28/06/2024
വിദേശ എംബിബിഎസ് പഠനത്തിൻ്റെ സാധ്യതകളും ആശങ്കകളും ഏതാനും ചോദ്യങ്ങളും മറുപടികളുമായി പങ്കുവെക്കുകയാണ്. വിദേശ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ ജനകവുമായ അനേകം പ്രചരണങ്ങൾ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പലരും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നത്. വിദേശ വിദ്യാഭ്യാസ മേഖലയിലെ കഴിഞ്ഞ പത്തു വർഷത്തെ അനുഭവ പരിചയത്തിന്റെ വെളിച്ചത്തിൽ പങ്കുവെക്കുന്ന ഈ വിവരങ്ങൾ നീറ്റ് പരീക്ഷ കഴിഞ്ഞ് വിദേശ മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
1) എന്ത് കൊണ്ടാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ MBBS പഠിക്കാൻ വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്നത്?
- ഈ വർഷം NEET എക്സാമിന് രജിസ്റ്റർ ചെയ്തത് 25 ലക്ഷത്തോളം വിദ്യാർഥികളാണ്. എന്നാൽ 1,06,333 മെഡിക്കൽ സീറ്റുകൾ ആണ് ഇന്ത്യയിൽ ആകെ ഉള്ളത്. NEET അപേക്ഷകരുടെ എണ്ണത്തിൻ്റെ 4 ശതമാനം മാത്രം. അതിൽ 55468 ആണ് ഗവൺമെൻ്റ് മെറിറ്റ് സീറ്റുകൾ. ബാക്കി 50685 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ആണ്. ഇതിൽ കേരളത്തിലെ 30 മെഡിക്കൽ കോളേജുകളിലായി വരുന്നത് 4155 സീറ്റുകൾ ആണ്. അതിൽ 1555 ഗവൺമെൻ്റ് മെഡിക്കൽ കോളേജുകളിലും 1150 സ്വകാര്യ കോളേജുകളിലും. നീറ്റിൽ ഉയർന്ന റാങ്ക് നേടുന്ന രണ്ട് ശതമാനം വിദ്യാർഥികൾക്കാണ് മെറിറ്റ് സീറ്റുകൾ ലഭിക്കുന്നത്. റാങ്ക് കുറവുള്ള വിദ്യാർഥികൾക്ക് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ NRE ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ഫീസ് ഇനത്തിൽ ഒരു കോടിയും അതിന് പുറമെ ഭീമമായ തുക ഡൊണേഷനായും നൽകണം. അത് നൽകാൻ തയ്യാറായാലും പരിമിതമായ സീറ്റുകൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ.
2) NEET എക്സാമിൽ ഉയർന്ന റാങ്ക് വാങ്ങുന്ന വിദ്യാർത്ഥികൾ മാത്രം MBBS പഠിച്ചാൽ പോരെ?
- NEET എന്നത് ന്യായപൂർവ്വമായ ഒരു പരീക്ഷാ സംവിധാനമല്ല. അതുകൊണ്ടാണ് തമിഴ്നാട് ഉൾപ്പെടെയുള്ള പല സ്റ്റേറ്റ് ഗവൺമെന്റുകളും NEET ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ചത്. നീറ്റ് സംവിധാനത്തിലെ ക്രമക്കേടുകൾ വേറെയും. നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖല വലിയ മാഫിയകളാണ് നിയന്ത്രിക്കുന്നത്. ഒരർത്ഥത്തിൽ NEET സിസ്റ്റം ലോട്ടറി പോലെയുള്ള ഒരു ഭാഗ്യ പരീക്ഷണമാണ്. +2 വിൽ ഫുൾ A+ മാത്രമല്ല, ഫുൾ മാർക്ക് തന്നെ വാങ്ങിയ കുട്ടികളും NEETൽ പിന്നോട്ട് പോകാറുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടുന്ന 24 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളിൽ MBBS പഠനം വികാരമായി കൊണ്ടുനടന്ന അതിന് വേണ്ടി വർഷങ്ങളുടെ പരിശ്രമങ്ങളും തയ്യാറെടുപ്പുകളും നടത്തിയ അനേകം വിദ്യാർത്ഥികളുമുണ്ട്. അവരാണ് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് എംബിബിഎസ് പഠനത്തിന് പോകുന്നത്.
3) വിദേശ മെഡിക്കൽ വിദ്യാഭ്യാസം ഗുണനിലവാരം കുറവല്ലെ?
