MG ICSE

MG ICSE

Share

MG ICSE Markaz Garden Institute of Civil Service exams
The official page of MG ICSE, coveted civil service coaching centre under Markaz Garden, Poonoor.

In the course of just one decade since its founding, Markaz Garden (MG) has now grown to become one of the most innovative educational centers in South India. What gives MG such a distinction is nothing but a vision that is always ahead of its time. With a history of splendid achievements, MG is now entering into its new endeavor- Institute of Civil Service Exam (ICSE). With a superb blend of stat

01/09/2022
The top 10 most biodiverse countries 22/05/2016

The top 10 most biodiverse countries May 22 has been designated as the “International Day for Biological Diversity” by the United Nations to “increase understanding and awareness of biodiversity issues”. In celebration of World Biodiversity Day, below is a look at the world’s ten most biodiverse countries as measured by species richnes...

15/03/2016

Doomsday seed vault

26/11/2015

Milk man of india

ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന[3] വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012). ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്‌.[4] ഗുജറാത്ത് സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു.[5] ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു.[6]

കർഷകരുടെ ഉടമസ്ഥതയിൽ ഏതാണ്ട് മുപ്പതോളം സ്ഥാപനങ്ങൾ ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. വളരെ മികച്ച രീതിയിലുള്ള ഭരണനിർവ്വഹണമാണ് ഈ ഓരോ സ്ഥാപനങ്ങളേയും മുൻ നിരയിലെത്തിച്ചത്. അമുൽ എന്ന തുടക്ക കമ്പനിയെ ലോകവിപണിയുടെ മുൻ നിരയിലെത്തിച്ചത് ഇദ്ദേഹത്തിന്റെ കഠിനപ്രയത്നമാണ്. അമുലിന്റെ വിജയം രാജ്യത്തൊട്ടാകെ ആവർത്തിക്കാൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി കുര്യനെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ ചെയർമാനാക്കി. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ ലോകത്തിലെ തന്നെ മികച്ച ഒരു സഹകരണ സംരംഭമായി കണക്കാക്കപ്പെടുന്നു, അതിലുപരി ലക്ഷക്കണക്കിനു കുടുംബങ്ങളെ അത് ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റി നല്ലൊരു ജീവിതമാർഗ്ഗം നൽകുകയുണ്ടായി.

നിരവധി ബഹുമതകൾക്കുടമയാണ് വർഗീസ് കുര്യൻ. 1999 ൽ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. 1965 ൽ പത്മശ്രീ, 1966 ൽ പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. 1989 ലെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചത് വർഗീസ് കുര്യനാണ്. 1963 ൽ മാഗ്സസെ അവാർഡ് ലഭിച്ചു. സെപ്റ്റംബർ 9-ന് മരണമടഞ്ഞു.[7]

Courtesy: wiki

Photos 12/10/2015

Photos 06/10/2015

'ലോകാവസാന നിലവറ' ആദ്യമായി തുറക്കുന്നു!

വൻ പ്രകൃതി ദുരന്തങ്ങളെ നേരിടാനായി നിർമിച്ച 'ലോകാവസാന നിലവറ' (doomsday bank) ആദ്യമായി തുറക്കുന്നു. നിർമിച്ചതിനു ശേഷം ഇതുവരെ ലോകാവസാന നിലവറ തുറന്നിട്ടില്ല. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ നിലവറ നിറയെ വിത്തുകളാണ്. ലോകത്തെ ഭൂരിഭാഗം വിത്തുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഈ നിലവറയാണ് ഇപ്പോൾ തുറക്കാൻ പോകുന്നത്.

സിറിയയിലെ യുദ്ധത്തെ തുടർന്ന് മറ്റൊരു വിത്ത് നിലവറ കേന്ദ്രമായ ഐസിഎആർഡിഎ ( International Center for Agricultural Research in Dry Areas) അലെപ്പോയിൽ നിന്ന് ബെയ്റൂത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് ലോകത്തെ ഏറ്റവും വലിയ വിത്ത് നിലവറ ഇപ്പോൾ തുറക്കുന്നത്. യുദ്ധത്തെതുടർന്ന് സിറിയയിലെ അലെപ്പോയിൽ നിന്ന് 2012 ലാണ് ലെബനാനിലെ ബെയ്റൂത്തിലേക്ക് ഐസിഎആർഡിഎയുടെ വിത്ത്നിലവറ മാറ്റിയത്. ഇതിനിടെ വിലപ്പെട്ട പലവിത്തിനങ്ങളും നഷ്ടമായി. ഇതോടെയാണ് നഷ്ടപ്പെട്ട വിത്തുകൾക്കായി ലോകാവസാന വിത്ത് നിലവറയുടെ സഹായം തേടിയത്.

