15/08/2026
സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ ഗംഭീരമാക്കി സൈൻ അക്കാദമി
പുളിക്കൽ:ഓഗസ്റ്റ് 15 സ്വതന്ത്ര്യ ദിന ആഘോഷമാക്കി സൈൻ അക്കാദമി.
രാജ്യം അതിൻ്റെ 80 മത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പൂർവികരെ കുറിച്ചുള്ള ഓർമ്മകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ ഈ അവസരം മുതൽക്കൂട്ടായി. 9ആം വാർഡ് മെമ്പർ ജെയ്‌സില നസ്റു പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു...
അക്കാദമി ചെയർമാൻ മഷ്ഹൂർ അലി അധ്യക്ഷത വഹിച്ചു. അക്കാദമി വിദ്യാർത്ഥി റിഷാൽ പ്രോഗ്രാം നിയന്ത്രിച്ചു.അധ്യാപകരായ ജൗഹർ ഒഴുകൂർ അബ്ദുസ്സമദ് കൊട്ടപ്പുറം എന്നിവർ സംസാരിച്ചു. അക്കാദമി വിദ്യാർത്ഥി സ്വഫ്‌വാൻ നന്ദി അറിയിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. അതോടൊപ്പം വിവിധങ്ങളായ കായിക മത്സരങ്ങളും സംഘടിപ്പിച്ചു..