- തീർത്തും അബദ്ധജഡിലമായ ഒരു ധാരണയാണത്. എല്ലാ രാജ്യത്തും ഗുണനിലവാരമുള്ള കോളേജുകളും ഗുണനിലവാരം ഇല്ലാത്ത കോളേജുകളും ഉണ്ട്. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം തൊട്ടുതീണ്ടാത്ത സ്ഥാപനങ്ങൾ ഇന്ത്യയിലും ഉണ്ട്. സ്വദേശത്തായാലും വിദേശത്തായാലും മികച്ച അക്കാഡമിക് ഗുണനിലവാരവും ക്ലിനിക്കൽ എക്സ്പോഷറും ലഭിക്കുന്ന സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുക എന്നതാണ് പ്രധാനം. വിദേശത്ത് ആയതുകൊണ്ട് പ്രത്യേക നിലവാര തകർച്ചയൊന്നുമില്ല. നല്ല പോപ്പുലേഷൻ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ നല്ല പേഷ്യൻഫ്ലോ ഉണ്ടാകും എന്നത് ശരിയാണ്. പക്ഷേ അക്കാദമിക് നിലവാരത്തിന്റെ കാര്യത്തിൽ ഇന്ത്യ അത്ര മുൻപന്തിയിലൊന്നുമല്ല. MBBS പഠന ശേഷം അമേരിക്കയുടെ USMLE, യുകെ യുടെ PLAB പോലെയുള്ള എക്സാം ക്രാക്ക് ചെയ്യുന്നവരുടെ ശതമാനം നോക്കുമ്പോൾ മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യ ഒരുപാട് പിന്നോക്കമാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലും പേഷ്യൻ ഫ്ലോ വളരെ കുറവ് തന്നെയാണ്. അതിനെക്കാൾ എത്രയോ മികച്ചതാണ് വിദേശരാജ്യങ്ങളിലെ ജനസംഖ്യയും ജനസാന്ദ്രതയും ഉള്ള പ്രധാന നഗരങ്ങളിലെ പബ്ലിക് മെഡിക്കൽ യൂണിവേഴ്സിറ്റികൾ. അക്കാദമിക് നിലവാരത്തിലും ക്ലിനിക്കൽ എക്സ്പോഷറിലും ഇന്ത്യൻ കോളേജുകളെ വെല്ലുന്ന സ്ഥാപനങ്ങളും വിദേശരാജ്യങ്ങളിൽ ഉണ്ട്.
4) പക്ഷേ വിദേശ MBBS പഠനം നടത്തിയ ചില വിദ്യാർത്ഥികളെങ്കിലും മറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത് എന്ത് കൊണ്ടായിരിക്കും?
- നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത കോളേജുകളിലും, കൃത്യമായ ക്ലിനിക്കൽ പ്രാക്ടീസസ് സൗകര്യങ്ങളും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമുള്ള ഫാക്വൽട്ടികളും ഇല്ലാത്ത കോളേജുകളിലും അഡ്മിഷനെടുത്ത വിദ്യാർത്ഥികളായിരിക്കാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകൾ ഇല്ലാതെ കേവല കച്ചവട താൽപര്യത്തിൽ ഏജൻസികൾക്ക് മികച്ച ബെനിഫിറ്റ് നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളെ മാർക്കറ്റ് ചെയ്ത് അഡ്മിഷൻ ചെയ്യുന്ന ചില ഏജൻസികളെങ്കിലുമുണ്ട്. അഡ്മിഷൻ എടുക്കുമ്പോൾ മികച്ച ഗൈഡൻസ് നൽകുന്ന കൺസൾട്ടൻസികളെ കണ്ടെത്തുകയും, അവർ നൽകുന്ന വിവരങ്ങൾ ഗൂഗിൾ ചെയ്ത് ഫാക്ട് ചെക്ക് ചെയ്യുകയും, സീനിയർ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കോൺടാക്ട് വാങ്ങി അന്വേഷിച്ചു ഉറപ്പുവരുത്തുകയും ചെയ്തു അഡ്മിഷൻ എടുക്കുക.
5) NMC അനുശാസിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
- A) വിദ്യാർത്ഥികൾക്ക് ബാധകമായത്:
കോഴ്സിന് ശേഷം തിരിച്ച് വന്ന് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ NEET ക്വാളിഫൈ ചെയ്ത് പോകുക.
B) രാജ്യത്തിന് ബാധകമായത്:
പഠന ശേഷം പ്രസ്തുത രാജ്യത്ത് മെഡിക്കൽ പ്രക്ടീസിനുള്ള ലൈസൻസ് ലഭിക്കുക.
