15/03/2021
*اَلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللَّهِ*
*പ്രിയമുള്ളവരേ അൽ ഫുർഖാൻ ഓൺലൈൻ ഖുർആൻ അക്കാദമി വർഷങ്ങളായി പ്രവർത്തിക്കുന്ന ഓൺലൈൻ അക്കാദമി ആണ് , നിലവിൽ കോഴിക്കോട് ആണ് കേന്ദ്ര സ്ഥാപനം , ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികൾക്ക് ദീനീ വിദ്യാഭ്യാസം ലക്ഷ്യമിട്ട് ആണ് സ്ഥാപനം ആരംഭിച്ചിരുന്നത് എങ്കിലും ഇപ്പോൾ മലയാളികൾ അല്ലാത്ത വിദ്യാർത്ഥികളും അക്കാദമിയിൽ പഠിക്കുന്നുണ്ട് , പുറം നാടുകളിൽ ജോലി തേടിയ പ്രവാസികൾക്ക് ദീനീ വിജ്ഞാനം നേടാൻ പല നാടുകളിലും സംവിധാനങ്ങൾ കുറവാണ് , പ്രത്യേകിച്ചും യൂറോപ്പ്യൻ നാടുകളിൽ , അറബ് നാടുകളിൽ മിക്ക ഇടങ്ങളിലും സൗകര്യങ്ങൾ ഉണ്ടെങ്കിലും പരിമിതികൾ ഉണ്ട്, ഇവിടെയാണ് അൽ ഫുർഖാൻ ഓൺലൈൻ ഖുർആൻ അക്കാദമി പ്രസക്തമാകുന്നത് , പ്രത്യേകിച്ച് കുട്ടികളുടെ ദീനീ പഠനത്തിൽ വീട്ടിലിരുന്നു തന്നെ ഒഴിവു പോലെ പഠിക്കാൻ സാധിക്കുന്നു പ്രത്യേകിച്ച് ഓൺലൈൻ ലൈവ് ആയി ഗുരുമുഖത്തു നിന്ന് തന്നെ പഠിക്കാം . വിദേശ നാടുകളിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുമായിയും സഹകരിച്ചു ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത് , ഇംഗ്ലണ്ടിൽ ഉള്ള മലയാളി മുസ്ലിം കൾച്ചറൽ സെന്റർ (ഉദാഹരണം)*
*അൽഹംദുലില്ലാഹ് ആയിരകണക്കിന് വിദ്യാർഥികൾക്കു ദീനീ വിജ്ഞാനം പകരാൻ സാധിച്ചു , കോഴിക്കോട് ,കണ്ണൂർ , കാസർഗോഡ് , മലപ്പുറം , ജില്ലകളിൽ നിന്നും അധ്യാപകരെ നിശ്ചയിച്ചു ആണ് സ്ഥാപനം നടത്തിയിരുന്നത് ഓൺലൈൻ ആയതിനാൽ തന്നെ അവരവരുടെ വീടുകളിൽ നിന്ന് തന്നെ ആയിരുന്നു അധ്യാപകർ ക്ലാസ് എടുത്തിരുന്നത്*
*ഇപ്പോൾ സ്ഥാപനത്തിലേക്ക് ദിവസവും കൂടുതൽ അഡ്‌മിഷൻ വന്നുകൊണ്ടിരിക്കുന്നു , അതിനനുസരിച്ചു സ്ഥാപന സൗകര്യങ്ങളും വികസിക്കേണ്ടതുണ്ട് , 24 മണിക്കൂർ പ്രവർത്തിക്കുന്ന ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ഉള്ള അക്കാദമിക്ക് സ്വന്തമായ ഒരു കേന്ദ്രം കോഴിക്കോട് ടൗണിൽ ആണ് ഉദ്ദേശിക്കുന്നത് ,24 മണിക്കൂർ പ്രവർത്തിക്കേണ്ടതിനാൽ അധ്യാപകർക്ക് താമസം ഭക്ഷണം എന്നിവ ലഭിക്കുന്ന രീതിയിൽ ആണ് സ്ഥാപനം ഉദ്ദേശിക്കുന്നത് , പഠിക്കുന്ന വിദ്യാർഥികൾക്ക് ഇടയ്ക്കു നേരിട്ട് സന്ദർശിക്കാനും കൂടി സൗകര്യപ്രദമായി ആണ് സ്ഥാപനം നിർമ്മിക്കുന്നത് , അത്യാധുനിക സൗകര്യങ്ങളോടെ ഉള്ള ഒരു സ്റ്റുഡിയോ ലൈബ്രറി എന്നിവയും അതിൽ ഉദ്ദേശിക്കുന്നു*
*ഇൻശാഅല്ലാഹ്*
*ഈ സൽ സംരംഭത്തിനു ഉദ്ദേശം 25 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു*
*ഈ മഹത്തായ ദീനീ സംരംഭത്തിന് നിങ്ങളുടെ സാമ്പത്തിക സഹായം ആവശ്യമാണ് , ഈ മാർഗത്തിൽ സമ്പത്ത് ചിലവഴിക്കാൻ സാധിക്കുമെങ്കിൽ ഇത് സ്വദഖത്തുൻ ജാരിആയായി നില നിൽക്കും . ഇൻശാഅല്ലാഹ്*
🏦 Bank : ICIC BANK
🏦 Branch : Mukkam
Account holder's name :
Aslam sherkhan kallara parambil
👇🏻 Account Number :
265401501657
IFS Code : ICIC0002654
Google Pay Number : 👇🏻
📱 +91 9496674223
📱 +91 9188427423
📩 [email protected]