Application Oriented Education tuition class

Application Oriented Education tuition class

Share

We teach students the real life applications of the concepts that we study in school.

Photos from Application Oriented Education tuition class's post 22/09/2023

എന്താണ് ആപ്ലിക്കേഷൻ ഓരിയേൺറ്റെഡ് എഡ്യുകേഷൻ (Application Oriented Education)?

നമ്മൾ എന്തിനാണ് പഠിക്കുന്നത്? സ്കൂളിൽ പഠിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ എവിടെ ഉപയോഗിക്കുന്നു? ഓരോ സബ്ജക്ടിലെ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ എവിടെ പ്രയോഗിക്കുന്നു എന്നറിയാതെ നമ്മൾ പലപ്പോഴും അന്ധമായി പഠിക്കുന്നു. ഫോർമുലകളും സിദ്ധാന്തങ്ങളും മനഃപാഠമാക്കി ഉത്തരക്കടലാസിലേക്ക് ശർദ്ധിക്കുകകയും പരീക്ഷ കഴിഞ്ഞാൽ അത് മറക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായി വിദ്യാഭ്യാസം ഇന്ന് മാറിയിരിക്കുന്നു. അതുകൊണ്ട് വളരെ കുറഞ്ഞ പ്രായോകിക അറിവോടെയാണ് നമ്മൾ സ്കൂളിൽ നിന്നും പുറത്തിറങ്ങുന്നത്. അത് നമ്മുടെ ഭാവിക്ക് പ്രയോജനപ്പെടില്ല. ഈ ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ, എവിടെ പ്രയോഗിക്കണമെന്നും ഏത് മേഖലയിലാണ് ഈ ആശയങ്ങൾ ഉപയോഗിക്കുന്നതെന്നും നാം അറിഞ്ഞിരിക്കണം. ഈ ആശയങ്ങളെ നമ്മുടെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പഠിക്കുകയും വേണം. അങ്ങനെ അത് നമ്മുടെ ജീവിതത്തിലുടനീളം പ്രയോഗിക്കാൻ കഴിയും. അതിനെ നമ്മൾ എന്നെന്നേക്കുമായി മറക്കാതിരിക്കുകയും ചെയ്യും. ആപ്ലിക്കേഷൻ ഓരിയേൺറ്റെഡ് എഡ്യുകേഷൻ (AOE) എന്നത് സ്കൂൾ പാഠങ്ങളുടെ പ്രായോകിക തലം പഠിപ്പിക്കുന്ന ഒരു ട്യൂഷൻ ക്ലാസ് ആണ്.

യഥാർത്ഥത്തിൽ എന്താണ് റിയൽ ലൈഫ് ആപ്ലിക്കേഷൻ (Real life application) ? റിയൽ ലൈഫ് അപ്ലിക്കേഷനുകളുടെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
റിയൽ ലൈഫ് ആപ്ലിക്കേഷൻകളുടെ ചില ഉദാഹരണങ്ങൾ ഇവയാണ്:

ഗണിതശാസ്ത്രം
1) അൽജിബ്ര (Algebra) :
ഗണിതശാസ്ത്രജ്ഞനായ അൽ-ഖ്വാരിസ്മി തന്റെ കാലഘട്ടത്തിലെ അനന്തരാവകാശ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് അൽജിബ്ര കണ്ടുപിടിച്ചത്. അനന്തരാവകാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കണക്കുകൂട്ടലുകൾ ലളിതമാക്കാൻ ഉപയോഗിക്കുന്ന ഒരു വിദ്യയാണ് അത്. അൽ-ഖ്വാരിസ്മി പിന്നീട് തന്റെ കണ്ടെത്തലുകൾ സമാഹരിച്ച് “അൽ-കിതാബ് അൽ-മുഖ്തസർ ഫി ഹിസാബ് അൽ-ജബ്ർ വൽ-മുഖബാല” എന്ന പേരിൽ ഒരു പുസ്തകം എഴുതി. ഈ പുസ്തകത്തിന്റെ തലക്കെട്ടിൽ നിന്നാണ് “ആൾജിബ്ര” എന്ന പദം ഉരുത്തിരിഞ്ഞത്. അതിനാൽ, അനന്തരാവകാശ കണക്കുകൂട്ടലുകൾ എങ്ങനെ പരിഹരിക്കാമെന്ന അദ്ദേഹത്തിന്റെ രീതി പഠിക്കുന്നതിലൂടെ, നമ്മുടെ ജീവിതത്തിലും അനന്തരാവകാശ കണക്കുകൂട്ടലുകൾ പരിഹരിക്കാനാകും.

