24/08/2024
അറിയാതെ പോകരുത് ജർമനിയിൽ നിന്നുള്ള ഓഫറുകൾ....!!!
വിദ്യാഭ്യാസത്തിനും തൊഴിലിനും പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോവുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വർദ്ധിക്കുകയാണ്. പൊതുവെ ഇംഗ്ലീഷ് സംസാരിക്കുന്ന യുഎഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ജര്‍മനി അടക്കമുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച കണക്ക് പ്രകാരം 21,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നുണ്ട്.
ജർമനി ജീവിക്കാൻ സുഖകരമായ രാജ്യം
ജർമ്മനിയുടെ തലസ്ഥാന നഗരമാണ് ബെർലിൻ. അതിമനോഹരമായ നഗരമാണിത്. ഇത് രാജ്യത്തിൻ്റെ രാഷ്ട്രീയ കേന്ദ്രം മാത്രമല്ല, 3.5 ദശലക്ഷത്തിലധികം നിവാസികളുള്ള ഏറ്റവും വലിയ നഗരം കൂടിയാണ്. ഈ മഹാനഗരം ഒരിക്കലും എപ്പോളും ഉണർന്നിരിക്കുന്നു. അന്താരാഷ്ട്ര പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ കോർപ്പറേഷനുകൾ, സ്റ്റാർട്ട്-അപ്പ് കമ്പനികൾ എന്നിവയുടെ ആസ്ഥാനമാണ് ബെർലിൻ. ബെർലിൻ അതിൻ്റെ ബഹുസംസ്‌കാരത്തിനും ആവേശകരമായ രാത്രി ജീവിതത്തിനും ഊർജ്ജസ്വലമായ കലാരംഗത്തിനും പേരുകേട്ടതാണ്. ലോകോത്തര തിയറ്ററുകളുടെയും മ്യൂസിയങ്ങളുടെയും കാര്യം പറയേണ്ടതില്ലല്ലോ. 70 ലധികം ഗവേഷണ സൗകര്യങ്ങളും 40 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ള ബെർലിൻ വളരെ വിശാലമായ അക്കാദമിക്, ഗവേഷണ അവസരങ്ങൾ നൽകുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 45,000-ത്തിലധികം ആളുകൾ ഈ നഗരത്തിൽ പഠിക്കുന്നു.
ജർമ്മനിയിൽ, മതം , ജാതി വർണ്ണം മുൻഗണനകൾ എന്നിവ ഒന്നും പരിഗണിക്കാതെ സ്വീകരിക്കുകയും പഠിക്കാനും ജീവിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കിത്തരുകയും ചെയ്യും. യൂണിവേഴ്‌സിറ്റിയിലും ക്ലബ്ബുകളിലും മ്യൂസിയങ്ങളിലും സിനിമാ തീയറ്ററുകളിലും - ജർമ്മനി നിങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇവിടെ ആശങ്കകളില്ലാതെ നമ്മുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
ട്യൂഷൻ ഫീസ്
നിങ്ങൾ ജർമ്മനിയിൽ പഠിക്കുമ്പോൾ ലോകോത്തര വിദ്യാഭ്യാസം മാത്രമല്ല പ്രതീക്ഷിക്കാനാവുക, മിക്ക സർവ്വകലാശാലകളിലും പഠനം സൗജന്യമാണ്. ഏത് രാജ്യത്ത് നിന്ന് വന്നാലും, മിക്ക സ്കൂളുകളും അവരുടെ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി ജർമനി നൽകുന്നു.
ജീവിത ചെലവ്
മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജർമ്മനിയിലെ ജീവിതച്ചെലവ് താരതമ്യേന കുറവാണ്. ശരാശരി, വിദ്യാർത്ഥികൾക്ക് മാസം 800 യൂറോ ലഭിക്കും. ഹാംബർഗ് , മ്യൂണിക്ക് പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിലെ വാടക പൊതുവ ഉയർന്നതായിരിക്കും, മാത്രമല്ല ആഴ്ചയിൽ 20 മണിക്കൂർ Part-time ജോബ് സൗകര്യവും ലഭിക്കും, ജർമ്മനിയെ സംബന്ധിച്ചിടത്തോളം ധാരാളം Part-time സാധ്യതകൾ നിലവിലുണ്ട്. ജീവിത ചെലവിനും നാട്ടിലെ ആവശ്യങ്ങൾക്കും ഇതിലൂടെ കണ്ടെത്താനാകും.
