01/05/2022
ജില്ലയിൽ സർക്കാർ എൻജിനീയറിങ് കോളേജ് അനുവദിക്കണം
: ടെക് ഫെഡ്
മലപ്പുറം: എം.എസ്.എഫ് ടെക്ഫെഡ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന ജില്ലാ നേതൃസംഗമത്തിന്റെ ഭാഗമായി എം.എസ്.എഫ് ടെക് ഫെഡ് മലപ്പുറം ജില്ലാ കമ്മിറ്റി ' വിന്റ്' നേതൃസംഗമത്തിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.
മലപ്പുറം ജില്ലയിൽ വളരെ അടിയന്തിരമായി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വേണമെന്ന ടെക്‌ഫെഡിന്റെ പ്രമേയം സംഗമത്തിൽ ചർച്ച ചെയ്ത് പാസ്സാക്കി.ജില്ലയിലെ സാങ്കേതിക വിദ്യാർത്ഥികളുടെ വളർച്ചയെ ഏറെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സാങ്കേതിക വിദ്യാർത്ഥികളുടെ ആവിശ്യത്തെ വളരെ ഗൗരവത്തിൽ കണ്ടു വേണ്ട ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ മലപ്പുറം ജില്ലാ എം. എസ്.എഫ് ടെക്‌ഫെഡ് ചെയർമാൻ മുനീർ എക്കാപറമ്പ് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യാതിഥിയായി.
ജില്ലാ എം. എസ്. എഫ് പ്രസിഡന്റ് കബീർ മുതുപറമ്പ്,സെക്രട്ടറി വി എ വഹാബ്, ട്രഷറർ പി എ ജവാദ്, സീനിയർ വൈസ് പ്രസിഡന്റ് ഹക്കീം തങ്ങൾ , സ്റ്റേറ്റ് എം. എസ്. എഫ് പ്രഫഷണൽ വിംഗ് കൺവീനർ ഫവാസ് പനയത്തിൽ,സ്റ്റേറ്റ് വിംഗ് കൺവീനർ ഷമീർ എടയൂർ,ടെക്‌ഫെഡ് സ്റ്റേറ്റ് ചെയർമാൻ ജലീൽ കാടാമ്പുഴ, ജില്ലാ പ്രഫഷണൽ വിംഗ് കൺവീനർ മബ്‌റൂക്ക് കോട്ടക്കൽ, എം. എസ്. എഫ് സംസ്ഥാന കമ്മിറ്റി അംഗം നസീഫ് ഷേർഫ്,ടെക്‌ഫെഡ് സ്റ്റേറ്റ് ഭാരവാഹികളായ എ വി നബീൽ, അസ്‌ലം, ഷാഫി മങ്കട, ജാഹ്ഫർ, ശാമില എന്നിവർ സംസാരിച്ചു. ടെക്‌ഫെഡ് ജില്ലാ ഭാരവാഹികളും മുഴുവൻ എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ കോളേജുകളിലേയും പ്രധിനിധികൾ പങ്കെടുത്തു.
msf kerala state
TechFed
msf Malappuram District Committee
PK Navas
Kabeer Muthuparamba
VA Vahab
PA Javad