17/10/2021
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ഏറ്റവും വലിയ അടയാളമാണ് താജ് മഹൽ. ലോകത്ഭുതങ്ങളിൽ ഒന്നായ ഈ അതിശയ നിർമിതിയെ കുറിച്ചിലുള്ള ചില അപൂർവ സവിശേഷതകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
1. ഒരു ദിവസത്തെ വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ നിറങ്ങളിൽ താജ്മഹലിനെ കാണാൻ സാധിക്കുന്നു. സൂര്യ പ്രകാശത്തിന്റെയും കാലാവസ്ഥയുടെയും വ്യതിയാനങ്ങളാണ് ഇതിന് സഹായിക്കുന്നത്.
പൊതുവെ രാവിലെ ഇളം പിങ്ക് നിറത്തിലും, ഉച്ചക്ക് തിളക്കമാർന്ന വെള്ള നിറത്തിലും, സന്ധ്യ സമയങ്ങളിൽ വെങ്കല നിറത്തിലും, രാത്രി കാലങ്ങളിൽ ഇളം നീലയിലും താജ്മഹൽ കാണപ്പെടുന്നു.
2. താജ് മഹലിന്റെ നാല് വശങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്ഥൂപങ്ങൾ പ്രത്യക്ഷത്തിൽ നോക്കുമ്പോൾ നേരെയാണെങ്കിൽ ചെറിയ തോതിലുള്ള ചരിവ് ഉണ്ട്.
ഭൂമികുലുക്കങ്ങൾ പോലുള്ള പ്രകൃതി ദുരന്തങ്ങളോ, മാറ്റ് ആക്രമണങ്ങളോ ഉണ്ടായാൽ ഈ സ്ഥൂപങ്ങൾ കേന്ദ്രത്തിലുള്ള പ്രധാന ഗോപുരത്തിന് മുകളിലേക്ക് വീഴാതിരിക്കാൻ ആണ് എതിർ ദിശയിലേക്ക് ചരിച്ച് നിർമ്മിച്ചിരിക്കുന്നത്.
3. താജ് മഹൽ നിർമിച്ച ഷാജഹാൻ ചക്രവർത്തി മരണാനന്തരം അദ്ദേഹത്തെ സംസ്ക്കരിക്കാൻ വേണ്ടി ഒരു കറുത്ത താജ്മഹൽ കൂടി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ അത് പൂർത്തീകരിക്കും മുൻപേ ഷാജഹാന്റെ മകനായ ഔറംഗസീബ് അധികാരം പിടിച്ചെടുക്കുകയും, പിതാവിന്റെ ഇത്തരം ദൂർത്തിൽ അസഹിഷ്ണനായതിനാൽ അദ്ദേഹം ഈ പദ്ധതി നിർത്തിവക്കുകയും ചെയ്തു.
പക്ഷെ ഇത് വെറും തെറ്റായ വാദമാണെന്നും, തജ്‌മഹലിനു അഭിമുഖമായി മറ്റൊന്ന് നിർമ്മിക്കാൻ ഷാജഹാൻ ശ്രമിച്ചിട്ടില്ല എന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
-Abu Alfainid