ഭീമൻ നിലവറയിലേക്ക് 325 വിത്തുകളുടെ പെട്ടികളാണ് ഐസിഎആർഡിഎ നൽകിയിരുന്നത്. ഇതിൽ നിന്ന് 130 പെട്ടി വിത്തുകളാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാവസാന വിത്ത് നിലവറയിൽ നിന്നുള്ള തീരുമാനം വന്നാൽ വൈകാതെ ഈ വിത്തുകളെല്ലാം ഐസിഎആർഡിഎയുടെ കേന്ദ്രത്തിൽ എത്തിക്കും. വിത്തിനായി ബുദ്ധിമുട്ടുന്ന അവസരത്തിൽ സഹായിക്കാനാണ് ലോകാവസാന വിത്ത് നിലറവ സ്ഥാപിച്ചതെന്നും ഇതിനാൽ ഇത്ര പെട്ടെന്ന് ഇത് തുറക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് നിലവറയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.

എന്താണ് 'ലോകാവസാന നിലവറ' (Doomsday vault) ?

നമ്മൾ ഏറെ കേട്ടിട്ടില്ലാത്ത, പരിചയമില്ലാത്ത വാക്കാണ് 'ലോകാവസാന നിലവറ'. വർഷങ്ങൾക്ക് മുമ്പ് നോഹയുടെ പേടകം വലിയൊരു നിലവറയായി മാറിയത് ബൈബിളിൽ വായിച്ചിട്ടുണ്ട്. വലിയൊരു പ്രളയം മുന്നിൽകണ്ട് ലോകത്തെ ഒട്ടുമിക്ക ജീവികളുടെയും സസ്യങ്ങളുടെ വിത്തുകൾ, അല്ലെങ്കിൽ സാമ്പിളുകൾ പ്രത്യേകം തയാറാക്കിയ കപ്പലിൽ കയറ്റി. ഇതിനാൽ തന്നെ ലോകത്തെ മൊത്തം നശിപ്പിച്ച പ്രളയം വന്നിട്ടും എല്ലാം വീണ്ടെടുക്കാൻ നോഹയ്ക്ക് സാധിച്ചെന്നാണ് ചരിത്രം.

ഇതേ ലക്ഷ്യം തന്നെയാണ് 'ലോകാവസാന നിലവറ' നിർമ്മിച്ചവരുടെ മുന്നിലുള്ളതും. നോര്‍വെ വന്‍കരയില്‍നിന്ന്‌ ഏകദേശം 1000 കിലോമീറ്റര്‍ വടക്ക് ഒഴിഞ്ഞ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ (ആര്‍ക്ടിക്ക്) നാലു ദ്വീപുകള്‍ അടുത്തുകിടക്കുന്ന ഐസ് മൂടികിടക്കുന്ന സ്ഥലമുണ്ട്. സ്വാല്‍ബാര്‍ഡ്‌ എന്നാണ് സ്ഥലത്തിന്റെ പേര്. ഇവിടെ എത്തിപ്പെടുക വളരെ ബുദ്ധിമുട്ടാണ്. ഈ നാലു ദ്വീപുകളിൽ സ്‌പിറ്റ്‌സ്‌ബെര്‍ജന്‍ ദ്വീപിലെ കുന്നിനുള്ളിൽ ഏകദേശം 130 മീറ്റര്‍ അകത്തായാണ് 'ലോകാവസാന നിലവറ' സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിത്തുകളെല്ലാം വർഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയാണ് 'ലോകാവസാന നിലവറ'യുടെ മുഖ്യ ലക്ഷ്യം.
'

'സ്വാല്‍ബാര്‍ഡ്‌ ഗ്ലോബല്‍ സീഡ്‌ വാല്‍ട്ട്‌' (Svalbard Global Seed Vault) എന്നാണ് ഈ കേന്ദ്രത്തിനു നൽകിയിരിക്കുന്ന പേര്. പുറത്ത് ഈ ബോർഡും കാണാവുന്നതാണ്. ഭൂമിയിൽ എന്തുദുരന്തമുണ്ടായാലും നേരിടാൻ ശക്തിയുള്ളതാണ് ഈ വിത്തുനിലവറ. പ്രളയം, യുദ്ധം, ഭൂകമ്പം, ഛിന്നഗ്രഹ വീഴ്ച, സുനാമി, ആറ്റംബോംബ് എന്നീ ദുരന്തങ്ങളെയെല്ലാം പ്രതിരോധിക്കാൻ ഈ നിലവറയ്ക്ക് സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വൻ ദുരന്തത്തിലൂടെ ഭൂമി തകർന്നാലും വരുന്ന തലമുറയ്ക്ക് വീണ്ടും കൃഷിതുടങ്ങാനുള്ള ലക്ഷ്യവുമായാണ് വിത്ത് നിലവറ നിർമിച്ചിരിക്കുന്നത്.