C) കോളേജിന് ബാധകമായത്:
WHO അപ്രൂവൽ
ഇംഗ്ലീഷ് മീഡിയം
ഫോറിൻ ഡിപ്പാർട്ട്മെൻ്റ്
54 Credit month മെഡിക്കൽ കോഴ്സ് ആയിരിക്കണം
കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, സൈക്യാട്രി, പീഡിയാട്രിക്‌സ്, ജനറൽ സർജറി, അനസ്തേഷ്യ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, ഒട്ടോറിനോലറിംഗോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി, എമർജൻസി/ കാഷ്വാലിറ്റി സർവീസ്, ലാബ് സേവനങ്ങൾ, അവയുടെ ഉപവിഭാഗങ്ങൾ എന്നിവ ഉൾപ്പെട്ട സിലബസ് ആയിരിക്കണം.
കോളേജ് ട്രാൻസ്ഫർ പാടില്ല.
ഒരു വർഷം പഠിച്ച കോളേജിന് കീഴിൽ തന്നെ ഇൻ്റേൺഷിപ്പ്
എൻ എം സി മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ ചേർത്തത്. വിശദമായി അറിയാൻ സർക്കുലർ വായിക്കാം.
6) വിദേശ പഠനത്തിന് ഒരു കോളേജ് തെരഞ്ഞെടുക്കുമ്പോൾ മറ്റ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
- NMC മാനദണ്ഡങ്ങൾക്ക് പുറമെ EFMG, WFME, FAIMER പോലെയുള്ള അക്രഡിറ്റേഷനുകൾ ഉണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. ഇതിൽ ഏറ്റവും പ്രധാനം ECFMG ആണ്. അമേരിക്ക യുകെ പോലെയുള്ള രാജ്യങ്ങളിൽ തൊഴിൽ നേടണമെങ്കിൽ ECFMG അംഗീകരിച്ച കോളേജുകളിൽ നിന്ന് മെഡിക്കൽ ബിരുദം നേടണം. WFME പോലുള്ള അക്രഡിസ്റ്റേഷനുകൾ ഒരു രാജ്യത്തിന്റെയും വിദ്യാഭ്യാസ ബോർഡുകൾക്കാണ് ഉണ്ടാവുക. തിരിച്ച് ഇന്ത്യയിൽ വന്ന് സെറ്റിൽ ആവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതൊന്നും പ്രധാനമല്ല. എങ്കിലും ഗുണനിലവാരമുള്ള യൂണിവേഴ്സിറ്റി കണ്ടെത്താൻ സഹായകമാകും. അതോടൊപ്പം പ്രോപ്പറായ ഹോസ്പിറ്റൽ അറ്റാച്ച്ഡ് കോളേജ് ആണോ എന്ന് ഉറപ്പുവരുത്തണം. എത്ര ബെഡ് ഹോസ്പിറ്റൽ ഉണ്ടെന്നും അവിടെ പേഷ്യന്റ്സ് ഉണ്ടോയെന്നും അന്വേഷിച്ച് അറിയുക. കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പോപുലേഷൻ പരിശോധിച്ചാൽ പേഷ്യന്റ് ഫ്ലോയുടെ സാധ്യത എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകും.
7) ഏതൊക്കെ രാജ്യങ്ങളാണ് എംബിബിഎസ് പഠനത്തിന് നല്ലത്?
- അങ്ങനെ പ്രത്യേകിച്ച് ഒരു രാജ്യം പറയാൻ കഴിയില്ല. എല്ലാ രാജ്യത്തും മികച്ച സർവകലാശാലകൾ ഉണ്ട്. നമ്മുടെ ബജറ്റിന് അനുസരിച്ച രാജ്യങ്ങൾ തെരഞ്ഞെടുക്കാം. പഠനശേഷം ലൈസൻസ് ലഭിക്കാനുള്ള അവരുടെ ക്രൈറ്റീരിയകൾ എന്തൊക്കെയാണ് എന്നത് നിർബന്ധമായും മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. ചില രാജ്യങ്ങളിൽ അധികവർഷ ഇൻ്റേൺഷിപ്പ് മാനദണ്ഡം ഉണ്ട്. അത്തരം കൂടുതൽ വർഷങ്ങൾ നഷ്ടപ്പെടുത്തുന്ന നിയമങ്ങളും കഠിനമായ ലൈസൻസിംഗ് എക്സാമുകളും ഇല്ലാത്ത രാജ്യങ്ങൾ ആണ് ഉചിതം. നമ്മൾ തെരഞ്ഞെടുക്കുന്ന രാജ്യത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥയും അയൽ രാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധവും പരിഗണിക്കുന്നത് സുഖകരമായ മുന്നോട്ടുപോക്കിന് ഗുണം ചെയ്യും. ഏത് രാജ്യത്താണെങ്കിലും ക്യാപ്പിറ്റൽ സിറ്റിയിലുള്ള പബ്ലിക് യൂണിവേഴ്സിറ്റികൾ ആകുന്നത് നന്നാവും. ചെലവ് കുറഞ്ഞതും ആയാസരഹിതവുമായ യാത്ര സൗകര്യം, എമർജൻസി ഘട്ടങ്ങളിൽ എംബസിയുടെ സഹായം തുടങ്ങിയ അനേകം നേട്ടങ്ങൾ അതുകൊണ്ടുണ്ടാവും.
