25/01/2020
ആയോധന കലയിൽ വിസ്മയമായി ജാബിർ സി. എം
കരാട്ടെ, കുങ്-ഫു, കളരി തുടങ്ങിയ ആയോധന കലകളിൽ അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കി മലയാളിയായ ജാബിർ സി.എം വിസ്മയമാകുന്നു. ആയോധന കലാ രംഗത്ത് ഏറ്റവുമൊടുവിലായി കരാട്ടെ 5th ഡാൻ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി കൂടിയായ ജാബിർ. ഖത്തറിലെ പ്രഥമ പ്രൊഫഷണൽ ബോക്സറായ ശെയ്ഖ് ഫഹദ് ഖാലിദ് ജാസിം അൽ താനിയുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ ആരിഫ് പാലാഴിയിൽ നിന്നും റെഡ് ബെൽറ്റ് ഏറ്റുവാങ്ങി. ഖത്തർ കരാട്ടെ ഫെഡറേഷന്റെ സെർട്ടിഫൈഡ് പരിശീലകനായിരുന്ന ജാബിർ ഖത്തറിൽ വെച്ച് നടന്ന വേൾഡ് ബീച് കരാട്ടെ ചാമ്പ്യൻഷിപ്പിലെ ഒഫീഷ്യൽ ടീമിലുള്ള പ്രധാന വ്യക്തിത്വം കൂടിയാണ്. കൂടാതെ, ഖത്തർ കരാട്ടെ ഫെഡറേഷന്റെ ഔദ്യോഗിക റഫറിമാരിൽ പ്രധാനിയുമാണിദ്ദേഹം. ഒരു മാസം മുൻപ് ഖത്തർ കരാട്ടെ ഫെഡറേഷന് കീഴിൽ പ്രവർത്തിക്കുന്ന റഫറിമാർക് വേൾഡ് കരാട്ടെ ഫെഡറേഷന്റെ നിയമങ്ങളെ അടിസ്ഥാനമാക്കി പുതുതായി ഒരു സോഫ്റ്റ്‌വെയർ നിർമിക്കുകയും അതുപയോഗിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്ത് ശ്രദ്ധേയമായിരുന്നു. തുടർന്ന് ഈ സോഫ്റ്റ്‌വെയർ ഖത്തർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഉപഗോഗിക്കുകയും ചെയ്തു. UMAI-യെ സംബന്ധിച്ചടുത്തോളം ഇത് അപൂർവമായ നേട്ടങ്ങളിൽ ഒന്നാണ്.
നാദാപുരം UMAI ക്ലബ്ബിൽ നിന്നാണ് പ്രാഥമിക പരിശീലനം നേടുന്നത്. ഫൈസൽ സി. എം, ജലീൽ എം. കെ, സിറാജ് സി.എച്, ഹാരിസ് സി.എച്, നാസർ സി. ടി തുടങ്ങിയവരിൽ നിന്നാണ് ആയോധന കല അഭ്യസിച്ചത്. പിന്നീട് 2011-ൽ ഖത്തറിൽ എത്തിയതിനു ശേഷം ഇസ്മായിൽ വാണിമേലിൽ നിന്നും കുങ്-ഫു പഠനം കൂടുതലായി അഭ്യസിക്കുകയും ചെയ്തു. നിലവിൽ UMAI ടെക്നിക്കൽ ഡയറക്ടറും ചീഫ് എക്സാമിനറുമായ നൗഷാദ് മണ്ണൊലിയിൽ നിന്നും പഠനം തുടർന്നുവരുന്നു.
ഈ കഴിഞ്ഞ UMAI ഖത്തർ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ മകൻ മുഹമ്മദ് സഹൽ ആയോധന കലാ രംഗത്ത് പുതിയ പ്രതീക്ഷ കൂടിയാണ്. *മാത്രവുമല്ല, ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നടന്ന ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് എക്സാമിൽ ജാബിറിന്റെ കീഴിൽ തന്നെ കരാട്ടെ അഭ്യസിച്ചു പങ്കെടുത്ത നാല് വിദ്യാർത്ഥികൾക്കും A ഗ്രേടോഡ് കൂടെ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.*
നിലവിൽ 200 ഓളം വിദ്യാർത്ഥികൾ ജാബിറിൽ നിന്നും കരാട്ടെ അഭ്യസിച്ചു വരികയാണ്. UMAI-യുടെ സീനിയർ ഇൻസ്ട്രക്ടറും ഖത്തർ UMAI KARATE യുടെ ചീഫ് കോഓർഡിനേറ്റർ പദവിയിൽ ഉള്ള ജാബിറിനെ സംബന്ധിച്ചടുത്തോളം പുതുതായി ലഭിച്ച റെഡ്&ബ്ലാക്ക് ബെൽറ്റ് ആയോധന കലാ രംഗത്ത് പുതിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചേക്കും. നാദാപുരം UMAI-ക്ക് ഇത് ഏറെ സന്തോഷം നൽകുന്ന വർത്തയാണെന്ന് ക്ലബ് ചെയർമാൻ അറിയിച്ചു.
ആയോധന കലകൾക്ക് പുറമെ IT മേഖലയിലും കഴിവു തെളിയിച്ച
ജാബിർ നിലവിൽ ഖത്തറിലെ ബ്രിട്ടീഷ് സ്കൂളിൽ IT എഞ്ചിനീയർ കൂടിയാണ്.നാദാപുരം ചെമ്പ്രംകണ്ടി കുഞ്ഞമ്മദ് ഹാജിയുടെയും താഴത്തിലത്ത് നഫീസയുടെയും മകനാണ് ജാബിർ.
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർഥനയോടെ
TEAM UMAI NADAPURAM
cm