40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന നിലവറയിൽ ഇപ്പോൾ ഏകദേശം 8,60,000 വിത്തുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകാവസാന വിത്തു നിലവറയുടെ കാര്യങ്ങൾ നോക്കുന്നത് ഗ്ലോബല്‍ ക്രോപ്പ്‌ ഡൈവേഴ്‌സിറ്റി ട്രസ്റ്റാണ് (GCDT). വിവിധ രാജ്യങ്ങളിലായി 1400-ലേറെ വിത്ത് നിലവറകൾ നിലവിലുണ്ട്. ഇവരുടെയെല്ലാം സഹായത്തോടെയാണ് ഇത്രയും വിത്തുകൾ സ്വരൂപിച്ചത്.
നോർവെയാണ് ഇത്തരമൊരു പദ്ധതിക്കായി സഹായം നൽകിയത്. ആര്‍ക്ടിക്കിൽ പല സമയങ്ങളിലും സൂര്യനും ചന്ദ്രനും ഉദിക്കാറില്ല. ഇവിടെ മൈനസ് 18 ഡിഗ്രിസെൽഷ്യസ് തണുപ്പാണ്. ഇതിനാൽ നിലവറയിലെ വൈദ്യുതി നഷ്ടമായാലും 1000 വർഷത്തോളം വിത്തുകൾ കേടുവരാതെ സൂക്ഷിക്കാനാകും.

2008 ലാണ് ലോകാവസാന വിത്തുബാങ്ക് തുടങ്ങുന്നത്. വർഷങ്ങളോളം നിരവധി പേർ ചേർന്ന് നിർമിച്ച നിവറയുടെ അകം അത്ഭുതപ്പെടുത്തുന്നതാണ്. അന്നത്തെ യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ്‌ ഷുസെ മാനുവല്‍ ബരോസോ, നൊബേൽ പ്രൈസ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ വാന്‍ഗാരി മാതായി, നോര്‍വീജിയന്‍ പ്രധാനമന്ത്രിയായിരുന്ന ജെന്‍സ്‌ സ്റ്റോള്‍റ്റെന്‍ബര്‍ഗ് എന്നിവരെല്ലാം ചേർന്നാണ് ഈ ഭീമൻ വിത്തു നിലവറയ്ക്ക് തുടക്കമിട്ടത്.

ലോകാവസാന വിത്തുനിലവറയുടെ ഭാഗമാകാൻ ഇന്ത്യയ്ക്കും സാധിച്ചിട്ടുണ്ട്. രാജ്യത്തെ വിത്തു സൂക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ ക്രോപ്സ്‌ റിസേര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ദി സെമി - ആരിഡ്‌ ട്രോപിക്‌സി (ICRISAT) പദ്ധതിയുടെ ഭാഗമായി‌. ഒരു ലക്ഷത്തോളം വിത്തുകളാണ് ഇന്ത്യയിൽ നിന്നു നൽകിയത്. ലോകത്തെ പ്രമുഖ വിത്തുബാങ്കുകളിൽ നിന്നാണ് ഭീമൻ വിത്തുനിലവറയിലേക്ക് വിത്തുകൾ ശേഖരിച്ചത്.

വിത്തുനിലവറയിൽ ആരും ജോലി ചെയ്യുന്നില്ല. സെക്യൂരിറ്റിയുമില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. പുറത്തുനിന്നാണ് വിത്തുബാങ്കിന്റെ അകം നിരീക്ഷിക്കുന്നത്. നാലു വാതിലുകളാണ് ഭീമൻ വിത്തുബാങ്കിനുള്ളത്. സാങ്കേതി സംവിധാനമുള്ള താക്കോലുകൾ കൊണ്ടാണ് വാതിലുകൾ പൂട്ടിയിരിക്കുന്നത്.

https://www.youtube.com/watch?v=gFAcyJxIguA

Photos from MG ICSE's post 19/09/2015

അഡ്മിഷൻ ക്ഷണിക്കുന്നു സിവിൽ സർവീസിനൊരുങ്ങാം മികച്ച ഇൻഫ്രാസ്ട്രക്ചറിൽ ഹയർ സെക്കണ്ടറി, ഡിഗ്രി, പി ജി വിദ്യാർത്ഥികളെ ക്ഷണിക്കുന്നു ബന്ധപ്പെടുക 9656257826

