Shaikuna Parannur Ibrahim Musliyar Memorial Academy -Pullaloor

  • Home
  • India
  • Calicut
  • Shaikuna Parannur Ibrahim Musliyar Memorial Academy -Pullaloor

Shaikuna Parannur Ibrahim Musliyar Memorial Academy -Pullaloor " Whoever is kind ,ALLAH will be kind to him, therefore be kind to man on the earth. He who is in Heaven will show mercy on you''

24/03/2025
25/12/2018

ഏതാനും നിമിഷങ്ങള്‍ക്കകം...
ശൈഖുനാ പാറന്നൂർ ഇബ്രാഹീം മുസ്‌ലിയാർ മെമ്മോറിയൽ അക്കാദമി സംഘടിപ്പിക്കുന്ന മത പ്രഭാഷണ പരമ്പരയുടെ സമാപന *ഇന്ന്*
*അൽഹാഫിള് ആഷിക് ഇബ്രാഹീം അമ്മിനിക്കാട്*
പ്രഭാഷണം നടത്തും..
*ശൈഖുനാ മാണിയൂർ ഉസ്താദ്*
മജ്ലിസുന്നൂർ
ദിക്റ് ദുആ മജ്ലിസിന് നേതൃത്വം നൽകും...
പങ്കെടുക്കുക... ധന്യരാവുക...