2) (a+b)² ഫോർമുല (formula) :
(a+b)² എന്ന ഫോർമുല ഉപയോഗിച്ച് 100, 1000 എന്നിവയ്‌ക്ക് അടുത്തുള്ള സംഖ്യകളുടെ സ്കോയർ(square) മനസ്സിൽ കണക്കുകൂട്ടുന്നതിനെ ലളിതമാക്കാം. ഇത് കൂടുതൽ വ്യക്തമായിട്ട് മനസിലാക്കാൻ, ചുവടെയുള്ള ഞങ്ങളുടെ വീഡിയോ കാണുക:
https://www.youtube.com/watch?v=MbtrJvlnRRE&t=7s

3) സിമ്മെട്രി (Symmetry):
കെമിസ്ട്രി, ഫിസിക്‌സ്, ആർക്കിടെക്‌ചർ, സോഫ്‌റ്റ്‌വെയറുകൾ തുടങ്ങിയ വിവിധ മേഖലകളിലും കാറുകൾ പോലെയുള്ള 3D ഒബ്‌ജക്‌റ്റുകൾ(object) രൂപകൽപ്പന ചെയ്യുന്നതിലും സിമ്മെട്രി പ്രയോഗിക്കുന്നു. 2D, 3D ഒബ്‌ജക്‌റ്റുകൾ രൂപകൽപ്പന ചെയ്യുന്നതിനായി CAD സോഫ്‌റ്റ്‌വെയറിലെ മിറർ ഫീച്ചർ (mirror feature) അതിന്റെ ഒരു മികച്ച ഉദാഹരണമാണ്.

4) വെൻ ഡയഗ്രം (Venn Diagram):
വെൻ ഡയഗ്രം എന്നത് ഗണിതശാസ്ത്രം, സ്ഥിതിവിവരണശാസ്ത്രം , സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു ഗ്രാഫിക്കൽ പ്രാതിനിധ്യമാണ്. തത്ത്വചിന്തയിലെ വെൻ ഡയഗ്രാമിന്റെ ഒരു പൊതു പ്രയോഗം ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം കണ്ടെത്താൻ ഉപയോഗിക്കുന്ന ഇക്കിഗൈ (Ikigai) സിദ്ധാന്തത്തിന്റെ വർണ്ണിക്കൽ ആണ് .

5) ഇൻടിജര് മൾടിപ്പലികെഷെൻ (Integer Multiplication):
2 ദിശകളും 2 ചലനങ്ങളും ഉൾപ്പെടുന്ന സന്ദർഭങ്ങളിൽ ഇൻടിജര് മൾടിപ്പലികെഷെൻ ഉപയോഗിക്കുന്നു. ഇത് കൂടുതൽ വ്യക്തമായിട്ട് മനസിലാക്കാൻ, ചുവടെയുള്ള ഞങ്ങളുടെ വീഡിയോ കാണുക:
https://www.youtube.com/watch?v=b32JSWW3Lb4

ചരിത്രം
ചരിത്രം നമ്മെ ഭൂതകാലത്തിൽ നിന്ന് നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നു. ആ പാഠങ്ങളിൽ നിന്ന് പഠിക്കുകയും നിലവിലെ ലോകത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് ചരിത്രത്തിന്റെ ഏറ്റവും മികച്ച ഉപയോഗമായി കണക്കാക്കാം. ചരിത്രത്തിന്റെ ചില പ്രായോഗിക ഉപയോഗങ്ങൾ ഇവയാണ്:

