Thekkeppuram Area Students' Circle

Thekkeppuram Area Students' Circle Official page of Thekkeppuram Area Students' Circle Thekkepuram is a quarter located inside the city of Kozhikode in the Indian state of Kerala.

Its approximate boundaries are the Arabian Sea on the West, the Kallai river on the South, Vellayil(a fishing village) on the North, and the Kozhikode town on the East. Thekkeppuram Area Students Circle(TASC)
is the community of students from Thekkeppuram studying in various colleges/schools in the State of Kerala and abroad, their parents, alumni, academia, proffessionals, policy makers associated with the educational field.

13/01/2024
ചെമ്പയില്‍ മമ്മതാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത്‌, പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍നിന്ന് ഭിന്ന...
02/03/2015

ചെമ്പയില്‍ മമ്മതാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായിപുഴയുടെ പരിസരത്ത്‌, പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍നിന്ന് ഭിന്നമായ രീതിയില്‍ നടത്തി വന്നിരുന്ന ഒരു മതപാഠശാലയുടെ വാര്‍ഷികാഘോഷത്തില്‍ പട്ടണത്തിലെ പ്രമുഖ മുസ്ലിംപ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴിഞ്ഞ തിരിച്ച് വരവേ, കാമാക്കന്റെകത്ത് കുഞ്ഞഹമ്മദ്‌കോയഹാജിയുടെയും, വലിയകത്ത്‌അലിബറാമിയുടെയും മനസ്സില്‍ ഈ പിന്നോക്കപ്രദേശത്ത് വിപുലമായ ഒരു മദ്രസ്സ ആരംഭിക്കേണ്ടതിനെക്കുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. മദ്രസത്തുല്‍ മുഹമ്മദിയ്യയുടെ പിറവിക്ക് പ്രചോദനം അതായിരുന്നു.
കുഞ്ഞഹമ്മദ്‌ ഹാജിയും ആലിബറാമിയും കൊയപ്പത്തൊടി മുഹമ്മദ്‌കുട്ടി ഹാജി അധികാരിയും ചേര്‍ന്ന് മദ്രസ്സ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനിക്കുകയും ഒരു ലക്ഷം രൂപ മൂലധനം മൂവരും ഇതിലേക്കായി വകയിരുയ്ത്തുകയും ചെയ്തു.

1918 ആഗസ്റ്റ്‌18ന് രജിസ്റ്റര്‍ചെയ്ത 'അന്സാറുല്‍ഇസ്ലാം ബി-തഅലീമുല്‍അനാം' എന്ന കമ്മിറ്റിയുടെ കീഴിലാണ് മദ്രസത്തുല്‍ മുഹമ്മദിയ്യ സ്കൂള്‍ആരംഭിച്ചത്‌. ഫ്രാന്‍സിസ്‌റോഡില്‍, കോഴിക്കോട്ടെ പഴക്കം ചെന്ന ഒരു തറവാടായ ഇടിയാനം വീടിനു തൊട്ടു പടിഞ്ഞാറ് ശാദുലി പള്ളിയുടെ മുന്‍വശത്തെ വെളിമ്പറമ്പാണ് മദ്രസ്സാ കെട്ടിടത്തിനുള്ള സ്ഥലമായി തെരഞ്ഞെടുത്തത്‌. ഇടിയങ്ങര ശൈഖിന്റെ പള്ളിയില്‍ ആണ്ടുതോറും നടക്കാറുള്ള നേര്‍ച്ചക്ക് വരുന്ന അപ്പവാണിഭാക്കാരുടെ സങ്കേതമായിരുന്നു ഈ പറമ്പ്‌.
ഒറ്റയില്‍ ഇമ്പിച്ചമ്മദാക്കയുടെ മേല്‍നോട്ടത്തില്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കുകയും 1918 ഒക്ടോബര്‍5ന് അന്നത്തെ മദ്രാസ്‌ഹൈക്കോടതി ജഡ്ജി സര്‍അബ്ദുറഹീം 'സ്വര്‍ണത്താക്കോല്‍' കൊണ്ട് തുറന്നു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ഒമ്പത്‌ വിദ്യാര്‍ഥികളും രണ്ടധ്യാപകരുമായിട്ട് ആരംഭിച്ച സ്കൂളില്‍പത്തു വര്ഷം പൂര്‍ത്തിയായപ്പോള്‍17 അധ്യാപകരും 430 വിദ്യാര്‍ഥികളുമായി.

