SSF Koorachundu

SSF Koorachundu Welcome to the home of Sunni Student's Federation(SSF) Koorachundu Sector on Facebook

Official page of kerala state sunni students' federation koorachundu sector committee

പി എം ശ്രീ:  വിദ്യാർഥിത്വത്തെ രാഷ്ട്രീയ അജണ്ടകൾക്ക് വിട്ടുകൊടുക്കരുത്പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പി ...
24/10/2025

പി എം ശ്രീ: വിദ്യാർഥിത്വത്തെ രാഷ്ട്രീയ അജണ്ടകൾക്ക് വിട്ടുകൊടുക്കരുത്

പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്ന പി എം ശ്രീ പദ്ധതിയിൽ വിവിധ കോണുകളിലെ എതിർപ്പ് മറികടന്ന് കേരളം ഒപ്പ് വെച്ചിരിക്കുകയാണ്. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന കണക്കിൽ വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത്‌ ഈ പദ്ധതിക്ക് കീഴിൽ കൊണ്ടുവരുമ്പോൾ സംസ്ഥാനത്തെ ഏകദേശം 336 സ്കൂളുകൾ ഈ പദ്ധതിക്ക് കീഴിൽ വരും. ഒരു സ്കൂളിന് ഏകദേശം 1.13 കോടി രൂപ ചെലവഴിക്കാൻ ആകുന്ന ഈ പദ്ധതിയെ വിവിധ നിഗൂഢ അജണ്ടകൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനം ഇതുവരെ എതിർത്തുവന്നിരുന്നു.
ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിൻ്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയവും സിലബസും നടപ്പിലാക്കേണ്ടിവരും എന്നതാണ് പദ്ധതിയുടെ വലിയൊരു അജണ്ട. രാജ്യത്തിന്റെ ചരിത്രവും ദേശീയ മുന്നേറ്റങ്ങളും വിവിധ വക്രീകരണങ്ങൾക്കും വ്യാജ നിർമിതികൾക്കും വിധേയപ്പെട്ട് കൊണ്ടിരിക്കുകയും വിദ്യാർഥി തലമുറകൾക്ക് അത് സിലബസിലൂടെ പകർന്നുനൽകുകയും ചെയ്യുന്ന ഈ കാലത്ത് ഇത്തരം വിദ്യാഭ്യാസ അജണ്ടകളെ നാം കരുതിയിരിക്കേണ്ടതുണ്ട്. ഈ പദ്ധതിയുടെ ഭാഗമായ സ്കൂളുകളിൽ പി എം ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്ഥാപിക്കേണ്ടതുണ്ട്.
ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍ സി ആര്‍ ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്. കേരളത്തിന്റെ സമ്പത്തും മാനുഷിക വിഭവങ്ങളും കൊണ്ട് പടുത്തുയർത്തിയ സ്കൂളുകളിൽ ഭരണകൂട അജണ്ടയുടെ ഭാഗമായ രാഷ്ട്രീയ സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നത് ഒട്ടും നല്ല ലക്ഷണമല്ല. ആര്‍ എസ് എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക,
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും
തുടങ്ങിയവയാണ് ഈ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.
ഈ ആരോപണങ്ങൾ ഒട്ടും അവഗണിക്കാനാവുന്നതല്ല താനും. ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഈ ഘടന കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.
ദേശീയ വിദ്യാഭ്യാസ നയം ആര്‍ എസ് എസ് അജണ്ടയാണെന്നാണ് മുമ്പ് സംസ്ഥാന ഭരണകക്ഷി പാർട്ടികൾ നിലപാടെടുത്തിരുന്നത്. ഇപ്പോൾ എന്തുകൊണ്ടാണ് ആ നിലപാടിൽ നിന്ന് പിന്നാക്കം മാറിയത് എന്ന് പൊതു സമൂഹത്തോട് വിശദീകരിക്കേണ്ട ബാധ്യത ഇവർക്കുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവൽക്കരണവും ചരിത്ര അപനിർമിതികളും രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തും. ശക്തമായ ബദൽ വിദ്യാഭ്യാസ സംവിധാനത്തിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്തിന്റെ ദേശീയതക്കും മതേതര പാരമ്പര്യത്തിനും നേതൃത്വം വഹിച്ച ചരിത്ര വ്യക്തിത്വങ്ങളെ വെട്ടിമാറ്റി പുതിയ അവതാരങ്ങളെ പാഠപുസ്തകങ്ങളിൽ പ്രതിഷ്ഠിക്കുന്ന വിവിധ വാർത്തകൾ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം അജണ്ടകൾക്ക് തലവെച്ച് കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ശക്തിപകരുന്ന വിദ്യാർഥി തലമുറകളെ സൃഷ്ടിച്ചെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് മുൻതൂക്കവും ഊന്നലും കൊടുക്കുന്ന നിലപാടുകളാണ് സർക്കാരിൽ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത്.

ഹൃദയങ്ങളിൽ നബിദിനമാവട്ടെറബീഉൽ അവ്വൽ 12ഹിജ്റ 1447തിരുവസന്തം 1500
04/09/2025

ഹൃദയങ്ങളിൽ
നബിദിനമാവട്ടെ

റബീഉൽ അവ്വൽ 12
ഹിജ്റ 1447

തിരുവസന്തം 1500

സ്യൂഡോസെക്യുലറിസം വർഗീയതയേക്കാൾ അപകടം DYFI രാഷ്ട്രീയം പഠിക്കണം ©️SSF Kerala
30/08/2025

സ്യൂഡോസെക്യുലറിസം വർഗീയതയേക്കാൾ അപകടം

DYFI രാഷ്ട്രീയം പഠിക്കണം

©️SSF Kerala

30/06/2025
champions team koorachundനടുവണ്ണൂർ ഡിവിഷൻ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സെക്ടറിന് ട്രോഫി കൈമാറുന്നു.
30/06/2025

champions team koorachund

നടുവണ്ണൂർ ഡിവിഷൻ സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സെക്ടറിന് ട്രോഫി കൈമാറുന്നു.

