Paramed Union'21 Calicut Medical College

Paramed Union'21 Calicut Medical College നിറമുള്ള ക്യാമ്പസിനായി..
കരുത്തുറ്റ നിലപാടുകൾക്കായ്..


PARAMED UNION'21

പാരാമെഡ് യൂണിയൻ''21 അതിന്റെ പരിസമാപ്തിയിലേക്കെത്തിയിരിക്കുകയാണ് .സാജു ഹാളിലെ നിറഞ്ഞ സദസ്സ് സാക്ഷിയാക്കി ഇന്ന് ഞങ്ങൾ ഔപചാ...
12/05/2022

പാരാമെഡ് യൂണിയൻ''21 അതിന്റെ പരിസമാപ്തിയിലേക്കെത്തിയിരിക്കുകയാണ് .സാജു ഹാളിലെ നിറഞ്ഞ സദസ്സ് സാക്ഷിയാക്കി ഇന്ന് ഞങ്ങൾ ഔപചാരികമായി പടിയിറങ്ങിയിരിക്കുകയാണ്.പാരാമെഡിന്റെ യശസ്സും പ്രൗഡിയും ഒരിക്കൽ കൂടി സി എം സിയിൽ ഉയർത്തിക്കൊണ്ട് മറ്റൊരു യൂണിയൻ കൂടെ കടന്നുപോയിരിക്കുകയാണ്.പാരാമെഡിന്റെ ഏറ്റവും വലിയ ബലം നമ്മുടെ ഐക്യമാണ്. ഓരോ യൂണിയനും വിജയം കാണുന്നതും അതുകൊണ്ടാണ്.ഞങ്ങളുടെ വിജയത്തിന്റെ യഥാർത്ഥ കാരണം നിങ്ങളോരോരുത്തരുടെയും പിന്തുണയാണ്.കോളേജ് യൂണിയൻ,ഡെന്റൽ കോളേജ് യൂണിയൻ,ഫർമസി കോളേജ് യൂണിയൻ പ്രതിനിധികൾ ഇന്ന് പാരാമെഡ് യൂണിയന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പാരാമെഡിന്റെ ഉയർച്ചയ്ക്ക് വേണ്ടി നാം ഓരോരുത്തരും കൈകോർക്കണം💪🏻

Once again thank you all for making this day memorable for all of us

*PARAMED UNION’21*

Friends ,Its time to say _Alvida_ …..For the past year we have been there with Paramedical students in every peaks and v...
12/05/2022

Friends ,

Its time to say _Alvida_ …..For the past year we have been there with Paramedical students in every peaks and valleys. We all put up the utmost exertion in every way and we hope you caught it up. Thank you everyone for supporting and lend us a hand in every journey. Finally time has come…

We have planned a official signing off at *Saju Hall tomorrow 3:30 pm*. We heartly welcome everyone for this final event of *ParamedUnion’21* and express your sincere feedbacks to us. Along with , there wil be annual report presentation and budget proposal.

Faithfully
*PARAMED UNION'21*
*GOVT MEDICAL COLLEGE, KOZHIKODE*

19/03/2022
പാരാമെഡിക്കൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സൂചിപ്പിച്ചു ബഹു ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അവറുകൾക്ക...
19/03/2022

പാരാമെഡിക്കൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സൂചിപ്പിച്ചു ബഹു ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അവറുകൾക്ക് യൂണിയൻ ഭാരവാഹികൾ നിവേദനം നൽകി

സൂചിപ്പിച്ച കാര്യങ്ങൾ

# ഇത്രയധികം പാരാമെഡിക്കൽ കോഴ്സുകളുള്ള കോഴിക്കോട് മെഡിക്കൽ കോളേജിൽ BSc MLT ഒഴികെ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒരു സ്ഥിരഅധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. Bsc MLT യിലും ആരോഗ്യ സർവകലാശാല മാനദണ്ഡ പ്രകാരമുള്ള തസ്തികകൾ ഇല്ല,നിലവിലുള്ള ഒരു പോസ്റ്റ്‌ രണ്ടു വർഷമായി നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയാണ്.ഒരു പെർമനെന്റ് പോസ്റ്റ്‌ പോലുമില്ലാതെയാണ് Bsc optometry കോഴ്സ് നടത്തിവരുന്നത്.ഇതേ ആവശ്യമുന്നയിച്ച് നിരവധി കത്തുകൾ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് അയച്ചിട്ടുണ്ട്.സ്ഥിരഅധ്യാപകർ ഇല്ലാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഉയർന്ന മാർക്കോട് കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പാരാമെഡിക്കൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സ് സംബന്ധമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ സ്ഥിരമായ അധ്യാപകർ ഇല്ലാത്തത് വളരെ പ്രയാസമുണ്ടാക്കുന്ന വിഷയമാണ്.രോഗികളും വൈദ്യവിദ്യാഭ്യാസത്തിന് എല്ലാവിധ മികച്ച സംവിധാനമുള്ള ഈ കോളേജിൽ ഞങ്ങളെ കൃത്യമായി ഗൈഡ് ചെയ്യാൻ ഞങ്ങൾ പഠിക്കുന്ന കോഴ്സിന്റെ തന്നെ ക്വാളിഫൈഡ് പ്രൊഫസമാറുണ്ടെങ്കിൽ പഠനത്തിന്റെ നിലവാരത്തിൽ തന്നെ വലിയ വ്യതിയാസമു ണ്ടാകും.അതുമൂലം സമൂഹത്തിന് മികച്ച പാരാമെഡിക്കൽ പ്രഫഷണനിസ്റ്റുകളെ സമ്മാനിക്കാനാകും.ആയതിനാൽ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തരമായി മുകളിൽ സൂചിപ്പിച്ച പാരാമെഡിക്കൽ കോഴ്സുകൾക്ക് ഹെൽത്ത് യൂണിവേഴ്സിറ്റി (KUHS) നിർദേശപ്രകാരമുള്ള ആവശ്യമായ സ്ഥിരഅധ്യാപക തസ്തികകൾ സൃഷ്ടിക്കുക