മദ്രസയുടെ മൂലധനം ഒരു ലക്ഷം രൂപയും ഉല്‍ഘാടനദിവസം പിരിഞ്ഞു കിട്ടിയ മുപ്പതിനായിരം രൂപയും കൂടി മൊത്തം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയില്‍ നാല്‍പതിനായിരം രൂപ പ്രധാന കെട്ടിടത്തിനു ചെലവഴിക്കുകയും ബാക്കി തോണ്ണൂറായിരം രൂപക്ക്‌ പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളില്‍ സ്വത്ത്‌ വാങ്ങി സ്ഥിരം വരുമാനം കണ്ടെത്തി. സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തുന്നതിനും ഒരു ഹോസ്റ്റല്‍ പണിയുന്നതിനും ആവശ്യമായ സാമ്പത്തിക സഹായത്തിനു 1923ല്‍ഹൈദരാബാദ്‌ നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച ഒരു ലക്ഷം രൂപ കോഴിക്കോട്ടെ മുസ്ലിംകളുടെ ഭാഗപ്പോരില്‍ മദ്രസത്തുല്‍ മുഹമ്മദിയ്യക്ക് നഷ്ടപ്പെട്ടു.

സ്രാമ്പിക്കല്‍ മാളിയേക്കല്‍ മൊയ്തീന്‍കോയ, മേലെക്കാണ്ടി മൊയ്തു, മൊയ്തീന്‍വീട്ടില്‍ മമ്മദ്‌ഹാജി, കെ.പി.മൂസ ബറാമി തുടങ്ങിയവര്‍ മദ്രസയെ സാമ്പത്തികമായി സഹായിച്ച പ്രമുഖരാണ്. ഒരു മിഡില്‍ സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം 1947ല്‍പൂര്‍ണ ഹൈസ്കൂളായി. 1995ല്‍ വൊക്കേഷണല്‍ സ്കൂള്‍ ആയും 2000ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ആയും ഉയര്‍ന്ന. എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ല്‍ നിലവില്‍ 135ഓളം സ്റ്റാഫും 3000ല്‍അധികം വിദ്യാര്‍ഥികളുമുണ്ട്.

സ്കൂളിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് 1969ല്‍ എം.എം ജൂബിലി പ്രിപറേറ്ററി സ്കൂള്‍ എന്ന പ്രൈമറി വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിച്ചു. മലബാറിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായിരുന്ന മദ്രസത്തുല്‍ മുഹമ്മദിയ്യ ഏറനാട്‌ വള്ളുവനാട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നും മുക്കം, കാരശ്ശേരി തുടങ്ങിയ മലയോരപ്രദേശങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ ഇവിടെ വന്നു പഠിച്ചിരുന്നു. സമൂഹത്തിലെ ഒട്ടനവധി പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്. അത് പോലെ പ്രഗല്‍ഭരായ ഒട്ടേറെ അധ്യാപകരുടെ സേവനം കൊണ്ടും ഈ സ്ഥാപനം അനുഗ്രഹീതമായിരുന്നു. എ.കെ.ഗോപാലന്‍(എ.കെ.ജി.), പി.ആര്‍ നമ്പ്യാര്‍, എ.കെ ശേഖരപ്പിശാരടി, പാരോള്‍ ഹുസൈന്‍മൌലവി, സയ്യിദ്‌ അഹമദ്‌കോയ തങ്ങള്‍, കെ.രാഘവ്ജി, ടി.ആലിക്കോയ, എ.വി.ശേഷനാരായണഅയ്യര്‍, കെ.പി മുഹമ്മദ്‌കോയ, പി.അഹമദ്‌കോയ, കെ. അഹ്മെദ് കോയ, മധുരവനം.സി കൃഷ്ണകുറുപ്പ്‌, വക്കം അബ്ദുള്‍ഖാദര്‍, ബി.മുഹമ്മദ്‌, ഹസന്‍വാടിയില്‍, എം.സി.സി മൌലവി, പി.കെ.മൂസ മൌലവി തുടങ്ങിയവര്‍ ഇവിടെ സേവനമനുഷ്ടിച്ച്ഛവരില്‍ പ്രമുഖരാണ്.

കോയസ്സന്‍കോയ വീട്ടില്‍മാമുക്കോയ ഹാജി ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജര്‍. പി.കെ അബ്ദുല്‍അസീസ്‌പ്രസിഡന്റും കെ.വി കുഞ്ഞഹമ്മദ്‌കോയ സെക്രടറിയുമായ മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിലാണ് നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

മയക്കുമരുന്ന്, കഞ്ചാവ്, മയക്കുഗുളികകള്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരോ വില്പന നടത്തുന്നവരോ അതുമായി സഹകരിക്കുന...
24/02/2015

മയക്കുമരുന്ന്, കഞ്ചാവ്, മയക്കുഗുളികകള്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരോ വില്പന നടത്തുന്നവരോ അതുമായി സഹകരിക്കുന്നവരോ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ കണ്ടില്ലെന്നു നടിക്കാതെ ബന്ധപ്പെട്ടവരെ/നിയമപാലകരെ അറിയിക്കുക..

