10/03/2025
✍️ പി മുജീബുറഹ്മാൻ (അമീർ, ജമാഅത്തെ ഇസ്ലാമി കേരള)
എന്റെ രണ്ട് മക്കളും കെ.സി.ഫൗണ്ടേഷനിൽ നിന്നും ഖുർആൻ മുഴുവൻ മന:പാഠമാക്കി. മകൾ അമീനയും സഹോദരന്റെ മകൾ അഫ്രയും, അവർക്ക് പുറമെ ഖുർആൻ മന:പ്പാഠമാക്കിയ മുഴുവൻ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും അഭിനന്ദനങ്ങൾ. കെ.സി ഫൗണ്ടേഷനിൽ നിന്നുള്ള ഖുർആൻ പഠനവും ചേന്ദമംഗല്ലൂർ ഹൈസ്കൂളിൽ നിന്നുള്ള മെച്ചപ്പെട്ട സ്കൂൾ വിദ്യാഭ്യാസവും ലക്ഷ്യം വെച്ചിട്ടാണ് മക്കളെ ചേന്ദമംഗല്ലുരിൽ കെ.സി. ഫൗണ്ടേഷനിൽ ചേർക്കുന്നത്.
ഖുർആൻ സാധ്യമാകുന്നത്ര മന:പ്പാഠമാക്കട്ടെ എന്നതായിരുന്നു ലക്ഷ്യം. പക്ഷെ മക്കൾ, ഞങ്ങൾ അവരിൽ നിന്നാഗ്രഹിച്ചതിലേറെ നൽകി, ഞങ്ങളുടെ കണ്ണുകൾക്കവർ സന്തോഷക്കുളിരേകി.
രണ്ടരവർഷം കൊണ്ട് രണ്ട് പേരും ഖുർആൻ മുഴുവൻ മന:പ്പാഠമാക്കി. അവരുടെ ജീവിതം ഖുർആൻമയമായി. സ്വഭാവഗുണങ്ങളെ അതേറെ സ്വാധീനിച്ചു. ആരാധനകൾ അതേറെ ചൈതന്യവത്താക്കി. അവരുടെ സർഗ്ഗ സിദ്ധികളെല്ലാം ആ കലാലയാന്തരീക്ഷത്തിൽ അതിന്റെ മുഴു സൗന്ദര്യത്തോടെയും അവർ മിനുക്കിയെടുത്തു..... പുതിയകാല ജീവിതസാഹചര്യങ്ങളെ ആത്മ വിശ്വാസത്തോടെയും അതിലുപരി ആത്മാഭിമാനത്തോടെയും നേരിടാനുള്ള ഉൾക്കരുത്തവർ ആർജ്ജിച്ചു. അഭിനനനങ്ങൾ, പ്രാർത്ഥനകൾ.
ആമീൻ…
മക്കളെ ചേർത്ത് നിർത്തിയ ആദരണീയ അധ്യാപകർക്ക്.
അതിനവസരമൊരുക്കാൻ പ്രയത്നിക്കുന്ന സ്ഥാപന ഭാരവാഹികൾക്ക്.
നാഥൻ സ്വീകരിക്കട്ടെ.
ആമീൻ
🆃🅴🅰️🅼 🆂🆀🆂 🅲🅼🆁