്തണം, മറ്റുള്ളവരെ പ്രസംഗങ്ങൾ കേട്ട് എങ്ങനെ വിലയിരുത്തണം, അതിൽ നിന്ന് എങ്ങനെ പഠിക്കണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.
Workshop 2: Introduction to Vedic Maths
May 15 and 16, Saturday and Sunday
മാത്‍സ് പലരെയും പേടിപ്പെടുത്തുന്ന ഒരു വിഷയമാണ്. പേടിയില്ലാത്തവർക്കും മാത്സിന്റെ സാധ്യതകളെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കുന്നില്ല. കണക്കുകൂട്ടലുകൾ എങ്ങനെ എളുപ്പമാക്കാം, വ്യത്യസ്ത രീതികളിൽ എങ്ങനെ മാത് പ്രോബ്ലംസിനെ സമീപിക്കാം, കണക്കിനെ എങ്ങനെ കോൺഫിഡൻസോടുകൂടെ നേരിടാം, കണക്ക് പഠിച്ച് എങ്ങനെ സെല്ഫ് കോൺഫിഡൻസ് മെച്ചപ്പെടുത്താം എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് Vedic Maths ഉപയോഗിച്ച് മറുപടി കണ്ടെത്തുന്ന ഈ സെഷൻ കുട്ടികളുടെ പഠനത്തിൽ ഏറെ സഹായം ചെയ്യും.
Workshop 3: Fun With Quiz
May 17 and 18, Monday and Tuesday
ക്വിസ് ഒരു ഹോബിയാണ്. ക്വിസ് ഒരു മത്സരമാണ്. ക്വിസ് ഒരു പഠന ഉപാധിയുമാണ്. ക്വിസ് മത്സരമെന്ന് കേൾക്കുമ്പോൾ ഒരു കൃത്യമായ പാറ്റേൺ എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും. അതിനെയൊക്കെ മാറ്റിവെച്ച് എന്താണ് ക്വിസ് എന്നും എങ്ങനെയൊക്കെ വ്യത്യസ്തമായി ക്വിസ് നടത്താമെന്നും പൊതുവിജ്ഞാനവും കറണ്ട് അഫയേഴ്‌സും എങ്ങനെ പഠിക്കാമെന്നും ഒടുവിൽ സ്വന്തമായി ഒരു ഓൺലൈൻ ക്വിസ് എങ്ങനെ നടത്താമെന്നും ഈ വർക്ക്ഷോപ്പ് ചർച്ച ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബ്രോഷർ കാണുക.
ഓരോ വർക്ക്ഷോപ്പിനും 300 രൂപയാണ് ഫീസ്.
ഏതെങ്കിലും 2 വർക്ക്ഷോപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഓരോന്നിനും 275 രൂപ വീതം ആകെ 550 രൂപ അടച്ചാൽ മതി.
3 വർക്ക്‌ഷോപ്പും ഒരുമിച്ച് വേണ്ടിയവർക്ക് ഓരോ വർക്ഷോപ്പിനും 250 രൂപ വീതം ആകെ 750 രൂപയ്ക്ക് ഇപ്പോൾ റെജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ ഗൂഗിൾ ഫോം ഉടനെ പൂരിപ്പിക്കുക. ഫോം പൂരിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് വേണ്ട വർക്ക്ഷോപ്പ് പ്ലാൻ തിരഞ്ഞെടുക്കുക. ഒപ്പം നൽകിയിരിക്കുന്ന payment details ഉപയോഗിച്ച് ഫീസ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ UPI ഉപയോഗിച്ച് അടക്കുകയോ ചെയ്യുക.
https://forms.gle/NzZELZ1RSt3U3VpS7
എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ സർഗ്ഗക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക. ഫീസ് അടച്ചതിന്റെ സ്ക്രീൻഷോട്ടോ ഡീറ്റൈൽസോ WhatsApp വഴി ഓഫീസിലേക്ക് അയക്കുക.
ഓഫീസ് നമ്പർ: 8590485085
രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 12 മേയ് 2021 ബുധനാഴ്ച.
LIMITED SEATS ONLY. REGISTER NOW!!!