15/08/2026
സ്വാതന്ത്ര്യത്തിന്റെ 80 വർഷങ്ങൾ — അഭിമാനത്തോടെ മുന്നോട്ട്! 🇮🇳
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പേ സ്ഥാപിതമായ, കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം അറിവിന്റെയും മൂല്യങ്ങളുടെയും വെളിച്ചം പകർന്നുനൽകിയ വിദ്യാഭ്യാസ സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ എലത്തൂരിലെ സി എം സി ഹൈസ്കൂൾ.
സ്വാതന്ത്ര്യസമരകാലത്ത് മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ കെ. കേളപ്പൻ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എലത്തൂരിലെ CMC ഹൈസ്കൂളിലും എത്തിയിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനം വിദ്യാലയത്തിന്റെയും പ്രദേശത്തിന്റെയും സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയമായൊരു ഓർമ്മയായി നിലനിൽക്കുന്നു.
🇮🇳 🇮🇳🇮🇳❤️❤️