16/12/2025
https://youtu.be/yG2dxrtg3D0?si=-ZWcAXGDUfDrZAZA
കാരപ്പറമ്പ്:
ജിഎച്ച്എസ്എസ്
കാരപ്പറമ്പിൽ ഗോത്രവർഗ മേഖലയിലെ കുട്ടികൾക്കായുള്ള പ്രത്യേക പഠന പരി പോഷണ പദ്ധതിയായ സ്വം ന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എംഎൽഎ ശ്രീ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.കുട്ടികളുടെ സമഗ്ര ഉന്നമനത്തിനായിഎല്ലാവരും കൂടെയുണ്ടെന്നും, കഴിവുകൾ വിനിയോഗി ക്കണമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഗോത്ര വർഗ വിദ്യാർഥികളുടെ രക്ഷിതാക്കളും സന്നിഹിതരായിരിന്നു. വിദഗ്ധ ക്ലാസുകൾ സഹവാസ ക്യാമ്പുകൾ ശില്പശാലകൾ നൈപുണ്യ വികാസം എന്നിവയിലൂടെ വിദ്യാർഥികളുടെ നേതൃത്വശേഷി, മാനസികവും ഭൗതികവുമായ വികാസം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത് പ്രിസം സ്കൂളുകളിൽ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ ജിഎച്ച്എസ്എസ് കാരപ്പറമ്പ് സ്കൂളിലെ ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ സാമൂഹിക പിന്നോക്കാവസ്ഥയിൽ നിന്ന് ഉയർത്തിക്കൊണ്ടു വരാൻ ആണ് പദ്ധതി ലക്ഷ്യമിടുന്നത്.പി ടി എ പ്രസിഡന്റ് ശ്രീ ജറീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മനോജ് കെ പി സ്വാഗതഭാഷണം നടത്തി സ്കൂൾ എച്ച് എം ശ്രീമതി ദീപാഞ്ജലി മണക്കടവത്ത് പ്രോജക്ട് അവതരിപ്പിച്ചു. കോഴിക്കോട് ട്രൈബൽ ഓഫീസർ ശ്രീമതി സിന്ധു,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ, എ സ്, എ സ് ജി പ്രതിനിധിയായ ശ്രീ നജീബ് മാളിയേക്കൽ പൂർവ വിദ്യാർത്ഥി പ്രതിനിധി കിഷോർ എന്നിവർ ആശംസകൾ അറിയിച്ചു സ്കൂൾ എസ് ആർ ജി കൺവീനർ ശ്രീമതി സ്മിത നന്ദി പറഞ്ഞു.