Photos 07/09/2015

ജി സി സി റെയില്‍വെ 2018ല്‍ യാഥാര്‍ഥ്യമാകും

അബുദാബി: ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ 2018ല്‍ യാഥാര്‍ഥ്യമാകും. ഗള്‍ഫിലെ ആറു രാജ്യങ്ങളെ ഏകോപിപ്പിച്ചാണ് ജി സി സി റെയില്‍പാത. 2,117 കിലോമീറ്ററാണ് നീളം. കുവൈത്ത് സിറ്റിയില്‍ നിന്ന് തുടങ്ങി എല്ലാ ജി സി സി രാജ്യങ്ങളിലൂടെയും സഞ്ചരിച്ച് മസ്‌കത്തില്‍ എത്തുന്ന രീതിയിലാണ് പദ്ധതി. ബഹ്‌റൈനും സഊദി അറേബ്യക്കും ഇടയില്‍ വലിയൊരു പാലം വഴിയാണ് തീവണ്ടിയോടുക. ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗമായി യു എ ഇയില്‍ നിര്‍മാണത്തിലുള്ള ഇത്തിഹാദ് റെയില്‍വെയുടെ നിര്‍മാണ ജോലി പകുതിയോളം പൂര്‍ത്തിയായി കഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായാണ് റെയില്‍വെ എന്ന ആശയം ഉരുത്തിരിഞ്ഞത്. ഖത്തര്‍, ബഹ്‌റൈന്‍, യു എ ഇ, കുവൈത്ത്, സഊദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി 200 ലക്ഷം കോടി ഡോളര്‍ ചിലവഴിച്ചാണ് ഗള്‍ഫ് റെയില്‍വെ നിര്‍മിക്കുന്നത്. ഡീസല്‍ എഞ്ചിനില്‍ ഓടുന്ന തീവണ്ടിയാണ് നിര്‍ദിഷ്ട പാതയില്‍ സര്‍വീസ് നടത്തുക. യാത്രാ തീവണ്ടികള്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലും ചരക്ക് തീവണ്ടികള്‍ 80 മുതല്‍ 220 കിലോമീറ്റര്‍ വേഗത്തിലുമാണ് സഞ്ചരിക്കുക. ഗള്‍ഫിലെ ഗതാഗത മന്ത്രിമാര്‍ 2008 ഒക്‌ടോബറില്‍ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. കുവൈത്തിലൂടെ 145 കിലോമീറ്റര്‍, ബഹ്‌റൈന്‍ 36 കിലോമീറ്റര്‍, ഖത്തര്‍ 283 കിലോമീറ്റര്‍, ഒമാന്‍ 306 കിലോമീറ്റര്‍, യു എ ഇ 684 കിലോമീറ്റര്‍, സഊദി അറേബ്യ 663 കിലോമീറ്റര്‍ വീതമാണ് റെയില്‍വെ കടന്ന് പോവുക. ഗള്‍ഫ് റെയില്‍ നിലവില്‍ വരുന്നതോടെ റോഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു.

● Read more ► http://www.sirajlive.com/2015/09/07/195834.html
©

Photos 07/09/2015

Rs 100 commemorative coin:
Year: 2010, 2011, 2012, 2014, 2015
Why: The commemorative coin was released to celebrate 100th anniversary of C. Subramanium (2010), 100th anniversary of Mother Teresa (2010), 21st Commonwealth Games (2010), ICMR: Centenary Year (2011), 100 years of Civil Aviation of India (2011), 150th anniversary of Kuka Movement (2012), Komagata Maru Incident (2014), 100th birth anniversary of Begum Akhtar (2014), 175th birth anniversary of Jamsetji Tata (2014), Centenary of Gandhi's Return from South Africa (2015), Birth anniversary of Swami Chinmayand (2015), International Yoga Day (2015), 100th birth anniversary of Rani Gaidinliu (2015).

Photos 07/09/2015

Rs 125 commemorative coin:
Year: 2014, 2015
Why: The Government of India publish Rs 125 commemorative coin to celebrate the 125th birth anniversary of Jawaharlal Nehru (2014). This year, the government released the Rs 125 coin to commemorate Dr. Sarvepalli Radhakrishnan's birth anniversary

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Address


Madeenathunoor, Markaz Garden, Poonoor
Calicut
673574