18/12/2017
22/10/2016

അസ്സലാമു അലൈക്കും

ശൈഖുനാ പാറന്നൂർ ഇബ്രാഹിം മുസ്ല്യാർ മെമ്മോറിയൽ അക്കാദമി മൂന്നാം വാർഷികം 2016 ഒക്ടോബർ 16, 17,18,19 തിയ്യതികളിലായി അല്ലാഹു വിന്റെ അനുഗ്രഹത്താൽ വളരെ പ്രൗഡ ഗംഭീരമായി നടത്താൻ സാധിച്ചതിലുള്ള സന്തോഷം നിങ്ങളോട് പങ്ക് വെക്കുന്നു.
അക്കാദമിയുടെ പ്രഥമ സംരഭമായ ഹിഫ്സുൽ ഖുർആൻ കോളേജിൽ നിന്ന് രണ്ടാം വർഷം ഹാഫിസുകളായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിനൊപ്പം (സനദ് ധാനം) സമസ്ത ജില്ലാ കമ്മറ്റി നേതൃത്വം നൽകുന്ന മജ്ലിസ്സുന്നൂർ ജില്ലാതല വാർഷികം, പ്രഗൽഭ വാഗ്മികളുടെ പ്രഭാഷണം, പ്രമുഖ സൂഫിവര്യൻമാർ നേതൃത്വം നൽകിയ ആത്മീയ സദസ്സ്,
സാംസ്കാരിക സമ്മേളനം, പ്രവാസി സംഗമം , വനിതാക്ലാസ് തുടങ്ങി വിത്യസ്ത സംഗമങ്ങൾ നാല് ദിവസങ്ങളിലായി വളരെ തനിമയോട് കൂടി സംഘടിപ്പിക്കുകയുണ്ടായി. അതാടൊപ്പം അടുത്ത സംരഭമായ വനിതാ ശരീഅത്ത് കോളേജിന്റെ ശിലാസ്ഥാപന കർമ്മവും നിർവ്വഹിക്കപ്പെട്ടു.
ഈ പരിപാടികളിലെല്ലാം സംഘാടകരുടെ പ്രതീക്ഷയെക്കാൾ പൂർണ്ണമായും പങ്കെടുത്ത് സഹകരിച്ചും സഹായിച്ചും വിജയിപ്പിച്ചതിൽ എല്ലാവർക്കും അർഹമായ പ്രതിഫലം നൽകുമാറാവട്ടെ എന്ന് സൃഷ്ടാവിനോട് ആത്മാർത്ഥമായ സ്തുതി നിറഞ്ഞ മനസ്സുമായി പ്രാർത്ഥിക്കുന്നു.
അതോടൊപ്പം സംഘാടക സമിതിയുടെ എളിയ ക്ഷണം സ്വീകരിച്ച് പരിപാടികളുടെ വിവിധ സെഷനുകളിൽ മഹത് സാന്നിദ്ധ്യമായി പങ്കെടുത്ത പാണക്കാട് സാദാത്തുകൾ , ജമലുല്ലൈലി സാദാത്തുകൾ ഉൾപ്പെടെയുള്ള മറ്റു സാദാത്തുകൾ, ആത്മീയ സദസ്സുകളിൽ ഭക്തിയുടെ അപൂർവ്വ രാവ് സമ്മാനിച്ച അത്തിപ്പറ്റ ഉസ്താദ് അടക്കമുള്ള സൂഫിവര്യർ, അറിവിനോടൊപ്പം ആത്മവിമർശനത്തിന്റെ തൊട്ടുണർത്തലുകളും സംഗമിപ്പിച്ച് പ്രഭാഷണങ്ങൾ നടത്തിയ ബഹുമാനികളായ ഉസ്താദുമാർ, വിവിധ വേദികളിൾ തങ്ങളുടെതായ നേതൃ സാന്നിധ്യം കൊണ്ട് മഹനീയമാക്കിയ ബാപ്പു ഉസ്താദ് അടക്കമുള്ള സമസ്തയുടെയും പോഷക സംഘടനകളുടെയും സ്റ്റേറ്റ് ജില്ലാ മണ്ഡലം നേതാക്കൾ, പരിപാടികളുടെ ജനകീയമുഖം സുന്ദരമാക്കിയ ജില്ലയിലെ പ്രമുഖ മന്ത്രി, എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ ജനപ്രതിനിധികൾ, മറ്റു രാഷ്ട്രീയ നേതൃ വ്യക്തിത്വങ്ങൾ, സാംസ്കാരിക പ്രവർത്തകർ എല്ലാവർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു.
പൊതുപരിപാടികൾ വിജയിപ്പിക്കുന്നതിന് പ്രേക്ഷക സാന്നിദ്ധ്യമായി നിറഞ്ഞ് നിന്ന അഭ്യുദയ കാംക്ഷികൾ, സ്ഥാപനത്തിന്റെ നിർമ്മാ ണത്തിനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും മറ്റു ചിലവുക്കൾക്കുമാവശ്യമായ ഏറ്റവും വിലപ്പെട്ട സാമ്പത്തിക സഹായം നൽകിയവരും വാഗ്ദാനം ചെയ്തവരുമായ സഹോദരീ സഹോദരൻമാർ, ആവശ്യമുള്ള സഞ്ജീകരണങ്ങൾ ഒരുക്കുന്നതിന് അകമഴിഞ്ഞ് പ്രയത്നിച്ച എസ് കെ എസ് എസ് എഫിന്റെ പ്രവർത്തകരടങ്ങുന്ന പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും യുവാക്കൾ, വളരെ മാതൃകാപരമായ രീതിയിൽ സാഹോദര്യത്തിന്റെ സാമീപ്യമറിയിച്ച ഇതര സമുദായക്കാർ , സംഘടനാ താൽപര്യങ്ങൾ മറന്ന് കൊണ്ട് പൂർണ്ണ സഹകരണവും സ്നേഹവായ്പ്പും തന്ന് ഞങ്ങളോടൊപ്പം നിന്ന് സ്ഥാപനത്തിന്റെ നന്മ ആഗ്രഹിക്കുന്ന പ്രദേശത്തെ മറ്റു സഹോദരങ്ങൾ, വിദേശത്ത് നിന്ന് പരിപാടി വീക്ഷിച്ച് കൊണ്ട് മനസ്സ് ഞങ്ങളോടൊപ്പമാക്കുകയും സഹായങ്ങൾ അറിയിക്കുകയും ചെയ്ത പ്രവാസി സുഹൃത്തുക്കൾ , സ്ഥല സൗകര്യങ്ങൾ നൽകിയ നല്ല അയൽപക്ക മനസ്സിന്റെ ഉടമകൾ, വാർഷിക പരിപാടിയുടെ സപ്ലിമെന്റുമായി സഹകരിച്ചവർ, സ്വാഗതസംഗത്തിന്റെ വിവിധ വിംഗുകളുമായി സഹകരിച്ച സുമനസ്സുകൾ തുടങ്ങി ഞങ്ങൾ അറിഞ്ഞും അറിയാതെയും സഹകരിച്ചവർ, സഹായിച്ചവർ, നന്മ കാംക്ഷിക്കുന്നവർ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

അത് പോലെ തന്നെ ലഭ്യമായ സ്ഥലപരിമിധിയിൽ ശ്രോതാക്കൾക്കുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നു.

നിങ്ങളുടെ സ്വകാര്യമായ പ്രാർത്ഥനകളിൽ പോലും സ്ഥാപനത്തിന്റെ ഉയർച്ചക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന വിശ്വാസത്തോടെ,

ജനറൽ സെക്രട്ടറി
അബ്ദുൽ ജലീൽ ബാഖവി
പാറന്നൂർ

Address

PULLAOOR
Calicut
673585

Website

Alerts

Be the first to know and let us send you an email when Shaikuna Parannur Ibrahim Musliyar Memorial Academy -Pullaloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share