ഇത്തരം സാമൂഹികവിപത്തുകള്‍ തെക്കേപ്പുറത്ത് അനുവദിച്ചു കൂടാ..

1893 ജൂണ്‍18നു ചേര്‍ന്ന ഹിമായത്തുല്‍ഇസ്ലാം സഭയുടെ തീരുമാനപ്രകാരം സഭാപള്ളിയില്‍ഒരു മദ്രസ ആരംഭിക്കുകയും നടത്തിപ്പിനായി ‘ഇന...
23/02/2015

1893 ജൂണ്‍18നു ചേര്‍ന്ന ഹിമായത്തുല്‍ഇസ്ലാം സഭയുടെ തീരുമാനപ്രകാരം സഭാപള്ളിയില്‍ഒരു മദ്രസ ആരംഭിക്കുകയും നടത്തിപ്പിനായി ‘ഇന്തിശാറുല്‍ ഇസ്ലാം’ എന്ന പേരില്‍കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയുടെ കീഴില്‍വിപുലമായി 1912ല്‍ആരംഭിച്ചതാണ് ഹിമായത്തുല്‍ഇസ്ലാം സ്കൂള്‍. കേരളത്തില്‍ആദ്യം രൂപം കൊണ്ട മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമാണിത്. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭൌതികവിദ്യാഭ്യാസവും നല്‍കുക എന്നതായിരുന്നു ലക്‌ഷ്യം.
ഖാന്‍ബഹദൂര്‍പി.എം. മുത്തുക്കോയ തങ്ങള്‍, മാളിയേക്കല്‍കുഞ്ഞമ്മദാക്ക, മൂച്ചിന്റകത്ത്‌അസ്സന്‍കോയ ഹാജി, സി.എ. കുഞ്ഞിമൂസ തുടങ്ങിയ സ്ഥാപകാംഗങ്ങളോടൊപ്പം ചില പ്രമുഖവ്യാപാരികളും കൂടി വിഹിതമെടുത്താണ് മൂലധനം സ്വരുക്കൂട്ടിയത്. കൊപ്രബസാറിലും വലിയങ്ങാടിയിലും വില്‍പനക്ക്‌വരുന്ന കൊപ്ര, കുരുമുളക്, ചുക്ക് തുടങ്ങിയവയുടെ തൂക്കത്തില്‍നിന്ന്‍ഒരു പിടി ശേഖരിച്ച് ഒരു തുലാത്തിന്ന്‍ഒരു കാശ് എന്നാ തോതില്‍സംഭരിച്ചാണ് ആരംഭകാലത്ത് വിദ്യാലയ നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്‌.
സ്ഥാപകരിലൊരാളായ മാളിയേക്കല്‍ കുഞ്ഞമ്മദാക്കയാണ് തെക്കേതൊടി പറമ്പെന്നും കളരിക്കണ്ടി പറമ്പെന്നും പറയുന്ന സ്ഥലത്ത്‌നാലുമുറി പാണ്ടികശാല, സ്കൂള്‍ നടത്തിപ്പിനായി നല്‍കിയത്‌. 1923ല്‍ കൊളമ്പ് ഇമ്പിച്ചിഹാജി നല്‍കിയ പതിനായിരം രൂപ പ്രാരംഭഘട്ടത്തിലെ പറയത്തക്ക സംഭാവനയായിരുന്നു. കോര്‍ട്ട് റോഡില്‍ ഇപ്പോഴത്തെ കോടതികെട്ടിടങ്ങളുടെ മുന്‍വശത്ത് കാതിരിക്കോയഹാജി പള്ളിക്ക് സമീപം പഴയ മാളികകെട്ടിടത്തിലാണ് വിദ്യാലയത്തിന്റെ തുടക്കം. ‘ഹിമായത്തുല്‍ഇസ്ലാം ആംഗ്ലോ അറബിക് സ്കൂള്‍’ എന്നായിരുന്നു ആദ്യ പേര്. ഹിമായത്തുല്‍ഇസ്ലാം സഭയായിരുന്നു തുടക്കത്തില്‍വിദ്യാലയ ഭരണം നിയന്ത്രിച്ചിരുന്നത്.
12 കുട്ടികളുമായി ആരംഭിച്ച സ്കൂള്‍1919 ആയപ്പോഴേക്കും എട്ട് ക്ലാസുള്ള പൂര്‍ണ മിഡില്‍ സ്കൂളായി. മാനേജര്‍കെ.എം കാദിരിക്കോയ ഹാജിയുടെ പരിശ്രമത്തില്‍1922ല്‍ഒരു ഹൈസ്കൂളായി ഉയര്‍ത്തി. പക്ഷെ ഹൈസ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ 1930ല്‍ഹൈസ്കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു, വീണ്ടും മിഡില്‍സ്കൂളായി. 1947ല്‍ പട്ടുതെരുവില്‍ ഇന്ന്‍ കാണുന്ന സ്ഥലം വാങ്ങുകയും അറുപതിനായിരം രൂപ ചെലവില്‍ ഒരു സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു. 1961ല്‍ ഹൈസ്കൂള്‍ ആയും 1968ല്‍ എയ്ഡഡ് സ്കൂള്‍ആയും അംഗീകാരം ലഭിച്ചു. 2000ല്‍ സ്കൂള്‍ ഹയര്‍സെക്കണ്ടറി ആയി ഉയര്‍ന്നു. 2001ല്‍ യു.പി തലം മുതല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു.
മുച്ചിന്റകത്ത് അസ്സന്‍കോയഹാജിയായിരുന്നു ആദ്യമാനേജര്‍. കെ. എം. കാദിരിക്കോയ ഹാജി ഈ സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്ന കാലത്ത്‌സ്കൂളിന്റെ സുവര്‍ണകാലഘട്ടമായിരുന്നു. ‘കാദിരിക്കോയഹാജിയുടെ സ്കൂള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കില്സിങ്ങാന്റകത്ത് കുഞ്ഞഹമ്മദ്‌കോയ, കോട്ടപ്പറമ്പത്ത്മാളിയേക്കല്‍അബ്ദുറഹിമാന്‍ഹാജി, ഡെ.കലക്ടര്‍ഖാന്‍ബഹദൂര്‍, പി.എ അമ്മുസാഹിബ്‌, എസ്.എം.അബ്ദുല്‍ഖാദര്‍ഹാജി, എം.മൊയ്തീന്‍കുട്ടിഹാജി, കെ.കോയസ്സന്‍കോയഹാജി, സി.പി.എം കോയട്ടിഹാജി, സെയ്ത് അബ്ദുള്ള ബാഫഖി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ഈ സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തകരും സാമ്പത്തിക സഹായങ്ങള്‍ നല്‍കി വന്നവരുമാണ്.കൊയിലാണ്ടി മുതല്‍ പരപ്പനങ്ങാടി വരെയുള്ള പ്രദേശങ്ങളിലെയും ദ്വീപിലെയും മുസ്ലിംകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ താങ്ങും തണലുമായിരുന്നു ഒരു കാലത്ത്‌ ഈ വിദ്യാലയം.

