Samastha National Education Council- SNEC

Samastha National Education Council- SNEC Samastha National Education Council

05/03/2024

എസ്.എൻ.ഇ.സി അവസാന വർഷ യു.ജി, പി.ജി വിദ്യാർഥിനികളുടെ സഹവാസ ക്യാംപ് മാർച്ച് 8, 9 ,10 ന് മരവട്ടം ഗ്രയ്സ് വാലി ഗേൾസ് ക്യാംപസിൽ.

24/02/2024

എസ്.എൻ.ഇ.സി അഡ്മിഷൻ ക്യാംപയിൻ ഉദ്ഘാടനവും വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനവും നാളെ
#سنائي #سنائيّة

24/02/2024

എസ്.എൻ.ഇ.സി അഡ്മിഷൻ ക്യാംപയിൻ ഉദ്ഘാടനവും വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനവും ഞായറാഴ്ച.
#سنائي #سنائيّة

16/02/2024

EXPERT TALK | 5
17 SATURDAY 2024 FEBRUARY@ 07:30 PM

ഹൈദറാബാദ് മൗലാന ആസാദ് ഉർദു യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസി:പ്രൊഫസർ ഡോ:ഇക്റാമുൽ ഹഖ് എസ്.എൻ.ഇ.സി വിദ്യാർഥികളുമായി സംവദിക്കുന്നു.

12/02/2024

സ്‌കൂള്‍ ഏഴാം ക്ലാസിനു ശേഷവും SSLCക്കു ശേഷവും സനാഇ, സനാഇയ്യ.....................................................

സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലി(എസ്.എന്‍.ഇ.സി)ന്റെ വിവിധ സ്ട്രീമുകള്‍ക്ക് 2024 മാര്‍ച്ച് 20 മുതല്‍ അപേക്ഷിക്കാം.

സ്‌കൂള്‍ ഏഴാം ക്ലാസും സമസ്ത മദ്‌റസ അഞ്ചാം ക്ലാസും കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് ശരീഅ പ്ലസി(സനാഇ)ലും പെണ്‍കുട്ടികള്‍ക്ക് ഷീ പ്ലസി(സനാഇയ്യ)ലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈഫ് പ്ലസിലും അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 20 മുതല്‍ www.snec.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ 21.

എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യതയും സമസ്ത മദ്‌റസ ഏഴാം ക്ലാസ്/തത്തുല്യ യോഗ്യതയുമുള്ള ആണ്‍കുട്ടികള്‍ക്ക് ശരീഅ(സനാഇ)യിലും പെണ്‍കുട്ടികള്‍ക്ക് ഷീ(സനാഇയ്യ)യിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലൈഫിലും ഏപ്രില്‍ മൂന്നു മുതല്‍ അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ മെയ് 12.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ അംഗീകാരത്തോടെ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എസ്.എന്‍.ഇ.സി ബിരുദ നാമങ്ങളായ സനാഇ(ആണ്‍കുട്ടികള്‍ക്ക്)യും സനാഇയ്യ(പെണ്‍കുട്ടികള്‍ക്ക്)യും പ്രഖ്യാപിച്ചത് 2024 ജനുവരി 28 ന് സമസ്തയുടെ ബംഗലൂരു സമ്മേളനത്തില്‍ വെച്ചാണ്.

സ്ഥാപനങ്ങളുടെയും സ്ട്രീമുകളുടെയും പൂര്‍ണവിവരങ്ങള്‍ ഉള്‍കൊള്ളുന്ന വിവിധ ഭാഷകളിലെ പ്രൊസ്പക്ടസ് മാര്‍ച്ച് ഒന്നു മുതല്‍ www.snec.in ല്‍ ലഭിക്കുന്നതാണ്.

11/02/2024

എസ്.എൻ.ഇ.സി അഡ്മിഷൻ 2024-25

#سنائي #سنائيّة

10/02/2024

SNEC Residential camp | PG Sharee’a | 2024 |February | 10-16 | Calicut



#سنائيّة #سنائي

28/01/2024

സനാഇ, സനാഇയ്യ ബിരുദത്തെ കുറിച്ച് എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാനും സമസ്ത മുശാവറ അംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി വടക്കേകാട് എഴുതുന്നു:

പ്രിയരേ,

എസ്.എൻ.ഇ.സിയുടെ ശരീഅ, ഷീ സ്ട്രീമുകളുടെ ബിരുദ നാമം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബംഗളൂരുവിലെ സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. അൽഹംദുലില്ലാഹ്...

