GHS Vanmugham
A government highschool
07/03/2020
കൂടെ നിൽക്കാം
ഒരു സാധാരണ സർക്കാർ വിദ്യാലയം വിജത്തിളക്കത്തിന്റെ അഭ്രപാളിയിലേക്ക് ഉയർന്നിരിക്കുന്നു. ഈ വിജയം ആരും നല്കിയ സൌജന്യമല്ല.ഞങ്ങളുടെ വിദ്യാർത്തികളരും വെള്ളിക്കരണ്ടിയുമായി ജനിച്ചവരുമല്ല
അലകടലിനോട് ദിനാന്ത്യം വരെ മല്ലടിക്കുന്ന പാവം മൽസ്യത്തൊഴിലാളികളുടെ മക്കളാണവർ.
ഇരുന്നു പഠികാനുള്ള സൗകര്യങ്ങളോ ആവശ്യത്തിനു അധ്യാപകരോ ഇല്ലായിരുന്നു .ഇപ്പോഴുള്ള കെട്ടിടങ്ങളും കളിസ്ഥലവും സംഘടിപ്പിചത് പോലും ജനകീയ കൂട്ടായ്മയിലൂടെ .
ഹൈസ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തുകിട്ടാൻ അധികാരികളുമായും സ്വകാര്യ മാനേജ്മെന്റുമായും വർഷങ്ങൾ നീണ്ടുനിന്ന നിയമ പോരാട്ടം.പോരാട്ടവഴിയിലെല്ലാം ജനങ്ങൾ ഒന്നടങ്കം പ്രിയ ഹെഡ്മാസ്റ്റർ ശ്രീ.രാജൻ പഴമ്മ്കാവിലിനൊപ്പം നടന്നു.ഈ വര്ഷം റിട്ടയർ ചെയ്യുന്ന അദേഹത്തിനു നല്കാനുള്ള ഗുരുദക്ഷിണയായി വിദ്യാർത്തികൾ ഒരു മധുര വിജയം കരുതിവച്ചു.
പ്രഥമ എസ് .എസ് .എൽ .സി ബാച്ച് 100 % വിജയം സമ്മാനിച്ചു.
വന്മുഖം ഗവന്മെന്റ് ഹൈസ്‌കൂൾ ചരിത്രത്തിൽ ഇടം നേടിയിയിരിക്കുന്നു.വിജയികൾക്കും വിജയശില്പികല്കും ഹൃദ്യമായ അഭിവാദ്യങ്ങൾ
ശ്രീ .രാജൻ പഴംകാവിൽ സാറിന് ഒരായിരം നന്ദി !!!
Click here to claim your Sponsored Listing.
Location
Telephone
Website
Address
Calicut
673529