നിലവില്‍ 1500ഓളം വിദ്യാര്‍ഥികളും 70ഓളം അധ്യാപകരുമുള്ള ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍ പി.കെ അഹമദ്‌ പ്രസിഡന്റും കെ. ഹസ്സന്‍ കോയ സെക്രട്ടറിയും സി.പി.കുഞ്ഞിമുഹമ്മദ്‌ ട്രെഷററുമായ മാനേജിംഗ് കമ്മിറ്റിക്ക് കീഴിലാണ് നടക്കുന്നത്. സംസ്ഥാനതലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ എന്‍.എസ്.എസ് യൂണിറ്റും, യുവജനോത്സവങ്ങളിലെ മികച്ച മാപ്പിള കലാ-പ്രകടനങ്ങളും സ്കൂളിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

(അവലംബം: കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം, പി.പി മമ്മത് കോയ പരപ്പില്‍)

ആധുനിക വിദ്യാഭ്യാസം നേടുന്നതിനുള്ള കോഴിക്കോട്ടെ മുസ്ലിംകളുടെ പുറപ്പാടിന് പിന്നില്‍ പഴയ ഒരു സംഭവമുണ്ട്.1909-ല്‍ മലബാര്‍ ക...
15/02/2015

ആധുനിക വിദ്യാഭ്യാസം നേടുന്നതിനുള്ള കോഴിക്കോട്ടെ മുസ്ലിംകളുടെ പുറപ്പാടിന് പിന്നില്‍ പഴയ ഒരു സംഭവമുണ്ട്.

