Imam Gazzali Forum for Intellectual Enlightenment

Imam Gazzali Forum for Intellectual Enlightenment A prime regional Islamic think-tank in Kerala Think tanks vary by ideological perspectives, sources of funding, topical emphasis and prospective consumers.

A think tank is an organization that performs research and advocacy concerning topics such as social policy, political strategy, economics, military, technology, Religious affairs and culture. There are thousands of active think tanks working around the globe. Imam Gazzali Forum for Intellectual Enlightenment is one of the prime regional Islamic think tank in Kerala. It is a group of young thoughtful people from different sects of society which includes professionals, businessmen and writers. Gazzali forum conducts different programme to intellectually motivate the general public. Panel discussions on major current affairs, Paper presentations on relevant and profound topics, 'Speakers forum' to enhance the public speaking ability of the participants, 'English hour' to improve the vocabulary and communication skill in global language, Reviews on selected books and articles are some of the key activities held by the Gazzali Forum.

16/01/2021
ഗസ്സാലി ഫോറം ഏഴാണ്ട് പൂർത്തിയാക്കുന്നു...ഇഖ്റഅ - ഒരു വേദഗ്രന്ഥത്തിന്റെ പ്രഥമ വാക്യമെന്ന നിലയിൽ മാത്രമല്ല, യുഗാന്തരകൾക്കി...
10/10/2018

ഗസ്സാലി ഫോറം ഏഴാണ്ട് പൂർത്തിയാക്കുന്നു...

ഇഖ്റഅ - ഒരു വേദഗ്രന്ഥത്തിന്റെ പ്രഥമ വാക്യമെന്ന നിലയിൽ മാത്രമല്ല, യുഗാന്തരകൾക്കിപ്പുറവും ഓരോ മനുഷ്യരോടും സംസാരിച്ച് കൊണ്ടെയിരിക്കുന്ന മഹത്തായ ആശയമാണത്.
വായനയെ ഇസ് ലാമിനോളും പ്രോൽസാഹിപ്പിച്ച ദർശനമില്ല. ആ വായന എന്തായിരിക്കമെന്ന നിഷ്കർഷണവുമുണ്ട്, സൃഷ്ടാവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ പ്രേരിപ്പിക്കുന്ന വായന. ആയിരം വാക്യങ്ങൾ വായനയെക്കുറിച്ച് പറയുന്നതിനേക്കാൾ നല്ലത് ഒരു പുസ്തകമെടുത്ത് കൊടുക്കലാണ് എന്ന് പറയാറുണ്ട്. 2011 ഒക്ടോബർ 9 ന് വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി കേന്ദ്രീകരിച്ച് രൂപീകൃമായ റീഡേസ് ഫോറം വ്യത്യസ്ത പരിപാടികളിലൂടെ ജ്ഞാനന്വേഷണത്തിന്റെ ഒരു വിഹായസ് തുറന്ന് വെച്ചു. പ്രദേശിക മുസ്ലിം ടിങ്ക് - ടാങ്ക് എന്ന ആശയത്തിലൂടെ വൈജ്ഞാനിക ചിന്തകളിലധിഷ്ഠിമായുള്ള ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, സെമിനാറുകൾ, ടേബിൾ ടോക്ക്, ബുക്ക് റിവ്യൂ, കെളാഷ് പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ പരിമിതമായ അറിവും സൗകര്യങ്ങളും വെച്ച് നടത്താൻ സാധിച്ചു.
മുന്നേറ്റ വഴിയിൽ ഫോറത്തിന് പേര് വേണമെന്നും അത് ഇസ്ലാമിക പണ്ഡിതന്റെതാവണന്നും ചർച്ച വന്നു. അങ്ങനെയാണ് യുഗപ്രഭാവനായ, ജീവിച്ചിരുന്ന കാലഘട്ടത്തിലെ മുഴുവൻ ശാസ്ത്രങ്ങളെയും അതിജയിച്ച 'ഇസ് ലാമിന്റെ പ്രമാണം' എന്ന് വിശേഷിപ്പിക്കുന്ന ഇമാം അബൂ ഹാമിദിൽ അൽ ഗസ്സാലി (റ) യുടെ നാമദേയത്തിൻ Imam Gazzali Forum for Intellectual Englightement എന്ന് ഫോറത്തെ പുനർ നാമകരണം ചെയ്തു. കോടമ്പുഴ ബാവ മുസ്ലിയാർ പ്രഖ്യാപനം നടത്തി. ഇമാം ഗസ്സാലി (റ)വിന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ, 40 വ്യാള്യങ്ങളുള്ള 'ഇഹ്യാ ഉലുമുദ്ദീൻ' 40 ദിവസത്തിൽ ഖത്തം തീർക്കുന്ന പതിവ് ഹളറമി പണ്ഡിതന്മാർക്കുണ്ട്. പ്രമുഖ ഹളറമി പ്രണ്ഡിതനായ
ഇമാം ഹദ്ദാദ് (റ ) പറഞ്ഞു :

"ഓരോ ദിവസവും നല്ല ചിന്തയ്ക്ക് വേണ്ടി നീ സമയം കണ്ടെത്തണം. ഒരു മണിക്കൂറിന്റെ ചിന്ത ഒരു വർഷത്തെ ഇബ്ദാത്തിനേക്കാൾ ഹൈറാണ്."