#അതുപോലെ പരാമെഡികൾ ഡിഗ്രി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിൽ സ്റ്റൈപെന്റ് ഇതുവരെ അനുവദിച്ചു നൽകിയിട്ടില്ല.പാരാമെഡിക്കൽ ഒഴികെ മറ്റെല്ലാ മെഡിക്കൽ അനുബന്ധ ഡിഗ്രി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിൽ സ്റ്റൈപെന്റ് നൽകുന്നുണ്ട്.എന്നാൽ പാരാമെഡിക്കൽ വിദ്യാർത്ഥികളെ മാത്രം ഒഴിവാക്കുന്നത് ഈ രംഗത്ത് സേവനം ചെയ്യുന്നവരോടുള്ള അവഗണനയാണ്. ആയതിനാൽ BSC OPTOMETRY, BCVT(BACHELOR OF CARDIOVASCULAR TECHNOLOGY),BSC PERFUSION TECHNOLOGY എന്നീ കോഴ്സുകളിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അർഹിച്ച സ്റ്റൈപെന്റ് അനുവദിക്കുക

#അതുപോലെ Bsc MLT ഒഴികെ മറ്റു ഒരു പാരാമെഡിക്കൽ കോഴ്സുകൾക്കും ഗവണ്മെന്റ് സ്ഥാപനത്തിൽ PG കോഴ്സുകളില്ല.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരി പഠന സാധ്യതകൾ ഇതുമൂലം മങ്ങുന്ന സാഹചര്യമാണുള്ളത്.ആയതിനാൽ ഇതിനെ കുറിച്ച് പഠനം നടത്തി ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ PG കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുക.

#പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം അഡ്മിനിസ്ട്രേറ്റീവ് സാങ്ക്ഷൻ ലഭിച്ചിട്ടും ഫണ്ട്‌ pwd അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും അനുമതി ലഭിക്കാത്തത് മൂലം തുടങ്ങാൻ സാധിക്കാതെ നിൽക്കുകയാണ്.അതിന്റെ നിർമ്മാണം പെട്ടന്ന് തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കുക

ഇത്രയും കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും വേണ്ട നടപെടികൾ കൈകൊള്ളുമെന്നും മന്ത്രി ഉറപ്പു നൽകി

Always with you
PARAMEDUNION'21

അഞ്ചോളം കോഴ്സുകളുള്ള പാരാമെഡിക്കൽ UG വിദ്യാർത്ഥികൾക്ക് ക്ലാസുകലെടുക്കാൻ മതിയായ ക്ലാസ് മുറികൾ ഇല്ലാത്ത സാഹചര്യത്തിൽ ലെക്ച...
30/01/2022

അഞ്ചോളം കോഴ്സുകളുള്ള പാരാമെഡിക്കൽ UG വിദ്യാർത്ഥികൾക്ക് ക്ലാസുകലെടുക്കാൻ മതിയായ ക്ലാസ് മുറികൾ ഇല്ലാത്ത സാഹചര്യത്തിൽ ലെക്ചർ തിയേറ്റർ കോംപ്ലക്സിൽ ഇതിനായി ഒരു ക്ലാസ് മുറി നമ്മുടെ വിദ്യാർത്ഥികൾക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ടു യൂണിയൻ പ്രിൻസിപ്പലിന് റിക്വസ്റ്റ് കൊടുക്കുകയും... അതിന്റെ ഫലമായി LTC യിൽ നിബന്ധനകളോടെ പഠനാവശ്യത്തിന് ഉപയോഗിക്കാൻ റൂം അനുവദിച്ചു നൽകുകയും ചെയ്തു

Always with you
PARAMED UNION'21

30/01/2022


PARAMED VOLUNTARY UNIT

Address

Paramed Union' 21, Campus Building, Medical College
Calicut
673008

Telephone

+918078251164

Website

Alerts

Be the first to know and let us send you an email when Paramed Union'21 Calicut Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category