Meppayur Salafi Educational Institutions Official

Meppayur Salafi Educational Institutions Official An Educational Institution including Salafi B.Ed Centre,A.V.A.H college, Salafi HSS,Salafi College Of Engg& Pvt ITI ,Salafi TTI,& Salafiyya Arabic College

30/03/2023
വിജ്ഞാനം സാമൂഹ്യ നവോന്ഥാനത്തിന്" തൻമിയ 2023 "സലഫിയ്യ അറബിക്ക് കോളജിന്റ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിന്ന വിവിധ പ്രോഗ്ര...
29/03/2023

വിജ്ഞാനം സാമൂഹ്യ നവോന്ഥാനത്തിന്
" തൻമിയ 2023 "
സലഫിയ്യ അറബിക്ക് കോളജിന്റ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിന്ന വിവിധ പ്രോഗ്രാമുകൾ ഇന്ന് നോമ്പ് തുറയോടുകൂടി സമാപിക്കുന്നു.
രാവിലെ 10 മണി മുതൽ മേപ്പയ്യൂർ ക്യാമ്പസിൽ പ്രമുഖർ
വിവിധ വിഷയങ്ങളിൽ സംസാരിക്കുന്നു.
എല്ലാവർക്കും സ്വാഗതം

മേപ്പയ്യൂർ സലഫി ബി എഡ് കോളജിലെ ഇവർഷത്തെ കെ - ടെറ്റ് വിജയികൾ..
04/02/2023

മേപ്പയ്യൂർ സലഫി ബി എഡ് കോളജിലെ ഇവർഷത്തെ കെ - ടെറ്റ് വിജയികൾ..

മാതൃകാ വിദ്യാർത്ഥികളെ സമൂഹത്തിന് നൽകാൻ എൻഎസ്എസിന് കഴിയും : പ്രോ വൈസ് ചാൻസിലർപയ്യോളി അങ്ങാടി : എൻ.എസ്. എസ്ന്റ ആശയങ്ങളും ത...
20/01/2023

മാതൃകാ വിദ്യാർത്ഥികളെ സമൂഹത്തിന് നൽകാൻ എൻഎസ്എസിന് കഴിയും : പ്രോ വൈസ് ചാൻസിലർ

പയ്യോളി അങ്ങാടി : എൻ.എസ്. എസ്ന്റ ആശയങ്ങളും തത്വങ്ങളും ഉൾക്കൊള്ളുന്ന വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായിരക്കും, ക്യാമ്പസുകളിൽ വ്യാപിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെ പോരാടുവാൻ എൻഎസ്എസ് വളണ്ടിയർമാർ മുന്നിട്ടിറങ്ങണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ
ഡോ എം. നാസർ പറഞ്ഞു.
മേപ്പയ്യൂർ സലഫി ബി എഡ് കോളജിൽ അനുവദിച്ച എൻ.എസ്.എസ് യൂനിറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
സലഫിയ്യ അസോസിയേഷൻ മേപ്പയ്യൂർ ജനറൽ സെക്രട്ടറി എ വി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഗിരീഷ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോഡിനേറ്റർ ഡോ:സോണി ടി.എൽ
സലഫി അസോസിയേഷൻ സെക്രട്ടറി കെ.പി ഗുലാം മുഹമ്മദ് ,
പ്രിൻസിപ്പാൾ ഡോ. ദിനേശൻ ഇ.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വക്കറ്റ് പി കുഞ്ഞിമൊയ്തീൻ
സഫാദ് എ കെ.
അമൃത വി.എം
ശ്രീജ എസ്
അനന്ദു സി നായർ എന്നിവർ സംസാരിച്ചു..

എ.വി അനുസ്മരണവും , സമകാലീന ഇന്ത്യ- മതേതരത്വത്തിന്റ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചുശ്രീ രമേശ് ചെന്നിത്ത...
20/12/2022

എ.വി അനുസ്മരണവും , സമകാലീന ഇന്ത്യ- മതേതരത്വത്തിന്റ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു
ശ്രീ രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.
സലഫിയ്യ അസോസിയേഷൻ പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ അദ്ധ്യക്ഷ വഹിച്ചു. ടി.പി രാമകൃഷ്ണൻ MLA എ .വി അനുസ്മരണ പ്രഭാഷണം നടത്തി.
സമകാലീന ഇന്ത്യ- മതതരത്വത്തിന്റ വർത്തമാനം എന്ന വിഷയത്തിൽ കെ.എൻ.എ ഖാദർ പ്രഭാഷണം നടത്തി.
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.ടി രാജൻ ലോഗോ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ -സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു...