1) അടിച്ചമർത്തുന്ന ആക്രമണകാരികളെ തുരത്താൻ:
അടിച്ചമർത്തുന്ന കൊളോണിയൽ(colonial) ശക്തികളെ മുൻകാലങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യാമെന്നും തുരത്താമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, ബ്രിട്ടീഷുകാർ ഇന്ത്യ ആക്രമിച്ചപ്പോൾ, കൊളോണിയൽ ഉൽപ്പന്നങ്ങളും സേവനങ്ങളും സ്ഥാപനങ്ങളും ബഹിഷ്‌കരിച്ചുകൊണ്ട് അവരുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ നിരവധി തന്ത്രങ്ങൾ പ്രയോഗിച്ചു, എന്നിട്ടു അവരെ തുരത്തുകയും ചെയ്തു . വർത്തമാനത്തിലോ ഭാവിയിലോ അത്തരമൊരു പ്രശ്നം ഉയർന്നുവന്നാൽ സമാനമായ തന്ത്രങ്ങൾ നടപ്പിലാക്കാൻ കഴിയും.

2) പകർച്ചവ്യാധികളെ എങ്ങനെ കൈകാര്യം ചെയ്യാം:
മുൻകാലങ്ങളിൽ പ്ലേഗ്(plague) പോലുള്ള പകർച്ച രോഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്തുവെന്നും അതിനെ നിയന്ത്രണത്തിലാക്കാൻ നടപ്പിലാക്കിയ വിവിധ തന്ത്രങ്ങളിൽനിന്നും പാഠങ്ങൾ നമുക്കു ലഭിക്കും. ആ പാഠങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇന്നു പകരച്ചവ്യാതി വന്നാൽ എങ്ങനെ അതിനെ നിയന്ത്രിക്കാം എന്നു നമൂക്ക് സൂചനങ്ങൾ ലഭിക്കും.

3) പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുക:
മുൻകാലങ്ങളിൽ വെള്ളപ്പൊക്കവും മറ്റ് പ്രകൃതിക്ഷോഭങ്ങളും കാരണം പല നാഗരികതകളും നശിച്ചുപോയിട്ടുണ്ട്. അവ സംഭവിക്കുന്നതിന് പിന്നിലെ ചില കാരണങ്ങൾ മനുഷ്യൻ ചെയ്ത തെറ്റുകളായിരിക്കാം. ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠങ്ങൾ നമുക്കു അവയിൽ നിന്നും ലഭിക്കുന്നു.

4) അനീതിയും അക്രമമും എങ്ങനെ കൈകാര്യം ചെയ്യാം :
മുൻകാലങ്ങളിൽ, അടിച്ചമർത്തപ്പെട്ട ഒരു വിഭാഗം ജനതക്കു അനീതിയും മനുഷ്യാവകാശ ലംഘനവും നേരിട്ടപ്പോൾ, അവർ പ്രതിഷേധിക്കുകയും നീതിക്കുവേണ്ടി പോരാടുകയും വിജയിക്കുകയും ചെയ്തു. ഈ വിപ്ലവങ്ങളിൽ നിന്ന് എങ്ങനെയാണ് ആളുകൾ സ്വയം നീതി നടപ്പാക്കി സമാധാനം സ്ഥാപിച്ചത് എന്നു നമ്മൾ പഠിക്കുന്നു. ആ പാഠങ്ങൾ കൊണ്ട് ഇപ്പോൾ അനീതി സംഭവിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്നു നമ്മൾ മനസ്സിലാക്കുന്നു.

