മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, 3D പ്രിന്റിങ്, വിർച്യുൽ റിയാലിറ്റി, കോഡിങ് തുടങ്ങിയ നൂതനമേഖലകളെ പരിചയപ്പെടുത്തുകയും ഈ മേഖലകളിൽ നൈപുണ്യമാർജ്ജിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയാണ് 100K മലപ്പുറം കോഡേഴ്സ്.
വിദ്യാർത്ഥികളുടെ കരിയർ ചിന്തകളിലും ലോകവീക്ഷണത്തിലും കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോന്ന 12 പ്രധാന ആശയങ്ങളാണ് പന്ത്രണ്ട് വാരങ്ങളിലായി പദ്ധതിയിൽ അംഗമാവുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. പൂർണ്ണമായും ഓൺലൈനിലൂടെ പഠനപ്രവർത്തനങ്ങൾ നടക്കുന്ന പദ്ധതിക്ക് വേണ്ട സാങ്കേതികസഹായം നൽകുന്നത് നവസാങ്കേതികവിദ്യകളുടെ പഠനം പ്രോത്സാഹിപ്പിക്കുന്ന Edapt learning app ആണ്.