ചിന്തയാണ് നമ്മുടെ ഏറ്റവും മൂർച്ചയുള്ള ആയുധം. അതുകൊണ്ടാണ് ഉണർന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ ആരും പേടിക്കുന്നത്. നാം വെറുതെ കളയുന്ന മണിക്കൂറുകൾ ഇത്തരം ക്രിയാത്മകവും ഫലപ്രദവുമായ കാര്യങ്ങളിലേക്ക് മാറ്റി വെച്ചാൽ നിരവധി മാറ്റങ്ങൾ വ്യക്തി ജീവിതത്തിൽ കൊണ്ടാവരാൻ കഴിയും. ചിന്തിക്കാനായി സമയം കണ്ടെത്തുമ്പോൾ വൈകാരിക പ്രതികരണത്തേക്കാൾ പക്വതയാർന്ന പ്രതികരണങ്ങൾ ഉണ്ടാകും.

ഫ്രാൻസിസ് റോഡ് ഹയർ ഗുഡ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന
Imam al Jazari ; master mechanical engineer and father of robotics എന്ന പേപ്പർ പ്രസന്റേഷൻ ,
കുറ്റിച്ചിറ സിയസ്കോയിൽ വെച്ച്, ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പ്രകാശവർഷത്തിന്റെ ഭാഗമായി നടത്തിയ - Ibu haitham ; father of optics സെമിനാർ, പട്ടംതെരുവ് സഹ്റ ക്യാമ്പസിൽ നടത്തിയ Prophetic medicine collage display
എന്നിവ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പരിപാടികളാണ്.ഒരു നാട്ടിലെ, ഒരു കൂട്ടം സാധാരണക്കാർ - അവരിൽ കച്ചവടം ചെയ്യുന്നവരും തൊഴിലാളികളും വിദ്യാർത്ഥികളുമുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് ഗസ്റ്റാലി ഫോറത്തിന്റെ പ്രസക്തി.ഒരു പുസ്തകം കത്തിക്കുന്നതിനേക്കാൾ അപകടമാണ് അത് വായിക്കാതിരിക്കുകയെന്നത് എന്നത് നമ്മുടെ ആപ്ത വാക്യമാകട്ടെ ! വായന താൽപര്യമുള്ള ആർക്കും ഈ കൂട്ടായ്മയിലേക്ക് ഊഷ്മ സ്വാഗതം...

+919895388276 (WhatsApp)

ഇഖ്റഅ - ഒരു വേദഗ്രന്ഥത്തിന്റെ പ്രഥമ വാക്യമെന്ന നിലയിൽ മാത്രമല്ല, യുഗാന്തരകൾക്കിപ്പുറവും ഓരോ മനുഷ്യരോടും സംസാ.....

ഇന്ന് അന്താരാഷ്ട്ര കോഫി ദിനം   ലോകത്ത് പ്രതിദിനം 2.25 ബില്യൺ കോഫി കപ്പുകൾ കുടിക്കുന്നുണ്ടെന്നാണ് കണക്ക്. കോഫിയുടെ ഉത്ഭവത...
01/10/2018