5) കണ്ടുപിടുത്തങ്ങളുടെ ചരിത്രങ്ങൾ:
ഈ ലോകത്തിലെ എല്ലാ കണ്ടുപിടുത്തങ്ങൾക്കും, അത് ഒരു വസ്തുവാകട്ടെ അല്ലെങ്കിൽ ഒരു സിദ്ധാന്തമാകട്ടെ അല്ലെങ്കിൽ ഒരു ഫോർമുലയാകട്ടെ, അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. ഒരു കണ്ടുപിടുത്തത്തിന്റെ ചരിത്രപരമായ കണ്ടെത്തൽ, പശ്ചാത്തലം, വികസനം എന്നിവ പഠിക്കുന്നത് അത് കൂടുതൽ എളുപ്പത്തിലും ഫലപ്രദമായും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. ഭാവിയിൽ അതിന്റെ കൂടുതൽ വികസനത്തിനും പുരോഗതിക്കും ഇത് നമുക്ക് സാധ്യത നൽകുന്നു. ഉദാഹരണത്തിന്, മിന്നലിനെ അനുകരിച്ചാണ് വൈദ്യുതി കണ്ടുപിടിച്ചത്. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ടോർപ്പിഡോ(torpedo) മീനിനെ അനുകരിച്ച് എങ്ങനെ വൈദ്യുതി സംഭരിക്കാമെന്ന് നമ്മൾ പഠിച്ചു, തുടർന്ന് അതിനെ വികസിപ്പിച്ച് ബാറ്ററി കണ്ടുപിടിച്ചു. നമ്മൾ പിന്നീട് ബാറ്ററിയെ മെച്ചപ്പെടുത്തി, ഇലക്ട്രിക്, ഇലക്ട്രോണിക് മെഷീനുകളും ഉപകരണങ്ങളും വികസിപ്പിക്കാൻ തുടങ്ങി. വൈദ്യുതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഈ അറിവ് അത് കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

ഭൂമിശാസ്‌ത്രം
കാലാവസ്ഥ:
ഭൂമിശാസ്ത്രത്തിൽ, വിവിധ സ്ഥലങ്ങളിലെ കാലാവസ്ഥയെക്കുറിച്ച് നമ്മൾ പഠിക്കുന്നു. ഒരു പ്രദേശത്തെ കാലാവസ്ഥ അറിഞ്ഞാലെ അവിടെ എങ്ങനെ വീടുണ്ടാകാം എന്നു പടിക്കാൻ പറ്റുകയുള്ളൂ. ഉദാഹരണത്തിന്, രാജസ്ഥാൻ പോലുള്ള വളരെ ചൂടുള്ള പ്രദേശങ്ങളിൽ, ഉയർന്ന ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കട്ടിയുള്ള മതിലുകൾ കൊണ്ട് വീടുകൾ നിർമ്മിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ, വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ഉയർന്ന തറകളിലാണ് വീടുകൾ നിർമ്മിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാര്യങ്ങളുടെ പ്രായോകിക തലം അറിയുന്നത് പഠനത്തെ കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പവുമാക്കുന്നു. പഠനത്തിൽ താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂളിൽ പഠിക്കുന്ന സിദ്ധാന്തങ്ങൾ എവിടെ ഉപയോഗിക്കുന്നു എന്നറിഞാൽ അവർക്ക് പഠനത്തിൽ കൂടുതൽ താൽപ്പര്യമുണ്ടാകും. അതിനാൽ കൂടുതൽ മാർക്ക് നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

വ്യത്യസ്ത ആശയങ്ങളുടെ കൂടുതൽ രസകരമായ റിയൽ ലൈഫ് ആപ്ലിക്കേഷനുകൾ(Real life applications) ലഭിക്കുന്നതിന് ചുവടെയുള്ള ഞങ്ങളുടെ യൂട്യൂബ് ചാനൽ പരിശോധിക്കുക:
https://www.youtube.com/

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത ഞങ്ങളുടെ വെബ്സൈറ്റ്(website) പരിശോധിക്കുക:
https://aoetuition.wordpress.com

Photos from Application Oriented Education tuition class's post 19/09/2023

WHAT IS APPLICATION ORIENTED EDUCATION (AOE)?
Why do we study and where do we apply the concepts that we study at school in real life? We often blindly study the theories that we learn in every subject not knowing where we apply them in real life. Education today has turned out to be a cycle of memorizing formulas and theories, dumping it on answer sheets and then forgetting it after exams. The next year, the process repeats with a new set of formulas and theories. And we finish our school education with very less appliable knowledge. That will be of no use for our future. We should know how and where to apply these concepts in our real life and in what field the concepts are used. We should also connect these concepts with our real life experiences and then study, so that we may apply it through out our life and thus not forget it forever. Application Oriented Education (AOE) is a tuition class, where we teach students various concepts along with real life applications.