8) വിദേശ എംബിബിഎസ് പഠനത്തിന് ഏകദേശം എന്ത് ബജറ്റ് വരും?
- ട്യൂഷൻ ഫീ, ഹോസ്റ്റൽ, ഫൂഡ്, വിസ, വിസ എക്സ്റ്റൻഷൻ, ഫോറിൻ വിദ്യാർത്ഥികൾക്കുള്ള പ്രത്യക ടാക്സുകൾ, ഇൻഷൂറൻസ്, എയർ ടിക്കറ്റ് തുടങ്ങിയ മൊത്തം ചെലവുകൾ പരിഗണിക്കുമ്പോൾ WHO, ECFG, FAIMER പോലെയുള്ള അക്രഡിറ്റേഷനുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഏറ്റവും ചുരുങ്ങിയത് 32-35 ലക്ഷം രൂപയാകും. അത് 60-75 വരെയാകുന്ന കോളേജുകളും സോവിയറ്റ് രാജ്യങ്ങളിൽ ഉണ്ട്. വളരെ അപൂർവ്വം ചില കോളേജുകൾ മാത്രമാണ് 35 ലക്ഷത്തിന്റെ ചുവടെ ഉള്ളത്. പല ചാർജുകളും ഹിഡൻ ചെയ്തു ആകർഷണീയമായ പാക്കേജുകൾ പരസ്യം ചെയ്തു വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്നവരുണ്ട്. ഏജൻസികൾ തരുന്ന ഫീസ്ട്രക്ചർ അന്ധമായി വിശ്വസിക്കാതെ കൃത്യമായ ഒരു ധാരണ സ്വയം ഉണ്ടാക്കാൻ ശ്രമിക്കുന്നത് നന്നാവും. കുറഞ്ഞ പാക്കേജുകൾ കണ്ട് അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾ അവിടെ എത്തിയശേഷം നേരിടുന്ന ഭീമമായ അധിക ചെലവുകൾക്ക് മുമ്പിൽ വഴിമുടങ്ങാറുണ്ട്.
9) വിദേശ പഠനശേഷം നാട്ടിൽ വന്നാൽ ഒരു ലൈസൻസിംഗ് എക്സാം ഉണ്ടല്ലോ. അതിൽ അധികപേരും പരാജയപ്പെടുന്നു എന്ന് കേൾക്കുന്നു. എന്താണ് വസ്തുത?
-വിദേശ എംബിബിഎസ് പഠനം നടത്തിയ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് തിരിച്ചെത്തിയാൽ FMGE എന്നൊരു കോളിറ്റി ചെക്കിങ് എക്സാം ഉണ്ട്. 2021ൽ പ്രസ്തുത എക്സാം നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കൂടി ബാധകമാക്കിയിട്ടുണ്ട്. NEXT എന്നാണ് പുതിയ എക്സാമിന്റെ പേര്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ ചെയ്യേണ്ട ആളുകൾ ആയതിനാൽ തന്നെ അത്തരത്തിലുള്ള ക്വാളിറ്റി ചെക്കിങ് ടെസ്റ്റ് ആവശ്യമാണ്. മികച്ച പഠന നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസ്തുത എക്സാം മറികടക്കുക എന്നത് വലിയ പ്രയാസമല്ല. ഞങ്ങളുടെ UNI WHERE CITY എന്ന കൺസൾട്ടൻസി വഴി പോകുന്ന കുട്ടികൾക്ക് വിദേശരാജ്യങ്ങളിൽ ഞങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ഹോസ്റ്റൽ സംവിധാനങ്ങളും കേരളമെസ്സും ഇന്ത്യൻ ലൈസൻസിംഗ് എക്സാമിനുള്ള സ്പെഷ്യൽ കോച്ചിംഗും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ നിരവധി വിദ്യാർത്ഥികൾ ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുന്നുണ്ട്. കൗമാരപ്രായത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളിൽ പലരും പഠനത്തിൽ ശ്രദ്ധിക്കാത്ത സാഹചര്യവും വ്യാപകമാണ്. അത്തരം കുട്ടികൾ തിരിച്ച് ഇന്ത്യയിൽ എത്തിയാൽ പ്രയാസപ്പെടുകയും ചെയ്യുന്നു.