ആൺകുട്ടികൾക്ക് സനാഇ എന്നും പെൺകുട്ടികൾക്ക് സനാഇയ്യ എന്നും എസ്.എൻ.ഇ.സി ബിരുദം നൽകുന്നത് കൃത്യമായ ലക്ഷ്യത്തോടെയും ബോധ്യത്തോടെയും തന്നെയാണ്. അല്ലാഹുവിൻ്റെ ദീനിനെ പ്രബോധനം ചെയ്യാനും അഹ്ലുസുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശം പ്രചരിപ്പിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയം ഉറക്കെ പറയാനും കഴിയുന്ന പണ്ഡിതൻമാരെയാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്.
ഏതു പ്രവർത്തനത്തിൻ്റെയും ആത്യന്തിക ലക്ഷ്യം നാളെ അല്ലാഹുവിൽ നിന്നു ലഭിക്കുന്ന പ്രതിഫലം മാത്രമാകണം. വ്യക്തി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയും സത്യസന്ധത കാണിക്കുകയും വേണം. ഇതെല്ലാമുള്ളവരെ ഈ നാമം കൊണ്ട് ഉദ്ദേശിക്കുന്നു.

«بَشِّرْ هذه الأُمَّةَ بالسَّناءِ والنَّصْرِ والتَّمْكينِ، فمَن عَمِلَ مِنهم عَمَلَ الآخِرةِ لِلدُّنْيا لم يكنْ له في الآخِرةِ نَصيبٌ».

ഈ ഹദീസിൽ പറയുന്ന السَّناء തന്നെയാണ് ഈ ബിരുദനാമം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഭ, ഔന്നത്യം, മഹത്വം എന്നൊക്കെ അർഥം പറയാം. ഈ ഹദീസിൻ്റെ അവസാനം വ്യക്തമാക്കുന്നതു പോലെ, ഈ ദുൻയാവാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യമെങ്കിൽ നാളെ പരലോകത്ത് ഒന്നും ബാക്കിയുണ്ടാകില്ല. അതു കൊണ്ട്, ലക്ഷ്യം പ്രധാനമാണ്. യഥാർഥ അർഥത്തിൽ السَّناء ഉണ്ടാകണമെങ്കിൽ ഇലാഹിയായ ബോധത്തോടു കൂടിയാകണം ജീവിതവും പ്രവർത്തനങ്ങളും. മത വിദ്യാഭ്യാസം എന്നത് അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഒരു പ്രധാന സൽകർമമാണ്. അതിൻ്റെതായ ലക്ഷ്യബോധത്തോടെയാകണം മതപഠനവും പഠനാന്തര പ്രബോധന പ്രവർത്തനങ്ങളുമെല്ലാം. ആത്യന്തികമായി, അല്ലാഹുവിൻ്റെ പ്രീതിയാണ് പ്രബോധകർ ആഗ്രഹിക്കേണ്ടത്. ആ ലക്ഷ്യബോധം എക്കാലവും ഓർമപ്പെടുത്തുന്ന വിധത്തിലാണ് ഹദീസിൽ പറഞ്ഞ السَّناء നെ ബിരുദ നാമമായി തിരഞ്ഞെടുത്തത്. സമസ്തയുടെ ലക്ഷ്യവും ഇതുതന്നെയാണ്. എസ്.എൻ.ഇ.സിയും ഇതേവഴിയിൽ സഞ്ചരിക്കുന്നു. ഇതിൽ നിന്ന് ബിരുദം നേടുന്ന യുവാക്കളും യുവതികളുമായ പണ്ഡിതരും ഇതേ വഴിയിൽ ഉണ്ടാകും. ഇൻശാ അല്ലാഹ്...

23/01/2024
എസ്.എൻ.ഇ.സി ഗേൾസ് ഇൻ്റർസോൺ ടാലൻ്റ്സ് മീറ്റിന് ഇന്നലെ തൃശൂർ ദേശമംഗലത്ത് കൊടിയിറങ്ങി. എല്ലാം ഹൃദ്യമായിരുന്നു. പാരമ്പര്യത്ത...
22/01/2024

എസ്.എൻ.ഇ.സി ഗേൾസ് ഇൻ്റർസോൺ ടാലൻ്റ്സ് മീറ്റിന് ഇന്നലെ തൃശൂർ ദേശമംഗലത്ത് കൊടിയിറങ്ങി. എല്ലാം ഹൃദ്യമായിരുന്നു. പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഒരു തലമുറ പ്രതീക്ഷകളുടെ കര പണിയുന്നു. എല്ലാവർക്കും മനസ്സറിഞ്ഞ നന്ദി...

എസ്.എൻ.ഇ.സി ഗേൾസ് ഇന്റർസോൺ ടാലന്റ്സ് മീറ്റിന് ഇന്നലെ തൃശൂർ ദേശമംഗലത്ത് കൊടിയിറങ്ങി. എല്ലാം ഹൃദ്യമായിരുന്നു. പാരമ്പര്യത്തിൽ അഭിമാനിക്കുന്ന ഒരു തലമുറ പ്രതീക്ഷകളുടെ കര പണിയുന്നു. എല്ലാവർക്കും മനസ്സറിഞ്ഞ നന്ദി...

22/01/2024

Address

Samastha Karyalayam, Francis Road, Kozhikode/03
Calicut

Alerts

Be the first to know and let us send you an email when Samastha National Education Council- SNEC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Samastha National Education Council- SNEC:

Shortcuts

Share

Category