03/02/2015
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അവസാനതീയതി ഫെബ്രുവരി 17.
1. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ 1), യോഗ്യത: സിവിൽ എൻജിനിയറിംഗിലോ ടെക്‌നോളജിയിലോ 60 ശതമാനം മാർക്കോടെ ബിരുദം.
2. അസിസ്റ്റന്റ് സയന്റിഫിക് ഓഫീസർ 1, യോഗ്യത: 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ ബി.എസ്.സി, എം.എസ്.സി
3. അസിസ്റ്റന്റ് ഓഫീസർ (ലൈബ്രറി 1), യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ലൈബ്രറി സയൻസിൽ പി.ജി ബിരുദം/ ഡിപ്‌ളോമ.
4. അസിസ്റ്റന്റ് ഓഫീസർ (കാറ്ററിംഗ് 1), യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോട്ടൽ/ കാറ്ററിംഗ് മാനേജ്‌മെന്റിലോ പി.ജി ബിരുദം/ ഡിപ്‌ളോമ. അല്ലെങ്കിൽ പ്ലസ്ടുവും ഹോട്ടൽ/ കാറ്ററിംഗ് മാനേജ്‌മെന്റിലോ 4 വർഷത്തെ ബി.ടെക്കും.
5. അസിസ്റ്റന്റ് ഓഫീസർ (എസ്റ്റേറ്റ് 1), യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, എൽഎൽ.ബി ബിരുദം.
6. അസിസ്റ്റന്റ് ഓഫീസർ (ഹോർട്ടികൾച്ചർ 1), യോഗ്യത: ഹോർട്ടികൾച്ചറിലോ അഗ്രികൾച്ചറിലോ ബി.എസ്സി, 60 ശതമാനം മാർക്കോടെ എം.എസ്സി.
7. അസിസ്റ്റന്റ് ഓഫീസർ (സേഫ്ടി 1), യോഗ്യത: ഏതെങ്കിലും എൻജിനിയറിംഗ്/ ടെക്‌നോളജി ശാഖയിൽ ബിരുദം, ഇൻഡസ്ട്രിയൽ സേഫ്ടിയിൽ ഒരു വർഷത്തെ ഡിപ്‌ളോമ, 2 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ പരിചയം.
8. റഷ്യൻ ലാംഗ്വേജ് ഇന്റർപ്രെറ്റ്‌നർ 2, യോഗ്യത: റഷ്യൻ ഭാഷയിൽ (ട്രാൻസ്ലേഷൻ ആന്റ് ഇന്റർപ്രെട്ടേഷൻ) മാസ്റ്റർ ബിരുദം.
9. അസിസ്റ്റന്റ് ഓഫീസർ (സെക്യുരിറ്റി1), യോഗ്യത: മദ്രാസ് ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് 10 മാസത്തെ പ്രീ കമ്മിഷൻ ട്രെയിനിംഗ് കോഴ്‌സ്, അല്ലെങ്കിൽ ഫോറൻസിക് സയൻസ് ആന്റ് ക്രിമിനോളജിയിൽ എം.എസ്.സി, അല്ലെങ്കിൽ ബിരുദത്തിന് ശേഷം സോഷ്യോളജി/ ഇക്കണോമിക്‌സ്/ സൈക്കോളജി/ പബ്‌ളിക് അഡ്മിനിസ്‌ട്രേഷൻ/ ക്രിമിനോളജി/ പൊളിറ്റിക്കൽ സയൻസ്/ ആന്ത്രപ്പോളജി/ മീഡിയ സ്റ്റഡീസിലോ എം.എ ബിരുദം. പ്രായം 35. ശമ്പളം 12,600 32,500 രൂപ.
തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ. അപേക്ഷാഫീസ് 500 രൂപ (എസ്സി, എസ്ടിക്കാർക്ക് ഫീസില്ല)
അപേക്ഷ ഡൗൺലോഡ് ചെയ്ത അപേക്ഷ തയ്യാറാക്കി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം The Manager-HR (TM), Hindustan Aeronautics Limited, Avionic Division, Balanagar, Hyderabad- 500042 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റ്: www.hal-india.com
ഫോൺ: 040 23776910.