ഇന്ന് അന്താരാഷ്ട്ര കോഫി ദിനം

ലോകത്ത് പ്രതിദിനം 2.25 ബില്യൺ കോഫി കപ്പുകൾ കുടിക്കുന്നുണ്ടെന്നാണ് കണക്ക്. കോഫിയുടെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ രേഖയില്ല. കോഫി എന്ന വാക്ക് അറബി പദമായ കഹ് വയിൽ നിന്നാണ് വന്നത്. യമനിലെ സൂഫിയാക്കൾ രാത്രി ആരാധനയ്ക്ക് ഉണർവ്വ് പകരാനും ദിക്റ് മജ്ലിസുകളിലും കഹ് വ ഉപയോഗിച്ചിരുന്നു. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ പണ്ഡിതനായ ഇമാം അൽ റാസിയും (റെസസ്) 12 നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ ഇബ്നു സീനയുടെ ( അവിസെന) ഖാനൂൻ ഫി തിബ്ബിലുമെല്ലാം കോഫിയുടെ ആരോഗ്യ സവിശേഷതകളും യമനിൽ നിന്നുള്ള വ്യാപരത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. യമനിലെ നഗരമായ 'മോച്ച' യുടെ പേരിലുള്ള കോഫി ഫേളേവർ പ്രസിദ്ധമാണ്. 15 നൂറ്റാണ്ടിൽ തുർക്കിയിലേയും16 നൂറ്റാണ്ടിൽ ഈജിപ്റ്റിലേയും ഏറ്റവും പ്രചാരമുള്ള പാനീയമായി മാറി. യൂറോപ്പിൽ കോഫി എത്തുന്നത് 1645 ൽ വീനീസിലാണ്. രാത്രി ആരാധകളിലും വിജ്ഞാന സമ്പാദത്തിനും ഖുർആൻ ഹദീസ് ഗ്രന്ഥകളുടെ മനപാoമാക്കാനും കഹ് വ ഉൺർവ് പകർന്നിരുന്നു. വിശ്വാസിയുടെ വീഞ്ഞ് എന്നാണ് അറബ് ലോകത്ത് കോഫി അറിയപ്പെട്ടിരുന്നത്.

© Gazzali Forum

ജീവിത മുഴുക്കെ നോമ്പാകണം ! റൂഹ് വേർപിരിയുന്നതാകട്ടെ പെരുന്നാൾ !!സദ് വൃത്തന് ജീവിതം മുഴകെ നോമ്പാണ്.ലൗഹികേച്ഛേയോടുള്ള നോമ്...
15/06/2018

ജീവിത മുഴുക്കെ നോമ്പാകണം !
റൂഹ് വേർപിരിയുന്നതാകട്ടെ പെരുന്നാൾ !!
സദ് വൃത്തന് ജീവിതം മുഴകെ നോമ്പാണ്.
ലൗഹികേച്ഛേയോടുള്ള നോമ്പ്. മരണമവരെ പുകൽകുമ്പോൾ വൃതമവസാനിക്കുന്നു. പൊന്നമ്പിളി കാണുന്നു.

- ഇബ്നു റജബ്

പെരുന്നാൾ സന്തോഷങ്ങൾ

പ്രവാചക പ്രണയത്തിന്റെ ദാർശനിക സൗന്ദര്യം മലയാളികൾക്ക് പ്രാപ്യമാക്കിയ നൈസർഗിക ചിന്തകൻ.അവാച്യമായ വായനാനുഭൂതി സമ്മാനിച്ച അതു...
11/06/2018

പ്രവാചക പ്രണയത്തിന്റെ ദാർശനിക സൗന്ദര്യം മലയാളികൾക്ക് പ്രാപ്യമാക്കിയ നൈസർഗിക ചിന്തകൻ.അവാച്യമായ വായനാനുഭൂതി സമ്മാനിച്ച അതുല്യ തൂലിക പ്രൊഫ.അഹമ്മദ് കുട്ടി ശിവപുരം റമളാനിലെ അവസാനത്തെ തിങ്കളാഴ്ച വിടപറഞ്ഞു. ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിലാക്കുമാകട്ടെ...ആമീൻ.

13/11/2015
ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ  യുനെസ്കോ  അന്താരാഷ്ട്ര പ്രകാശ വർഷം 2015 (International Year of Light and Light-based T...
11/11/2015

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ യുനെസ്കോ അന്താരാഷ്ട്ര പ്രകാശ വർഷം 2015 (International Year of Light and Light-based Technologies, 2015 (IYL 2015) ആചരിക്കുകയാണ്. പ്രകാശത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെ പിതാവുമായ ഇബ്ൻ ഹൈതമിനെ അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ പ്രഥമഗ്രന്ഥമായ ഇബ്ൻ ഹൈതമിൻറെ കിതാബുൽ മനാളിർ (Book of Optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015. "1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈതമിൻറെ ലോകം (1001 Inventions and the World of Ibn Al-Haytham)" എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം.

ഈ വേളയിൽ, ഇബ്ൻ ഹൈതമിൻറെ സംഭാവനകളെ അനാവരണം ചെയ്യുന്നതിനായി ഇമാം ഗസ്സാലി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറിലേക്ക്‌
എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

The Great Mosque of Cordoba, in Spain. In the Islamic Golden Age (750-1250 AD) the best scientific minds were to be foun...
13/01/2015

The Great Mosque of Cordoba, in Spain.
In the Islamic Golden Age (750-1250 AD) the best scientific minds were to be found in Egypt, Syria and Iraq.

Address

Calicut

Alerts

Be the first to know and let us send you an email when Imam Gazzali Forum for Intellectual Enlightenment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Imam Gazzali Forum for Intellectual Enlightenment:

Shortcuts

Share

Category