എസ്.എസ്.എഫ് കൂരാച്ചുണ്ട് സെക്ടർ സാഹിത്യോത്സവ്;കണ്ണാടിപ്പാറ യൂണിറ്റ് ജേതാക്കൾകൂരാച്ചുണ്ട്:രണ്ട് ദിവസങ്ങളിലായി നടന്ന മുപ്പ...
22/06/2025

എസ്.എസ്.എഫ് കൂരാച്ചുണ്ട് സെക്ടർ സാഹിത്യോത്സവ്;
കണ്ണാടിപ്പാറ യൂണിറ്റ് ജേതാക്കൾ

കൂരാച്ചുണ്ട്:രണ്ട് ദിവസങ്ങളിലായി നടന്ന മുപ്പത്തിരണ്ടാമത് എഡിഷൻ കൂരാച്ചുണ്ട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
ആറ് യൂണിറ്റുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 302 പോയിൻ്റ് കരസ്ഥമാക്കി ആദിതേയരായ കണ്ണാടിപ്പാറ യൂണിറ്റ് ജേതാക്കളായി.
യഥാക്രമം കൂരാച്ചുണ്ട് വെസ്റ്റ്, കൂരാച്ചുണ്ട് ഈസ്റ്റ് യൂണിറ്റുകൾ രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇനിഇശലിൻ്റെ ഈരടിയും,തൂലികയിലെ ജീവനുകളുടെ വർണ്ണാഘോഷങ്ങളും..അതെമലയോരത്തെ കലാപെയ്ത്താരവം..മുപ്പത്തിരണ്ടാമത് എഡിഷൻ കൂരാച്ചുണ...
18/06/2025

ഇനി
ഇശലിൻ്റെ ഈരടിയും,
തൂലികയിലെ ജീവനുകളുടെ വർണ്ണാഘോഷങ്ങളും..

അതെ
മലയോരത്തെ കലാപെയ്ത്താരവം..

മുപ്പത്തിരണ്ടാമത് എഡിഷൻ കൂരാച്ചുണ്ട് സെക്ടർ സാഹിത്യോത്സവ്..

```SSF കൂരാച്ചുണ്ട് സെക്ടർ സാഹിത്യോത്സവ്```

🗓️ *JUNE 20/21 Friday Saturday*
📍 Kannadipara

*SSF KOORACHUND SECTOR*

Koorachund sector

#32 edition

പഞ്ചായത്ത് ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കുക: കേരള മുസ്‌ലിം ജമാഅത്ത്കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ നില നിൽക്ക...
06/02/2025

പഞ്ചായത്ത് ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കുക: കേരള മുസ്‌ലിം ജമാഅത്ത്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ നില നിൽക്കുന്ന ഭരണ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൂരാച്ചുണ്ട് സർക്കിൾ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന യുഡിഎഫ് ഭരണ സമിതി പ്രസിഡന്റ് സ്ഥാനം, മുൻ നിശ്ചയിച്ച പ്രകാരം ഘടക കക്ഷിയായ ലീഗിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി തർക്കത്തിലായിരുന്നു. ഒത്തു തീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ മുന്നണി മര്യാദ ലംഘിച്ചു എന്നു കാണിച്ച് യുഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ ചർച്ചകൾ പൂർത്തിയാവാതായതോടെ പഞ്ചായത്തിലെ ഭരണ പ്രവർത്തങ്ങൾ പ്രതിസന്തിയിലായിരിക്കുകയാണ്.അത്തിയോടി സി എം സുന്നി സെന്ററിൽ ചേർന്ന യോഗത്തിൽ സർക്കിൾ ഫിനാൻസ് സെക്രട്ടറി സി കെ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ബഷീർ മുസ്‌ലിയാർ പി കെ ഉദ്ഘാടനം ചെയ്തു. മൊയ്തു ടി എ സ്വാഗതവും അജ്മൽ സഖാഫി നന്ദിയും പറഞ്ഞു.ബഷീർ മദനി, അബ്ദുറഹ്മാൻ മുസ്‌ലിയാർ,മൊയ്തു ചാലിടം, മജീദ് പുള്ളുപറമ്പിൽ, അജ്നാസ് സഅദി, അബ്ദുൽ റഷീദ് അംജദി, അബ്ദുൽ അസീസ് സഖാഫി , അസീസ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.

SSF excellency examination 2025
05/02/2025

SSF excellency examination 2025

SSF കൂരാച്ചുണ്ട് സെക്ടർ പുതിയ നേതൃത്വം 2024 - 2025
06/12/2024

SSF കൂരാച്ചുണ്ട് സെക്ടർ പുതിയ നേതൃത്വം

2024 - 2025

SSF കൂരാച്ചുണ്ട് സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ 2024 Dec 5 | 06:00PM
03/12/2024

SSF കൂരാച്ചുണ്ട് സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ

2024 Dec 5 | 06:00PM

Address

CM Sunni Centre, Koorachundu
Calicut
673527

Alerts

Be the first to know and let us send you an email when SSF Koorachundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF Koorachundu:

Shortcuts

Share