30/08/2025
മിശ്രവിവാഹങ്ങൾക്ക് വേണ്ടി പാർട്ടി ഓഫീസ് തുറന്നു കൊടുക്കും എന്ന് പറഞ്ഞപ്പോൾ ധാരാളം ആളുകൾ പരിഹസിച്ചിരുന്നു. ആദ്യരാത്രിക്കും സൗകര്യം ഒരുക്കുമോ, എന്നാപ്പിന്നെ ഇതൊരു ഓയോ റൂം ആയി പ്രഖ്യാപിച്ചു കൂടെ? എന്നൊക്കെ ആയിരുന്നു വിമർശനങ്ങൾ. അത്തരക്കാർ ഇതുകൂടി അറിയുക 🥰❤️
എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അമൃതയും സഞ്ജയും സിപിഎം ഓഫീസിൽ വിവാഹിതരായി. വ്യത്യസ്ത ജാതിയിൽപ്പെട്ടതിനാൽ വരന്റെ ബന്ധുക്കൾ തടഞ്ഞ വിവാഹമാണ് പാർട്ടി ഓഫീസിൽ വെച്ച് നടന്നത്.
തിരുത്തുറൈപൂണ്ടിയിലെ അമൃതയും പുതുക്കോട്ട ജില്ലയിലെ സഞ്ജയ് കുമാറുമാണ് വിവാഹിതരായത്. ഒരേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇരുവരും എട്ടുവർഷമായി പ്രണയത്തിലായിരുന്നു. നാഗപട്ടണത്തെ മുരുകൻ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിച്ചിരുന്നുവെങ്കിലും വരന്റെ വീട്ടുകാരുടെ എതിർപ്പ് കാരണം അത് മുടങ്ങി. വിവാഹദിവസം വരനോ ബന്ധുക്കളോ ക്ഷേത്രത്തിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഞ്ജയിനെ ഒരു ബന്ധുവീട്ടിൽ തടങ്കലിലാക്കിയിരിക്കുകയാണെന്ന് കണ്ടെത്തി.
തുടർന്ന്, പോലീസിന്റെയും സിപിഎം പ്രവർത്തകരുടെയും സഹായത്തോടെ യുവാവിനെ മോചിപ്പിക്കുകയും തിരുത്തുറൈപൂണ്ടിയിലെ പാർട്ടി ഓഫീസിൽവെച്ച് വിവാഹം നടത്തുകയും ചെയ്തു. തമിഴ്നാട്ടിൽ മിശ്രവിവാഹങ്ങൾക്കും ജാതി-മത രഹിത വിവാഹങ്ങൾക്കും വേദിയും സംരക്ഷണവും നൽകാൻ പാർട്ടി ഓഫീസുകൾ തുറന്നുകൊടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിവാഹം നടന്നത്. 🥰❤️