Union Higher Secondary School Annanad

Union Higher Secondary School Annanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Union Higher Secondary School Annanad, Elementary School, Annanad, Chalakudy.

16/09/2024
11/08/2024
അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ 2024 -25 വർഷത്തെ പ്രവേശനോത്സവവും,പത്താം ക്ലാസിലെ ഫുൾ A+  ജേതാക്കളെ അനുമോദിക്കലും, സ്...
02/06/2024

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ 2024 -25 വർഷത്തെ പ്രവേശനോത്സവവും,പത്താം ക്ലാസിലെ ഫുൾ A+ ജേതാക്കളെ അനുമോദിക്കലും, സ്പെയിനിൽ നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി ഹാൻ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിക്കുന്ന നന്ദു കൃഷ്ണ കെ യെ ആദരിക്കലും 2024 ജൂൺ 3 രാവിലെ 10 മണിക്ക്.

തൃശ്ശൂർ ജില്ല ഹാൻഡ് മ്പോൾ  ചാമ്പ്യൻഷിപ്പ്.തൃശ്ശൂർ ജില്ല മിനി & സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പുകൾ അന്നനാട് യൂണിയൻ ഹയർ...
13/05/2024

തൃശ്ശൂർ ജില്ല ഹാൻഡ് മ്പോൾ ചാമ്പ്യൻഷിപ്പ്.

തൃശ്ശൂർ ജില്ല മിനി & സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പുകൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രിൻസി ഫാൻസിസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സുധീഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ. ഷാജി സി എ സ്വാഗതം ആശംസിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മോളി തോമസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി മാലിനി എം പി , കേരള ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ. ജിബി വി പെരേപ്പാടൻ തൃശ്ശൂർ ജില്ല അസോസിയേഷൻ ട്രഷറർ ശ്രീ.ശരത് പ്രസാദ് പി , ശ്രീ. വിക്ടർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി ജയ ഐ യോഗത്തിന് നന്ദി അർപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ പന്ത്രണ്ടോളം ടീമുകളിലായി 200 -ൽ പരം ഹാൻഡ് ബോൾ താരങ്ങൾ പങ്കെടുത്തു.

മാള ഉപജില്ല ഷട്ടിൽ ബാഡ്മിന്റെൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് &  ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഗോൾഡ് മെഡലും സീനിയർ ഗേൾസ്  & ...
30/10/2023

മാള ഉപജില്ല ഷട്ടിൽ ബാഡ്മിന്റെൺ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് & ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഗോൾഡ് മെഡലും സീനിയർ ഗേൾസ് & ജൂനിയർ ഗേൾസ് വിഭാഗത്തിൽ സിൽവർ മെഡലും നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ഷട്ടിൽ ബാഡ്മിന്റെൺ ടീം.

മാള ഉപജില്ല സ്പോർട്സ് & ഗെയിംസിന്റെ ഭാഗമായിട്ടുള്ള ഹാൻഡ് ബോൾ മത്സരങ്ങൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ...
10/09/2023

മാള ഉപജില്ല സ്പോർട്സ് & ഗെയിംസിന്റെ ഭാഗമായിട്ടുള്ള ഹാൻഡ് ബോൾ മത്സരങ്ങൾ അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ശ്രീ. ഐ സന്തോഷ് കുമാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് ശ്രീ. സുധീഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ജയ ഐ സ്വാഗതവും ,മാള ഉപജില്ല സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ദീപക് സി മേനോൻ നന്ദിയും പ്രകാശിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം പി , സംസ്ഥാന ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. ജിബി വി പെരേപ്പാടൻ , ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശ്രീ. സബീഷ് കെ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മാള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലായി 100-ൽ അധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

കായികോത്സവം 2023- യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ അന്നനാട്. അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ  2023-24 അധ്യയന വർഷത്തെ കാ...
04/08/2023

കായികോത്സവം 2023- യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ അന്നനാട്.

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിലെ 2023-24 അധ്യയന വർഷത്തെ കായികോത്സവം പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് കെ. വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. ഇന്റർനാഷണൽ അതിലറ്റ് ശ്രീ പി എസ് ബിജു മുഖ്യാതിഥിയായിരുന്നു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ കായികമേളയ്ക്ക് തുടക്കം കുറിച്ചു.ദേശീയ താരങ്ങളുടെ ദീപശിഖാ പ്രയാണവും തുടർന്ന് മുഖ്യാതിഥി പതാക ഉയർത്തുകയും ചെയ്തു. ദേശീയ ഹാൻഡ് ബോൾ താരം നവനീതാ പി സുഭാഷ് കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഉദ്ഘാടന യോഗത്തിന് സ്കൂൾ മാനേജർ ശ്രീ ഐ സന്തോഷ് കുമാർ സ്വാഗതവും പ്രിൻസിപ്പൽ ശ്രീമതി ജയ ഐ നന്ദിയും പറഞ്ഞു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി സി അയ്യപ്പൻ, ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം പി, എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി നിമിഷ ടിപി, അധ്യാപക പ്രതിനിധി ശ്രീമതി അനിത സി എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 500ൽ പരം കായിക താരങ്ങൾ നാല് ഹൗസുകളിലായി പങ്കെടുത്ത കായികമേളയ്ക്ക് നേതൃത്വം നൽകിയത് കായികാധ്യാപകൻ ശ്രീ ജിബി വി പേരെപ്പാടൻ ആണ്. മേളയിലെ വിജയികൾക്ക് ഗോൾഡ്, സിൽവർ,ബ്രോൺസ് എന്നീ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്...
26/06/2023

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എ പ്രസിഡണ്ട് ശ്രീ സുധീഷ് കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ സിവിൽ എക്സൈസ് ഓഫീസർ ശ്രീ സന്തോഷ് ടി കെ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തുകയും ബോധവൽക്കരണ സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാലിനി എം പി സ്വാഗതം ആശംസിച്ചു . സ്കൂൾ മാനേജർ ശ്രീ ഐ സന്തോഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്റ്റാഫ് പ്രതിനിധി ശ്രീമതി ശ്രീലത സി ബി നന്ദി പ്രകാശിപ്പിച്ചു. യോഗാനന്തരം ഹൈസ്കൂൾ വിദ്യാർത്ഥിനികൾ അന്നനാട് ജംഗ്ഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടകിരീടംഇരിഞ്ഞാലക്കുട ഡോൺബോസ്കോ സ്കൂളിൽ വച്ച് നടന്ന തൃശ്ശൂർ ജില്ല ജൂനിയർ ഹാൻഡ്...
03/05/2023

അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടകിരീടം

ഇരിഞ്ഞാലക്കുട ഡോൺബോസ്കോ സ്കൂളിൽ വച്ച് നടന്ന തൃശ്ശൂർ ജില്ല ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ജേതാക്കളായ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ടീം

Address

Annanad
Chalakudy
680324

Website

Alerts

Be the first to know and let us send you an email when Union Higher Secondary School Annanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share