തൊഴിൽ സാധ്യതകൾ
വിദേശ ബിരുദധാരികൾക്ക് എണ്ണമറ്റ അവസരങ്ങളുള്ള ഒരു വലിയ ജോലി സാധ്യതയുടെ ഉറവിടം ജർമ്മനിയിലുണ്ട്. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ ഒന്നോ രണ്ടോ പ്രത്യേക സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചിട്ടില്ല. വ്യാവസായിക കേന്ദ്രങ്ങൾ രാജ്യത്തുടനീളം ചിതറിക്കിടക്കുന്നു. ഹാംബർഗ് വ്യാപാര, മാധ്യമ കമ്പനികളുടെ ഹബ്ബാണ് . മ്യൂണിച്ചും സ്റ്റട്ട്ഗാർട്ടും വാഹന നിർമ്മാണത്തിലും വിപണനത്തിലും പാരമ്പര്യമുള്ള സ്ഥലമാണ്. ജർമൻ സംസാരിക്കാൻ കഴിവുണ്ടായാൽമുൻനിര ജോലികൾ ഉറപ്പാണ് , കൂടെ നല്ല സാലറിയും .
കരിയർ അടിപൊളിയാക്കാൻ ജർമനി
പഠിക്കാനും പ്രവൃത്തി പരിചയം നേടാനും കഴിയുന്നത് ജർമ്മൻ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ നേട്ടങ്ങളിൽ ഒന്ന്.
അപ്ലൈഡ് സയൻസ് സർവകലാശാലകളിൽ തിയറിയും, പ്രാക്ടിക്കലും ഒരുമിച്ച് നടത്തപ്പെടുന്നു. ചിലയിടങ്ങളിൽ (ജോലി/പഠനം) പ്രോഗ്രാമുകളും നൽകുന്നു.
ഭാവി സാധ്യതകൾ
ഒരേസമയം പഠനവും ജോലിയും ജോലിയുടെ ലോകത്തെ അറിയാനുള്ള അവസരം നൽകുന്നു. ഭാവി കരിയറിനെ കുറിച്ച് നിങ്ങൾ ഒരുപാട് കാര്യങ്ങൾ ഈ സമയം കണ്ടെത്താം. പഠനത്തിന് ശേഷം ജർമനിയിൽ നിന്ന് എങ്ങോട്ടേക്കാണ് പോകുന്നത്? ഒരുപക്ഷേ നിങ്ങൾ ജർമ്മനിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ? തുടങ്ങിയവയിൽ അവിടുത്തെ അതോറിറ്റി തന്നെ വിവരങ്ങൾ ചോദിക്കുകയും ആവശ്യമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്യും.
ബിരുദം നേടിയ ശേഷം, വിദ്യാർത്ഥിക്ക് ഒരു റസിഡൻസ് permit ന് അപേക്ഷിക്കാം, ഇത് ജോലി കണ്ടെത്തുന്നതിന് 18 മാസം ജർമ്മനിയിൽ തുടരാൻ സൗകര്യപ്പെടുന്നു. കൂടാതെ ജർമ്മനി ധാരാളം തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. വലിയ വലിയ കമ്പനികൾ ഇവിടെ, ശക്തമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിന് ആവശ്യമായ റിക്രൂട്ട്‌മെൻ്റുകൾ ചെയ്യുന്നുണ്ട്.
ജർമ്മനിയിലെ സർവ്വകലാശാലകൾ അറിയാം
Technical University of Munich
Ludwig Maximilian University
Freie Universität Berlin
Eberhard Karls University
University of Freiburg
RWTH Aachen University
Humboldt University of Berlin
Karlsruhe Institute of Technology
University of Bonn
University of Hamburg
University of Cologne
University of Stuttgart
Goethe University Frankfurt
Philipps-University Marburg
Ulm University
University of Münster
University of KielUniversity
തുടങ്ങി അനേകം യൂണിവേഴ്സിറ്റികൾ ജർമ്മനിയിലുണ്ട്. ജർമനി പഠനം എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമാണ് , 10 വർഷമായി snews വഴി ജർമനിയിലേക്ക് പഠിക്കാനും ജീവിക്കാനും പോകുന്നു. എങ്ങനെ ജർമനിയിലേക്ക് പഠിക്കാൻ പോകാം എന്ന് അറിയാൻ ഞങ്ങളുമായി ബന്ധപ്പെടാം.