Dr sujeera nabeel

Dr sujeera nabeel

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr sujeera nabeel, Calicut.

20/07/2023
Photos from Dr sujeera nabeel's post 21/05/2022
Photos from Dr sujeera nabeel's post 13/05/2022

സമൂഹം ഒരുപാട് പുരോഗമിച്ചു എന്ന് പറയുമ്പോഴും സെക്സ് എജുക്കേഷൻ, റീപ്രൊഡക്ടീവ് ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ അറിവ് വളരെ പരിമിതമാണ്. തെറ്റായ ധാരണകളാണ് പലപ്പോഴും വച്ചുപുലർത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തരം വിഷയങ്ങളിൽ സാമൂഹികമായ ഒരുപാട് പ്രശ്നങ്ങൾ ഉന്നയിക്കപ്പെടുന്നതും..

പല സ്കൂളുകളിലും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവസരങ്ങളും ലഭിച്ചിട്ടുണ്ട്.എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തരായ ഒരു കൂട്ടം ആളുകളോട് ആണ് ഞാൻ സംസാരിച്ചത്. അനേകമായിരം കുഞ്ഞുങ്ങളുടെ ഭാവി നിർണയത്തിൽ കാര്യമായി പങ്കുവയ്ക്കേണ്ടവർ.

District Institute of Education and Training (DIET) വിദ്യാഭ്യാസ പരിപാടികളുടെ ആസൂത്രണം, ഗവേഷണം,നടപ്പാക്കൽ തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ ചെയ്തുവരുന്ന "DIET" എന്ന സ്ഥാപനത്തിൽ അധ്യാപകവൃത്തി ക്കായി പഠിക്കുന്ന കുഞ്ഞുഅധ്യാപകർക്കൊപ്പം .....

ചിണുങ്ങി പെയ്യുന്ന മഴയും
രാവിലെയുള്ള ട്രെയിൻ യാത്രയും പ്രകൃതിരമണീയമായ ഡയറ്റിലെ അന്തരീക്ഷവും സ്നേഹം തുളുമ്പുന്ന കുട്ടികളും പ്രേമിജിത് സാറിന്റെ ഊഷ്മളമായ സ്വീകരണവും എല്ലാം കൊണ്ടും സന്തോഷം.


08/05/2022

Happy mothers day......

Photos from Dr sujeera nabeel's post 10/03/2022

ഓരോ പ്രാവശ്യം സ്കൂളിൽ നിന്ന് ഇറങ്ങുമ്പോഴും വയസുകുറഞ്ഞു കുറഞ്ഞു വരുകയാണ്.😀😀

പറയഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കുറച്ചു കുസൃതികൾക്കൊപ്പം ♥️♥️♥️

രണ്ടു മണിക്കൂർ എങ്ങനെ പോയെന്നറിയില്ല. വിഷയം reproductive health ആയത് കാരണം സം ശയങ്ങളോട് സംശയം.
എത്രയെത്ര തെറ്റായ അറിവുകളാണ് കുഞ്ഞുങ്ങൾക്ക് കിട്ടിയിരിക്കുന്നത്.

അത് കൊണ്ട് തന്നെയാണ് S*x education, Reproductive health തുടങ്ങിയ വിഷയങ്ങൾ അവർക്കു മനസിലാക്കുന്ന രീതിയിൽ പറഞ്ഞു കൊടുക്കേണ്ടത്തിന്റെ ആവശ്യകത.ഒരു സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം, പുരുഷന്റെ പ്രാധാന്യം,സെക്കണ്ടറി സെക്ച്വൽ ക്യാരക്ടർ ഫഗ്ഷൻസ് തുടങ്ങിയവ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാൻ സാധിക്കണം.ഇത്തരം കാര്യങ്ങളിൽ ജിജ്ഞാസ കുട്ടികൾക്ക് സാധാരണയാണ്. ഇത് സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ പറഞ്ഞു കൊടുക്കാൻ സാധിച്ചില്ലേൽ അവർ തെറ്റായ മാർഗ ങ്ങളിൽ നിന്ന് സ്വയത്തമാക്കും. 😍

ഇത്തരം വിഷയങ്ങളിൽ സ്കൂളുകളിൽ നിന്ന് നല്ല അറിവുകൾ കൊടുക്കാൻ കഴിഞ്ഞാൽ ഇന്ന് നടക്കുന്ന പല തരത്തിലുള്ള ചൂഷണങ്ങളിൽ നിന്നും, അബദ്ധധാരണകളിൽ നിന്നും ഭാവി തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കും.എന്റെ ഒരു അഭിപ്രായത്തിൽ സ്ത്രീകളോട് സമൂഹം ഇന്ന് കാണിക്കുന്ന പലതെറ്റായ മനോഭാവങ്ങൾക്ക് പോലും ഒരു മാറ്റം വരുത്താൻ ഇത്തരം ലൈംഗിക വിദ്യാഭ്യ സത്തിനു കഴിയും.

ഒരു നല്ല ഭാവിക്കായി ഏറ്റവും നല്ല രീതിയിൽ വളരാൻ ഈ കുട്ടികൾക്ക് സാധിക്കട്ടെ........

Thank you Shereena Teacher
സൗഹൃദ ക്ലബ്‌ കോർഡിനേറ്റർ
Ghss parayancheri

Photos from Dr sujeera nabeel's post 13/01/2022

Tot training session under CDPO under ICDS scheme.

With my Sister Dr Jubairath♥️♥️

എന്റെ കുഞ്ഞനിയത്തിയുടെ കൂടെ.... സന്തോഷം ♥️♥️♥️♥️

Photos from Dr sujeera nabeel's post 06/01/2022

🦋🦋"SHE CAMP"🦋🦋🦋

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന ഒരു പരിപാടിയാണിത്.

👉സാമൂഹിക സുരക്ഷിതബോധം

👉വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം
👉ശാരീരിക ശുചിത്വം

👉കുഞ്ഞു പ്രായത്തിലെ വിവാഹം

👉ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

ഇന്നത്തെ തലമുറയിലെ കുട്ടികൾ എത്ര പ്രാധാന്യത്തോടെയാണ് ഇത്തരം വിഷയങ്ങളെ കാണുന്നത്.
റഹ്മാനിയ VHSS മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ലെ കുറച്ചു കൂട്ടുകാരോപ്പം

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Calicut