ഇനി ഇന്ത്യയിൽ എംബിബിഎസ് പഠിച്ചാൽ പ്രാക്ടീസ് ചെയ്യുക എന്നത് എളുപ്പമാണ് എന്ന് കരുതണ്ട. ഒരുപാട് കടമ്പകൾ കടന്ന് മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടുന്നവരിലും സെൽഫ് ഫിനാൻസ്, NRE സീറ്റുകളിൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികളിലും എത്രപേർ അഞ്ചുവർഷംകൊണ്ട് ഗ്രാജുവേഷൻ കമ്പ്ലീറ്റ് ചെയ്യുന്നുണ്ട് എന്നുകൂടി അന്വേഷിക്കുക. ലക്ഷങ്ങൾ ഡൊണേഷനും 22 ലക്ഷം പ്രതിവർഷം ഫീസും കൊടുത്ത് ഇന്ത്യയിലെ കോളേജുകളിൽ ചേർന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും മുഴുവൻ പേപ്പറുകളും എഴുതിയെടുക്കാൻ കഴിയാതെ എംബിബിഎസ് മേഖല തന്നെ വിട്ടൊഴിഞ്ഞു പോകുന്ന വിദ്യാർത്ഥികൾ ആയിരക്കണക്കിനുണ്ട്. നമ്മുടെ നാട്ടിലെ മെഡിക്കൽ കോളേജുകളിൽ പോയാൽ മൂന്നും നാലും വർഷമായിട്ടും രണ്ടാമത്തെ സെമസ്റ്ററിൽ തന്നെ ഇരിക്കുന്ന അനേകം കുട്ടികളെ കാണാം. അഞ്ചുവർഷം കഴിഞ്ഞിറങ്ങിയിട്ടും മുഴുവൻ പേപ്പറുകളും എഴുതിയെടുക്കാത്തത് കൊണ്ട് പ്രാക്ടീസ് ചെയ്യാൻ പറ്റാത്ത ആളുകളെയും ഒരുപാട് കാണാം. ഇതിന് സമാനമായ ഒരു കാര്യം തന്നെയാണ് FMGE എക്സാമിലും സംഭവിക്കുന്നത്.
വിദേശ മെഡിക്കൽ പഠനത്തെക്കുറിച്ച് വളരെ വിശദമായ ഒരു ഗവേഷണ പ്രബന്ധം അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ കാണാം. പ്രൊഫസർ വി ശാന്തകുമാറാണ് അത് തയ്യാറാക്കിയത്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തെക്കാൾ ഒട്ടും പിന്നോട്ടല്ല സോവിയറ്റ് രാജ്യങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസമെന്ന് ഡാറ്റകൾ വെച്ച് ഗവേഷകൻ സമർത്ഥിക്കുന്നുണ്ട്. മധ്യേഷ്യയിലേക്ക് വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് കുടിയേറുന്നതിന്റെ പ്രാധാന്യവും അതിന്റെ ഗുണഫലങ്ങളും സാധ്യതയും അതിനെതിരായ പ്രചാരണങ്ങളുടെ നിരർത്ഥകതയും വസ്തുനിഷ്ഠമായി അദ്ദേഹത്തിൻറെ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രസ്തുത ലേഖനം കൂടി വായിക്കുന്നത് നന്നാകും. ഇന്ത്യയിലായാലും വിദേശത്തായാലും മികച്ച കോളേജുകൾ കണ്ടെത്തുക എന്നതാണ് പ്രധാനം.
ജവാദ് ചൊക്ലി
കരിയർ കൺസൾട്ടൻ്റ്
Mob: 8129575739
(CEO, UniWhereCity Study Anywhere)
10/11/2023
08/11/2023
06/11/2023
04/11/2023
21/10/2023