WHAT EXACTLY IS REAL LIFE APPLICATION AND WHAT ARE THE EXAMPLES OF REAL LIFE APPLICATION?
Here are some examples of the real life applications of some concepts that we study in school:
MATHEMATICS
1) ALGEBRA:
Algebra is invented by the mathematician Al-Khwarizmi to solve the problems of inheritance during his time. It was a technique used to simplify the calculations of inheritance related problems. Al-Khwarizmi later on compiled his findings into a book titled “Al-Kitab al-mukhtasar fi hisab al-jabr wa’l-muqabala”. It is from the title of this book that the term “Algebra” was derived. So, by studying his application of how to solve inheritance calculations, we can solve the inheritance calculations in our life as well.

2) (a+b)² FORMULA:
(a+b)² formula can be used to simplify the calculations for obtaining the square of numbers close to 100 and 1000 in mind. To understand it better, watch our youtube video by clicking on the link below:
https://www.youtube.com/watch?v=MbtrJvlnRRE&t=5s

3) SYMMETRY:
Symmetry is applied in various field like chemistry, physics, architecture, softwares and in designing 3D objects like cars etc. A good example is its usage in mirror feature in CAD software to design 2D and 3D objects.

4) VENN DIAGRAM:
Venn diagram is a graphical representation used in various fields like mathematics, statistics, economics etc. One common application of Venn diagram in philosophy is the representation of Ikigai theory used to find a person’s life purpose.

5) INTEGER MULTIPLICATION:
Integer multiplication is used in real life cases where 2 directions and 2 motions are involved. To understand it better, watch our youtube video by clicking on the link below:
https://www.youtube.com/watch?v=b32JSWW3Lb4&t=137s

HISTORY
History teaches us several lessons from the past. Learning from those lessons and putting it into use in various social, political and economic issues in the current world can be considered the best applications of history. Some of the applications of history are:

1) TO DRIVE AWAY OPPRESSIVE INVADERS:
History teaches us how to deal with and drive away oppressive colonial forces the way they were dealt in the past. For eg, when Britishers invaded india, freedom fighters used several strategies for crashing their economy like boycotting colonial products, services and institutions and ultimately drove them away. Similar strategies can be implemented if such an issue arises in the present or future.

2) HOW TO DEAL WITH PANDEMICS:
Another example for application of history is how to deal with pandemics and contagious diseases. Lessons can be obtained from how diseases like Plague was dealt in the past and various strategies implemented to bring it to control.

3) DEALING WITH NATURAL CALAMITIES:
In the past, many civilizations declined due to flood and other natural calamities. Certain causes behind their occurrence may be man made mistakes. We learn lessons from those mistakes to not repeat the same.

4) HOW TO DEAL WITH AND SOLVE INJUSTICE:
In the happenings of past, when injustice and violation of human rights occured upon a certain group of oppressed, they protested, fought for justice and succeeded. We learn from these revolutions, how people brought themselves justice and established peace.

5) HISTORIES OF INVENTION:
Every invention in this world, be it an object or a theory or a formula, has a history behind it. Studying the historical discovery, background and development of an invention helps us understand it more easily and effectively. This provides us scope for further development of it in the future. For example, electricity was invented by imitating lightning. Then after a while, we learned how to store electricity by imitating torpedo fish and then developed battery. We then improved upon the battery and started developing electric and electronic machines and equipments. This knowledge of history of electricity helps us to understand it more easily.

GEOGRAPHY
CLIMATE:
In geography, we learn about the climate of different places. An application of this is that, we can build houses according to climate of a place. For example, in very hot regions like Rajasthan, houses are built with thick walls to get insulation from high heat. In flood prone areas, the houses are build on elevated platforms to prevent water from entering the homes.

knowing the application of concepts makes learning more interesting and easier to understand. Students who do not have any interest in studies will develop interest in studies if they get to know the real life applications of concepts. Thus it helps students to score more marks.
Do check out our youtube channel by clicking on the below link to get more interesting real life applications of various concepts:
https://www.youtube.com/

For more information, please visit our website:
https://aoetuition.wordpress.com

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Website

http://aoetuition.wordpress.com/

Address


Civil Station Post
Calicut
673020