1909-ല്‍ മലബാര്‍ കലക്ടര്‍ ഫ്രാന്‍സിസ്‌ കോഴിക്കോട് ഹജൂരാഫീസില്‍ ഭരണം നടത്തുന്ന കാലം.
ഫയലുകള്‍ പരിശോധിക്കുന്നതിനിടെ തന്റെ ക്ലര്‍കിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: "മാപ്പിളമാര്‍ക്ക്‌ ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലെങ്കില്‍ മലയാളത്തില്‍ എഴുതാന്‍ പറയൂ.. മലയാളം അറിയുന്ന ബ്രിട്ടീഷ്‌ കളക്ടര്‍മാരുണ്ട്."

പോര്‍ട്ടിലെ കയറ്റുമതി സംബന്ധിച്ച കോഴിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഹര്‍ജിയിലെ അപാകതയും അവ്യക്തതയും വായിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്‌. പ്രസ്തുത സ്ഥാപനത്തിന്റെ ഗുമസ്തന്‍, ഹര്‍ജികള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിക്കൊടുക്കുന്ന ആളെ കാര്യങ്ങള്‍ ധരിപ്പിച്ചാണ് അപേക്ഷ തയ്യാറാക്കിയത്‌. എന്നാല്‍ ഗുമസ്തന്‍ വിശദീകരിച്ചു നല്‍കുന്നതില്‍ വന്ന അപാകതകള്‍ ഹര്‍ജിയിലും സംഭവിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ ഹര്‍ജിയില്‍ വന്ന പോരായ്മകള്‍ ഇംഗ്ലീഷ് അറിയാത്ത ഗുമസ്തന് മനസ്സിലായതുമില്ല.പിന്നീട് കാര്യുഅങ്ങള്‍ നേരെയായിക്കിട്ടാന്‍ ഒരു വക്കീലിന്റെ സഹായത്തോടെ ആഴ്ചകളോളം ഹജൂര്‍ കച്ചേരിയില്‍ കയറിയിറങ്ങേണ്ടി വന്നു.

ഇംഗ്ലീഷ് അറിയാത്തതിലുള്ള തന്റെ മാനഹാനിയും കലക്ടറുടെ പരാമര്‍ശത്തില്‍ നിന്നുണ്ടായ ദുഖവും ലജ്ജയും ഗുമസ്തന്‍ തന്റെ മുതലാളിയെ ധരിപ്പിച്ചു. മേലില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പോംവഴിക്ക് വേണ്ടി ആലോചിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

ഹിമായത്തുല്‍ ഇസ്ലാം സഭയുടെ പ്രമുഖനായ ഭാരവാഹികളിലൊരാളായിരുന്ന മാളിയേക്കല്‍ കുഞ്ഞമ്മദാക്കയായിരുന്നു ആ വ്യാപാരി. സഭയുടെ ഒരു യോഗത്തില്‍ അദ്ദേഹം ഈ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് ആധുനിക വിദ്യാഭ്യാസം നേടാനുപകരിക്കുന്ന മുസ്ലിമ്കളുടെതായ ഒരു സ്ഥാപനം വേണമെന്ന ചിന്ത ഉയരുന്നത്. ' ഇന്തിശാരുല്‍ ഇസ്ലാം കമ്മിറ്റി'യുടെ കീഴിലുള്ള ആംഗ്ലോ-അറബിക് സ്കൂളിന്റെ (ഹിമായത്തുല്‍ ഇസ്ലാം സ്കൂള്‍) പിറവിയുടെ ചരിത്രപശ്ചാതലമങ്ങനെയായിരുന്നുവത്രേ.

(അവലംബം: കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം, പി.പി മമ്മത് കോയ പരപ്പില്‍)

Only a few hours left
11/02/2015

Only a few hours left

Thank you all who made Progressio'15 a great success. We hope you will continue your support in strengthening this edu-m...
27/01/2015

Thank you all who made Progressio'15 a great success. We hope you will continue your support in strengthening this edu-movement.

Regards
Thekkeppuram Area Students' Circle

Let's pledge to take our country to new heights.Happy Republic Day...!!!
26/01/2015

Let's pledge to take our country to new heights.

Happy Republic Day...!!!

PROGRESSIO'15Career Guidance and Motivation program for Xth class studentsToday(26/01/2015), 2.30pm at New Castle Audito...
25/01/2015

PROGRESSIO'15

Career Guidance and Motivation program for Xth class students

Today(26/01/2015), 2.30pm at New Castle Auditorium, Mananthalapalam, Calicut

Inauguration: Ameer Hassan(Australia), Academician

On the Spot Registration available

Grab this opportunity

For more details,Contact: 702 538 3191, 702 538 3183

Address

Calicut

Website

Alerts

Be the first to know and let us send you an email when Thekkeppuram Area Students' Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Thekkeppuram Area Students' Circle:

Shortcuts

Share

Category