ബഹുമാന്യരെ,നമ്മുടെ നാടിൻറെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ രജത ശോഭയോടെ നിലകൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ജനാ...
15/12/2022

ബഹുമാന്യരെ,
നമ്മുടെ നാടിൻറെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ രജത ശോഭയോടെ നിലകൊണ്ടിരുന്ന വ്യക്തിത്വമായിരുന്നു ജനാബ് എ.വി അബ്ദുറഹിമാൻ ഹാജി നിയമസഭാംഗം സാമൂഹ്യ പരിഷ്കർത്താവ് രാഷ്ട്രീയ നേതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം വലിയ സംഭാവനകൾ നൽകിയ അദ്ദേഹം ദീർഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടെയായിരുന്നു . സ്വന്തം പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അദ്ദേഹം നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങളുടെ ഫലമാണ് ഇന്ന് തലയെടുപ്പോടെ നിലകൊള്ളുന്ന മേപ്പയ്യൂർ സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങൾ . വർഷംതോറും നിരവധി വിദ്യാർത്ഥികൾക്ക് .വൈജ്ഞാനിക രംഗത്ത് വഴികാട്ടിയാവാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട് . സലഫി അസോസിയേഷന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് എ.വി ചെയർ മേപ്പയ്യൂർ . ഈ വർഷം എ.വി അനുസ്മരണവും സമകാലീന ഇന്ത്യ- മതേതരത്വത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത് 2022 ഡിസംബർ 20ന് രാവിലെ 10 മണിക്ക് മേപ്പയൂർ ടി കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി കേരളത്തിൻറെ മുൻപ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും , മാറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ചടങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നു

26/10/2022

സീറ്റ്ഒഴിവ് ( സ്പോട് അഡ്മിഷൻ )
എ.വി അബൂറഹീമാൻ ഹാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ (കുലുപ്പ പയ്യോളി അങ്ങാടി )
എം.കോം, എം എ ഇംഗ്ലീഷ് ബി.എസ്. സി കെമിസ്ട്രി, ബി.എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എ, ഫങ്ങ്ഷണൽ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബി.എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ , ബി.കോം ഫിനാൻസ് , ബി.കോം കോ - ഓപ്പറേഷൻ , ബി.ബി എ കോഴ്സുകളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് 27 .10.22 വ്യാഴാഴ്ച്ച കാലത്ത് 10 മണി മുതൽ സ്പോട് അഡ്മിഷൻ നടത്തുന്നു. വീദ്യാർത്ഥികൾ അസ്സൽ സർട്ടിഫികറ്റുകളുമായി രക്ഷിതാക്കൾ സഹിതം ഹാജരാവുക

പ്രിൻസിപ്പാൾ

അറിയിപ്പ്ഒന്നാം സെമസ്റ്റർ UG, PG ക്ലാസുകൾ 12 / 09 /2022 മുതൽ ആരംഭിക്കുയാണ്രാവിലെ കോളജ് ബസ് സമയം1 പയ്യോളി 8.15 , 8.402 പേ...
11/09/2022

അറിയിപ്പ്

ഒന്നാം സെമസ്റ്റർ UG, PG ക്ലാസുകൾ
12 / 09 /2022 മുതൽ ആരംഭിക്കുയാണ്
രാവിലെ കോളജ് ബസ് സമയം

1 പയ്യോളി 8.15 , 8.40
2 പേരാമ്പ്ര 8.15 , 8.30
3 മേപ്പയ്യൂർ 8.25
4 ചെറുവണ്ണൂർ - 8.40
5 മുയിപ്പോത്ത് - 8.45
6 പാലച്ചുവട് 9.00, 9.10

പ്രിൻസിപ്പാൾ

Urgently RequiredAssistant Professors in Malayalam, Computer ScienceQualification: PG 55 Mark and UGC NET
30/08/2022

Urgently Required
Assistant Professors in Malayalam,
Computer Science

Qualification: PG 55 Mark and UGC NET

2022 B.Ed  റിസൽട്ട് അഭിമാനത്തോടെ പങ്ക് വെക്കുന്നു.70% പേരും വിജയിച്ചത് ഡിസ്റ്റിംഗ്ഷനോടെ (80% and above marks )പ്രിയ വിദ്...
08/08/2022

2022 B.Ed റിസൽട്ട് അഭിമാനത്തോടെ പങ്ക് വെക്കുന്നു.
70% പേരും വിജയിച്ചത് ഡിസ്റ്റിംഗ്ഷനോടെ (80% and above marks )

പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

Management & Staff
Meppayur Salafi Educational Institutions

എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് & സയൻസ് കോളേജ് പയ്യോളി അങ്ങാടി കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവ്.താൽപര്യമുള്ളവർ 15-07-20...
12/07/2022

എ.വി. അബ്ദുറഹ്മാൻ ഹാജി ആർട്സ് & സയൻസ് കോളേജ് പയ്യോളി അങ്ങാടി

കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവ്.
താൽപര്യമുള്ളവർ 15-07-2022 ന് മുമ്പായി അപേക്ഷ സമർപ്പിക്കുക.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകൾ അയക്കേണ്ട വിലാസം
E-mail: [email protected]
WhatsApp: 9446091008,9447611004

ജനറൽ സെക്രട്ടറി
സലഫിയ്യ അസോസിയേഷൻ മേപ്പയ്യൂർ

Address

Calicut
673524

Alerts

Be the first to know and let us send you an email when Meppayur Salafi Educational Institutions Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Meppayur Salafi Educational Institutions Official:

Shortcuts

Share

Category